Connect with us

kerala

വൈദിക, അല്‍മായ സംഘടനകള്‍ക്ക് തീവ്രവാദി സംഘടനകളുമായി ബന്ധം; കുറിപ്പ്

Published

on

കഴിഞ്ഞ 12 മുതല്‍ 16 വരെ ചേര്‍ന്ന സിറോ മലബാര്‍ സഭ സിനഡിന് നല്‍കിയ കുറിപ്പില്‍ എറണാകുളം-അങ്കമാലി അതിരൂപത വൈദികര്‍ക്കും സംഘടനകള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍. വൈദിക,
അല്‍മായസംഘടനകള്‍ക്ക് തീവ്രവാദി-സഭാവിരുദ്ധ സംഘടനകളുമായി ബന്ധം, വൈദികര്‍ക്ക് അച്ചടക്കമില്ല, കര്‍ദിനാളിനും സഭയ്ക്കുമെതിരെ നിരന്തര പ്രചാരണം തുടങ്ങിയ ആരോപണങ്ങള്‍ നിരത്തിയിട്ടുണ്ട്.

ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയിലിനെ ബ്ലാക്‌മെയില്‍ ചെയ്ത് രേഖകള്‍ ഒപ്പിടുവിച്ചു എന്നതാണ് മറ്റൊരു ആരോപണം. അതിരൂപത ചുമതലയില്‍ നിന്ന് ആര്‍ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഒഴിയാന്‍ സന്നദ്ധത അറിയിച്ചുവെന്നും കുറിപ്പിലുണ്ട്. അതിരൂപത വിഭജിക്കുന്നതടക്കം വിവിധ നിര്‍ദേശങ്ങള്‍ അടങ്ങിയ കുറിപ്പ് പകര്‍പ്പ് കണ്ടെത്തി.

kerala

അഖിലേന്ത്യ വോളി: മികച്ച വാര്‍ത്തക്കുള്ള പുരസ്‌കാരം ‘ചന്ദ്രിക’ക്ക്

സമാപന ചടങ്ങില്‍ നാദാപുരം ലേഖകന്‍ എം കെ അഷ്‌റഫിനാണ് സംഘാടകസമിതി ഭാരവാഹികള്‍ പുരസ്‌കാരം സമര്‍പ്പിച്ചത്

Published

on

നാദാപുരം: ഒരാഴ്ചയായി നാദാപുരം ടൗണില്‍ ഫ്‌ലഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടന്നു വരുന്ന അഖിലേന്ത്യ വോളിബോള്‍ ടൂര്‍ണ്ണമെന്റിന്റെ മികച്ച വാര്‍ത്ത നല്‍കിയതിനുള്ള പ്രത്യേക പുരസ്‌കാരം :’ചന്ദ്രിക’യ്ക്ക് ലഭിച്ചു. സമാപന ചടങ്ങില്‍ നാദാപുരം ലേഖകന്‍ എം കെ അഷ്‌റഫിനാണ് സംഘാടകസമിതി ഭാരവാഹികള്‍ പുരസ്‌കാരം സമര്‍പ്പിച്ചത്.

വോളിബോള്‍ തുടങ്ങിയത് മുതല്‍ ഓരോ ദിവസവും വ്യത്യസ്തമായ വാര്‍ത്തകള്‍ ചന്ദ്രിക നല്‍കിയിരുന്നു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി, ചന്ദ്രിക ഗവേണിങ് ബോഡി അംഗം നരിക്കോള്‍ ഹമീദ് ഹാജി, ജനപ്രതിനിധികളായ സി കെ നാസര്‍, എം സി സുബൈര്‍,,കണയ്ക്കല്‍ അബ്ബാസ്, പ്രവാസി വ്യാപാരി ടി ടി കെ അഹമ്മദ് ഹാജി,സംഘാടകസമിതി ഭാരവാഹികളായ അഷറഫ് പറമ്പത്ത് തായമ്പത്ത് കുഞ്ഞാലി, യു വി യൂനുസ് ഹസ്സന്‍ ഹാരിസ് ചേനത്ത്, നാസര്‍ കളത്തില്‍, സി എം ഫൈസല്‍, മാധ്യമപ്രവര്‍ത്തകന്‍ ടി വി മമ്മു തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Continue Reading

kerala

കോതമംഗലത്തെ ഗ്യാലറി തകര്‍ന്നു വീണുണ്ടായ അപകടം; സംഘടകര്‍ക്കെതിരെ കേസ്

അപകടമുണ്ടായ ഭാഗത്ത് 1500ഓളം പേരുണ്ടായിരുന്നുവെന്നാണ് വിവരം

Published

on

കോതമംഗലത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ സംഘടകര്‍ക്കെതിരെ കേസ്. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയില്ലെന്നും അനുമതി ഇല്ലാതെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. ടൂര്‍ണമെന്റിനെ കുറിച്ച് പഞ്ചായത്തിനെ അറിയിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പോലീസിന് റിപ്പോര്‍ട്ട് നല്‍കും.

ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഫൈനല്‍ മത്സരം ആയതിനാല്‍ 4000ത്തോളം പേരാണ് മത്സരം കാണാനെത്തിയത്. താത്കാലികമായി നിര്‍മ്മിച്ച തടി കൊണ്ടുള്ള ഗ്യാലറി ആണ് തകര്‍ന്നത്. മുള ഉള്‍പ്പടെയുപയോഗിച്ചാണ് ഗ്യാലറി നിര്‍മിച്ചത്.അപകടമുണ്ടായ ഭാഗത്ത് 1500ഓളം പേരുണ്ടായിരുന്നുവെന്നാണ് വിവരം.

പരിക്കേറ്റവരുടെ ചികിത്സാ ചിലവ് പൂര്‍ണ്ണമായി ഏറ്റെടുക്കുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പരുക്കേറ്റവരെ കൃത്യസമയത്ത് ആശുപത്രി എത്തിക്കാന്‍ സാധിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ഷിബു തെക്കുംപുറം വ്യക്തമാക്കി.

Continue Reading

kerala

അമ്പലമുക്ക് വിനീത വധക്കേസ്; ശിക്ഷ വിധി ഇന്ന്

വിനീതയുടെ കഴുത്തില്‍ ഉണ്ടായിരുന്ന നാലരപ്പവന്‍ സ്വര്‍ണമാല കവരാനായിരുന്നു ക്രൂരകൊലപാതകം

Published

on

അമ്പലമുക്ക് വിനീത വധക്കേസില്‍ കോടതി ശിക്ഷ വിധി ഇന്ന്. 2022 ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാര ചെടിക്കടയില്‍ വച്ച് തമിഴ്‌നാട് കന്യാകുമാരി സ്വദേശി രാജേന്ദ്രന്‍ വിനീതയെ കുത്തിക്കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തില്‍ ഉണ്ടായിരുന്ന നാലരപ്പവന്‍ സ്വര്‍ണമാല കവരാനായിരുന്നു ക്രൂരകൊലപാതകം.

കേസില്‍ കൊലപാതകം, കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കണ്ടത്തിയിരുന്നു. തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് പ്രസൂണ്‍ മോഹന്റെതായിരുന്നു കണ്ടെത്തല്‍. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ- ശാസ്ത്രീയ തെളിവുകള്‍ പ്രകാരമായിരുന്നു അന്വേഷണം.

118 സാക്ഷികളില്‍ 96 പേരെ വിസ്തരിച്ചു. പ്രതിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ 12 പെന്‍ഡ്രൈവുകള്‍ ഏഴ് യുഎസ്ബികള്‍ എന്നിവ ഹാജരാക്കി. ഇതുകൂടാതെ 222 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പ്രതിയുടെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലവും മാനസികാവസ്ഥയും മനസിലാക്കാന്‍ കന്യാകുമാരി, തിരുവനന്തപുരം ജില്ലാ കലക്ടര്‍മാരുടേതടക്കം ഏഴ് റിപ്പോര്‍ട്ടുകളും തേടിയിരുന്നു.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സമാനരീതിയില്‍ നേരത്തെ തമിഴ്നാട് വെള്ളമഠം സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യന്‍, ഭാര്യ വാസന്തി, ഇവരുടെ വളര്‍ത്തുമകളായ അഭിശ്രീ എന്നിവരെയും പ്രതി കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി പേരൂര്‍ക്കടയില്‍ ഹോട്ടല്‍ ജീവനക്കാരനായി ജോലി ചെയ്യുമ്പോഴായിരുന്നു വിനീതയുടെ കൊലപാതകം.

Continue Reading

Trending