Connect with us

india

2022ല്‍ സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടന്നത് യു.പിയില്‍; ഡല്‍ഹി ഏറ്റവും അരക്ഷിത നഗരം -റിപ്പോര്‍ട്ട്

കുറ്റകൃത്യങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ ഇന്ത്യയില്‍ സ്ത്രീകള്‍ ഏറ്റവും സുരക്ഷിതമല്ലാത്ത നഗരമാണ് ഡല്‍ഹിയെന്ന് മനസിലാക്കാം.

Published

on

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുത്തനെ വര്‍ധിച്ചതായി നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ(എന്‍,സി.ആര്‍.ബി). 2021 നെ അപേക്ഷിച്ച് 2022ല്‍ കുറ്റകൃത്യങ്ങളുടെ നിരക്കില്‍ നാലുശതമാനം വര്‍ധനവാണുണ്ടായത്. 2021ല്‍ 4,45,256 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

സ്ത്രീകള്‍, കുട്ടികള്‍,പട്ടിക ജാതി/വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ പട്ടികയാണ് കഴിഞ്ഞ ദിവസം എന്‍.സി.ആര്‍.ബി പുറത്തുവിട്ടത്. കുറ്റകൃത്യങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ ഇന്ത്യയില്‍ സ്ത്രീകള്‍ ഏറ്റവും സുരക്ഷിതമല്ലാത്ത നഗരമാണ് ഡല്‍ഹിയെന്ന് മനസിലാക്കാം. 2022ല്‍ പ്രതിദിനം മൂന്ന് ബലാത്സംഗക്കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കുറ്റകൃത്യങ്ങളുടെ നിരക്കില്‍ സംസ്ഥാനങ്ങളുടെ കണക്കെടുത്താല്‍ ഉത്തര്‍പ്രദേശാണ് ഏറ്റവും മുന്നില്‍. നഗരങ്ങളില്‍ ഡല്‍ഹിയും.
2022ല്‍ യുപിയില്‍ 65,743 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയാണ് (45,331)തൊട്ടുപിന്നില്‍. 45,058കേസുകള്‍ രജിസ്റ്റര്‍ ചെയ്ത രാജസ്ഥാനാണ് മൂന്നാംസ്ഥാനത്ത്.

2022ല്‍ ഏറ്റവും കൂടുതല്‍ ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് രാജസ്ഥാനിലാണ് (5399). 3,690 കേസുള്‍ രജിസ്റ്റര്‍ ചെയ്ത യു.പിയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാംസ്ഥാനത്തുള്ള മധ്യപ്രദേശില്‍ 3,029 കേസുകളാണ് രജിസ്റ്റര്‍ചെയ്തത്.മഹാരാഷ്ട്രയില്‍ 2,904ഉം ഹരിയാനയില്‍ 1787 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുറ്റകൃത്യങ്ങള്‍ 2022ല്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതും യു.പിയിലാണ് (62) അത്തരത്തിലുള്ള 41 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മധ്യപ്രദേശാണ് തൊട്ടുപിന്നില്‍ ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം 1204 ബലാത്സക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

2022ല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത 48,755 കേസുകളും 19 മെട്രോപൊളിറ്റന്‍ നഗരങ്ങളിലാണ്. 2021 നെ അപേക്ഷിച്ച് 12.3 ശതമാനം വര്‍ധനവാണിതില്‍ കാണിക്കുന്നത്. ഭര്‍ത്താവില്‍ നിന്നോ ഭര്‍ത്യ ബന്ധുക്കളില്‍ നിന്നോ ഉള്ള പീഡനങ്ങളാണ് ഈ കേസുകളില്‍ കൂടുതലും(31.4ശതമാനം).

കണക്കില്‍ 19.2 ശതമാനം സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളാണ്. 18.7 ശതമാനം സ്ത്രീകള്‍ക്കെതിരായ കൈയേറ്റവും 7.1 ശതമാനം ബലാത്സംഗക്കേസുകളുമാണ്. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ മഹാരാഷ്ട്രയാണ് ഒന്നാമത്. മധ്യപ്രദേശും ഉത്തര്‍പ്രദേശുമാണ് തൊട്ടുപിന്നില്‍

 

india

പാകിസ്ഥാനില്‍ റെഡ് അലര്‍ട്ട്, വ്യോമപാത പൂര്‍ണ്ണമായും അടച്ചു

Published

on

ദില്ലി:ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് മറുപടി നല്‍കാൻ പാക് സൈന്യത്തിന് നിർദ്ദേശം നല്‍കി പാക് സർക്കാർ. പാകിസ്ഥാൻ സൈന്യം പ്രതികരണം തീരുമാനിക്കുമെന്ന് പാക് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാൻ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യത്തെ നേരിടാൻ തയ്യാറായിരിക്കാൻ ആശുപത്രികൾക്കും പാക് സർക്കാർ നിർദ്ദേശം നല്‍കി. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ 36 മണിക്കൂറിലേക്ക് നിർത്തിവച്ചു. വ്യോമപാത പൂർണ്ണമായും അടച്ചു. പാക് പഞ്ചാബിലെയും ഇസ്ലാമാബാദിലെയും സ്കൂളുകളും അടച്ചു.

ഇന്ത്യയുടെ കനത്ത തിരിച്ചടിക്ക് പിന്നാലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ച് വരുത്തി പാക്കിസ്ഥാൻ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യയുടെ ഈ നടപടി അം​ഗീകരിക്കാൻ കഴിയില്ലെന്നും നടപടി മേഖലയിലെ സംഘർഷം കൂടുമെന്നുമാണ് പാകിസ്ഥാൻ നിലവിൽ പറയുന്നത്. കനത്ത തിരിച്ചടിക്ക് ശേഷം പാക്കിസ്ഥാൻ പ്രതിരോധമന്ത്രി നിലപാട് മാറ്റിയിരിക്കുകയാണ്. പ്രശ്ന പരിഹാരത്തിന് തയ്യാറാണ് എന്നാണ് നിലവിൽ പാകിസ്ഥാന്റെ നിലപാട്. നയതന്ത്ര കാര്യാലയങ്ങൾ വെട്ടിച്ചുരുക്കാനുള്ള തീരുമാനം രണ്ട് രാജ്യങ്ങളും നേരത്തെ എടുത്തിരുന്നു. 55 ൽ നിന്ന് അം​ഗങ്ങളുടെ എണ്ണം 30 ആക്കി ഇന്ത്യയും പാകിസ്ഥാനും കുറച്ചിരുന്നു. നിലവിൽ നയതന്ത്ര പ്രതിനിധി ​ഗീതിക ശ്രീവാസ്തവയെയാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി നിലപാട് അറിയിച്ചത്.

Continue Reading

india

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നിലെ പെണ്‍കരുത്ത്; ആരാണ് സോഫിയ ഖുറേഷിയും വ്യോമിക സിങ്ങും

Published

on

പുരുഷന്മാരെ തിരഞ്ഞുപിടിച്ചു കൊലപ്പെടുത്തിയ ഭീകരർ കണ്ണീർ കയത്തിലേക്ക് തള്ളിവിട്ടതിലൂടെ വിധവകളാക്കപ്പെട്ടവർക്ക് നീതി നടപ്പാക്കുകയാണ് ഓപ്പറേഷൻ‌ സിന്ദൂറിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത്. ഇതിന് നേതൃത്വം നൽകിയതും രണ്ട് വനിതാ സൈനിക ഓഫീസർമാരും. പാകിസ്താനെതിരായ സൈനിക നടപടി വിശദീകരിക്കാൻ ഇതാദ്യമായി രാജ്യം നിയോഗിച്ചത് രണ്ട് വനിതാ ഉദ്യോഗസ്ഥരെയായിരുന്നു. കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും. ഇന്ന് പുലർച്ചെ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് നേതൃത്വം നൽകിയതും ഇവർ തന്നെ. ഹിമാൻഷി നർവാൾ ഉൾപ്പെടെയുള്ള സ്ത്രീകളുടെ കണ്ണീരിന് മറുപടി നൽകാൻ രാജ്യം നിയോഗിച്ചവർ.

കേണൽ സോഫിയ ഖുറേഷി

ബഹുരാഷ്ട്ര സൈനികാഭ്യാസത്തിൽ ഇന്ത്യൻ സൈനിക സംഘത്തെ നയിച്ച ആദ്യ വനിതയാണ് കരസേനയിലെ കേണലായ സോഫിയ ഖുറേഷി. 1981ൽ ഗുജറാത്തിലെ വഡോദരയിൽ ജനിച്ച സോഫിയയുടെ കുടുംബവവും സൈനിക പശ്ചാത്തലമുള്ളവരാണ്. മുത്തച്ഛൻ കരസേനയിൽ സേവനമനുഷ്ഠിച്ചു. അച്ഛൻ വർഷങ്ങളോളം സേനയിൽ മതാധ്യാപകനായി ജോലി ചെയ്തു. 1999 ൽ ചെന്നൈയിലെ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽനിന്ന് ലെഫ്റ്റനന്റായാണ് സോഫിയ ഖുറേഷി സൈന്യത്തിൽ എത്തിയത്. ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമുള്ള കേണൽ സോഫിയ ഖുറേഷിയുടെ ഭർത്താവ് മെക്കനൈസ്ഡ് ഇൻഫൻട്രിയിലെ ഉദ്യോഗസ്ഥനാണ്.

വിങ് കമാൻഡർ വ്യോമിക സിങ്

സൈന്യത്തിൽ‌ ചേരണമെന്നായിരുന്നു കുട്ടിക്കാലം മുതൽ‌ വ്യോമിക സിങ്ങിന്റെ ആഗ്രഹം. ആകാശത്തിന്റെ മകൾ എന്നർഥമുള്ള പേരുകാരിയായ ആ പെൺകുട്ടി ഒടുവിൽ‌ വ്യോമസേനയിലെത്തി. പഠനകാലത്ത് എൻസിസി കെഡറ്റായിരുന്ന വ്യോമിക എൻജിനീയറിങ്ങാണ് പഠിച്ചത്. അവരുടെ കുടുംബത്തിൽ‌നിന്ന് സായുധസേനാംഗമാകുന്ന ആദ്യയാളാണ് വ്യോമിക. 2019 ൽ ഹെലികോപ്റ്റർ പൈലറ്റായാണ് സേനയിൽ ചേർന്നത്. ഹിമാചൽപ്രദേശിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് മണിറംഗ് കീഴടക്കിയ വ്യോമസേനയുടെ ഓൾ വിമൻ ട്രൈ സെർവീസസ് മൗണ്ടനീറിങ് ടീമിന്റെ ഭാഗമായിരുന്നു. 2500ൽ അധികം മണിക്കൂറുകൾ വിമാനം / ഹെലിക്കോപ്റ്റർ പറത്തിയിട്ടുണ്ട്. ജമ്മു കശ്മീർ, വടക്കുകിഴക്കൻ മേഖല തുടങ്ങിയ പ്രദേശങ്ങളിലൂടെ ചേതക്, ചീറ്റ ഹെലിക്കോപ്റ്ററുകൾ പറത്തിയിട്ടുമുണ്ട്.  2020ൽ അരുണാചൽ പ്രദേശിൽ നിർണായകമായ ഒരു രക്ഷാപ്രവർത്തനദൗത്യത്തിൽ‌ മികവു തെളിയിച്ചിട്ടുണ്ട് അവർ.

 

Continue Reading

india

ഇന്ത്യ-പാക് സംഘര്‍ഷം; പ്രധാനമന്ത്രിയുടെ വിദേശ പര്യടനം റദ്ദാക്കി

നോർവെ നെതർലൻഡ്, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കാനിരുന്നത്

Published

on

ഡൽഹി: ഇന്ത്യ-പാക് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനങ്ങൾ റദ്ദാക്കി. മെയ് 13 മുതൽ 17 വരെയാണ് പര്യടനങ്ങൾ നിശ്ചയിച്ചിരുന്നത്. നോർവെ നെതർലൻഡ്, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കാനിരുന്നത്.

ഓപ്പറേഷൻ സിന്ദൂരിലൂടെ പാകിസ്താനിലെ 13 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്. 70 ഭീകരർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യയുടെ കര-വ്യോമ-നാവിക സേനകൾ സംയുക്തമായാണ് തിരിച്ചടിച്ചത്. നിയന്ത്രണരേഖയിൽ പാക് സൈന്യത്തിന്‍റെ ഷെല്ലിങ്ങിൽ ഒരു സ്ത്രീയും രണ്ട് കുട്ടികളുമുൾപ്പെടെ ഏഴ് പൗരൻമാർ കൊല്ലപ്പെട്ടു. അവധിയിലുള്ള അർധസൈനിക ഉദ്യോഗസ്ഥരെ തിരികെ വിളിക്കാൻ ആഭ്യന്തര മന്ത്രി നിർദേശിച്ചു. ഭീകരവാദികൾക്ക് സഹായം നൽകുന്നവർ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.

Continue Reading

Trending