Connect with us

kerala

രക്ഷാ പ്രവര്‍ത്തകരുടെ അന്നം മുടക്കി സര്‍ക്കാര്‍; വയനാട്ടില്‍ യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ഭക്ഷണ വിതരണം വിലക്കി പൊലീസ്‌

ദിവസേന പതിനായിരങ്ങള്‍ക്കാണ് ഭക്ഷണം വിളമ്പിയിരുന്നത്‌

Published

on

വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിച്ചേരുന്ന പതിനായിരങ്ങളെ ഊട്ടിയിരുന്ന മുസ്‌ലിം യൂത്ത് ലീഗിന്റെ വൈറ്റ് ഗാര്‍ഡിനോട് ഭക്ഷണ വിതരണം നിര്‍ത്തിവെക്കാന്‍ പൊലീസ് നിര്‍ദേശം. മേപ്പാടിയില്‍നിന്ന് ചൂരല്‍മലയിലേക്ക് പോകുന്ന വഴിയില്‍ കള്ളാടി മഖാമിലാണ് പാചകപ്പുര ഒരുക്കിയിരുന്നത്. ദിവസവും മൂന്ന് നേരം ആഹാര സാധനങ്ങള്‍ പാകം ചെയ്താണ് ദുരിതബാധിത മേഖലകളിലേക്ക് ഭക്ഷണം എത്തിച്ചിരുന്നത്. എവിടെനിന്നും പിരിവ് സ്വീകരിക്കാതെ പ്രവര്‍ത്തകര്‍ സ്വന്തം കൈയില്‍നിന്ന് എടുത്താണ് ഭക്ഷണത്തിനുള്ള വിഭവം സമാഹരിച്ചിരുന്നത്.

പാചകപ്പുരയിലും യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകരാണ് ഉണ്ടായിരുന്നത്. രക്ഷാ പ്രവര്‍ത്തനത്തിന് എത്തുന്നവര്‍ക്ക് പാഴ്സലായിട്ടാണ് ഭക്ഷണം എത്തിച്ചിരുന്നത്. ഇന്ന് ഭക്ഷണം എത്തിച്ചപ്പോള്‍ പോലീസ് തടയുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് സേനയിലുള്ളവര്‍ ഉള്‍പ്പെടെ ഇവിടെനിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്.

നിങ്ങളുടെ സേവനം ഇവിടെ ആവശ്യമില്ലെന്നും നിങ്ങളുടെ ഭക്ഷണം കിട്ടിയില്ലെങ്കില്‍ ഇവിടെ ഒരു ചുക്കുമില്ലെന്നും ഡി.ഐ.ജി തോംസണ്‍ ജോസ് പറഞ്ഞതായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇനി ഭക്ഷണവിതരണം ചെയ്താല്‍ നിയമപരമായി നടപടിയെടുക്കുമെന്നും ഡി.ഐ.ജി പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തകര്‍, പൊലീസ് സേനാ അംഗങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ദുരന്തത്തില്‍ അകപ്പെട്ടവരുടെ ബന്ധുക്കള്‍, പോലീസ് – ആരോഗ്യവകുപ്പ്, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് ഇവിടെനിന്ന് ഭക്ഷണം കഴിച്ചിരുന്നത്. നാളെ മുതല്‍ ഇവരുടെയെല്ലാം അന്നം മുടക്കിയിരിക്കുകയാണ് സര്‍ക്കാര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു

മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

Published

on

ബെംഗളൂരുവില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കോഴിക്കോട് സ്വദേശി അമല്‍ ഫ്രാങ്ക്ളിന്‍ (22) ആണ് മരിച്ചത്. ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് വരികയായിരുന്ന എസ്‌കെഎസ് ട്രാവല്‍സിന്റെ എസി സ്ലീപ്പര്‍ ബസാണ് അപകടത്തില്‍ പെട്ടത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. അമല്‍ ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ബെംഗളൂരു- മൈസൂരു പാതയില്‍ ഹൊസൂര്‍ ബിലിക്കരയ്ക്ക് സമീപമായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകത്തിന് കാരണമായതെന്നാണ് വിവരം. പരിക്കേറ്റവരെ മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Continue Reading

kerala

റെക്കോർഡിലേക്ക് കുതിച്ച് സ്വർണവില; വീണ്ടും 55,000 കടന്നു

ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി.

Published

on

കഴിഞ്ഞ ദിവസങ്ങളിലെ ചെറിയ വീഴ്‌ചയിൽ നിന്ന് കുതിച്ചുയർന്ന് സ്വർണവില. വീണ്ടും 55,000 രൂപ കടന്ന് റെക്കോർഡ് വിലയ്ക്ക് 40 രൂപ അകലെ സ്വർണം എത്തി. പവന് 480 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ 55,080 രൂപയായി ഒരു പവൻ സ്വർണത്തിന്റെ വില മാറി. ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി. കഴിഞ്ഞ മൂന്നുദിവസത്തെ വിലയിടിവിന് വിരാമമിട്ടാണ് ഇന്ന് സ്വർണ വിലയിൽ കുതിപ്പുണ്ടായത്.

റെക്കോർഡ് വിലയിൽ നിന്ന് 5 രൂപ മാത്രം അകലെയാണ് ഇന്നത്തെ സ്വർണവില എത്തിയിരിക്കുന്നത്. മേയ് 20ന് രേഖപ്പെടുത്തിയ പവന് 55,120 രൂപയാണ് സ്വർണവിലയിലെ സർവകാല റെക്കോർഡ്. അന്നത്തെ ഗ്രാമിന്റെ 6,890 രൂപ എന്ന വിലയിൽ നിന്ന് 40 രൂപ അകലെമാത്രമാണ് സ്വർണവില നിൽക്കുന്നത്. അടുത്ത ദിവസവും വിലവർധിച്ചാൽ സ്വർണവില പുതിയ റെക്കോഡിലെത്തും.  18 കാരറ്റ് സ്വർണ വില ഇന്ന് ഗ്രാമിന് 50 രൂപ ഉയർന്ന് 5,715 രൂപയായി.

Continue Reading

kerala

വിഭാഗീയതയും സംഘർഷസാധ്യതയും; ആലപ്പുഴയിലെ രണ്ട് സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ മാറ്റിവെച്ചു

ഇവിടെ രണ്ട് ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ അടുത്തിടെ തമ്മില്‍ത്തല്ലിയിരുന്നു.

Published

on

സി.പി.എം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റി പരിധിയിലെ രണ്ട് ബ്രാഞ്ച് സമ്മേളനങ്ങള്‍ മാറ്റിവെച്ചു. വിഭാഗീയതയും സംഘര്‍ഷസാധ്യതയും കണക്കിലെടുത്താണ് സമ്മേളനം മാറ്റിവെച്ചതെന്നാണ് സൂചന. പറയണത്ത് ബ്രാഞ്ച്, പുതുപ്പള്ളി തെക്ക് ബ്രാഞ്ച് കമ്മിറ്റികളിലെ സമ്മേളനങ്ങളാണ് മാറ്റിവെച്ചത്.

ഇന്നലെരാവിലെ പത്തിനായിരുന്നു സമ്മേളനങ്ങള്‍ നിശ്ചയിച്ചിരുന്നത്. സമ്മേളനത്തിനുള്ള ഒരുക്കമെല്ലാം തുടങ്ങിയിരുന്നു. എന്നാല്‍, സമ്മേളനത്തിനു തൊട്ടുമുന്‍പ് നേതാക്കള്‍ ഇടപെട്ട് മറ്റൊരുദിവസത്തേക്ക് സമ്മേളനം മാറ്റിവെക്കുകയായിരുന്നു.

ഇവിടെ രണ്ട് ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ അടുത്തിടെ തമ്മില്‍ത്തല്ലിയിരുന്നു. രണ്ടു വിഭാഗങ്ങള്‍ ലോക്കല്‍ കമ്മിറ്റി പിടിച്ചെടുക്കാനുള്ള ശ്രമം നടത്തുന്നതാണ് ഇവിടെ വിഭാഗീയതയ്ക്കു കാരണം. കഴിഞ്ഞ കുറച്ചു നാളായിട്ട് ആലപ്പുഴയിലെ പലഭാഗത്തും സി.പി.എമ്മില്‍ വിഭാഗീയത അതിരൂക്ഷമായിട്ടുണ്ട്. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സി.പി.എമ്മിന്റെ സ്ഥിരം വോട്ടുകള്‍ എല്ലാം നഷ്ടപ്പെട്ടിരുന്നു.

Continue Reading

Trending