Connect with us

kerala

വൈദിക, അല്‍മായ സംഘടനകള്‍ക്ക് തീവ്രവാദി സംഘടനകളുമായി ബന്ധം; കുറിപ്പ്

Published

on

കഴിഞ്ഞ 12 മുതല്‍ 16 വരെ ചേര്‍ന്ന സിറോ മലബാര്‍ സഭ സിനഡിന് നല്‍കിയ കുറിപ്പില്‍ എറണാകുളം-അങ്കമാലി അതിരൂപത വൈദികര്‍ക്കും സംഘടനകള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍. വൈദിക,
അല്‍മായസംഘടനകള്‍ക്ക് തീവ്രവാദി-സഭാവിരുദ്ധ സംഘടനകളുമായി ബന്ധം, വൈദികര്‍ക്ക് അച്ചടക്കമില്ല, കര്‍ദിനാളിനും സഭയ്ക്കുമെതിരെ നിരന്തര പ്രചാരണം തുടങ്ങിയ ആരോപണങ്ങള്‍ നിരത്തിയിട്ടുണ്ട്.

ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയിലിനെ ബ്ലാക്‌മെയില്‍ ചെയ്ത് രേഖകള്‍ ഒപ്പിടുവിച്ചു എന്നതാണ് മറ്റൊരു ആരോപണം. അതിരൂപത ചുമതലയില്‍ നിന്ന് ആര്‍ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഒഴിയാന്‍ സന്നദ്ധത അറിയിച്ചുവെന്നും കുറിപ്പിലുണ്ട്. അതിരൂപത വിഭജിക്കുന്നതടക്കം വിവിധ നിര്‍ദേശങ്ങള്‍ അടങ്ങിയ കുറിപ്പ് പകര്‍പ്പ് കണ്ടെത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ മീറ്റ്; മെയ് 15 ന് ചെന്നൈയില്‍

ദേശീയ തലത്തില്‍ നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിനും സംസ്ഥാന കമ്മിറ്റി രൂപീകരണങ്ങളും പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് നടക്കുന്ന മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗം മെയ് 15 ന് ചെന്നൈയില്‍ അബൂ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും.

Published

on

ചെന്നൈ: ദേശീയ തലത്തില്‍ നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിനും സംസ്ഥാന കമ്മിറ്റി രൂപീകരണങ്ങളും പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് നടക്കുന്ന മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗം മെയ് 15 ന് ചെന്നൈയില്‍ അബൂ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. പാര്‍ട്ടി സംഘടനാ ചരിത്രത്തില്‍ പുതിയ ചരിത്രം സൃഷ്ടിച്ച ദേശീയ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഓണ്‍ലൈനായിട്ടാണ് നടന്നത്. കേരളത്തിലേതു പോലെ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനായി ചേര്‍ത്ത് നടത്തിയ ക്യാമ്പയിന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം വലിയ പ്രതികരണമാണ് സൃഷ്ടിച്ചത്. മെമ്പര്‍ഷിപ്പ് പൂര്‍ത്തിയാക്കി ജില്ലാ കൗണ്‍സിലുകളും സംസ്ഥാന കൗണ്‍സിലുകളും വ്യവസ്ഥാപിതമായി ചേര്‍ന്ന് കമ്മിറ്റികള്‍ നിലവില്‍ വന്നതിനു ശേഷമാണ് ചെന്നെ ദേശീയ കൗണ്‍സില്‍ നടക്കുന്നത്. അടുത്ത മെമ്പര്‍ഷിപ്പ് കാലയളവ് വരെ പാര്‍ട്ടിയെ നയിക്കുന്ന ദേശീയ നേതൃത്വത്തെ കൗണ്‍സില്‍ തെരഞ്ഞെടുക്കും.

നിലവിലുള്ള കമ്മിറ്റിയുടെ കാലയളവില്‍ സംഭവ ബഹുലമായ നിരവധി രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സാധിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച മൂന്ന് ലോക്‌സഭാംഗങ്ങള്‍ അടക്കം അഞ്ച് എം പി മാരെ പാര്‌ലമെന്റിലെത്തിച്ച ചരിത്ര മുഹൂര്‍ത്തം. പ്രതിസന്ധി ഘട്ടത്തില്‍ ഇരു സഭകളിലും എംപി മാര്‍ക്ക് രാജ്യം ശ്രദ്ധിക്കുന്ന തരത്തില്‍ ശ്രദ്ധേയമായ പോരാട്ടം നടത്തുവാനും കഴിഞ്ഞു എന്നത് അവിതര്‍ക്കിതമാണ്.

മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ പ്ലാറ്റിനം ജൂബിലി ചെന്നൈയില്‍ വന്‍ ജനാവലിയെ പങ്കെടുപ്പിച്ച് കൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തില്‍ ചെന്നൈയില്‍ കൊണ്ടാടിയതും ഈ കാലഘട്ടത്തിലാണ്. പ്ലാറ്റിനം ജൂബിലി സമ്മേളനത്തില്‍ നടത്തിയിട്ടുള്ള ഏറ്റവും വലിയ പ്രഖ്യാപനമായിരുന്നു ഡല്‍ഹിയില്‍ മുസ്‌ലിം ലീഗിന് ഖാഇദെ മില്ലത്തിന്റെ നാമത്തില്‍ ദേശീയ ആസ്ഥാന മന്ദിരം നിര്‍മ്മിക്കുമെന്നുള്ളത്. മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ചിരകാലാഭിലാഷമായിട്ടുള്ള ദേശീയ ആസ്ഥാനമന്ദിരം ഖാഇദെ മില്ലത്ത് സെന്റര്‍ പ്രഖ്യാപനം രണ്ട് വര്‍ഷ കാലയളവില്‍ യാഥാര്‍ഥ്യമാക്കിയതും ഈ കമ്മിറ്റിയുടെ കാലയളവിലെ അഭിമാനകരമായ നേട്ടമാണ്. പൗരത്വ ബില്ല്, വഖഫ് ബില്ല് വിഷയങ്ങളില്‍ ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ നടത്താന്‍ കഴിഞ്ഞതും സംഘടനാ കാലഘട്ടത്തിലെ വലിയ മുന്നേറ്റമാണ്. ദേശീയ തലത്തില്‍ യുവജന, വിദ്യാര്‍ത്ഥി, വനിതാ, തൊഴിലാളി പോഷക ഘടകങ്ങളുടെ വ്യവസ്ഥാപിത സംഘടനാ സ്വഭാവം കൊണ്ട് വന്നതും വലിയ വളര്‍ച്ചയുണ്ടായതും ശ്രദ്ധേയമാണ്. ഇന്ത്യയിലെ ഒട്ടു മിക്ക കാമ്പസുകളിലും എം എസ് എഫ് സാന്നിദ്ധ്യമറിയിച്ചതും രാജ്യത്തെ പീഢിത ന്യൂനപക്ഷങ്ങളുടെ വിഷയങ്ങളില്‍ യൂത്ത് ലീഗ് ദേശീയ തലത്തില്‍ നടത്തിയ ഇടപെടലുകള്‍ എടുത്തുപറയത്തക്കതാണ്. ന്യൂനപക്ഷ ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി ദേശീയ തലത്തില്‍ മുസ്‌ലിം ലീഗും പോഷക ഘടകങ്ങളും കെഎംസിസിയും നടത്തിയിട്ടുള്ള വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ വലിയ രീതിയില്‍ അടയാളപ്പെടുത്തിയിട്ടുണ്ട് .

ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഫാസിസ്റ്റ് വാഴ്ച്ചക്കെതിരായി മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ നടത്തുന്ന പോരാട്ടത്തില്‍ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷ ദളിത് പിന്നോക്ക ജനവിഭാഗങ്ങളെ അണിനിരത്തുന്നതിനുള്ള ശക്തമായ രാഷ്ട്രീയ പ്രചാരണ പരിപാടികള്‍ക്ക് കൗണ്‍സില്‍ രൂപം നല്‍കും. മെയ് 14 ന് ചേരുന്ന ദേശീയ സെക്രട്ടറിയേറ്റ് പുതുതായി രൂപീകരിച്ച സംസ്ഥാന കമ്മിറ്റികള്‍ക്ക് അംഗീകാരം നല്‍കും. മെയ് 15 വ്യാഴാഴ്ച രാവിലെ 10.30 ന് ചേരുന്ന ദേശീയ കൗണ്‍സില്‍ മീറ്റ് ഉച്ചക്ക് 2 മണിയോടെ അവസാനിക്കും.

ഭീകരതയടക്കം രാജ്യം നേരിടുന്ന വെല്ലുവിളികളെ രാജ്യം ഒറ്റക്കെട്ടായി നേരിടണമെന്ന് ആഹ്വാനം ചെയ്ത നിലപാടിന്റെ വെളിച്ചത്തില്‍ മുസ്ലിം ലീഗിന്റെ ദേശീയ കൗണ്‍സില്‍ സമകാലിക പ്രസക്തമായ പ്രമേയങ്ങള്‍ കൊണ്ട് ശ്രദ്ധേയമാകും. ഡല്‍ഹിയില്‍ മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനം ഉദ്ഘാടനത്തിന് തയ്യാറായ ഘട്ടത്തില്‍ നടക്കുന്ന കൗണ്‍സിലിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ സംഘടനാ മുന്നേറ്റം സൃഷ്ടിക്കാന്‍ ഡല്‍ഹിയില്‍ ഉത്ഘാടനം ചെയ്യപ്പെടാന്‍ പോകുന്ന ദേശീയ ആസ്ഥാനം കേന്ദ്രീകരിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ കൗണ്‍സില്‍ രൂപം നല്‍കും..കേരളം, തമിള്‍ നാട്, ഡല്‍ഹി, യുപി, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, അസം, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലുങ്കാന അടക്കം ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വ്യവസ്ഥാപിതമായ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിനു ശേഷം പ്രതിനിധികള്‍ പങ്കെടുക്കുന്നു എന്നത് മുസ്‌ലിം ലീഗ് ചരിത്രത്തിലെ പുതിയ നാഴികക്കല്ലാണ്.

പാര്‍ട്ടി ദേശീയ പ്രസിഡണ്ട് പ്രൊഫ: കെ എം ഖാദര്‍ മൊയ്ദീന്‍ അദ്ധ്യക്ഷത വഹിക്കുന്ന ദേശീയ കൗണ്‍സില്‍ ദേശീയ രാഷ്ട്രീയ കാര്യ സമിതി ചെയര്‍മാന്‍ പാണക്കാട സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറയും. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി, ട്രഷറര്‍ പി വി അബ്ദുള്‍ വഹാബ് എം പി, സീനിയര്‍ വൈസ് പ്രസിഡണ്ട് അബ്ദുസ്സമദ് സമദാനി എം പി ,കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പി എം എ സലാം, കേരള നിയമസഭാ മുസ്ലിം ലീഗ് പാര്‍ട്ടി ഉപ നേതാവ് ഡോ .എം കെ മുനീര്‍, പാര്‍ട്ടി ചീഫ് വിപ്പ് കെ പി എ മജീദ്, തമിള്‍ നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ,നവാസ്ഗനി എം പി, ഹാരിസ് ബീരാന്‍ എം പി, ദേശീയ ഭാരവാഹികളായ ഖുര്‍റം അനീസ് ഉമര്‍, സിറാജ് ഇബ്രാഹിം സേട്ട്, ദസ്ത ഗീര്‍ ആഖ, നഈം അക്തര്‍, സി കെ സുബൈര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ അഭിസംബോധനം ചെയ്യും പങ്കെടുക്കും.

Continue Reading

kerala

പത്തനംതിട്ടയില്‍ കാട്ടാന ചെരിഞ്ഞ സംഭവം; വിശദമായ അന്വേഷണത്തിന് ഉത്തരവ്

കോന്നി ഡിവിഷനിലെ നടുവത്തുമുഴി റെയ്ഞ്ചിന് കീഴില്‍ കൈതച്ചക്ക കൃഷിയിടത്തിന് സമീപം അസ്വാഭാവികമായ രീതിയില്‍ കാട്ടാന ചെരിഞ്ഞ സംഭവത്തിലാണ് അന്വേഷണത്തിന് ഉത്തരവ്.

Published

on

പത്തനംതിട്ട കോന്നിയില്‍ കാട്ടാന ചെരിഞ്ഞ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവ്. കോന്നി ഡിവിഷനിലെ നടുവത്തുമുഴി റെയ്ഞ്ചിന് കീഴില്‍ കൈതച്ചക്ക കൃഷിയിടത്തിന് സമീപം അസ്വാഭാവികമായ രീതിയില്‍ കാട്ടാന ചെരിഞ്ഞ സംഭവത്തിലാണ് അന്വേഷണത്തിന് ഉത്തരവ്.

വനം വിജിലന്‍സ് വിഭാഗം വിശദമായ അന്വേഷണം നടത്തുമെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. നേരത്തെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രൂപീകരിച്ച മൂന്നംഗ സമിതിയുടെ അന്വേഷണത്തിന് പുറമെയാണിത്.

സൗരോര്‍ജ്ജ വേലിയില്‍ നിന്നും ഷോക്കേറ്റ് കാട്ടാന ചെരിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ.

അതേസമയം സംഭവം കണ്ടെത്തുന്നതിലും റിപ്പോര്‍ട്ട് ചെയ്യുന്നതിലും കാലതാമസം നേരിട്ടതായി ബോധ്യപ്പെട്ടതിനാല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും മനപൂര്‍വ്വമായ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നും വിജലന്‍സ് വിഭാഗം പരിശോധിക്കുന്നുണ്ട്.

Continue Reading

kerala

തൃശൂര്‍ പൂരം; ആന വിരണ്ടോടിയത് കണ്ണിലേക്ക് ലേസര്‍ അടിച്ചതു കാരണം; ആരോപണവുമായി പാറമേക്കാവ് ദേവസ്വം

പൂരപറമ്പില്‍ ലേസറുകള്‍ നിരോധിക്കണമെന്നും എഴുന്നള്ളിപ്പില്‍ ആനകളെ ഉപയോഗിക്കുന്നതിനെതിരെ നില്‍ക്കുന്ന സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്നും പാറമേക്കാവ് ദേവസ്വം

Published

on

തൃശൂര്‍ പൂരത്തിനിടെ ആന വിരണ്ടോടിയത് കണ്ണിലേക്ക് ലേസര്‍ അടിച്ചതു കാരണമെന്ന ആരോപണവുമായി പാറമേക്കാവ് ദേവസ്വം. പൂരപറമ്പില്‍ ലേസറുകള്‍ നിരോധിക്കണമെന്നും എഴുന്നള്ളിപ്പില്‍ ആനകളെ ഉപയോഗിക്കുന്നതിനെതിരെ നില്‍ക്കുന്ന സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്നും പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ലേസര്‍ അടിച്ചതില്‍ ചില സംഘടനകള്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നെന്നും ലേസര്‍ ഉപയോഗിച്ചവരുടെ റീലുകള്‍ നവമാധ്യമങ്ങില്‍ ഉണ്ടെന്നും ഇത്തരം റീലുകള്‍ സഹിതം പൊലീസിന് പരാതി നല്‍കുമെന്നും പാറമേക്കാവ് ദേവസ്വം അറിയിച്ചു. ഇത്തരം റീലുകള്‍ സഹിതം പരാതി നല്‍കുമെന്നും പാറമേക്കാവ് ദേവസ്വം പറഞ്ഞു.

തൃശൂര്‍ പൂരത്തിനിടെ ആന വിരണ്ടോടിയ സംഭവത്തില്‍ 42 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഊട്ടോളി രാമന്‍ എന്ന ആനയാണ് പൂരത്തിനിടെ പാണ്ടി സമൂഹം മഠം എം.ജി റോഡിലേക്കുള്ള വഴിയിലൂടെ വിരണ്ടോടിയത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

Continue Reading

Trending