Connect with us

kerala

വ്യാജ സര്‍ട്ടിഫിക്കറ്റ്; വിദ്യയെ നീലേശ്വരം പൊലീസ് കസ്റ്റഡിയില്‍ വാങ്ങും

വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ തൃക്കരിപ്പൂര്‍ സ്വദേശിനി കെ. വിദ്യയെ നീലേശ്വരം പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

Published

on

കാസര്‍കോട്: വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ തൃക്കരിപ്പൂര്‍ സ്വദേശിനി കെ. വിദ്യയെ നീലേശ്വരം പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. കരിന്തളം ഗവ. കോളജില്‍ അധ്യാപികയായി ജോലി ലഭിക്കാന്‍ വ്യാജ രേഖ ഹാജരാക്കിയ കേസിലും വിദ്യ പ്രതിയാണ്. ഈ കേസില്‍ വിദ്യയെ ചോദ്യം ചെയ്യലും തെളിവെടുപ്പും അറസ്റ്റും അടക്കമുള്ള നടപടികളിലേക്ക് കടക്കണമെങ്കില്‍ നീലേശ്വരം പൊലീസിന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങണം.

കോഴിക്കോട് പേരാമ്പ്ര ആവള കുട്ടോത്തുള്ള കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് ഇന്നലെയാണ് വിദ്യയെ അഗളി പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യയുടെ അറസ്റ്റു രേഖപ്പെടുത്തിയതോടെ ഇന്നുതന്നെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് അഗളി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിന് കൊണ്ടുപോകും. വിദ്യയെ കസ്റ്റഡിയില്‍ കിട്ടാന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് നീലേശ്വരം ഇന്‍സ്‌പെക്ടര്‍ കെ. പ്രേംസദന്‍ പറഞ്ഞു.

പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം വിദ്യയെ കോടതിയില്‍ ഹാജരാക്കി അറസ്റ്റു രേഖപ്പെടുത്തുന്നതിനുള്ള നടപടി ക്രമങ്ങളിലേക്കാണ് നീലേശ്വരം പൊലീസ് കടക്കുന്നത്. കസ്റ്റഡിയില്‍ ലഭിച്ചാലുടന്‍ വിദ്യയെ കരിന്തളം ഗവ. കോളജിലും പ്രതിയുടെ തൃക്കരിപ്പൂരിലെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. കരിന്തളം ഗവ. കോളജില്‍ വ്യാജരേഖ ഹാജരാക്കിയതിന് നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് വിദ്യ കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. അറസ്റ്റിലായതോടെ ഈ ജാമ്യാപേക്ഷ അപ്രസക്തമായി.

വിദ്യക്കെതിരെ നീലേശ്വരം പൊലീസ് 465, 468, 471, 420 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. 420 വകുപ്പ് പ്രകാരം വിശ്വാസവഞ്ചനക്ക് ഏഴു വര്‍ഷം വരെയുള്ള തടവാണ് ലഭിക്കുക. മറ്റു വകുപ്പുകളില്‍ രണ്ടു വര്‍ഷം, മൂന്നു വര്‍ഷം എന്നിങ്ങനെയാണ് ശിക്ഷ. 420 ഒഴികെയുള്ള വകുപ്പുകള്‍ക്ക് കോടതിക്ക് ജാമ്യം അനുവദിക്കാവുന്നതാണ്. 420 വകുപ്പ് പ്രകാരം ജാമ്യം നിഷേധിക്കാമെങ്കിലും കുറ്റം സ്ഥാപിക്കാനായില്ലെങ്കില്‍ സുപ്രീം കോടതി റൂളിങ്ങ് പ്രകാരം ജാമ്യം അനുവദിക്കാം.

kerala

റവന്യൂ വകുപ്പ് പുതുതായി നല്‍കിയ കിറ്റും പഴകിയത്

ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ച ഇ.എം.എസ് ടൗണ്‍ഹാളില്‍ ടി. സിദ്ദീഖ് എംഎല്‍എ പരിശോധന നടത്തി.

Published

on

മേപ്പാടിയില്‍ ദുരിതബാധിതര്‍ക്ക് റവന്യൂ വകുപ്പ് പുതുതായി നല്‍കിയ കിറ്റും പഴകിയത്. ഒന്നാം തിയ്യതി കൊണ്ടുവന്ന അരി ചാക്കുകളാണ് പഴകിയതാണെന്ന് കണ്ടെത്തിയത്. മിക്ക അരി ചാക്കുകളും കാലാവധി കഴിഞ്ഞതൊണ് വിവരം. 835 ചാക്ക് അരികളാണ് അന്ന് എത്തിച്ചത്. 2018 മുതലുള്ള അരിയാണ് ക്യാമ്പില്‍ എത്തിച്ചിട്ടുള്ളത്. അതേസമയം നൂറു കണക്കിന് ചാക്കുകളിലാണ് തീയതി പോലും കാണിക്കാത്തത്. 2018ല്‍ പാക്ക് ചെയ്ത് ആറു മാസം മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന അരിയാണ് ക്യാമ്പിലേക്ക് എത്തിച്ചിരിക്കുന്നത്. കൂടാതെ പയര്‍, പരിപ്പ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും കേടുവന്നതാണ്.

പുഴുക്കളരിച്ചതില്‍ 12 ചാക്കും ഡേറ്റില്ലാതെ ആറുപത് ചാക്കുകളുമാണ് പുതുതായി മാറ്റിവെച്ചതെന്നും ഭരണസമിതി പറഞ്ഞു. ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ച ഇ.എം.എസ് ടൗണ്‍ഹാളില്‍ ടി. സിദ്ദീഖ് എംഎല്‍എ പരിശോധന നടത്തി. പരിശോധനയില്‍ അരിയില്‍ പ്രാണികളെ കണ്ടെത്തി.

 

Continue Reading

kerala

മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യവെ യുവതി ട്രെയിനിൽ നിന്ന് വീണ് ദാരുണാന്ത്യം

പയ്യോളിയിലെ മൂരാട് റെയിൽവേ ഗേറ്റിന് സമീപമാണ് അപകടം.

Published

on

മാതാപിതാക്കൾ​ക്കൊപ്പം യാത്ര ചെയ്യവെ പയ്യോളിയിൽ യുവതി ട്രെയിനിൽ നിന്ന് വീണ് മരിച്ചു. മലപ്പുറം ചേലേമ്പ്ര മാമ്പഴക്കാട്ട് പുറായി സുബ്രഹ്മണ്യന്റെ മകൾ ജിൻസി(26)ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് അപകടം സംഭവിച്ചത്. പയ്യോളിയിലെ മൂരാട് റെയിൽവേ ഗേറ്റിന് സമീപമാണ് അപകടം.

കണ്ണൂരിൽ നിന്ന് ആലപ്പുഴയിലേക്കുള്ള എക്സിക്യുട്ടീവ് എക്സ്പ്രസിൽ നിന്നാണ് യുവതി വീണത്. കുടുംബസമേതം കണ്ണൂരിലെ സുഹൃത്തിനെ കണ്ട് നാട്ടിലേക്ക് പോവുകയായിരുന്നു. ഗിരിജയാണ് മാതാവ്. സഹോദരി: ലിൻസി.

Continue Reading

kerala

രക്ഷാപ്രവര്‍ത്തകരുടെ മുഖത്തേറ്റ അടി; കുറ്റം ചെയ്ത പൊലീസ് ഗുണ്ടകളെ വെറുതെ വിടില്ല; അബിന്‍ വര്‍ക്കി

വിഷയത്തില്‍ ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നടപടിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.

Published

on

ആലപ്പുഴയില്‍ നവകേരള ബസിന് നേരെ കരിങ്കൊടി വീശി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവല്‍ കുര്യാക്കോസ് , കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി തോമസ് എന്നിവരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ച കേസില്‍ ,ഗണ്‍മാന്മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതി തള്ളിയ നടപടി സര്‍ക്കാരിന്റെ മുഖത്തേറ്റ തിരിച്ചടിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. വിഷയത്തില്‍ ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നടപടിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.

കോടതിയുടെ മേല്‍നോട്ടത്തിലുള്ള തുടരന്വേഷണത്തിലൂടെ സത്യം പുറത്തുവരും എന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. രക്ഷാപ്രവര്‍ത്തനം എന്ന ഓമനപ്പേരില്‍ കാക്കിയിട്ട ഗുണ്ടകളും ഡിവൈഎഫ്‌ഐ ഗുണ്ടകളും ചേര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമിച്ചത് നാടാകെ കണ്ടതാണ്. ഇവരെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.

പക്ഷേ ഇന്നത്തെ കോടതി വിധിയിലൂടെ ‘രക്ഷാപ്രവര്‍ത്തനത്തെ’ ഏറ്റെടുത്ത പിണറായി വിജയനാണ് കോടതി മറുപടി പറഞ്ഞിരിക്കുന്നത്. നീതിന്യായ വ്യവസ്ഥയുടെ അവസാന ബഞ്ചുവരെ ഈ നിയമ പോരാട്ടം യൂത്ത് കോണ്‍ഗ്രസ് തുടരും. ഭരണകൂട ഭീകരതയുടെ ചുവന്ന ദണ്ഡു വെച്ച് ആക്രമിച്ച കൈകളില്‍ നിയമത്തിന്റെ കയ്യാമം വയ്ക്കും വരെ വിശ്രമരഹിതമായി പോരാടുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.അബിന്‍ വര്‍ക്കി പറഞ്ഞു.

Continue Reading

Trending