Connect with us

News

അർജന്റീന ഒളിംപിക്‌സ് ടീമിനെ പ്രഖ്യാപിച്ചു; സ്‌ക്വാഡിൽ മൂന്ന് സീനിയർ താരങ്ങൾ

ഹൂലിയന്‍ അല്‍വാരസ്, നിക്കോളാസ് ഒട്ടമെന്‍ഡി, ജെറോണിമോ റുള്ളി എന്നിവരാണ് സീനിയര്‍ താരങ്ങളായി അര്‍ജന്റീന ടീമില്‍ ഉള്ളത്.

Published

on

പാരീസില്‍ നടക്കുന്ന ഒളിംപിക്‌സ് ഗെയിംസിനുള്ള അര്‍ജന്റീന ഫുട്ബാള്‍ ടീം പ്രഖ്യാപിച്ചു. മൂന്ന് സീനിയര്‍ താരങ്ങളാണ് സ്‌ക്വാഡില്‍ ഇടംനേടി. സിറ്റിയുടെ യുവ താരം ഹൂലിയന്‍ അല്‍വാരസ്, നിക്കോളാസ് ഒട്ടമെന്‍ഡി, ജെറോണിമോ റുള്ളി എന്നിവരാണ് സീനിയര്‍ താരങ്ങളായി അര്‍ജന്റീന ടീമില്‍ ഉള്ളത്. പതിനെട്ട് അംഗ ഒളിംപിക്‌സ് സ്‌ക്വാഡിനെ പരിശീലിപ്പിക്കുന്നത് ഹാവിയര്‍ മഷറാനോയാണ്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ അല്‍വാരസും ബെന്‍ഫിക്കയുടെ ക്യാപ്റ്റന്‍ ഒട്ടമെന്‍ഡിയും ക്ലബിനും രാജ്യത്തിനായി ഈ സീസണില്‍ 50 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അര്‍ജന്റീനയുടെ കോപ്പ അമേരിക്കയുടെ ടീമിലുള്‍പ്പെട്ട താരമാണ് അജാക്‌സിന്റെ ജെറോണിമോ റുള്ളി. കോപ്പ അമേരിക്ക ഫൈനലിനും മുന്നേ ജൂലൈ 24 നാണ് ഒളിംപിക്‌സിലെ പുരുഷ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ടൂര്‍ണമെന്റില്‍ മൊറോക്കോ,ഇറാഖ്, ഉക്രൈന്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് അര്‍ജന്റീന.

ഒളിംപിക്സ് അര്‍ജന്റീന ടീം:

ഗോള്‍കീപ്പര്‍മാര്‍: ലിയാന്‍ഡ്രോ ബ്രെ (ബൊക്ക ജൂനിയേഴ്‌സ്), ജെറോണിമോ റുല്ലി (അജാക്‌സ്). ഡിഫന്‍ഡര്‍മാര്‍: മാര്‍ക്കോ ഡി സെസാരെ (റേസിംഗ് ക്ലബ്), ജൂലിയോ സോളര്‍ (ലാനസ്), ജോക്വിന്‍ ഗാര്‍സിയ (വെലെസ് സാര്‍സ്ഫീല്‍ഡ്), ഗോണ്‍സാലോ ലുജന്‍ (സാന്‍ ലോറെന്‍സോ), നിക്കോളാസ് ഒട്ടമെന്‍ഡി (ബെന്‍ഫിക്ക), ബ്രൂണോ അമിയോണ്‍ (സാന്റോസ് ലഗുണ)

india

പ്രസംഗത്തിലെ ഹിന്ദുമത പരാമർശം: രാഹുലിനെ പിന്തുണച്ച് സ്വാമി അവിമുക്തേശ്വരാനന്ദ

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ഹിന്ദുമതത്തെ ആക്ഷേപിക്കുന്നതല്ലെന്ന് സ്വാമി അവിമുക്തേശ്വരാനന്ദ പറഞ്ഞു

Published

on

ലോക്സഭയില്‍ നടത്തിയ കന്നിപ്രസംഗത്തിലെ ഹിന്ദുമതവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് സ്വാമി അവിമുക്തേശ്വരാനന്ദ. ജ്യോതിര്‍മഠത്തിലെ 46-ാമത് ശങ്കരാചാര്യയാണ് ഇദ്ദേഹം.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ഹിന്ദുമതത്തെ ആക്ഷേപിക്കുന്നതല്ലെന്ന് സ്വാമി അവിമുക്തേശ്വരാനന്ദ പറഞ്ഞു. ഞങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മുഴുവനും കേട്ടു. അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്, ഹിന്ദുമതത്തില്‍ അക്രമത്തിന് യാതൊരു സ്ഥാനവുമില്ലെന്ന്. രാഹുലിന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും അതിന് ഉത്തരവാദികളെ ശിക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

സഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രസംഗിക്കവേ ആയിരുന്ന രാഹുലിന്‍റെ പരാമര്‍ശം. ബിജെപി നേതാക്കള്‍ ജനങ്ങളെ വര്‍ഗീയമായി വിഭജിക്കുകയാണെന്ന് അദ്ദേഹം ആരോപിക്കുകയായിരുന്നു. ഇതോടെ, ഹിന്ദു സമുദായം മുഴുവന്‍ അക്രമാസക്തരാണെന്ന് രാഹുല്‍ പറഞ്ഞുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. തുടര്‍ന്ന് കടുത്ത വാക്പോരാട്ടം സഭയില്‍ നടന്നു. സ്പീക്കര്‍ ഓം ബിര്‍ള രാഹുലിന്‍റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ രേഖയില്‍നിന്ന് നീക്കം ചെയ്യുകയും ചെയ്തു.

Continue Reading

india

നീറ്റ് യു.ജി പരീക്ഷ ക്രമക്കേട്; കേന്ദ്ര സര്‍ക്കാര്‍ കുറ്റം സമ്മതിച്ചു: എം.എസ്.എഫ്‌

ചോദ്യ പേപ്പർ ചോർന്നു എന്ന് കണ്ടത്തിയ കോടതി അതിന്റെ വ്യാപ്തി എത്രത്തോളമുണ്ട് എന്നാണ് കേന്ദ്ര സർക്കാരിനോട് പ്രധാനമായും ചോദിച്ചത്.

Published

on

നീറ്റ് യുജി പരീക്ഷയെ ചോദ്യം ചെയ്തുള്ള ഹരജികൾ പരിഗണിച്ചപ്പോൾ കേന്ദ്ര സർക്കാർ യഥാർഥത്തിൽ കുറ്റസമ്മതമാണ് നടത്തിയിട്ടുള്ളതെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു പറഞ്ഞു. ചോദ്യ പേപ്പർ ചോർന്നു എന്ന് കണ്ടത്തിയ കോടതി അതിന്റെ വ്യാപ്തി എത്രത്തോളമുണ്ട് എന്നാണ് കേന്ദ്ര സർക്കാരിനോട് പ്രധാനമായും ചോദിച്ചത്.

പരീക്ഷ സുതാര്യമായി നടത്തുന്നതിന് എന്തല്ലാം നടപടികൾ കൈകൊണ്ടു എന്നത് അടക്കം ചില സുപ്രധാന ചോദ്യങ്ങൾ ഇന്നലെ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചിട്ടുണ്ട്. ഇതിനുള്ള മറുപടി കേന്ദ്ര സർക്കാറും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും നൽകുന്നതോടെ പരീക്ഷ നടത്തിപ്പിലുള്ള ക്രമക്കേടുകൾ കൂടുതൽ വ്യക്തമാവും.

ഈ വസ്തുതകൾ മനസ്സിലാക്കിയാണ് എം എസ് എഫ് ഉൾപ്പെടുള്ളവർ സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്ത്. എം.എസ്.എഫിന് വേണ്ടി അഡ്വ ഹാരിസ് ബീരാൻ എം.പി ഹാജരായി. ഹരജി വീണ്ടും പരിഗണിക്കാനായി വ്യാഴാഴ്ചത്തേക്ക് മാറ്റി.

Continue Reading

FOREIGN

യുഎഇ പാസ്പോർട്ട് കാലാവധി 10 വർഷമാക്കി; പൗരത്വം ലഭിച്ച വിദേശികൾക്കും നേട്ടം

യുഎഇ പൗരത്വം ലഭിച്ച മലയാളികൾ ഉൾപ്പെടെയുള്ള വിദേശികളുടെ പാസ്പോർട്ടും തുല്യകാലയളവിലേക്ക് പുതുക്കും.

Published

on

യുഎഇ പൗരന്മാരുടെ പാസ്പോർട്ട് കാലാവധി അഞ്ചിൽനിന്ന് 10 വർഷമാക്കി. ഇന്നു മുതൽ അപേക്ഷിക്കുന്ന 21 വയസ്സ് പൂർത്തിയായ സ്വദേശികൾക്ക് 10 വർഷ കാലാവധിയുള്ള പാസ്പോർട്ട് ലഭിക്കുമെന്ന് എമിറേറ്റ്സ് പാസ്പോർട്ട് അതോറിറ്റി അറിയിച്ചു.

യുഎഇ പൗരത്വം ലഭിച്ച മലയാളികൾ ഉൾപ്പെടെയുള്ള വിദേശികളുടെ പാസ്പോർട്ടും തുല്യകാലയളവിലേക്ക് പുതുക്കും. മബ്റൂക് മാ യാക് എന്ന പ്ലാറ്റ്ഫോമിലൂടെ അപേക്ഷിച്ചാൽ നവജാത ശിശുക്കളുടെ ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി എന്നിവ ഉടൻ തന്നെ വിതരണം ചെയ്യുമെന്നും അറിയിച്ചു.

Continue Reading

Trending