Connect with us

GULF

പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികൾ ; വിദേശ നാടുകളിലേക്കുള്ള വിമാന യാത്രാനിരക്ക്‌ വർധിപ്പിച്ചു

ഇത് മുതലെടുക്കാനാണ് വിമാന കമ്പനികളുടെ നീക്കം.

Published

on

മധ്യവേനൽ അവധി കഴിഞ്ഞ് ഗൾഫ് നാടുകളിൽ സ്കൂൾ തുറക്കുന്നത് മുന്നിൽക്കണ്ട് പ്രവാസികളെ പിഴിയാൻ വിമാനക്കമ്പനികൾ. ഗൾഫ് നാടുകളിലേക്കുള്ള വിമാന യാത്രാനിരക്ക്‌ മൂന്നുമുതൽ അഞ്ചിരട്ടിവരെ വർധിപ്പിച്ചു.

സെപ്തംബർ ഒന്നുമുതൽ കേരളത്തിലേക്കുള്ള യാത്രയ്‌ക്കും അധികനിരക്ക്‌ നൽകേണ്ടിവരും. ഇത്‌ ഓണം ആഘോഷിക്കാൻ നാട്ടിലെത്തുന്നവരെ ബാധിക്കും. സെപ്തംബർ ഒന്നിന് ഗൾഫ് നാടുകളിൽ മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കും. ഇത് മുതലെടുക്കാനാണ് വിമാന കമ്പനികളുടെ നീക്കം. 20മുതൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് അമിത നിരക്കാണ് ഈടാക്കുന്നത്. എയർ ഇന്ത്യയും എയർ ഇന്ത്യാ എക്സ്പ്രസും ഉൾപ്പെടെ ഗൾഫ് നാടുകളിലേക്ക് ഇക്കണോമി ക്ലാസിൽ 35,000മുതൽ 60,000 രൂപവരെയാണ്‌ നിരക്ക്‌ ഉയർത്തിയത്‌. നിലവിൽ 10,000മുതൽ 15,000 വരെയായിരുന്നു നിരക്ക്. ബിസിനസ്‌ ക്ലാസിൽ ഒരുലക്ഷം രൂപവരെയാണ് നിരക്ക്.

ആഗസ്‌ത്‌ 27മുതൽ സെപ്‌തംബർ അവസാനംവരെ നെടുമ്പാശേരിയിൽനിന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യാനിരക്ക് അമ്പതിനായിരത്തിനുമുകളിലാണ്. കരിപ്പൂരിൽനിന്നാണ് ഏറ്റവും കൂടുതൽ നിരക്ക്. സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് 2000മുതൽ 3000 രൂപയുടെവരെയാണ്‌ അധിക നിരക്ക്. ടിക്കറ്റ് ക്ഷാമം സൃഷ്ടിച്ച് വലിയ നിരക്ക് ഈടാക്കുന്നതായും പരാതിയുണ്ട്.

GULF

തിരക്കൊഴിയാതെ മക്ക; ആത്മനിര്‍വൃതിയില്‍ ജനലക്ഷങ്ങള്‍

ഇന്നലെ വെള്ളിയാഴ്ച രാവിന്റെ പ്രാധാന്യം കണക്കിലെടുത്ത് ലക്ഷക്കണക്കിനുപേര്‍ ഹറമില്‍ പ്രാര്‍ത്ഥനാ നിര്‍ഭരരായി സംഗമിച്ചു

Published

on

റസാഖ് ഒരുമനയൂര്‍

മക്ക: പരിശുദ്ധ ഉംറ നിര്‍വ്വഹിക്കാന്‍ പുണ്യഭൂമിയിലെത്തിയ ജനലക്ഷങ്ങളാല്‍ ഹറം ഷരീഫും മ ക്കാ നഗരവും നിറഞ്ഞൊഴുകുകയാണ്.
ഏറ്റവും തിരക്കേറിയ  ഇരുപത്തിയേഴാം രാവിന്റെ പുണ്യം തേടിയെത്തിയ രാത്രിയില്‍ 30.4 ലക്ഷം വിശ്വാസികള്‍ എത്തിയതായി അഥോറിറ്റി സിഇഒ എഞ്ചിനീയര്‍ ഗാസി അല്‍ഷഹ്റാനി പറഞ്ഞു.
റമദാനിലെ എല്ലാ സമയത്തെ നമസ്‌കാരങ്ങളിലും വിശ്വാസികള്‍ ഹറമില്‍ നമസ്‌കരിക്കാനെത്തിയിരുന്നുവെങ്കിലും ഇഷാ നമസ്‌കാരത്തിനുപുറമെ തറാവീഹ്, ഖിയാമുല്ലൈല്‍ എന്നീ പ്രത്യേക രാത്രി പ്രാര്‍ത്ഥനകളിലാണ് ഏറ്റവും കൂടുതല്‍പേര്‍ പ്രാര്‍ത്ഥനക്കെത്തിയത്.
 രണ്ട് വിശുദ്ധ പള്ളികളുടെ കാര്യാ ലയങ്ങളുടെ ജനറല്‍ അഥോറിറ്റി തലവനായ ശൈഖ് അബ്ദുറഹ്‌മാന്‍ അല്‍സുദൈസിന്റെ നേതൃത്വത്തില്‍ നടന്ന  പ്രത്യേക പ്രാര്‍ത്ഥനയോടെയാണ് ഖിയാമുല്ലൈല്‍ പ്രാര്‍ത്ഥന അവസാനിച്ചത്. ഉംറ തീര്‍ത്ഥാടകര്‍  പാപമോചനത്തിനായി കണ്ണുനീര്‍ പൊഴിച്ചുകൊണ്ട് പ്രാർത്ഥന നടത്തി. പ്രാർത്ഥനാ നേരത്ത് പെയ്ത നേര്‍ത്ത മഴ അന്തരീക്ഷത്തെ കുളിരണിയിച്ചു.
തീര്‍ത്ഥാടകരുടെ സുഗമവും ക്രമാനുഗതവുമായ ഒഴുക്ക് സുഗമമാക്കുന്നതിന് അധികൃതര്‍ മാ നുഷികവും യാന്ത്രികവുമായ സര്‍വ്വ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ വെള്ളിയാഴ്ച രാവിന്റെ പ്രാധാന്യം കണക്കിലെടുത്ത് ലക്ഷക്കണക്കിനുപേര്‍ ഹറമില്‍ പ്രാര്‍ത്ഥനാ നിര്‍ഭരരായി സംഗമിച്ചു.
ഇന്ന് വെള്ളിയാഴ്ച ജുമുഅ നമസ് കാരം കഴിഞ്ഞശേഷമാണ് പലരും ഇവിടെനിന്നും മടങ്ങുകയുള്ളു. മലയാളി ഉംറ തീര്‍ത്ഥാടകര്‍ ചിലര്‍ മദീനയില്‍ പോയാണ് മക്കയിലെത്തിയത്. എന്നാല്‍ നിരവധി സംഘങ്ങള്‍ ഇന്ന് മക്കയില്‍നിന്നും മദീനയിലേക്ക് പോകും.

Continue Reading

GULF

എറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ ഡോ.ഷംസീര്‍ മൂന്നാമന്‍

മുഹമ്മദ് അല്‍അബ്ബാര്‍, അബ്ദുല്‍ അസീസ് അല്‍ഗുറൈര്‍ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്

Published

on

ദുബൈ: അറേബ്യന്‍ ബിസ്നസ്സ് തയാറാക്കിയ ദുബൈയിലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ വിപിഎസ് ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ.ഷംസീര്‍ വയലില്‍ മൂന്നാമനായി തെരഞ്ഞെടുത്തു.

ഇമാര്‍ പ്രോപ്പര്‍ട്ടീസ് സ്ഥാപകന്‍ മുഹമ്മദ് അല്‍അബ്ബാര്‍, മഷ്രിഖ് ബാങ്ക് അല്‍ഗുറൈര്‍ ഇന്‍വെസ്റ്റ്മെന്റ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ഗുറൈര്‍ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.

Continue Reading

GULF

ഖത്തറിൽ ​ചെറിയ പെരുന്നാൾ നമസ്കാരം രാവിലെ 5.43ന്

പള്ളികളും, ഈദ് ഗാഹുകളും ഉൾപ്പെടെ 690 സ്ഥലങ്ങളിൽ ഈദ് നമസ്കാരം നടക്കുമെന്നും ഔഖാഫ് അറിയിച്ചു.

Published

on

ഖത്തറിൽ ​ഈദ് നമസ്കാരം നമസ്കാരം രാവിലെ 5.43ന്. ഔഖാഫ് ഇസ്‍ലാമികകാര്യ മന്ത്രാലയമാണ് നമസ്കാര സമയം പ്രഖ്യാപിച്ചത്. പള്ളികളും, ഈദ് ഗാഹുകളും ഉൾപ്പെടെ 690 സ്ഥലങ്ങളിൽ ഈദ് നമസ്കാരം നടക്കുമെന്നും ഔഖാഫ് അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിപുലമായ ക്രമീകരണങ്ങളാണ് പെരുന്നാൾ ആഘോഷങ്ങൾക്കായി ഒരുക്കിയത്.

ലോകകപ്പ് ഫുട്ബാൾ വേദിയായ എജുക്കേഷൻ സിറ്റി സ്റ്റേഡിയം തുടർച്ചയായി മൂന്നാം തവണയും ഈദ് നമസ്കാരത്തിന് വേദിയാകും. ഇൻഡസ്ട്രിയൽ ഏരിയയിലെ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം പാർക്കിങ് ഏരിയയിൽ വർകേഴ്സ് സപ്പോർട്ട് ആന്റ് ​ഇൻഷുറൻസ് ഫണ്ട് നേതൃത്വത്തിലും ഈദ് നമസ്കാരം സംഘടിപ്പിക്കും.

അതിനിടെ, മാർച്ച് 29 ശനിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ ഔഖാഫിനു കീഴിലെ ചന്ദ്രമാസപ്പിറവി നിരീക്ഷണ കമ്മിറ്റി നിർദേശിച്ചു.

Continue Reading

Trending