kerala
ലക്ഷ്യം ഹാട്രിക്, പടയോട്ടം തുടരാന്‍ പാലക്കാട്; സ്കൂള്‍ മീറ്റില്‍ കിരീടപ്പോരിന് വീര്യം കൂടും
ഹാട്രിക് ലക്ഷ്യമിട്ട് പാലക്കാട്, കൈവിട്ട കിരീടം വീണ്ടെടുക്കാന്‍ എറണാകുളം, ഇരുജില്ലകളുടെയും ആധിപത്യം അവസാനിപ്പിക്കാന്‍ മലപ്പുറവും, കോഴിക്കോടും.

തൃശൂര്‍: ഹാട്രിക് ലക്ഷ്യമിട്ട് പാലക്കാട്, കൈവിട്ട കിരീടം വീണ്ടെടുക്കാന്‍ എറണാകുളം, ഇരുജില്ലകളുടെയും ആധിപത്യം അവസാനിപ്പിക്കാന്‍ മലപ്പുറവും, കോഴിക്കോടും. 65ാമത് സംസ്ഥാന സ്കൂള്‍ കായികമേളക്ക് ഇന്ന് കൊടിയേറുമ്പോള്‍ അവസാനവട്ട കണക്കുകൂട്ടലുകളിലാണ് ജില്ലാ ടീമുകള്‍. വന്‍ ലീഡുമായി കഴിഞ്ഞ വര്‍ഷം ഓവറോള്‍ കിരീടം നിലനിര്‍ത്തിയ പാലക്കാട്, ഹാട്രിക് കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. 2019ല്‍ എറണാകുളത്തെ അട്ടിമറിച്ച് നേടിയ കിരീടം കഴിഞ്ഞ തവണ തിരുവനന്തപുരത്ത് എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് പാലക്കാട് കാത്തത്. കല്ലടി, പറളി സ്കൂളുകളുടെ കരുത്തില്‍ 32 സ്വര്‍ണവും 21 വെള്ളിയും 18 വെങ്കലവും അടക്കം 269 പോയിന്റുകള്‍ നേടിയായിരുന്നു നേട്ടം. രണ്ടാം സ്ഥാനത്തെത്തിയ മലപ്പുറത്തേക്കാള്‍ 120 പോയിന്റ് വ്യത്യാസം. പറളി, മുണ്ടൂര്‍, കല്ലടി സ്കൂളുകള്‍ ഇത്തവണയും മികച്ച പ്രകടനം ആവര്‍ത്തിച്ചാല്‍ കിരീടം വീണ്ടും പാലക്കാട്ടേക്ക് തന്നെയെത്തും. മാത്തൂര്‍ സിഎഫ്ഡി, കോട്ടായി ജിവിഎച്ച്എസ്എസ്, കാട്ടുകുളം സ്കൂള്‍, വടവന്നൂര്‍ ജിഎച്ച്എസ്എസ്, ചിറ്റൂര്‍ ജിബിഎച്ച്എസ്എസ് എന്നിവയും പാലക്കാടിന് കിരീടപ്പോരാട്ടത്തില്‍ കരുത്ത് പകരും.
മുന്നിലെത്താന്‍ മലപ്പുറം
ചരിത്രത്തില്‍ ആദ്യമായി പാലക്കാടിന് പിറകില്‍ കോഴിക്കോടിനെയും എറണാകുളത്തെയും മറികടന്ന് രണ്ടാം സ്ഥാനം നേടിയ മലപ്പുറവും ഇത്തവണ കിരീടത്തില്‍ കണ്ണുനട്ടാണ് എത്തുന്നത്. 13 സ്വര്‍ണമുള്‍പ്പെടെ 149 പോയിന്റുകളോടെയായിരുന്നു നേട്ടം. ചാമ്പ്യന്‍ സ്കൂളായ കടകശേരി ഐഡിയല്‍ ഇംഗീഷ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയിരുന്നു മലപ്പുറത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസും, തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസും ചേരുമ്പോള്‍ മലപ്പുറം കൂടുതല്‍ കരുത്തരാവും. മലപ്പുറത്തിന് പിന്നില്‍ 122 പോയിന്റോടെ മൂന്നാം സ്ഥാനക്കാരായ കോഴിക്കോടും ഇത്തവണ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. വര്‍ഷങ്ങളായി മൂന്നാം സ്ഥാനത്താണ് കോഴിക്കോടിന്റെ ഫിനിഷിങ്. മലബാര്‍ സ്പോര്‍ട്സ് അക്കാദമിയുടെ കരുത്തിലെത്തുന്ന പുല്ലുരംപാറ സെന്റ് ജോസഫ് സ്കൂളിനൊപ്പം, കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസ്, പൂവമ്പായി എഎംഎച്ച്എസ് സ്കൂളുകളിലെ താരങ്ങളിലാണ് കോഴിക്കോടിന്റെ വലിയ പ്രതീക്ഷ.
തിരിച്ചുവരവിന് മുന്‍ ചാമ്പ്യന്മാര്
വര്‍ഷങ്ങളായി ചാമ്പ്യന്‍പട്ടം കയ്യടക്കിയ എറണാകുളം കഴിഞ്ഞ മീറ്റില്‍ കോട്ടയത്തിനും പിന്നില്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മാര്‍ബേസിലിന്റെ പതനമാണ് എറണാകുളത്തിന് തിരിച്ചടിയായത്. ഇത്തവണ മാര്‍ബേസില്‍ കരുത്ത് വീണ്ടെടുത്താല്‍ എറണാകുളവും മുന്നേറും. കോതമംഗലത്തെ തന്നെ കീരംപാറ സെന്റ് സ്റ്റീഫന്‍സ് എച്ച്എസ്എസ്, മാതിരപ്പിള്ളി ജിവിഎച്ച്എസ്എസ്, എറണാകുളം ഗവ.ഗേള്‍സ് സ്കൂളുകള്‍ മികച്ച താരങ്ങളെയാണ് ഇത്തവണ ഇറക്കുന്നത്. 2019ല്‍ 21 സ്വര്‍ണമുള്‍പ്പെടെ 157 പോയിന്റുകള്‍ നേടിയ എറണാകുളത്തിന് പോയവര്‍ഷം ലഭിച്ചത് 11 സ്വര്‍ണവും 81 പോയിന്റും മാത്രം. കഴിഞ്ഞ വര്‍ഷം 89 പോയിന്റുമായി രണ്ടു സ്ഥാനം മെച്ചപ്പെടുത്തി നാലാമതെത്തിയ കോട്ടയത്തിന് പൂഞ്ഞാര്‍ എസ്എംവി ഹയര്‍സെക്കണ്ടറി സ്കൂളാണ് കരുത്ത്. 2022ല്‍ ആറാം സ്ഥാനത്തായിരുന്ന ആതിഥേയരായ തൃശൂര്‍, മികച്ച തയ്യാറെടുപ്പുകളോടെയാണ് സ്വന്തം തട്ടകത്തിലിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷത്തെ മറ്റു ജില്ലകളുടെ പോയിന്റ് നേട്ടം ഇങ്ങനെ: തിരുവനന്തപുരം 61, കാസര്‍ഗോഡ് 45, ആലപ്പുഴ 25, കണ്ണൂര്‍ 18, കൊല്ലം 9, ഇടുക്കി 8, വയനാട് 5, പത്തനംതിട്ട 1.
kerala
റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗം; കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര് മധുവിനെതിരെ കേസ്
ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര് മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസ്

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര് മധുവിനെതിരെ കേസ്. കിഴക്കേ കല്ലട സ്വദേശി വേലായുധന്റെ പരാതിയിലാണ് ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര് മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തത്.
വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ വിദ്വേഷ പരാമര്‍ശം. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളര്‍ന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്നം കാണുന്ന സ്പോണ്‍സര്‍മാരുണ്ടെന്നും മധു ആരോപിച്ചിരുന്നു.
kerala
തൃശൂരില്‍ തെരുവുനായ ആക്രമണം; 12 പേര്‍ക്ക് കടിയേറ്റു
ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി.

തൃശൂരില്‍ തെരുവുനായ ആക്രമണം. ചാലക്കുടി കുടപ്പുഴ ജനതാ റോഡ് പരിസരത്ത് 12 പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി. ചാലക്കുടി നഗരസഭയിലെ പതിനേഴാം വാര്‍ഡിലാണ് സംഭവം. നേരത്തെ ഇതേ വാര്‍ഡില്‍ രണ്ടാഴ്ച മുമ്പ് 7 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ വര്‍ഷം തെരുവുനായ ശല്യം അതിരൂക്ഷമെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. ഇതുവരെ ഒന്നരലക്ഷത്തിലധികം പേര് തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടി. കഴിഞ്ഞവര്‍ഷം 3,16,793 പേര്‍ക്ക് നായയുടെ കടിയേറ്റപ്പോള്‍ 26 പേര് പേവിഷബാധയേറ്റ് മരിച്ചു.
kerala
മുതലപ്പൊഴിയില്‍ സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം
അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു

മുതലപ്പൊഴിയില്‍ സംഘര്‍ഷം തുടരുന്നു. സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. സമരക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് സംഭവം. അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു.
ജനല്‍ തകര്‍ത്ത കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത മുജീബിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സമരക്കാര്‍. സ്ഥലത്ത് വീണ്ടും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമരക്കാരോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പിരിഞ്ഞു പോകാന്‍ സമരക്കാര്‍ തയാറായിട്ടില്ല. അതേസമയം, തീരദേശ റോഡിലൂടെയുള്ള ഗതാഗതം വീണ്ടും ആരംഭിച്ചു.
-
india3 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
india3 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
kerala3 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
india2 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
india3 days ago
ഇന്ത്യയുടെ എതിര്‍പ്പിനു പിന്നാലെ പാകിസ്ഥാന് വീണ്ടും ഐഎംഎഫ് സഹായം
-
kerala3 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി