Connect with us

Football

കൊളംബിയയോട് സമനിലയില്‍ പിരിഞ്ഞ് കാനറികള്‍; ക്വാര്‍ട്ടറില്‍ എതിരാളികള്‍ ഉറുഗ്വേ

ബ്രസീലിന് വേണ്ടി ബാഴ്‌സ താരം റാഫീഞ്ഞാ 12ാം മിനിറ്റില്‍ ഗോള്‍ നേടിയപ്പോള്‍ ആദ്യ പകുതിയുടെ അധികസമയത്തിന്റെ രണ്ടാം മിനിറ്റില്‍ (45+2) ഡാനിയല്‍ മുനോസിന്റെ ഗോളിലൂടെ കൊളംബിയ സമനില പിടിച്ചു.

Published

on

കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് ഡിയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. കൊളംബിയയുമായുള്ള മത്സരത്തില്‍ സമനിലയോടെയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശം. 1-1 ആയിരുന്നു മത്സര സ്‌കോര്‍. ബ്രസീലിന് വേണ്ടി ബാഴ്‌സ താരം റാഫീഞ്ഞാ 12ാം മിനിറ്റില്‍ ഗോള്‍ നേടിയപ്പോള്‍ ആദ്യ പകുതിയുടെ അധികസമയത്തിന്റെ രണ്ടാം മിനിറ്റില്‍ (45+2) ഡാനിയല്‍ മുനോസിന്റെ ഗോളിലൂടെ കൊളംബിയ സമനില പിടിച്ചു. സമനിലയോടെ ബ്രസീല്‍ ഗ്രൂപ്പില്‍ രണ്ടാംസ്ഥാനക്കാരായി അവസാന എട്ടില്‍ ഇടമുറപ്പിച്ചു. കൊളംബിയയാണ് ഗ്രൂപ്പ് ജേതാക്കള്‍. ക്വാര്‍ട്ടറില്‍ കൊളംബിയ പനാമയെയും ബ്രസീല്‍ ശക്തരായ ഉറുഗ്വേയെയും നേരിടും.

ആദ്യ പകുതിയില്‍ ഇരുടീമും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ ബ്രസീലിന്റെ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 12ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കിലൂടെയായിരുന്നു റാഫീഞ്ഞയുടെ ഗോള്‍. റാഫീഞ്ഞയുടെ മനോഹരമായ ഷോട്ട് ഗോള്‍വലയുടെ ഇടതുമൂലയില്‍ പറന്നിറങ്ങുമ്പോള്‍ ഗോള്‍കീപ്പര്‍ കാമിലോ വാര്‍ഗാസിന് ഒന്നുംചെയ്യാനായില്ല. എന്നാല്‍, ഗോള്‍ വീണശേഷം കടുത്ത പ്രത്യാക്രമണത്തിലേക്ക് കൊളംബിയ കടന്നു. ബ്രസീലിയന്‍ പ്രതിരോധത്തെ കൊളംബിയക്കാര്‍ നിരന്തരം പരീക്ഷിച്ചു. 19ാം മിനിറ്റില്‍ ജെയിംസ് റോഡ്രിഗ്രസിന്റെ ഫ്രീകിക്കിനെ ഹെഡ്ഡറിലൂടെ സാഞ്ചസ് ബ്രസീലിയന്‍ വലക്കുള്ളിലാക്കിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ് സൈഡാണെന്ന് കണ്ടതോടെ ഗോള്‍ നിഷേധിച്ചു.

ആദ്യ പകുതി കഴിഞ്ഞുള്ള അധികസമയത്തിന്റെ രണ്ടാംമിനിറ്റിലായിരുന്നു ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് കൊളംബിയയുടെ സമനില ഗോള്‍. ബ്രസീല്‍ ബോക്‌സിനുള്ളില്‍ പന്ത് ലഭിച്ച പ്രതിരോധക്കാരന്‍ ഡാനിയല്‍ മുനോസ് മനോഹരമായൊരു ഷോട്ടിലൂടെ ഗോള്‍ നേടി. രണ്ടാം പകുതിയില്‍ ഇരുടീമും വിജയത്തിന് വേണ്ടി മത്സരം കടുപ്പിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ജൂലായ് ഏഴിനാണ് ഉറുഗ്വയുമായുള്ള ബ്രസീലിന്റെ മത്സരം. ഇന്ത്യന്‍ സമയം രാവിലെ 6: 30 നാണ് മത്സരം. അന്നേ ദിവസം തന്നെ പുലര്‍ച്ചെ 3: 30 നാണ് കൊളംബിയ പനാമ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. ഉരുഗ്വേയുമായുള്ള മത്സരത്തില്‍ സൂപ്പര്‍ താരം വിനീഷ്യസിന് ഇറങ്ങാന്‍ സാധിക്കില്ല. രണ്ട് കളികളില്‍ അടുപ്പിച്ച് മഞ്ഞക്കാര്‍ഡ് ലഭിച്ചതിനാലാണ് മത്സരം നഷ്ടമാകുന്നത്.

Football

ജോൺ സീന WWE-യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

മൈ ടൈം ഈസ് നൗ’ എന്ന ഏറെ പ്രസിദ്ധമായ തന്റെ ഉദ്ധരണിയെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ ‘ദ ലാസ്റ്റ് ടൈം ഈസ് നൗ’ എന്ന ടീ ഷര്‍ട്ട് ധരിച്ചെത്തിയായിരുന്നു താരത്തിന്റെ പ്രഖ്യാപനം.

Published

on

ഡബ്ല്യൂഡബ്ല്യൂഇ ഇതിഹാസം ജോണ്‍ സീന 2025ല്‍ വിരമിക്കും. പ്രൊഫഷണല്‍ റെസ്ലിംഗ് അടുത്ത വര്‍ഷത്തോടെ അവസാനിപ്പിക്കുമെന്ന് കാനഡയിലെ മണി ഇന്‍ ദി ബാങ്ക് പരിപാടിക്കിടെയാണ് ജോണ്‍ സീന പ്രഖ്യാപിച്ചത്.

മൈ ടൈം ഈസ് നൗ’ എന്ന ഏറെ പ്രസിദ്ധമായ തന്റെ ഉദ്ധരണിയെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ ‘ദ ലാസ്റ്റ് ടൈം ഈസ് നൗ’ എന്ന ടീ ഷര്‍ട്ട് ധരിച്ചെത്തിയായിരുന്നു താരത്തിന്റെ പ്രഖ്യാപനം. ഇതേ വാചകം എഴുതിയ ഒരു ടൗവ്വലും താരം ഉയര്‍ത്തിക്കാട്ടി.

2001-ല്‍ ഡബ്ല്യുഡബ്ല്യുഇയില്‍ അരങ്ങേറിയ ജോണ്‍ സീന 16 വട്ടം ലോക ചാമ്പ്യനായി റെക്കോഡ് നേട്ടം സ്വന്തമാക്കാിയിരുന്നു. 2000-ത്തിന്റെ തുടക്കം മുതല്‍ 2010 കാലം വരെ ഡബ്ല്യുഡബ്ല്യുഇയുടെ മുഖമായിരുന്നു സീന. അഞ്ച് തവണ ഡബ്ല്യൂഡബ്ല്യൂഇ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ചാമ്പ്യനും രണ്ട് തവണ വീതം ഡബ്ല്യൂഡബ്ല്യൂഇ ടാഗ് ടീം ചാമ്പ്യനും വേള്‍ഡ് ടാഗ് ടീം ചാമ്പ്യനുമായി. ഇതിന് പുറമെ രണ്ടുവട്ടം റോയല്‍ റമ്പിളും ഒരു തവണ മണി ഇന്‍ ദി ബാങ്കും ജോണ്‍ സീന സ്വന്തമാക്കിയിട്ടുണ്ട്.

എക്കാലത്തെയും മികച്ച പ്രഫഷനല്‍ റസ്ലറായി കണക്കാക്കപ്പെടുന്ന സീന ഇപ്പോള്‍ സിനിമയിലാണ് പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. 2006ലാണ് ജോണ്‍ സീന നടനായി അരങ്ങേറ്റം കുറിച്ചത്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 9 അടക്കം നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. സിനിമാ- ടെലിവിഷന്‍ ഷോ തിരക്കുകളെ തുടര്‍ന്ന് ജോണ്‍ സീന 2018 മുതല്‍ ഭാഗികമായാണ് ഡബ്ല്യൂഡബ്ല്യൂഇയുടെ ഭാഗമായിരിക്കുന്നത്. 2025ലെ റോയല്‍ റമ്പിള്‍, എലിമിനേഷന്‍ ചേമ്പര്‍, ലാസ് വെഗാസ് വേദിയാവുന്ന റെസല്‍മാനിയ 41 എന്നിവയായിരിക്കും ആയിരിക്കും ഡബ്ല്യൂഡബ്ല്യൂഇയില്‍ ജോണ്‍ സീനയുടെ അവസാന മത്സരങ്ങള്‍.

ഹോളിവുഡ് താരം കൂടിയായ ജോണ്‍ സീന ഏതാനും ചിത്രങ്ങളിലും വേഷമിട്ടിരുന്നു.

Continue Reading

Football

കാനറികളെ നാട്ടിലേക്കയച്ച് ഉറുഗ്വേ സെമിഫൈനലില്‍

ഷൂട്ടൗട്ടില്‍ 4-2 എന്ന സ്കോറിനായിരുന്നു വിജയം.

Published

on

കോപ അമേരിക്കയില്‍ ഉറുഗ്വേ സെമി ഫൈനലില്‍. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലില്‍ പെനാള്‍ട്ടി ഷൂട്ടൗട്ടിലാണ് ഉറുഗ്വേ ബ്രസീലിനെ തോല്‍പ്പിച്ചത്.നിശ്ചിത സമയത്ത് കളി ഗോള്‍ രഹിതമായതിനെ തുടർന്നാണ് ഷൂട്ടൗട്ടിലേക്ക് എത്തിയത്. ഷൂട്ടൗട്ടില്‍ 4-2 എന്ന സ്കോറിനായിരുന്നു വിജയം. ഇനി ഉറുഗ്വേ കൊളംബിയയെ ആകും സെമി ഫൈനലില്‍ നേരിടുക.

ഇന്ന് തുടക്കം മുതല്‍ ഒപ്പത്തിനൊപ്പം ഉള്ള പോരാണ് ഉറുഗ്വേക്കും ബ്രസീലിനും ഇടയില്‍ കാണാൻ ആയത്. അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനേക്കാള്‍ അവസരങ്ങള്‍ തടയുന്നതില്‍ ആയിരുന്നു ടീമുകളുടെ ശ്രദ്ധ. ഉറുഗ്വേ വളരെയധികം ഫൗളുകള്‍ വഴങ്ങുന്നത് കാണാൻ ആയി. ആദ്യ പകുതിയില്‍ ഗോള്‍ ഒന്നും പിറന്നില്ല.

രണ്ടാം പകുതിയില്‍ ബ്രസീല്‍ കൂടുതല്‍ അറ്റാക്ക് ചെയ്യാൻ ശ്രമിച്ചു. പക്ഷെ ഉറുഗ്വേയുടെ ഡിഫൻസീവ് ബ്ലോക്ക് മറികടക്കുക എളുപ്പമായിരുന്നില്ല. 74ആം മിനുട്ടില്‍ ഉറുഗ്വേ താരം നാൻഡെസ് ചവപ്പ് കണ്ട് പുറത്ത് പോയി. റോഡ്രിഗോയെ ഫൗള്‍ ചെയ്തതിന് ആയിരുന്നു നാൻഡെസ് ചുവപ്പ് കണ്ടത്.

10 പേരായി ചുരുങ്ങിയതോടെ ഉറുഗ്വേ തീർത്തും ഡിഫൻസിലേക്ക് മാറി. അവർ നിശ്ചിത സമയം അവസാനിക്കുന്നത് വരെ കളി സമനിലയില്‍ നിർത്തി. തുടർന്ന് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങി.

വാല്വെർദെ എടുത്ത ഉറുഗ്വേയുടെ ആദ്യ കിക്ക് വലയില്‍. ബ്രസീലിനായി മിലിറ്റാവോ എടുത്ത കിക്ക് റോചെ സേവ് ചെയ്തു. ബെന്റ്കോറും ഉറുഗ്വേയുടെ കിക്ക് വലയിക് എത്തിച്ചു. പെരേര ബ്രസീലിനായും സ്കോർ ചെയ്തു. സ്കോർ 2-1. അരസ്കെറ്റയും ഉറുഗ്വേക്ക് ആയി സ്കോർ ചെയ്തു.

ബ്രസീലിനായി മൂന്നാം കിക്ക് എടുത്ത ഡഗ്ലസ് ലൂയിസിന്റെ കിക്ക് പോസ്റ്റില്‍ തട്ടി മടങ്ങി. സ്കോർ 3-1. ഉറുഗ്വേയുടെ അടുത്ത കിക്ക് അലിസണ്‍ സേവ് ചെയ്ത ബ്രസീലിന് പ്രതീക്ഷ നല്‍കി. മാർട്ടിനെല്ലി എടുത്ത കിക്ക് വലയില്‍. സ്കോർ 3-2. ഉഗാർടെ എടുത്ത അവസാന കിക്ക് വലയില്‍ എത്തിയതോടെ ഉറുഗ്വേ സെമിയില്‍. ബ്രസീല്‍ പുറത്ത്.

Continue Reading

Football

യൂറോയില്‍ ഇന്ന് ക്ലാസിക്ക് പോരാട്ടം ; ജര്‍മനി സ്‌പെയിനിനെയും ഫ്രാന്‍സ് പോര്‍ചുഗലിനെയും നേരിടും

മൂന്നു തവണ വീതം ചാമ്പ്യന്‍മാരായിട്ടുള്ള സ്‌പെയിനും ജര്‍മനിയും ആദ്യ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുമ്പോള്‍ രണ്ട് തവണ ചാമ്പ്യന്‍മാരായ ഫ്രാന്‍സും ഒരു തവണ ജേതാക്കളായ പോര്‍ച്ചുഗലും തമ്മിലാണ് രണ്ടാം ക്വാര്‍ട്ടര്‍.

Published

on

യൂറോപ്യന്‍ കിരീടനേട്ടത്തിന്റെ രുചി അറിഞ്ഞ നാല് ടീമുകള്‍; യൂറോ കപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലുകള്‍ക്ക് ഇന്നു തുടക്കമാകുമ്പോള്‍ ആദ്യദിനം തന്നെ ഏറ്റുമുട്ടുന്നത് മുന്‍ ചാമ്പ്യന്‍മാര്‍. മൂന്നു തവണ വീതം ചാമ്പ്യന്‍മാരായിട്ടുള്ള സ്‌പെയിനും ജര്‍മനിയും ആദ്യ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുമ്പോള്‍ രണ്ട് തവണ ചാമ്പ്യന്‍മാരായ ഫ്രാന്‍സും ഒരു തവണ ജേതാക്കളായ പോര്‍ച്ചുഗലും തമ്മിലാണ് രണ്ടാം ക്വാര്‍ട്ടര്‍. നാളെ അവസാന ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ഇംഗ്ലണ്ട് സ്വിറ്റ്‌സര്‍ലന്‍ഡിനെയും നെതര്‍ലന്‍ഡ്‌സ് തുര്‍ക്കിയെയും നേരിടും.

ഈ യൂറോയിലെ ‘ഫൈനല്‍’ ആകേണ്ടിയിരുന്ന മത്സരം; സ്‌പെയിന്‍-ജര്‍മനി പോരാട്ടത്തെ ഇങ്ങനെ വിശേഷിപ്പിക്കുന്നതില്‍ അതിശയോക്തിയില്ല. കളിക്കണക്കുകളിലും താരത്തിളക്കത്തിലും ചാംപ്യന്‍ഷിപ്പില്‍ മുന്നില്‍ നില്‍ക്കുന്ന ടീമുകളാണ് സ്റ്റുട്ഗര്‍ട്ട് അരീനയില്‍ കളത്തിലിറങ്ങുന്നത്. ഈ യൂറോയില്‍ നാല് മത്സരങ്ങളും ജയിച്ച ഒരേയൊരു ടീമാണ് സ്‌പെയിന്‍.

ജര്‍മനി മൂന്ന് വീതം മത്സരം ജയിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ഗ്രൂപ്പ് ഘട്ടത്തില്‍ സമനില വഴങ്ങി. ഗോള്‍ നേട്ടത്തില്‍ ജര്‍മനി ഒന്നാം സ്ഥാനത്തും (10) സ്‌പെയിന്‍ (9) രണ്ടാമതുമാണ്. നിക്കോ വില്യംസ്, ലമീന്‍ യമാല്‍ തുടങ്ങിയ യുവതാരങ്ങള്‍ സ്‌പെയിനു കരുത്തു പകരുമ്പോള്‍ ഇരുപത്തിയൊന്നുകാരന്‍ മിഡ്ഫീല്‍ഡര്‍ ജമാല്‍ മുസിയാളയാണ് ജര്‍മനിയുടെ തുറുപ്പുചീട്ട്.

ലമീന്‍ യമാല്‍, നിക്കോ വില്യംസ്, ഫേബിയന്‍ റൂയിസ് എന്നിവര്‍ ഇന്നലെ സ്‌പെയിനിന്റെ പരിശീലന സെഷന് ഇറങ്ങിയില്ല. എന്നാല്‍ മൂന്നു പേര്‍ക്കും വിശ്രമം അനുവദിച്ചതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിലക്കു മാറി ഡിഫന്‍ഡര്‍ യൊനാതന്‍ താ തിരിച്ചെത്തുന്നത് ജര്‍മനിക്കു സന്തോഷവാര്‍ത്ത.

2016 യൂറോ കപ്പ് ഫൈനലിന്റെ ആവര്‍ത്തനമാണ് പോര്‍ച്ചുഗല്‍-ഫ്രാന്‍സ് മത്സരം. 2016ല്‍ പാരിസില്‍ എക്‌സ്ട്രാ ടൈമിലേക്കു നീണ്ട മത്സരം പോര്‍ച്ചുഗല്‍ 1-0നു ജയിച്ചു. ഇത്തവണ മുന്നേറ്റനിര ഫോമിലായില്ലെങ്കിലും ഉറച്ച പ്രതിരോധം ഫ്രാന്‍സിനെ കാത്തു

മികച്ച താരനിരയുണ്ടെങ്കിലും പോര്‍ച്ചുഗലും അതിനൊത്ത പ്രകടനം കാഴ്ച വച്ചിട്ടില്ല. സ്‌ലൊവേനിയയ്‌ക്കെതിരെ വിജയം നേടാന്‍ ഷൂട്ടൗട്ട് വരെ കളിക്കേണ്ടി വന്നു. രണ്ടു മികച്ച ടീമുകള്‍ തമ്മിലുള്ള പോരാട്ടം എന്നതിനൊപ്പം 2 സൂപ്പര്‍ താരങ്ങളുടെ കണ്ടുമുട്ടല്‍ കൂടിയാണ് മത്സരം. ഫ്രാന്‍സിന്റെ സൂപ്പര്‍ താരം കിലിയന്‍ എംബപെയും പോര്‍ച്ചുഗലിന്റെ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും.

രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് വിലക്കിലായ മിഡ്ഫീല്‍ഡര്‍ അഡ്രിയാന്‍ റാബിയോ ഇന്ന് ഫ്രഞ്ച് സ്‌ക്വാഡില്‍ ഇല്ല. പോര്‍ച്ചുഗീസ് നിരയില്‍ ആര്‍ക്കും വിലക്കോ പരുക്കോ ഇല്ല.

Continue Reading

Trending