Connect with us

GULF

കുടുംബത്തിലെ പതിനൊന്ന് പേരെ ഉരുളെടുത്ത ഹൃദയവേദനയോടെ ഹർശദ് നാട്ടിലേക്ക്

എട്ട് മാസമായി മദീനയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഹർശദിൻ്റെ കുടുംബത്തിൽ നിന്നും അനിയൻ റിംഷാദടക്കം പതിനൊന്ന് പേരെയാണ് നാടിനെ നടുക്കിയ ദുരന്തത്തിൽ കാണാതായത്

Published

on

മദീന: നാടിനെ നടുക്കിയ വയനാട് പ്രകൃതിദുരന്തത്തിൽ കുടുംബത്തിലെ പതിനൊന്ന് പേരെ നഷ്ടമായ പ്രവാസിയായ ഹർശദും ഭാര്യ ഫർസാനയും ഹൃദയവേദനയോടെ ഇന്ന് നാട്ടിലേക്ക് തിരിക്കുകയാണ്.

എട്ട് മാസമായി മദീനയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഹർശദിൻ്റെ കുടുംബത്തിൽ നിന്നും അനിയൻ റിംഷാദടക്കം പതിനൊന്ന് പേരെയാണ് നാടിനെ നടുക്കിയ ദുരന്തത്തിൽ കാണാതായത്. ഹർശദിൻ്റെ പിതാവും മാതാവും ഒരു അനിയനുമൊഴികെ എല്ലാവരും നഷ്ടപെട്ട തീരാവേദനയിലാണ് ഹർശദ്. ഉമ്മയുടെ മാതാപിതാക്കളായ യൂസഫ് ‘ മറിയം അമ്മാവനും ഭാര്യയും അവരുടെ ഏഴും ഒമ്പതും വയസ്സുള്ള മക്കൾ ഉമ്മയുടെ സഹോദരിയും മക്കളും അപ്രതീക്ഷിതമായെത്തിയ ദുരന്തം കവർന്നെടുത്തവരിൽ ഉൾപ്പെട്ടവരാണ്.

മലവെള്ളപ്പാച്ചലിൽ ഏറ്റവും കൂടുതൽ നഷ്ടങ്ങൾ സംഭവ്വിച്ച മുണ്ടക്കയം പ്രദേശത്തായിരുന്നു ഇവർ താമസിച്ചിരുന്നത്. സംഭവ്വ സ്ഥലത്ത് കഴിഞ്ഞ ദിവസംഇന്ത്യൻ ആർമിയും രക്ഷാപ്രവർത്തകരും ചേർന്ന് നടന്ന തിരച്ചിലിൽ ഉമ്മയുടെ പിതാവ് യൂസഫിൻ്റെയും അനിയൻ റിംഷിദിൻ്റെയും അമ്മാവൻ്റയും മൃതശരീരങ്ങൾ കിട്ടുകയും അനുബന്ധ ചടങ്ങുകൾക്ക് ശേഷം മേപ്പാടി ജുമാ മസ്ജിദിൽ ഖബറടക്കുകയും ചെയ്തിരുന്നു. ഇന്നെലെ മൂന്ന് പേരുടെ കൂടെ മൃതശരീരങ്ങൾ കിട്ടിയതായി നാട്ടിൽ നിന്നും അർശദിന് വിവരം ലഭിച്ചിരിന്നു ഇവർ ആരെല്ലാമാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല ഇനിയും അഞ്ച് പേർ കാണാമറയത്താണ്. വെള്ളമെത്താത്ത ചൂരൽമലയിലെ മറ്റൊരു പ്രദേശത്ത് താമസിച്ചതിനാലാണ് ഹർഷദിൻ്റെ പിതാവും മാതാവും അനിയനും ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.

മദീനയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന അർശദ് ഇന്ന് വൈകിട്ട് നാട്ടിലേക്ക് തിരിക്കുകയാണ് കൂടെ അർശാദിനെ സാന്ത്വനിപ്പിച്ച് മദീനയിൽ തന്നെ ആശുപത്രിയിൽ നെഴ്സായി ജോലി ചെയ്യുന്ന ഭാര്യ ഫർസാനയും നാട്ടിലേക്ക് തിരിക്കുന്നുണ്ട്. ഏഴ് മാസങ്ങൾക്ക് മുന്നെ ചിരിക്കുന്ന മുഖവുമായി തന്നെ യാത്രയയച്ചവരെ അവസാനമായൊന്ന് കാണാൻ പോലും കഴിയാതെ വിങ്ങിപ്പൊട്ടുന്ന മനസ്സുമായി നാട്ടിലേക്ക് തിരിക്കുന്ന ഹർശദിന് കമ്പനി സമ്പന്തമായ നടപടിക്രമങ്ങളുടെ ഇടപെടലുകളും യാത്ര സംമ്പന്തമായ സഹായങ്ങളും മദീന കെ എം സി സി ഇടപെട്ട് ചെയ്ത് കൊടുത്തിരുന്നു. ആശ്വാസവചനങ്ങളുമായി സുഹൃത്തുക്കളും മദീന കെ എം സി സി യുടെ നേതാക്കളും അദ്ദേഹത്തെ സന്ദർശിക്കുകയും ആശ്വാസിപ്പിക്കുകയും ചെയ്തിരുന്നു.

GULF

ജുബൈലില്‍ മലയാളി നഴ്‌സ് മരിച്ചു

പത്തനംതിട്ട തിരുവല്ല വള്ളംകുളം സ്വദേശിനിയും ജുബൈല്‍ അല്‍ മന ആശുപത്രിയിലെ അത്യാഹിത വിഭാഗം സ്റ്റാഫ് നഴ്സുമായ ശ്രീലക്ഷ്മി മരിച്ചു

Published

on

ജുബൈല്‍: പത്തനംതിട്ട തിരുവല്ല വള്ളംകുളം സ്വദേശിനിയും ജുബൈല്‍ അല്‍ മന ആശുപത്രിയിലെ അത്യാഹിത വിഭാഗം സ്റ്റാഫ് നഴ്സുമായ ശ്രീലക്ഷ്മി (35) മരിച്ചു.

പുലര്‍ച്ചെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തി ചികിത്സ തേടിയെങ്കിലും മരിച്ചു. ജുബൈല്‍ നവോദയ കലാസാംസ്‌കാരിക വേദി സാമൂഹികക്ഷേമ വിഭാഗം കണ്‍വീനര്‍ ശ്രീകുമാറിന്റെ ഭാര്യയാണ്. ജുബൈല്‍ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവികയാണ് മകള്‍. ജുബൈല്‍ പൊതുസമൂഹത്തില്‍ ഏറെ പരിചിതയായ, എപ്പോഴും സേവന സന്നദ്ധയുമായിരുന്ന ശ്രീലക്ഷ്മിയുടെ അപ്രതീക്ഷിത വിയോഗം മലയാളി സമൂഹത്തെയൊന്നാകെ ദുഃഖത്തിലാഴ്ത്തി.

നവോദയ ജുബൈല്‍ കുടുംബവേദി ടൗണ്‍ ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ടയോട്ട യൂനിറ്റ് എക്‌സിക്യൂട്ടീവ് അംഗവും ആണ് ശ്രീലക്ഷ്മി. മൃതദേഹം ജുബൈല്‍ അല്‍ മന ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണാനന്തര നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു.

 

Continue Reading

GULF

ബിടിഎസിന്റെ സേവനം അവിസ്മരണീയം

ഇസ്ലാമിക് സെന്ററില്‍ ബിടിഎസ് തങ്ങള്‍ സ്മാരക ഹാള്‍ ഉല്‍ഘാടനം ചെയ്തു

Published

on

അബുദാബി: അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ബിടിഎസ് പൂകോയ തങ്ങള്‍ സ്മാരക  ഹാള്‍ ഉല്‍ഘാടനം ചെയ്തു. ആറുപതിറ്റാണ്ടുമുമ്പ് അബുദാബിയിലെ പ്രവാസി സംഘടനകള്‍ രൂപീക രിക്കുന്നതിന് നേതൃത്വം നല്‍കിയ ബിടിഎസ് പൂകോയ തങ്ങളുടെ സ്മരണക്കായാണ് മിനിഹാളിന് അദ്ദേത്തിന്റെ നാമം നല്‍കിയത്. പ്രസിഡണ്ട് പി ബാവ ഹാജി ഉല്‍ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന അനുസ്മരണ സംഗമത്തില്‍ വൈസ് പ്രസിഡന്റ് അബ്ദുള്ള ഫാറൂഖി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി ബാവഹാ ജി ഉത്ഘാടനം ചെയ്തു. കബീര്‍ ഹുദവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ഹിദായത്തു ല്ല സ്വാഗതം പറഞ്ഞു.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, ചന്ദ്രിക റീഡേഴ്‌സ് ഫോറം തുടങ്ങി നിരവധി സംഘടന കള്‍ക്ക് രൂപം നല്‍കിയ ബിടിഎസ് പൂകോയതങ്ങളുടെ സേവനം എക്കാലവും സ്മരിക്കപ്പെടുമെന്ന് അനു സ്മണ പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. പ്രവാസത്തിന്റെ ആദ്യനാളുകളില്‍ കഷ്ടതകള്‍ ഏറെ അനുഭവിച്ചാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘനകള്‍ രൂപീകരിക്കപ്പെട്ടത്. അതിന്റെഫലമായി പിന്നീട് വന്ന തലമുറകള്‍ക്ക് സംഘടനാ സംവിധാനത്തിന്റെ ഗുണം അനുഭവിക്കുവാനും പതിനായിരങ്ങള്‍ക്ക് ആശ്വാസം പകരുവാനും കഴിഞ്ഞിട്ടുള്ളതായി നേതാക്കള്‍ പറഞ്ഞു.
കേരള മുസ്ലിം ജമാഅത്ത്, കേരള മുസ്ലിം വെല്‍ഫയര്‍ സെന്റര്‍, മലയാളി മുസ്ലിം വെല്‍ഫയര്‍ സെ ന്റര്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, ചന്ദ്രിക റീഡേഴ്‌സ് ഫോറം, സുന്നി സെന്റര്‍, വളാഞ്ചേരി മര്‍കസുതര്‍ബിയ്യത്തുല്‍ ഇസ്ലാമിയ അബുദാബി കമ്മിറ്റി, മാലിക് ദീനാര്‍ ഇസ്ലാമിക് കോംപ്ലക്‌സ്, കടപ്പുറം മുസ്ലിം വെല്‍ഫെ യര്‍അസോസിയേഷന്‍ തുടങ്ങിയ നിരവധി സംഘടനകള്‍ക്ക് രൂപം നല്‍കുന്നതില്‍ ബിടിഎസ് പൂകോയ തങ്ങള്‍ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ ചാവക്കാട് കടപ്പുറം ബുഖാറയില്‍ കുടുംബാംഗമായ ബിടിഎസ് സയ്യിദ് പരമ്പരയിലെ പ്രമുഖനാണ്. പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് അ ത്താണിയായി മാറിയ സംഘടനകളുടെ പിതാവ് എന്ന വിശേഷണത്തിന് അര്‍ഹനായ അദ്ദേഹം അധികാ രസ്ഥാനങ്ങളില്‍നിന്ന് എക്കാലവും അകലം പാലിച്ചിരുന്നു.
ശുകൂറലി കല്ലുങ്ങല്‍, യൂസഫ് മാട്ടൂല്‍, ഇ പി മൂസ്സഹാജി, വിപികെ അബ്ദുള്ള, ഇബ്രാഹിം മുസ്ല്യാര്‍, സി.സമീര്‍, ബി സി അബൂബക്കര്‍, പി കെ അഹമ്മദ്, റസാഖ് ഒരുമനയൂര്‍, ടി കെ അബ്ദുസലാം, അഡ്വ. കെവി മുഹമ്മദ്കുഞ്ഞി, വി ബീരാന്‍കുട്ടി, കെകെ ഹംസക്കുട്ടി, ഇബ്രാഹിം മാട്ടൂല്‍, കളപ്പാട്ടില്‍ അബുഹാ ജി, മുഹമ്മദ് അന്‍വര്‍ കയ്പമംഗലം എന്നിവര്‍ സംസാരിച്ചു. ഹാഷിം ഹസ്സന്‍കുട്ടി, ജാഫര്‍ കുറ്റിക്കോട്, മഷൂദ് നീര്‍ച്ചാല്‍, റഷീദ് പട്ടാമ്പി, കോയ തിരുവത്ര, ഹംസഹാജി പാറയില്‍, ബാസിത് കുറ്റ്യാടി, അസീസ് കാളിയാടാന്‍, ജാഫര്‍ തങ്ങള്‍, ജലാല്‍ കടപ്പുറം, അഹമ്മദ്, ശറഫുദ്ധീന്‍ കൊപ്പം, സലിം നാട്ടിക, ഹനീഫ പടിഞ്ഞാര്‍മൂല, ജലീല്‍ കാര്യാടത്, അബ്ദുല്‍ അസീസ് ബാര്‍മുദ, റഷീദലി മമ്പാട് തുടങ്ങിയവര്‍ സം ബന്ധിച്ചു.

Continue Reading

GULF

ഗാസയിൽ നിന്നുള്ള കുട്ടികൾക്കായി ബുർജീൽ ഹോൾഡിങ്‌സ് ഒരുക്കിയ വിനോദ സ്ഥലം സന്ദർശിച്ച് രാഷ്ട്ര തലവന്മാർ

Published

on

ഈജിപ്ത്-ഗാസ അതിർത്തിയിലെ അൽ ആരിഷ് ആശുപത്രിയിലെ കളി സ്ഥലത്തെത്തി ഈജിപ്റ്റ്, ഫ്രഞ്ച് പ്രസിഡന്റുമാരാണ് കുട്ടികളുമായിആശയവിനിമയം നടത്തിയത്.

അൽ ആരിഷ് (ഈജിപ്റ്റ്): കുട്ടികളുടെ കളി സ്ഥലത്തേക്ക് രാഷ്ട്ര തലവന്മാർ എത്തുക പതിവുള്ള കാര്യമല്ല. അതുകൊണ്ടു തന്നെ ഏറെ സവിശേഷമായ സന്ദര്ശനത്തിനാണ് ഈജിപ്റ്റ്-ഗാസ അതിർത്തിയിലെ അൽ ആരിഷ് ആശുപത്രി കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിന്റെ ഈജിപ്റ്റ് സന്ദർശനത്തിന്റെ ഭാഗമായാണ് മാക്രോണും ഈജിപ്റ്റ് പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയും അൽ അരിഷ് ഹോസ്പിറ്റലിലെ വെൽനസ് ഒയാസിസ് സന്ദർശിച്ചത്. ഗാസയിലെ ആക്രമണത്തിൽ പരിക്കേറ്റ കുട്ടികളുടെ ആരോഗ്യത്തിലേക്കുള്ള തിരിച്ചുവരവിനെ പിന്തുണയ്ക്കുന്നതിനായി അബുദാബി ആസ്ഥാനമായ ബുർജീൽ ഹോൾഡിങ്സ് ഒരുക്കിയ കളി സ്ഥലത്തെത്തിയ രാഷ്ട്ര നേതാക്കൾ കുട്ടികളുമായി സംസാരിച്ച് വിശേഷങ്ങൾ ആരാഞ്ഞു. ചികിത്സയിൽ കഴിയുന്ന അവരെ ആശ്വസിപ്പിച്ചു. കുട്ടികളും കളി ചിരികളുമായി ഇരുവർക്കുമൊപ്പം ചേർന്നു.

ഈജിപ്റ്റ് അതിർത്തി വഴി ഗാസയിൽ നിന്നെത്തിയ പരിക്കേറ്റവർക്ക് തുടക്കം മുതൽ ആശ്രയം അൽ ആരിഷ് ആശുപത്രിയാണ്. പ്രതിസന്ധിയിലായവർക്ക് സഹായമെത്തിക്കാനുള്ള ഇടപെടലുകളുടെ തുടർച്ചയായി കഴിഞ്ഞ വർഷമാണ് പ്രത്യേക വിനോദ മേഖല ആശുപത്രിയിൽ ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിൽ സജ്ജീകരിച്ചത്. വിവിധ വിനോദോപാധികൾ ലഭ്യമാക്കിയിരിക്കുന്ന വെൽനസ് ഒയാസിസ് ആശുപത്രിയിൽ എത്തുന്ന കുട്ടികളുടെ പ്രിയ കേന്ദ്രമാണ്. ഒപ്പം എല്ലാ പ്രമുഖ സന്ദർശങ്ങളിലും ഒഴിച്ചു കൂടാനാവാത്ത ഇടമായും ഇവിടം മാറി. രാഷ്ട്ര തലവന്മാരുടെ സന്ദർശനത്തിലൂടെ ഈ കളിസ്ഥലം അന്താരാഷ്ട്ര മാധ്യമ വാർത്തകളിലും ഇടം നേടുകയാണ്.

Continue Reading

Trending