Connect with us

News

കരയുദ്ധത്തിന്റെ സൂചനയുമായി ഇസ്രയേല്‍; വടക്കന്‍ ഗാസയില്‍ നിന്നും 11 ലക്ഷം പേരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം

ഐക്യരാഷ്ട്രസഭയോടാണ് ഇസ്രയേല്‍ സൈന്യം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

Published

on

ഇസ്രായേല്‍ കരയുദ്ധത്തിന് ഒരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തം. ഗാസയില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടത് കരയുദ്ധം ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണെന്നാണ് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയോടാണ് ഇസ്രയേല്‍ സൈന്യം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ മാറണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്.

അതേസമയം ഒന്നരപതിറ്റാണ്ടിലധികമായി തുടരുന്ന ഉപരോധത്തില്‍ മരണത്തുരുത്തായി മാറിയ ഗസ്സയിലെ അവശേഷിക്കുന്ന മനുഷ്യരെക്കൂടി ഞെരിച്ചുകൊല്ലാനൊരുങ്ങി ഇസ്രാഈലിലെ സയണിസ്റ്റ് ഭരണകൂടം. മിന്നലാക്രമണത്തില്‍ ഹമാസ് ബന്ദികളാക്കിയ മുഴുവന്‍ ആളുകളേയും വിട്ടയച്ചാലല്ലാതെ ഗസ്സയിലേക്ക് വെള്ളമോ വൈദ്യുതിയോ നല്‍കില്ലെന്നാണ് ഇസ്രാഈലിന്റെ ഭീഷണി. അതേസമയം ഫലസ്തീന്‍ അധിനിവേശം അവസാനിപ്പിച്ചാലല്ലാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസും വ്യക്തമാക്കി. അവസാന പവര്‍ പ്ലാന്റിന്റെയും പ്രവര്‍ത്തനം കഴിഞ്ഞ ദിവസം നിലച്ചതോടെ ഗസ്സ പൂര്‍ണമായും ഇരുട്ടിലാണ്. ഭക്ഷണമോ വെള്ളമോ ഇല്ലാതെ ക്യാമ്പുകളില്‍ നരകയാതനയിലാണ് കുട്ടികളും വൃദ്ധരും അടങ്ങുന്ന അനേകം മനുഷ്യര്‍. മുറിവേറ്റവരെക്കൊണ്ട് വീര്‍പ്പുമുട്ടുകയാണ് ആശുപത്രികള്‍. മരുന്നോ ചികിത്സാ സൗകര്യങ്ങളോ ഇല്ല. ആശയ വിനിമയ സംവിധാനങ്ങള്‍ തകര്‍ന്നു. കൂട്ടപ്പാലയത്തിനു പോലും സാധ്യതകളില്ലാത്ത വിധം അതിര്‍ത്തികള്‍ കൊട്ടിയടച്ച് നടത്തുന്ന ഇസ്രാഈലിന്റെ ക്രൂരമായ ബോംബുവര്‍ഷം ഗസ്സയെ എത്തിച്ചിരിക്കുന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത തരത്തിലുള്ള ദുരന്തത്തിലേക്കാണെന്ന് യു.എന്‍ ഏജന്‍സികള്‍ പോലും സാക്ഷ്യപ്പെടുത്തുന്നു.

വ്യോമാക്രമണത്തില്‍ തകര്‍ന്ന ഗസ്സയിലേക്ക് ഭക്ഷണവും വെള്ളവും എത്തിക്കാന്‍ തുര്‍ക്കി, ഖത്തര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഒരു തരത്തിലും വിട്ടുവീഴ്ചക്ക് ഇസ്രാഈല്‍ തയ്യാറായിട്ടില്ല. ഹമാസ് പോരാളികള്‍ക്കെതിരായ പ്രത്യാക്രമണമെന്ന പേരില്‍ ഇസ്രാഈല്‍ നടത്തുന്നത് ഗസ്സയെ ഒന്നാകെ ചുട്ടെരിക്കുന്ന നടപടിയാണ്.

ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 1417 ആയി ഉയര്‍ന്നു. 6268 പേര്‍ക്ക് പരിക്കേറ്റതായാണ് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം നല്‍കുന്ന കണക്ക്. 447 കുട്ടികളാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. 248 സ്ത്രീകളും കൊല്ലപ്പെട്ടു. ജനവാസ കേന്ദ്രങ്ങള്‍ തിരഞ്ഞുപിടിച്ചാണ് ഇസ്രാഈല്‍ ബോംബുവര്‍ഷം നടത്തുന്നതെന്ന് വ്യക്തമാക്കുന്നതാണ് കൊല്ലപ്പെടുന്ന കുട്ടികളുടേയും സ്ത്രീകളുടെയും കണക്ക്. അധിനിവേശ വെസ്റ്റ്ബാങ്കില്‍ 31 പേരാണ് ഇതുവരെ ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 180 പേര്‍ക്ക് പരിക്കേറ്റു. 3,38,000 ഫലസ്തീനികള്‍ ഇതുവരെ അഭയാര്‍ത്ഥികളാക്കെപ്പെട്ടതായാണ് യു.എന്‍ ഏജന്‍സിയായ യു.എന്‍.ഡബ്ല്യു.ആര്‍.എ നല്‍കുന്ന വിവരം. ഏഴിലധികം മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അര ഡസനിലധികം ആരോഗ്യ പ്രവര്‍ത്തകരും 11 യു.എന്‍ സന്നദ്ധ പ്രവര്‍ത്തകരും അഞ്ച് റെഡ്ക്രോസ് വളണ്ടിയര്‍മാരും ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നുസൈറതിലെ അഭയാര്‍ത്ഥി ക്യാമ്പിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ മാത്രം ഇന്നലെ 18 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗസ്സയില്‍ ഉടനീളം ഇന്നലെ ഫലസ്തീനികളോട് വീടൊഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്ന ലഘുലേഖകള്‍ ഇസ്രാഈല്‍ വ്യോമമാര്‍ഗം വിതറിയിരുന്നു. അതേസമയം അഭയാര്‍ത്ഥി ക്യാമ്പുകള്‍ പോലും ആക്രമിക്കപ്പെടുന്ന മണ്ണില്‍ വീടുവിട്ട് എവിടേക്ക് പോകുമെന്നാണ് ഫലസ്തീനികളുടെ ചോദ്യം. ആശുപത്രികള്‍ക്കു നേരെയും ആംബുലന്‍സുകള്‍ക്കുനേരെയും ഇന്നലെ ഇസ്രാഈല്‍ ആക്രമണമുണ്ടായി. ലെബനാന്‍ അതിര്‍ത്തി ഗ്രാമങ്ങളിലും സിറിയയിലെ ഡമസ്‌കസ്, അലപ്പോ വിമാനത്താവളങ്ങള്‍ക്കു നേരെയും ഇസ്രാഈല്‍ ആക്രമണം നടത്തി.

വ്യോമാക്രമണത്തിനു പിന്നാലെ കരയിലൂടെയും കടലിലൂടെയും ഗസ്സയെ ആക്രമിക്കാനുള്ള കോപ്പുകൂട്ടലിലാണ് ഇസ്രാഈല്‍. മൂന്നര ലക്ഷം വരുന്ന ഇസ്രാഈലി സൈനികരാണ് ഗസ്സ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നത്. ഏതു സമയത്തും കരയാക്രമണം ഉണ്ടായേക്കാമെന്ന ഭീതിയിലാണ് ജനം. ഇതിനിടെ ഗസ്സയിലേക്ക് വെള്ളവും ഭക്ഷണവും ഇന്ധനവും തടയരുതെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അഭ്യര്‍ത്ഥിച്ചു. ഗസ്സയിലേക്ക് സഹായമെത്തിക്കാന്‍ അറബ് രാഷ്ട്രങ്ങള്‍ ശ്രമം ഊര്‍ജ്ജിതമാക്കി. സമ്പൂര്‍ണ ഉപരോധത്തിലുള്ള ഗസ്സയിലേക്ക് എങ്ങനെ സഹായം എത്തിക്കുമെന്നതില്‍ ആശങ്കയുണ്ട്. സന്നദ്ധ സഹായങ്ങള്‍ വ്യോമമാര്‍ഗം സിനായ് ഉപദ്വീപിലെ അല്‍ അരിഷ വിമാനത്താവളത്തില്‍ എത്തിക്കാന്‍ ഈജിപ്ത് ലോക രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഗസ്സയിലേക്ക് പുറംലോകവുമായുള്ള ഏക ബന്ധമാണ് സിനായ് ഉപദ്വീപിലേക്ക് കടക്കുന്ന റഫ ബോര്‍ഡര്‍. എന്നാല്‍ റഫ അതിര്‍ത്തിയില്‍ ഇസ്രാഈല്‍ ബോംബുവര്‍ഷം തുടരുന്നതിനാല്‍ ഇതുവഴിയും സഹായമെത്തിക്കല്‍ പ്രതിസന്ധിയിലാണ്. ഇതിനായി താല്‍ക്കാലിക വെടിനിര്‍ത്തലിനു വേണ്ടിയുള്ള ശ്രമത്തിലാണ് അറബ് രാജ്യങ്ങള്‍. ഇതിനിടെ ഫലസ്തീന് നല്‍കുന്ന സഹായം നിര്‍ത്തിവെക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് ജര്‍മ്മനി വ്യക്തമാക്കി. ഫലസ്തീന്‍ പ്രസിഡണ്ട് മഹ്്മൂദ് അബ്ബാസിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തീരുമാനം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കുപ്രചരണങ്ങള്‍ ഏറ്റില്ല; സിജെപി പരാജയപ്പെട്ടു: ഷാഫി പറമ്പില്‍

ബിജെപി പരാജയപ്പെട്ടു, സിപിഎം പരാജയപ്പെട്ടു എന്നുപറയുന്നതുപോലെ ‘പ്രധാനപ്പെട്ടതാണ് പാലക്കാട് സിജെപി പരാജയപ്പെട്ടു എന്ന് പറയുന്നത്’

Published

on

പാലക്കാട് സിജെപി പരാജയപ്പെട്ടുവെന്ന് ഷാഫി പറമ്പില്‍ എംപി. ബിജെപി പരാജയപ്പെട്ടു, സിപിഎം പരാജയപ്പെട്ടു എന്നുപറയുന്നതുപോലെ പ്രധാനപ്പെട്ടതാണ് പാലക്കാട് സിജെപി പരാജയപ്പെട്ടു എന്ന് പറയുന്നത്. മാധ്യമങ്ങളുടെ മനസ്സില്‍ മാറ്റം ഉണ്ടാകാം. എന്നാല്‍ ജനങ്ങളുടെ മനസ്സില്‍ മാറ്റമില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ചരിത്രഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചത് ജനങ്ങളുടെ പിന്തുണ മൂലമാണ്. ജനങ്ങളാണ് വലുത് അതില്‍ കുപ്രചരണങ്ങള്‍ക്ക് പ്രസക്തിയില്ല.
പാലക്കാടിന്റെ സ്‌നേഹത്തെ കളങ്കപ്പെടുത്താന്‍ സാധിക്കില്ല എന്നത് ജനങ്ങളുടെ തീരുമാനമാണ്. സിപിഎമ്മിന്റെയും ബിജെപിയുടെയും പ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളി എന്നും യുഡിഎഫിന് ജനങ്ങളുടെ പിന്തുണയുണ്ടെന്നും ഉറപ്പായ കാര്യമാണെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ഹൃദയാഭിവാദ്യങ്ങള്‍ എന്നും ഷാഫി പറഞ്ഞു.

Continue Reading

india

ഹാട്രിക് സെഞ്ച്വറി!;റെക്കോഡ് നേട്ടവുമായി തിലക് വര്‍മ

ഹൈദരാബാദിന് വേണ്ടി മേഘാലയക്കെതിരെ ആയിരുന്നു തിലകിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്

Published

on

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ച്വറി വേട്ട തുടര്‍ന്ന് തിലക് വര്‍മ. ടി20 പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടി റെക്കോര്‍ഡിട്ട തിലക് വര്‍മ മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ വീണ്ടും സെഞ്ച്വറി തികച്ചു. ഹൈദരാബാദിന് വേണ്ടി മേഘാലയക്കെതിരെ ആയിരുന്നു തിലകിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡ് തിലക് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി 20 യില്‍ 56 പന്തില്‍ 107 റണ്‍സെടുത്ത താരം നാലാം ടി 20 യില്‍ 47 പന്തില്‍ 120 റണ്‍സെടുത്തു.

ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡ് തിലക് സ്വന്തമാക്കി. ഇതിന് പുറമെ മുഷ്താഖ് അലി ടി20യില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും തിലകിന് സ്വന്തമായി. 67 പന്തില്‍ നിന്നും 14 ഫോറും 10 സിക്‌സറുമടിച്ച് 151 റണ്‍സാണ് തിലക് സ്വന്തമാക്കിയത്. 147 റണ്‍സെടുത്തിരുന്ന ശ്രേയസ് അയ്യരുടെ റെക്കോര്‍ഡാണ് തിലക് മറികടന്നത്.

മൂന്നാം നമ്പറില്‍ തന്നെയായിരുന്നു താരം ഇത്തവണയും ഇറങ്ങിയത്. ആദ്യ ഓവറിലെ അവസാന പന്തില്‍ ക്രീസിലെത്തിയ തിലക് വര്‍മ ഇന്നിംഗ്‌സിലെ അവസാന പന്തില്‍ പുറത്താകുമ്പോള്‍ ഹൈദരാബാദ് സ്‌കോര്‍ 20 ഓവറില്‍ 248ല്‍ എത്തിയിരുന്നു. നേരത്തെ ടോസ് നേടിയ മേഘാലയ ഹൈദരാബാദിനെ ബാറ്റിങിനയക്കുകയായിരുന്നു.

 

 

Continue Reading

kerala

മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയമാണ് പാലക്കാട്ടേതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

സ്ഥാനാര്‍ഥി എന്ന നിലയില്‍ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു സാധാരണ പ്രവര്‍ത്തകനെ ചേര്‍ത്തുപിടിക്കുന്നത് സാധാരണപശ്ചാത്തലമുള്ളവര്‍ക്ക് മുന്നണിയിലേക്ക് കടന്നു വരാനുള്ള പ്രചോദനമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Published

on

മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയമാണ് പാലക്കാട്ടേതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. സ്ഥാനാര്‍ഥി എന്ന നിലയില്‍ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു സാധാരണ പ്രവര്‍ത്തകനെ ചേര്‍ത്തുപിടിക്കുന്നത് സാധാരണപശ്ചാത്തലമുള്ളവര്‍ക്ക് മുന്നണിയിലേക്ക് കടന്നു വരാനുള്ള പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിന്റെ വാക്കുകള്‍:

‘ഒരുപാട് സന്തോഷമുണ്ട്. ജീവിതത്തില്‍ ആദ്യമായാണ് പ്രസ്ഥാനവും മുന്നണിയുമൊക്കെ മത്സരിക്കാന്‍ ഒരവസരം തരുന്നത്. ആ അവസരം ഇങ്ങനെ ആയതില്‍ സന്തോഷം. ഒരു സ്ഥാനാര്‍ഥി എന്ന നിലയില്‍ ഇത്രയും ഭാഗ്യം കിട്ടിയ ആരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. കാരണം, ജനങ്ങളെ കാണുക എന്നതിനപ്പുറം ഒരു ഉത്തരവാദിത്തവും എനിക്കുണ്ടായിരുന്നില്ല. ഈ തെരഞ്ഞെടുപ്പിന്റെ പിന്നണിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രധാനപ്പെട്ട നേതാക്കളും പ്രവര്‍ത്തകരുമായിരുന്നു.

പാലക്കാട് വന്നിറങ്ങിയ ദിവസം മുതല്‍ നേതാക്കന്മാരുടെ വലിയ പിന്തുണ എനിക്കുണ്ടായിരുന്നു. പാര്‍ട്ടിയുടെ സീനിയര്‍ അംഗങ്ങളൊക്കെ പഞ്ചായത്തിന്റെ ചുമതല വരെ ഏറ്റെടുത്ത് പിന്തുണ നല്‍കി. ഷാഫി പറമ്പിലിന്റെയും വി.കെ ശ്രീകണ്ഠന്റെയുമൊക്കെ പിന്തുണ സാധാരണ പശ്ചാത്തലമുള്ള പ്രവര്‍ത്തകര്‍ക്ക് മുന്നണിയിലേക്ക് വരാന്‍ പ്രചോദനമാണ്. ഞാന്‍ സംഘടനാ പ്രവര്‍ത്തനം കണ്ടുപഠിച്ചത് വിഷ്ണുവേട്ടനെ പോലുള്ള ആളുകളില്‍ നിന്നാണ്. പുതുപ്പള്ളി മുതല്‍ അദ്ദേഹം ഒപ്പമുണ്ടായിരുന്നു.

പാണക്കാട് തങ്ങള്‍, എന്‍.കെ പ്രേമചന്ദ്രന്‍ അടക്കമുള്ള മുന്നണിയുടെ നേതാക്കളെത്തിയതും പറയാതിരിക്കാനാവില്ല. പി.കെ ഫിറോസൊക്കെ ലീഗിന്റെ ഒരു സ്ഥാനാര്‍ഥിക്ക് വേണ്ടി പോലും ഇത്രയധികം ദിവസം ഒരു മണ്ഡലത്തില്‍ ചിലവഴിച്ചിട്ടില്ല. ഒരു കൂട്ടായ്മയുടെ വിജയമാണിത്. പാലക്കാട് ആഗ്രഹിച്ച വിജയം’.

Continue Reading

Trending