Connect with us

india

ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ഖബറടക്കം ഇന്ന്

വീട്ടിലെ പൊതുദർശനത്തിനുശേഷം ഉച്ചയ്ക്ക് 12 മണിയോടെ ഫാത്തിമ ബീവിയുടെ മൃതദേഹം പത്തനംതിട്ട ടൗൺഹാളിലേക്ക് മറ്റും.

Published

on

ഇന്നലെ അന്തരിച്ച സുപ്രിംകോടതി മുൻ ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് പത്തനംതിട്ട ടൗൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ആണ് കബറടക്കം നടക്കുക.

വീട്ടിലെ പൊതുദർശനത്തിനുശേഷം ഉച്ചയ്ക്ക് 12 മണിയോടെ ഫാത്തിമ ബീവിയുടെ മൃതദേഹം പത്തനംതിട്ട ടൗൺഹാളിലേക്ക് മറ്റും. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ അതിമോഹനം അർപ്പിക്കും. നിരവധി ആളുകളാണ് ജസ്റ്റിസ് ഫാത്തിമ ബീവിയെ അവസാനമായി ഒരു നോക്ക് കാണാൻ പത്തനംതിട്ടയിലെ വസതിയിലേക്ക് എത്തിയത്. പൂർണ്ണ ഔദ്യോഗിക ബഹുമതികളോട് ആയിരിക്കും ഇന്ന് സംസ്‌കാര ചടങ്ങുകൾ നടക്കുക.

ഇന്ത്യൻ ന്യായാധിപ ചരിത്രത്തിൽ അവിസ്മരണീയമായ സ്ഥാനമാണ് ജസ്റ്റിസ് എം ഫാത്തിമ ബീവിയ്ക്കുള്ളത്. സുപ്രിം കോടതിയിലെ ആദ്യത്തെ വനിതാ ന്യായാധിപയായി മാറിയ അവർ തന്റെ പ്രവർത്തന മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായാണ് അറിയപ്പെടുന്നത്. സത്യസന്ധമായും നിർഭയമായും യുക്തിബോേേധത്താടെയും നീതിനിർവഹണം നടത്തിയ ന്യായാധിപയായിരുന്നു അവർ. അഴിമതിയോ സ്വജനപക്ഷപാതമോ കൂടാതെ കർമ്മരംഗങ്ങളിൽ ദീർഘകാലം പ്രവർത്തിച്ച വ്യക്തിത്വമായാണ് ഫാത്തിമ ബീവിയെ കാലം അടയാളപ്പെടുത്തുന്നത്. 1997- 2001 കാലയളവിൽ തമിഴ്നാട് ഗവർണറായും അവർ പ്രവർത്തിച്ചു.

1927 ഏപ്രിൽ 30-ന് പത്തനംതിട്ട കുലശേഖരപ്പേട്ട അണ്ണാവീട്ടിൽ മീരാസാഹിബിന്റേയും ഖദീജാബീവിയുടേയും മകളായി ജനിച്ച ജസ്റ്റിസ് ഫാത്തിമ ബീവി പത്തനംതിട്ട കത്തോലിക്കേറ്റ് ഹൈസ്‌കൂളിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദവും; തിരുവനന്തപുരത്തെ ലോ കോളേജിൽ നിന്നും ഒന്നാം റാങ്കോടെ നിയമബിരുദവും നേടിയശേഷമാണ് 1950-ൽ അഭിഭാഷകയായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.

എം എസ് സി കെമിസ്ട്രി പഠിക്കാൻ ആഗ്രഹിച്ച ഫാത്തിമ ബീവിയെ നിയമപഠനരംഗത്തേക്ക് തിരിച്ചുവിട്ടത് ബാപ്പ മീരാ സാഹിബായിരുന്നുവെന്ന് അവർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അന്തരിച്ച കെ ആർ ഗൗരിയമ്മ അവരുടെ സഹപാഠിയായിരുന്നു. മുസ്ലിം പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിന് പോകാതിരുന്ന ഒരു കാലയളവിൽ മകൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുമെന്ന ബാപ്പയുടെ നിശ്ചയദാർഢ്യമാണ് അവർക്ക് തുണയായത്.

പി എസ് സി പരീക്ഷയിലൂടെ ആദ്യമായി നിയമിക്കപ്പെട്ട മുൻസിഫായിരുന്നു അവർ. തൃശൂരിലായിരുന്നു ആദ്യ നിയമനം. 1984 ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 1989 ഏപ്രിൽ 29-ന് ഹൈക്കോടതിയിൽ നിന്നും വിരമിച്ചശേഷം 1989 ഒക്ടോബർ 6ന് സുപ്രീം കോടതിയിൽ ജഡ്ജിയായി അവർ നിയമിതയായി. 1992 ഏപ്രിൽ 29 വിരമിച്ചശേഷം മനുഷ്യാവകാശ കമ്മീഷൻ അംഗമായും തമിഴ്നാട് ഗവർണറായും പ്രവർത്തിച്ചു.

അഴിമതിക്കേസ്സിൽപ്പെട്ട ജയലളിതയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക നിരസിക്കപ്പെട്ടെങ്കിലും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിച്ചത് വിവാദമായതും 2001-ൽ തമിഴ്നാട് മുൻ മുഖ്യമന്തി കരുണാനിധിയെ അറസ്റ്റ് ചെയ്തപ്പോൾ മുഖ്യമന്ത്രി ജയലളിതയെ അനുകൂലിച്ച് റിപ്പോർട്ട് നൽകിയതും വിവാദമായി. കേന്ദ്രമന്ത്രിസഭാ യോഗം അവരെ നീക്കം ചെയ്യാൻ തീരുമാനിച്ചതിനെ തുടർന്ന് അവർ ഗവർണർപദവി രാജി വച്ചൊഴിയുകയായിരുന്നു.

അവിവാഹിതയായിരുന്നു ജസ്റ്റിസ് ഫാത്തിമ ബീവി. നിയമസംവിധാനത്തിനായി തന്റെ ജീവിതം പൂർണമായും സമർപ്പിച്ച ഫാത്തിമ ബീവിയുടെ ജീവിതം ന്യായാധിപ സംവിധാനത്തിനാകെ മാതൃകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

india

നിതേഷ് റാണയുടെ മിനി പാകിസ്താന്‍ പരാമര്‍ശം; ബി.ജെ.പി നേതാവിന് കരുത്ത് നല്‍കിയത് വിജയരാഘവന്‍: രമേശ് ചെന്നിത്തല

മഹാരാഷ്ട്ര ബി.ജെ.പി മന്ത്രി നിതേഷ് റാണെയുടെ പ്രസ്താവന ശുദ്ധ അസംബന്ധമാണെന്നും റാണെയെ ഉടന്‍ മന്ത്രിസഭയില്‍ നിന്നു പുറത്താക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും പാര്‍ട്ടിയുടെ മഹാരാഷ്ട്രാ ചുമതലക്കാരനുമായ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

Published

on

കേരളത്തെ ‘മിനി പാകിസ്താന്‍’ എന്ന് വിളിച്ചാക്ഷേപിക്കാന്‍ ബി ജെ പി നേതാവിന് കരുത്ത് നല്‍കിയത് സി.പി.എം നേതാവ് എ. വിജയരാഘവനെന്ന് രമേശ് ചെന്നിത്തല. മഹാരാഷ്ട്ര ബി.ജെ.പി മന്ത്രി നിതേഷ് റാണെയുടെ പ്രസ്താവന ശുദ്ധ അസംബന്ധമാണെന്നും റാണെയെ ഉടന്‍ മന്ത്രിസഭയില്‍ നിന്നു പുറത്താക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും പാര്‍ട്ടിയുടെ മഹാരാഷ്ട്രാ ചുമതലക്കാരനുമായ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

‘കേരളീയരെല്ലാം തീവ്രവാദികളും ദേശവിരുദ്ധരുമാണെന്നാണ് നിതേഷ് റാണെ ആക്ഷേപിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ദേശവിരുദ്ധരുടെ വോട്ട് വാങ്ങി ജയിച്ചുവെന്നാണ് പറഞ്ഞത്. ഇത്തരം അസംബന്ധപരവും അപലപനീയവുമായ വാക്കുകള്‍ മുന്‍കാലങ്ങളിലും യഥേഷ്ടം ഉപയോഗിച്ചിട്ടുള്ളയാളാണ് നിതേഷ് റാണെ. മന്ത്രിസഭയിലെ ഉത്തരവാദത്തപ്പെട്ട ഒരംഗം ഇത്തരത്തില്‍ യാതൊരു നെറിയുമില്ലാതെ ഒരു സംസ്ഥാനത്തെ തന്ന ആക്ഷേപിക്കുന്ന തരത്തില്‍ വാക്കുകള്‍ പ്രയോഗിക്കരുത്. ലക്ഷക്കണക്കിന് മലയാളികളുടെ കര്‍മ്മമണ്ഡലം കൂടിയാണ് മുംബൈയും മഹാരാഷ്ട്രയും.

മഹാരാഷ്ട്രയുടെയും മുംബൈയുടെയും സര്‍വതോന്മുഖമായ പുരോഗതിക്ക് മലയാളികളും അവകാശികളാണ്. കേരളമാകട്ടെ, വിദ്യാഭ്യാസ നിലവാരം കൊണ്ടും ഉയര്‍ന്ന ചിന്ത കൊണ്ടും മറ്റനേകം സോഷ്യല്‍ ഇന്‍ഡിക്കേറ്ററുകളിലെ തിളക്കം കൊണ്ടും ഇന്ത്യയ്ക്കു തന്നെ മാതൃകയായ സംസ്ഥാനമാണ്. അത്തരമൊരു സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളെയും വെറും രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ഇത്തരത്തില്‍ അടച്ചാക്ഷേപിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.’- ചെന്നിത്തല പറഞ്ഞു.

നിതേഷ് റാണെയ്ക്ക് ഇത്തരത്തില്‍ മലയാളികളെ ആക്ഷേപിക്കാന്‍ കരുത്തു നല്‍കിയത് സി.പി.എം. നേതാവ് വിജയരാഘവനാണെന്നും, കേരളത്തെ ആകെ മൊത്തം ആക്ഷേപിച്ച് ഇവ്വിധത്തില്‍ ആദ്യപരാമര്‍ശം നടത്തിയ സിപിഎമ്മിന്റെ വാക്കുകള്‍ വല്യേട്ടനായ ബിജെപി ഏറ്റെടുത്തിരിക്കുകയാണെന്നും, കേരളത്തെയും മലയാളികളെയും ആക്ഷേപിക്കാനും വര്‍ഗീയമായി വിഭജിക്കാനും സിപിഎമ്മും ബിജെപിയും കൈകോര്‍ത്തിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

കേരളത്തെ വര്‍ഗീയ വിഷപ്പറമ്പാക്കി മാറ്റിയാല്‍ മാത്രമേ ഇരുപാര്‍ട്ടികള്‍ക്കും നിലനില്‍പുള്ളു എന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും വിജയരാഘവന്റെ വാക്കുകള്‍ ആവര്‍ത്തിച്ച മഹാരാഷ്ട്ര മന്ത്രിയെക്കുറിച്ചുള്ള അഭിപ്രായം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Continue Reading

india

വയനാട് ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം; പ്രതേൃക ധനസഹായമില്ല

ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി (ലെ​വ​ൽ മൂ​ന്ന് കാ​റ്റ​ഗ​റി) കേന്ദ്രം പ്രഖ്യാപിച്ചു.

Published

on

മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തത്തിൽ കേരളത്തിന്‍റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സർക്കാർ. ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി (ലെ​വ​ൽ മൂ​ന്ന് കാ​റ്റ​ഗ​റി) കേന്ദ്രം പ്രഖ്യാപിച്ചു.

അതിതീവ്ര വിഭാഗത്തിൽ ഉൾപ്പെടുത്തിയ അറിയിപ്പ് സംബന്ധിച്ച കത്ത് കേരളത്തിന് ലഭിച്ചു. എങ്കിലും, പ്രത്യേക ധനസഹായ പാക്കേജിനെക്കുറിച്ച് കത്തിൽ വിവരമില്ല.

സം​സ്ഥാ​ന സ​ർ​ക്കാ​റി​നു​ത​ന്നെ പു​ന​രു​ദ്ധാ​ര​ണം സാ​ധ്യ​മ​ല്ലാ​ത്ത ദു​ര​ന്ത​ത്തെ​യാ​ണ് ലെ​വ​ൽ മൂ​ന്ന് കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. ദു​ര​ന്ത​ത്തി​ൽ ന​ഷ്ട​മാ​യ മ​നു​ഷ്യ ജീ​വ​നു​ക​ൾ, ക​ന്നു​കാ​ലി​ക​ൾ, വി​ള​ക​ൾ, സ്വ​ത്ത്, ത​ക​ർ​ന്ന പാ​ല​ങ്ങ​ൾ, റോ​ഡു​ക​ൾ, കെ​ട്ടി​ട​ങ്ങ​ൾ എ​ന്നി​വ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​മ്പോ​ൾ അ​തി​തീ​വ്ര​ഗ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​മെ​ന്ന് അ​മി​ക്ക​സ്‌​ക്യൂ​റി റി​പ്പോ​ർ​ട്ട് നൽകിയിരുന്നു. എന്നാൽ, ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​നാ​വി​ല്ലെ​ന്നായിരുന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി നേരത്തെ​ വി​ശ​ദീ​ക​രിച്ചിരുന്നത്.

Continue Reading

india

ബീഹാറിലെ ‘ഇരട്ട എൻജിൻ’ ബി.ജെ.പി സർക്കാർ യുവാക്കൾക്കെതിരായ ഇരട്ട ക്രൂരതയുടെ പ്രതീകമെന്ന് പ്രിയങ്ക ഗാന്ധി

ബിഹാര്‍ പി.എസ്.സി പരീക്ഷയിലെ പേപ്പര്‍ ചോര്‍ച്ചക്കെതിരെയും ക്രമക്കേടുകള്‍ക്കെതിരെയും കഴിഞ്ഞ ദിവസം പ്രതിഷേധിച്ച ഉദ്യോഗാര്‍ഥികള്‍ക്കുമേല്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതിനു പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.

Published

on

ബീഹാറിലെ ‘ഇരട്ട എന്‍ജിന്‍’ ബി.ജെ.പി സര്‍ക്കാര്‍ യുവാക്കള്‍ക്കു നേരെയുള്ള അതിക്രമങ്ങളുടെ പ്രതീകമായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എംപി. ബിഹാര്‍ പി.എസ്.സി പരീക്ഷയിലെ പേപ്പര്‍ ചോര്‍ച്ചക്കെതിരെയും ക്രമക്കേടുകള്‍ക്കെതിരെയും കഴിഞ്ഞ ദിവസം പ്രതിഷേധിച്ച ഉദ്യോഗാര്‍ഥികള്‍ക്കുമേല്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതിനു പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.

പരീക്ഷകളിലെ അഴിമതിയും കൃത്രിമവും പേപ്പര്‍ ചോര്‍ച്ചയും തടയുക എന്നത് സര്‍ക്കാറിന്റെ കടമയാണ്. എന്നാല്‍, അഴിമതി തടയുന്നതിന് പകരം വിദ്യാര്‍ഥികള്‍ ശബ്ദമുയര്‍ത്തുന്നത് തടയുകയാണ് അവര്‍ ചെയ്യുന്നതെന്ന് പ്രിയങ്ക ‘എക്സി’ലെ പോസ്റ്റില്‍ പറഞ്ഞു. ഈ കൊടും തണുപ്പില്‍ യുവാക്കള്‍ക്ക് നേരെ വെള്ളം ചീറ്റുന്നതും ലാത്തിച്ചാര്‍ജും മനുഷ്യത്വരഹിതമാണ്. ബി.ജെ.പിയുടെ ഇരട്ട എന്‍ജിന്‍ യുവാക്കള്‍ക്ക് നേരെയുള്ള ഇരട്ട ക്രൂരതയുടെ പ്രതീകമായി മാറിയിരിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

ഡിസംബര്‍ 13 ന് സംസ്ഥാനത്ത് നടന്ന ബി.പി.എസ്.സി പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചിരുന്നു.

അതിനിടെ, മുന്‍ രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ രൂപീകരിച്ച പുതിയ സംഘടനയായ ‘ജന്‍ സൂരജ് പാര്‍ട്ടി’ ബിഹാറിലെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഭരണ സഖ്യത്തിന്റെ ‘ബി ടീമായി’ പ്രവര്‍ത്തിക്കുന്നുവെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതിനു പിന്നാലെ ഒരു ഒരു വീഡിയോ സന്ദേശത്തിലായിരുന്നു പ്രശാന്തിനെതിരെ തേജസ്വിയുടെ ആക്രമണം. പ്രശാന്ത് പ്രതിഷേധക്കാരെ തെറ്റിദ്ധരിപ്പിച്ച് ഗാന്ധി മൈതാനത്തേക്ക് മാര്‍ച്ച് നടത്താന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് തേജസ്വി പറഞ്ഞു.

‘ഈ പ്രസ്ഥാനം ആരംഭിച്ചത് വിദ്യാര്‍ഥികളാണ്. ഗാര്‍ദാനി ബാഗില്‍ രണ്ടാഴ്ചയോളം നീണ്ട അവരുടെ ധര്‍ണ സര്‍ക്കാരിനെ വിറപ്പിച്ചു. ഈ നിമിഷം സര്‍ക്കാറിന്റെ ബി ടീമായി പ്രവര്‍ത്തിക്കുന്ന ചിലര്‍ അതിലേക്ക് കടന്നുവന്നു. ഭരണകൂടത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച് ഗാന്ധി മൈതാനത്തേക്ക് മാര്‍ച്ച് ചെയ്യാന്‍ പ്രതിഷേധക്കാരെ തെറ്റിദ്ധരിപ്പിച്ചു. ലാത്തിച്ചാര്‍ജും ജലപീരങ്കിയും നേരിടേണ്ട സമയമായപ്പോള്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കാമെന്ന് വാഗ്ദാനം ചെയ്തവര്‍ ഓടിപ്പോകാന്‍ തീരുമാനിച്ചുവെന്നും തേജസ്വി ആരോപിച്ചു.

പൊലീസ് ബലം പ്രയോഗിച്ചപ്പോള്‍ കിഷോര്‍ സ്ഥലത്തുണ്ടായിരുന്നില്ലെങ്കിലും അതിനു മുമ്പ് അദ്ദേഹം തന്റെ അനുയായികളോടൊപ്പം പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തിരുന്നു. ഇത് കിഷോറിനും ജാന്‍ സൂരജ് പാര്‍ട്ടി പ്രസിഡന്റ് മനോജ് ഭാരതിക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനിടയാക്കി. പ്രശാന്ത് കിഷോര്‍ സംസാരിച്ച ഗാന്ധി മൈതാനത്തുനിന്ന് പ്രതിഷേധക്കാര്‍ ഞായറാഴ്ച വൈകുന്നേരം മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിച്ചുവെന്നും ഇത് നടപടിയെടുക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചതായും പട്ന ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രശേഖര്‍ സിങ് പറഞ്ഞു.

Continue Reading

Trending