Connect with us

india

മധ്യപ്രദേശ് ബി.ജെ.പിയില്‍ നിന്ന് കൊഴിഞ്ഞുപോക്ക്; കാരണം സിന്ധ്യയുടെ ടീമെന്ന് കുറ്റപ്പെടുത്തല്‍

കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിങ് തോമര്‍ തുടങ്ങിയ നേതാക്കളുടെ തട്ടകമായ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ നേതാക്കളാണ് ബി.ജെ.പി വിട്ടത്

Published

on

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മധ്യപ്രദേശ് ബി.ജെ.പിയില്‍ കൊഴിഞ്ഞുപോക്ക്. കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിങ് തോമര്‍ തുടങ്ങിയ നേതാക്കളുടെ തട്ടകമായ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ നേതാക്കളാണ് ബി.ജെ.പി വിട്ടത്. ജ്യോതിരാദിത്യ സിന്ധ്യയുടെ ടീമിനെയാണ് പുറത്തുപോയവര്‍ കുറ്റപ്പെടുത്തുന്നത്.

ഈ ആഴ്ച ബി.ജെ.പിയുടെ 2 പ്രധാനപ്പെട്ട നേതാക്കള്‍ രാജിവെച്ചു. രണ്ട് തവണ എം.എല്‍.എയായ ഗിരിജ ശങ്കര്‍ ശര്‍മ വെള്ളിയാഴ്ചയാണ് ബി.ജെ.പി വിട്ടത്. പതിറ്റാണ്ടുകളായി ഗിരിജ ശങ്കര്‍ ശര്‍മയുടെ കുടുംബത്തിന് ബി.ജെ.പിയുമായി ബന്ധമുണ്ട്. ഇറ്റാര്‍സി എന്നറിയപ്പെട്ടിരുന്ന ഹൊസംഗബാദ് നിയമസഭാ സീറ്റില്‍ 1990 മുതല്‍ തുടര്‍ച്ചയായി 7 തവണ വിജയിച്ചത് ഗിരിജ ശങ്കര്‍ ശര്‍മയുടെ കുടുംബാംഗങ്ങളാണ്. പുതിയ നേതാക്കള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതിന് ശേഷം മുതിര്‍ന്ന നേതാക്കളെയും പ്രവര്‍ത്തകരെയും ബി.ജെ.പി അവഗണിക്കുകയാണെന്ന് ശര്‍മ ആരോപിച്ചു. നിലവിലെ സര്‍ക്കാരിന്റെ തിരിച്ചുവരവില്‍ ജനങ്ങള്‍ക്ക് വലിയ താല്‍പ്പര്യമില്ല. അതിനാല്‍ ബി.ജെ.പി സ്ഥാനാര്‍ഥി തന്റെ മണ്ഡലത്തില്‍ വിജയിക്കില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോലാറസ് മണ്ഡലത്തിലെ സിറ്റിങ് എം.എല്‍.എ വീരേന്ദ്ര രഘുവംശിയും ബി.ജെ.പി വിട്ടു. അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. സിന്ധ്യയുമായി അടുപ്പമുള്ള നേതാക്കള്‍ അഴിമതിക്കാരാണെന്നും അവര്‍ ബി.ജെ.പി പ്രവര്‍ത്തകരെ ദ്രോഹിക്കുകയാണെന്നും ആരോപിച്ചാണ് രാജി. 2003ല്‍ ആദ്യമായി എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ വീരേന്ദ്ര രഘുവംശി കോണ്‍ഗ്രസിനൊപ്പമായിരുന്നു. 2013ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന അദ്ദേഹം 2018ല്‍ കോലാറസില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയായി വിജയിച്ചു.

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എന്തുമാത്രം സമ്മര്‍ദ്ദത്തിലാണെന്ന് ദൈവത്തിന് മാത്രമേ അറിയൂ. മുതിര്‍ന്ന ബി.ജെ.പി പ്രവര്‍ത്തകരെയും നേതാക്കളെയും സിന്ധ്യയുടെ ടീം തുടര്‍ച്ചയായി ഉപദ്രവിക്കുമ്പോള്‍ അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല’- വീരേന്ദ്ര രഘുവംശി പറഞ്ഞു. വിന്ധ്യ മേഖലയില്‍ നിന്നുള്ള രണ്ട് ബി.ജെ.പി എംഎല്‍എമാരും മഹാകൗശല്‍, ബുന്ദേല്‍ഖണ്ഡ് മേഖലകളില്‍ നിന്നുള്ള ഓരോ എം.എല്‍.എമാരും രാജിക്കൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആളുകള്‍ വരും പോകും, ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നാണ് രാജിയെക്കുറിച്ചുള്ള സിന്ധ്യയുടെ പ്രതികരണം. 2020ലാണ് 22 എം.എല്‍.എമാരുമായി സിന്ധ്യ ബി.ജെ.പി ക്യാമ്പിലെത്തിയത്. ഇതോടെ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെവീണു.
കഴിഞ്ഞ 3 മാസത്തിനിടെ നിരവധി ബി.ജെ.പി നേതാക്കള്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകനും മുന്‍ മന്ത്രിയുമായ ദീപക് ജോഷി, മുന്‍ എം.എല്‍.എ രാധേലാല്‍ ബാഗേല്‍, മുന്‍ എം.എല്‍.എ കന്‍വര്‍ ധ്രുവ് പ്രതാപ് സിങ് തുടങ്ങിയവരാണ് രാജിവെച്ച ബി.ജെ.പി നേതാക്കള്‍.

 

india

അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി തകര്‍ക്കുമെന്ന് ഈമെയിലിലൂടെ ഭീഷണി; സുരക്ഷാ സജ്ജീകരണങ്ങള്‍ വര്‍ധിപ്പിച്ചു

കാമ്പസിലെ സുരക്ഷാ സജ്ജീകരണങ്ങള്‍ വര്‍ധിപ്പിച്ചതായി പൊലീസ് അറിയിച്ചു.

Published

on

യുപിയിലെ അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി തകര്‍ക്കുമെന്ന് ഈമെയിലിലൂടെ ഭീഷണി. കഴിഞ്ഞദിവസമാണ് അജ്ഞാത സന്ദേശം ലഭിച്ചത്. തുടര്‍ന്ന് കാമ്പസിലെ സുരക്ഷാ സജ്ജീകരണങ്ങള്‍ വര്‍ധിപ്പിച്ചതായി പൊലീസ് അറിയിച്ചു.

വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉന്നത സര്‍വകലാശാലാ ഉദ്യോഗസ്ഥര്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചതായി സിറ്റി പൊലീസ് സൂപ്രണ്ട് മൃഗാങ്ക് ശേഖര്‍ പഥക് അറിയിച്ചു. കാമ്പസിലും പരിസരത്തുള്ള പ്രദേശങ്ങളിലും പരിശോധന ശക്തമാക്കി.

ഭീഷണി സന്ദേശം അയച്ചത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. കാമ്പസിനുള്ളിലെ പ്രധാന സ്ഥലങ്ങളില്‍ പൊലീസ് ഡോഗ് സ്‌ക്വാഡുള്‍പ്പെടെ പരിശോധന നടത്തുന്നുണ്ട്.

വ്യാഴാഴ്ച വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു. കഴിഞ്ഞ മാസം ഉത്തര്‍പ്രദേശിലെ വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ സ്‌ഫോടന ഭീഷണിയുണ്ടായിരുന്നു.

 

Continue Reading

india

ഗുജറാത്തില്‍ ഒരാള്‍ക്ക് കൂടി എച്ച്.എം.പി.വി വൈറസ് സ്ഥിരീകരിച്ചു

എട്ടു വയസുള്ള കുട്ടിക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ഗുജറാത്തിലെ എച്ച്.എം.പി.വി കേസുകളുടെ എണ്ണം മൂന്നായി.

Published

on

ഗുജറാത്തില്‍ ഒരാള്‍ക്ക് കൂടി എച്ച്.എം.പി.വി വൈറസ് സ്ഥിരീകരിച്ചു. എട്ടു വയസുള്ള കുട്ടിക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ഗുജറാത്തിലെ എച്ച്.എം.പി.വി കേസുകളുടെ എണ്ണം മൂന്നായി. പ്രാന്തജി താലൂക്കിലെ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.

സ്വകാര്യ ലാബിലെ പരിശോധനയില്‍ രോഗബാധ കണ്ടെത്തുകയായിരുന്നു. സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകള്‍ സര്‍ക്കാര്‍ ലാബിലേക്ക് അയച്ചിരുന്നു. നിലവില്‍ കുട്ടി ഹിമന്തനഗറിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുകയാണ്.

ജനുവരി ആറാം തീയതിയാണ് ഗുജറാത്തില്‍ ആദ്യ എച്ച്.എം.പി.വി കേസ് സ്ഥിരീകരിച്ചത്. രണ്ട് മാസം പ്രായമുള്ള കുട്ടിയിലാണ് രോഗബാധ കണ്ടെത്തിയത്. പനി, മൂക്കടപ്പ്, ചുമ എന്നിവയായിരുന്നു രോഗിയില്‍ ആദ്യം കണ്ട ലക്ഷണങ്ങള്‍. തുടര്‍ന്ന് ചികിത്സക്ക് ശേഷം കുട്ടി ആശുപത്രിയില്‍ നിന്ന് മടങ്ങി.

എന്നാല്‍ വ്യാഴാഴ്ച 80 വയസുള്ള ഒരാള്‍ക്കും കൂടി രോഗബാധ സ്ഥിരീകരിച്ചിരുന്നു. ആസ്തമ അടക്കമുള്ള രോഗങ്ങള്‍ അലട്ടുന്ന രോഗി നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Continue Reading

Cricket

‘ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷ അല്ല, ഔദ്യോഗിക ഭാഷ മാത്രമാണ്’: മുൻ ഇന്ത്യൻ താരം ആർ അശ്വിൻ

Published

on

ചെന്നൈ:ഹിന്ദിയെ ഇന്ത്യയുടെ ദേശീയ ഭാഷയായി കാണേണ്ടതില്ലെന്നും ഔദ്യോഗിക ഭാഷയായി മാത്രം കണ്ടാല്‍ മതിയെന്നും മുന്‍ ഇന്ത്യൻ താരം ആര്‍ അശ്വിന്‍. ചെന്നൈയിലെ ഒരു കോളജില്‍ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കവെ വിദ്യാര്‍ത്ഥികളോടാണ് അശ്വിന്‍ ഇക്കാര്യം പറഞ്ഞത്.

നിങ്ങള്‍ക്ക് ഇംഗ്ലീഷിലോ തമിഴിലോ ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയില്ലെങ്കില്‍ ഹിന്ദിയിൽ എന്നോട് ചോദിക്കാം എന്ന് അശ്വിന്‍ പറഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികള്‍ നിശബ്ദരായി. തുടര്‍ന്നാണ് അശ്വിന്‍ ഹിന്ദിയെക്കുറിച്ചുള്ള തന്‍റെ നിലപാട് വ്യക്തമാക്കിത്. ഹിന്ദിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പറഞ്ഞപ്പോഴുള്ള നിങ്ങളുടെ പ്രതികരണം കാണുമ്പോള്‍ ഇത് പറയണമെന്ന് എനിക്ക് തോന്നി, ഹിന്ദിയെ നിങ്ങൾ ഇന്ത്യയുടെ ദേശീയ ഭാഷയായൊന്നും കാണേണ്ടതില്ലെന്നും ഔദ്യോഗിക ഭാഷയായി കണ്ടാല്‍ മതിയെന്നും അശ്വിന്‍ പറഞ്ഞു.

ഒരിക്കലും ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റനാവണമെന്ന മോഹം തനിക്കുണ്ടായിട്ടില്ലെന്നും അശ്വിന്‍ പറഞ്ഞു. ആരെങ്കിലും എന്നോട് നിനക്ക് ക്യാപ്റ്റനാവാനുള്ള കഴിവില്ലെന്ന് പറ‍ഞ്ഞാല്‍ ഞാനതിന് വേണ്ടി ശ്രമിക്കുമായിരുന്നു. എന്നാല്‍ എന്നെ ക്യാപ്റ്റനാക്കാം എന്ന് പറഞ്ഞാല്‍ പിന്നെ എനിക്കതിലുള്ള താല്‍പര്യം നഷ്ടമാകും. എഞ്ചിനീയറിംഗ് പശ്ചാത്തലമാണ് വെല്ലുവിളികളെ ഏറ്റെടുക്കാന്‍ തനിക്ക് പ്രചോദമായതെന്നും അശ്വിന്‍ പറഞ്ഞു.

Continue Reading

Trending