Connect with us

Cricket

ഇഗ്ലണ്ടിനെ 68 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ഇന്ത്യ ഉയർത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 16.4 ഓവറില്‍ 103 റണ്‍സെടുത്തു പുറത്തായി.

Published

on

ട്വന്റി 20 ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് കീഴടക്കി ആധികാരിക ജയത്തോടെ ഇന്ത്യ ഫൈനലില്‍. ഇന്ത്യ ഉയർത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 16.4 ഓവറില്‍ 103 റണ്‍സെടുത്തു പുറത്തായി. 29ന് രാത്രി എട്ടു മണിക്കു നടക്കുന്ന ഫൈനലില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും.

അഡ്‌ലെയ്ഡില്‍ 2022ലെ ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടത്തില്‍ പത്ത് വിക്കറ്റിന് കീഴടക്കി നാണം കെടുത്തിയ ജോസ് ബട്‌ലറെയും സംഘത്തെയും ഗയാനയില്‍ കനത്ത തിരിച്ചടി നല്‍കിയാണ് രോഹിതും സംഘവും ഫൈനല്‍ പ്രവേശനം ആധികാരികമാക്കിയത്. ബാറ്റിംഗില്‍ മുന്നില്‍ നിന്നു പട നയിച്ച ക്യാപ്റ്റൻ രോഹിത് ശർമയുടെ അർധ സെഞ്ചുറിയും സൂര്യകുമാർ യാദവിനൊപ്പമുള്ള കൂട്ടുകെട്ടുമാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. സ്പിന്നർമാരായ അക്ഷർ പട്ടേലും കുല്‍ദീപ് യാദവും ചേർന്നാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകർത്തുവിട്ടത്. ഇരുവരും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. അക്ഷർ പട്ടേലാണു കളിയിലെ താരം.

പൊരുതാൻ ശ്രമിച്ച ബ്ടലറിനെ അക്‌സർ കൂടാരം കയറ്റിയപ്പോള്‍ സാള്‍ട്ടിന്റെ കുറ്റിയറുത്ത് ബുംറ വരവറിയിച്ചു. പിന്നാലെ വീണ്ടും അക്‌സർ പട്ടേലിന്റെ പന്തില്‍ ബെയർ‌സ്റ്റോ ക്ലീൻ ബൗള്‍ഡ്. മൊയീൻ അലിയെ അക്‌സറിന്റെ പന്തില്‍ സ്റ്റമ്ബിങ്കിലൂടെ പൂറത്താക്കി പന്തും സാന്നിധ്യമറിയിച്ചു. വൈകാതെ കുല്‍ദീപിന്റെ വരവോടെ സാം കറൻ എല്‍ബി ഡബ്ലൂയില്‍ കുടുങ്ങി പുറത്തേക്ക്. 5 വിക്കറ്റിന് 49 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് കൂപ്പുകുത്തി.

ഒമ്ബതാം ഓവറില്‍ ആദ്യ പന്തിലായിരുന്നു കുല്‍ദീപ് വിക്കറ്റ് നേടിയത്. റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച ബ്രൂക്കിനെ ക്ലീൻ ബൗള്‍ഡാക്കി കുല്‍ദീപ് രണ്ടാം വിക്കറ്റ് സ്വന്തമാക്കുമ്ബോള്‍ ഇംഗ്ലണ്ട് സ്‌കോർ 68ന് ആറ് എന്ന നിലയിലാണ്. കുല്‍ദീപ് തന്റെ നാലാം ഓവറില്‍ ഒന്നാമത്തെ പന്തില്‍ എല്‍ബി ഡബ്യൂവിലൂടെ ജോർദാനെയും കൂടാരം കയറ്റി. 72 റണ്‍സ് മാത്രമായിരുന്നു ഈ സമയം ഇംഗ്ലണ്ടിന്റെ അക്കൗണ്ടില്‍. ലിവിങ്സ്റ്റണ്‍ കുല്‍ദീപിന്റെ ത്രോയില്‍ അക്‌സർ റണ്‍ഔട്ട് പൂർത്തിയാക്കിയപ്പോള്‍, ആദില്‍ റഷീദിനെ കുല്‍ദീപ് റണ്‍ഔട്ടാക്കി. പിന്നാലെ ജോഫ്രാ ആർച്ചറിനെ ബുംറ എല്‍ബിഡബ്ല്യൂവില്‍ കുടുക്കിയതോടെ 16.4 ഓവറില്‍ ഇംഗ്ലണ്ട് ഓള്‍ ഔട്ടായി.

മറുപടി ബാറ്റിങ്ങിന്റെ ഒരു ഘട്ടത്തിലും ഇംഗ്ലണ്ടിന് തിരിച്ചുവരവിനു സാധ്യതകളില്ലാത്ത വിധം സ്പിന്നർമാർ വരിഞ്ഞു മുറുക്കുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ട് ചെറിയ സ്‌കോറിലേക്കു വീണു. 19 പന്തില്‍ 25 റണ്‍സെടുത്ത ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ ജോസ് ബട്‌ലർ (15 പന്തില്‍ 23), ജോഫ്ര ആർച്ചർ (15 പന്തില്‍ 21), ലിയാം ലിവിങ്സ്റ്റൻ (16 പന്തില്‍ 11) എന്നിവരും ഇംഗ്ലിഷ് ബാറ്റിങ് നിരയില്‍ രണ്ടക്കം കടന്നു.

ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്‌ലറിനെ അക്ഷർ പട്ടേലിന്റെ പന്തില്‍ കീപ്പർ ഋഷഭ് പന്ത് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. സകോർ 34 ല്‍ നില്‍ക്കെ ജസ്പ്രീത് ബുമ്രയുടെ പന്തു നേരിട്ട ഫില്‍ സോള്‍ട്ട് ബോള്‍ഡായി. തൊട്ടുപിന്നാലെ ജോണി ബെയർ‌സ്റ്റോ റണ്ണൊന്നുമെടുക്കാതെ മടങ്ങി. അക്ഷർ പട്ടേലിന്റെ പന്തില്‍ താരം ബോള്‍ഡാകുകയായിരുന്നു. എട്ടാം ഓവറില്‍ അക്ഷർ പട്ടേലിനെ ക്രീസ് വിട്ട് ഇറങ്ങി അടിക്കാൻ ശ്രമിച്ച മൊയീൻ അലിയെ ഋഷഭ് പന്ത് സ്റ്റംപ് ചെയ്തു.

സാം കറൻ, ഹാരി ബ്രൂക്ക്, ക്രിസ് ജോർദാൻ എന്നീ താരങ്ങള്‍ സ്പിന്നർ കുല്‍ദീപ് യാദവിന്റെ പന്തിലാണു കറങ്ങിവീണത്. ലിയാം ലിവിങ്സ്റ്റൻ റണ്ണൗട്ടായി. ജോഫ്ര ആർച്ചറിന്റെ ചെറുത്തുനില്‍പാണ് ഇംഗ്ലിഷ് സ്‌കോർ 100 കടത്തിയത്. 16 ഓവറിലാണ് ഇംഗ്ലണ്ട് 100 തൊട്ടത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കി.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. അർധസെഞ്ചുറി നേടിയ ക്യാപ്റ്റന് രോഹിത് ശർമയുടെയും(57) സൂര്യകുമാർ യാദവിന്റെയും(47) ബാറ്റിങ് മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോർ ഉയർത്തിയത്. ഹാർദ്ദിക് പാണ്ഡ്യയും(13 പന്തില്‍ 23) രവീന്ദ്ര ജഡേജയും(9 പന്തില്‍ 17*) ഇന്ത്യൻ സ്‌കോർ 170 എത്തിക്കുന്നതില്‍ നിർണായക സംഭാവന നല്‍കിയപ്പോള്‍ വിരാട് കോലി(9), റിഷഭ് പന്ത്(4), ശിവം ദുബെ(0) എന്നിവർ നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി ക്രിസ് ജോർദ്ദാൻ മൂന്ന് വിക്കറ്റെടുത്തു.

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യക്ക് മൂന്നാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു.റീസ് ടോപ്ലി എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാം പന്ത് മനോഹരമായി സിക്‌സിന് പറത്തി പ്രതീക്ഷ നല്‍കിയ വിരാട് കോലിയെ നാലാം പന്തില്‍ ക്ലീൻ ബൗള്‍ഡാക്കി ടോപ്ലി തിരിച്ചടിച്ചു. ഒരിക്കല്‍ കൂടി കോലി നിരാശപ്പെടുത്തിയതോടെ ഇന്ത്യയുടെ പ്രതീക്ഷ മുഴുവൻ രോഹിത്തിന്റെ ബാറ്റിലായി. നാലു റണ്‍സെടുത്ത ഋഷഭ് പന്തിനെ ജോണി ബെയർ‌സ്റ്റോ ക്യാച്ചെടുത്തും മടക്കി.

പവർപ്ലേയില്‍ 46 റണ്‍സാണ് ഇന്ത്യ നേടിയത്. ഇന്ത്യ എട്ടോവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെടുത്തു നില്‍ക്കെ മഴയെത്തി. മത്സരം വീണ്ടും ആരംഭിച്ചപ്പോള്‍ രോഹിത് ശർമയും സൂര്യകുമാർ യാദവും തുടർച്ചയായി ബൗണ്ടറികള്‍ കണ്ടെത്തി. 12.3 ഓവറില്‍ സ്‌കോർ 100 പിന്നിട്ടു. അർധ സെഞ്ചറി നേടിയതിനു പിന്നാലെ ആദില്‍ റാഷിദിന്റെ പന്തില്‍ രോഹിത് ശർമ ബോള്‍ഡായി. 39 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും പറത്തിയാണ് രോഹിത് 57 റണ്‍സടിച്ചത്.

16ാം ഓവറില്‍ ജോഫ്ര ആർച്ചറെ സിക്‌സർ പറത്താൻ ശ്രമിച്ച സൂര്യകുമാർ യാദവിനു പിഴച്ചു. ഉയർന്നുപൊങ്ങിയ പന്ത് ലോങ് ഓണില്‍ ക്രിസ് ജോർദാൻ പിടിച്ചെടുത്തു. അവസാന ഓവറുകളില്‍ സ്‌കോർ ഉയർത്താനുള്ള ശ്രമത്തിനിടെയാണ് പാണ്ഡ്യ പുറത്തായത്. ക്രിസ് ജോർദാന്റെ 18ാം ഓവറില്‍ തുടർച്ചയായി രണ്ടു സിക്‌സറുകള്‍ താരം പറത്തിയിരുന്നു. നാലാം പന്തും ബൗണ്ടറിക്കു ശ്രമിച്ചതോടെ ലോങ് ഓഫില്‍ ഫീല്‍ഡർ സാം കറൻ ക്യാച്ചെടുത്തു. 36 പന്തില്‍ 47 റണ്‍സെടുത്ത സൂര്യ രണ്ട് സിക്‌സും നാലു ഫോറും പറത്തി.

രോഹിത്തും സൂര്യയും പുറത്തായതോടെ ഇന്ത്യയുടെ സ്‌കോറിങ് നിരക്ക് കുത്തനെ ഇടിഞ്ഞു. 13 മുതല്‍ 17 വരെയുള്ള ഓവറുകളില്‍ 22 റണ്‍സ് മാത്രമാണ് ഇന്ത്യ നേടിയത്. പതിനെട്ടാം ഓവറില്‍ ക്രിസ് ജോർദ്ദനെ തുടർച്ചയായി രണ്ട് സിക്‌സ് പറത്തിയ ഹാർദ്ദിക് ഇന്ത്യയെ 150ന് അടുത്തെത്തിച്ചെങ്കിലും ഹാർദ്ദിക്കിനെയും(13 പന്തില്‍ 23) ശിവം ദുബെയെയും(0) പുറത്താക്കി ജോർദ്ദാൻ ഇരട്ട പ്രഹരമേല്‍പ്പിച്ചത് ഇന്ത്യക്ക് ഇരുട്ടടിയായി.

കീപ്പർ ജോസ് ബട്‌ലർ ക്യാച്ചെടുത്താണ് ദുബെയെ മടക്കിയത്. 18ാം ഓവറില്‍ രണ്ടു വിക്കറ്റുകള്‍ വീഴ്‌ത്തി ക്രിസ് ജോർദാൻ ഇംഗ്ലണ്ടിനെ മത്സരത്തിലേക്കു തിരികെയെത്തിച്ചു. അക്ഷർ പട്ടേല്‍ 10 റണ്‍സെടുത്തു പുറത്തായി. രവീന്ദ്ര ജഡേജയും (9 പന്തില്‍ 17) അർഷ്ദീപ് സിങ്ങും പുറത്താകാതെനിന്നു. ക്രിസ് ജോർദാൻ മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കി. റീസ് ടോപ്‌ലി, ജോഫ്ര ആർച്ചർ, സാം കറൻ, ആദില്‍ റാഷിദ് എന്നിവർ ഇംഗ്ലണ്ടിനായി ഓരോ വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. സൂപ്പർ 8ലെ അവസാന മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇരു ടീമും ഇറങ്ങിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ചുഴലിക്കാറ്റ്; ബാര്‍ബഡോസില്‍ കുടുങ്ങിയ ഇന്ത്യന്‍ ടീമിനായി ബിസിസിഐയുടെ പ്രത്യേക വിമാനമെത്തും

ബെറില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ബാര്‍ബഡോസ് വിമാനത്താവളം അടച്ചതോടെയാണ് ടീമിന്റെ മടക്കയാത്ര വൈകിയത്.

Published

on

മോശം കാലാവസ്ഥയെ തുടര്‍ന്ന് ബാര്‍ബഡോസില്‍ കുടുങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉടനെ നാട്ടിലേക്ക് തിരിക്കും. ബെറില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ബാര്‍ബഡോസ് വിമാനത്താവളം അടച്ചതോടെയാണ് ടീമിന്റെ മടക്കയാത്ര വൈകിയത്. ഇപ്പോള്‍ ടീമിന് വേണ്ടി ബിസിസിഐ പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പ്രത്യേക വിമാനത്തില്‍ ടീം ചൊവ്വാഴ്ചയോടെ ഇന്ത്യയിലേക്ക് യാത്ര തിരിക്കും. ബുധനാഴ്ച വൈകിട്ട് 7.45 ഓടെ ഇന്ത്യന്‍ സംഘം ന്യൂഡല്‍ഹിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. താരങ്ങളും കുടുംബാംഗങ്ങളും പരിശീലക സംഘവും ഉള്‍പ്പെടെ എഴുപതോളം പേരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. ബിസിസിഐ സെക്രട്ടറി ജയ് ഷായും ഇന്ത്യന്‍ സംഘത്തിലുണ്ട്.

ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ടീം ഇന്ത്യ ബാര്‍ബഡോസില്‍ നിന്ന് തിങ്കളാഴ്ച രാവിലെ 11ഓടെ ന്യൂയോര്‍ക്കിലേക്ക് വിമാനം കയറി അവിടെനിന്ന് ദുബൈ വഴി നാട്ടിലേക്ക് തിരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം വിമാനത്താവളം അടച്ചതോടെ യാത്ര റദ്ദാക്കേണ്ടി വന്നു. നിലവില്‍ ടീം ഇന്ത്യ ബര്‍ബഡോസിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ തങ്ങുകയാണ്.

Continue Reading

Cricket

ലോകം കീഴടക്കി കോലിയുടെ പടിയിറക്കം; ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി

കോലിയെ സംബന്ധിച്ചിടത്തോളം വൈറ്റ് ബോള്‍ ക്രിക്കറ്റിലെ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയശേഷമാണ് ഈ പടിയിറക്കം

Published

on

ഇന്ത്യയുടെ ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കലാശപോരാട്ടത്തിൽ ഇന്ത്യയ്ക്ക് വേണ്ടി അർദ്ധ സെഞ്ച്വറി നേടി നിർണായക പ്രകടനം കാഴ്ച വെച്ചിരുന്നു.

കോലിയെ സംബന്ധിച്ചിടത്തോളം വൈറ്റ് ബോള്‍ ക്രിക്കറ്റിലെ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയശേഷമാണ് ഈ പടിയിറക്കം. 2011ല്‍ ഏകദിന ലോകകപ്പും 2013ല്‍ ചാംപ്യന്‍സ് ട്രോഫി നേടിയ ടീമിലും അദ്ദേഹം അംഗമായിരുന്നു. ഇപ്പോള്‍ കരിയറിന്റെ അവസാനഘട്ടത്തില്‍ ട്വന്റി20 ലോകകപ്പും. ഏകദിന ലോകകപ്പ് മാത്രമാണ് രോഹിത്തിന്റെ പേരില്‍ ഇല്ലാത്തത്. ഐസിസി ട്രോഫികള്‍ ഇരുവരും നേടിയിട്ടുണ്ടെങ്കിലും അവയെല്ലാം ധോണി, സച്ചിന്‍, യുവരാജ് തുടങ്ങിയവരുടെ ക്രെഡിറ്റിലാണ്. അതുകൊണ്ടു തന്നെ ഈ ട്വന്റി20 ലോകകപ്പ് കിരീടം കോലിക്ക് എറെ സ്‌പെഷ്യല്‍ ആണ്.

Continue Reading

Cricket

ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ഹിറ്റ്മാനും സംഘവും

ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ഡേവിഡ് മില്ലര്‍ പുറത്തായതാണു കളിയില്‍ നിര്‍ണായകമായത്.

Published

on

ഫൈനല്‍ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യയ്ക്ക് ട്വന്റി20 ലോകകപ്പ് കിരീടം. ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യയ്ക്ക് ഏഴു വിക്കറ്റു വിജയം.

ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ഡേവിഡ് മില്ലര്‍ പുറത്തായതാണു കളിയില്‍ നിര്‍ണായകമായത്. ബൗണ്ടറി ലൈനിനു സമീപത്തു നില്‍ക്കുകയായിരുന്ന സൂര്യകുമാര്‍ യാദവ് തട്ടു തകര്‍പ്പന്‍ ക്യാച്ചിലൂടെ മില്ലറെ പുറത്താക്കുകയായിരുന്നു.

ഹെന്റിച് ക്ലാസന്‍ അര്‍ധ സെഞ്ചറി നേടി.ഇന്ത്യക്ക് ഭീഷണിയായ ക്ലാസന്‍ 27 പന്തില്‍ 52 റണ്‍സെടുത്താണു താരം പുറത്തായത്. ഓപ്പണര്‍ റീസ ഹെന്റിക്‌സ് (നാല്), ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം (നാല്), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (21 പന്തില്‍ 31), ക്വിന്റന്‍ ഡികോക്ക് (31 പന്തില്‍ 39) എന്നിവരും പുറത്തായി. ജസ്പ്രീത് ബുമ്രയെറിഞ്ഞ രണ്ടാം ഓവറില്‍ റീസ ബോള്‍ഡാകുകയായിരുന്നു.

അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ ഋഷഭ് പന്ത് ക്യാച്ചെടുത്ത് മാര്‍ക്രത്തെ പുറത്താക്കി. ഡികോക്കും സ്റ്റബ്‌സും കൈകോര്‍ത്തതോടെ പവര്‍പ്ലേയില്‍ ദക്ഷിണാഫ്രിക്ക നേടിയത് 42 റണ്‍സ്. സ്‌കോര്‍ 70ല്‍ നില്‍ക്കെ സ്റ്റബ്‌സിനെ സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍ ബോള്‍ഡാക്കി. 11.3 ഓവറിലാണ് ദക്ഷിണാഫ്രിക്ക 100 പിന്നിട്ടത്. 13-ാം ഓവറില്‍ ഡികോക്കിനെ അര്‍ഷ്ദീപ് സിങ് കുല്‍ദീപ് യാദവിന്റെ കൈകളിലെത്തിച്ചു.

 

Continue Reading

Trending