Connect with us

News

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഇന്ന്; ആവേശത്തില്‍ ഫുട്‌ബോള്‍ ലോകം

ടെന്‍ ചാനലുകളില്‍ മല്‍സരത്തിന്റെ തല്‍സമയ സംപ്രേഷണമുണ്ട്.

Published

on

ഇസ്താംബൂള്‍: ട്രിപ്പിള്‍ എന്ന വ്യക്തമായ ലക്ഷ്യത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റി. അഞ്ചാം കിരീടമാണ് ഇന്റര്‍ മിലാന്റെ നോട്ടം. തുര്‍ക്കി നഗരമായ ഇസ്താംബൂളിലിന്ന് യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നിര്‍ണയിക്കുന്ന അതിഗംഭീര യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. പുലര്‍ച്ചെ 12-30 ന് നടക്കുന്ന അങ്കം കാണാന്‍ സിറ്റിക്കാരും ഇന്ററുകാരും ഇസ്താംബൂള്‍ ലക്ഷ്യമിട്ട് വരുന്ന സാഹചര്യത്തില്‍ പോരാട്ടം കനക്കാനാണ് സാധ്യത.

ടെന്‍ ചാനലുകളില്‍ മല്‍സരത്തിന്റെ തല്‍സമയ സംപ്രേഷണമുണ്ട്. സിറ്റിക്കാണ് വ്യക്തമായ സാധ്യത നിരീക്ഷകര്‍ കല്‍പ്പിക്കുന്നത്. അപാര മികവിലാണ് പെപ് ഗുര്‍ഡിയോളയും സംഘവും കളിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടം നിലനിര്‍ത്തി. എഫ്.എ കപ്പില്‍ നഗര വൈരിയായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ 2-1 ന് വീഴ്ത്തി. അങ്ങനെ സ്വന്തം നാട്ടിലെ രണ്ട് മേജര്‍ കിരീടങ്ങള്‍ സ്വന്തമാക്കി ട്രിപ്പിള്‍ എന്ന വ്യക്തമായ പ്ലാനിലാണ് ടീം എത്തിയിരിക്കുന്നത്. ഇത് വരെ സിറ്റിക്ക് വഴങ്ങാത്ത കിരീടമാണ് ചാമ്പ്യന്‍സ് ലീഗ്. പെപ്പിന്റെ കരിയറിലെ കറുത്ത അധ്യായവും ഇത് തന്നെ. മാഞ്ചസ്റ്ററിലെത്തിയിട്ട് വര്‍ഷങ്ങളായെങ്കകിലും പലപ്പോഴും കപ്പിനും ചുണ്ടിനുമിടയില്‍ അകന്ന വലിയ നേട്ടം. ഇത്തവണ അത് നേടണമെന്ന് തന്നെ അദ്ദേഹം പറയുമ്പോള്‍ തപ്പിതടഞ്ഞ് കലാശത്തിന് എത്തിയവരാണ് റുമേലു ലുക്കാക്കുവിന്റെ ഇന്റര്‍. സിരിയ എ കിരീടം നാപ്പോളിക്കാര്‍ സ്വന്തമാക്കിയപ്പോള്‍ കാഴ്ച്ചക്കാരായിരുന്ന ഇന്റര്‍ പക്ഷേ ഏ.സി മിലാനെ തകര്‍ത്താണ് കലാശ ടിക്കറ്റ് നേടിയത്. ലുക്കാക്കുവിനെ കൂടാതെ ലത്തുറോ മാര്‍ട്ടിനസ് എന്ന അര്‍ജന്റീനക്കാരന്‍ ഗോള്‍ വേട്ടക്കാരനുമുണ്ട് ഇറ്റാലിയന്‍ ക്ലബില്‍. ലോക ഫുട്‌ബോളിലെ വലിയ അവസരവാദിയായ ലത്തുറോയെ പക്ഷേ സ്വതന്ത്രമാക്കില്ല സിറ്റി ഡിഫന്‍സ്. യൂറോപ്പിലെ ഏറ്റവും മികച്ച പ്രതിരോധമാണ് സിറ്റിയുടേത്.

ഗോള്‍ വേട്ടക്കാരായ ഏര്‍ലിന്‍ ഹലാന്‍ഡ്, സില്‍വ, നായകന്‍ ഇഗോര്‍ ഗുന്‍ഡഗോന്‍ എന്നിവരുടെ സംയുക്ത ആക്രമണം വരുമ്പോള്‍ ഇവരെ നിയന്ത്രിക്കാന്‍ ഇന്റര്‍ പ്രതിരോധത്തിനാവുമോ എന്നതാണ് വലിയ ചോദ്യം. സെമി ഫൈനലില്‍ കരുത്തരായ റയല്‍ മാഡ്രിഡിനെ സിറ്റിക്കാര്‍ തകര്‍ത്ത കാഴ്ച്ച ലോകം കണ്ടതാണ്. രണ്ടാം പാദ സെമി സ്വന്തം വേദിയായ ഇത്തിഹാദില്‍ നടന്നപ്പോള്‍ മലവെള്ളപ്പാച്ചില്‍ പോലെയായിരുന്നു സിറ്റിക്കാര്‍. പുകള്‍പെറ്റ റയല്‍ പ്രതിരോധത്തില്‍ ഇദര്‍ മിലീഷ്യോയെ പോലുളളവരെ വിറപ്പിച്ച് നാല് ഗോളുകളാണ് അന്ന് നേടിയത്. അതിവേഗ നീക്കങ്ങള്‍, പന്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് പ്രതിയോഗികളെ നിസ്സഹായരാക്കല്‍-തുടങ്ങിയ തന്ത്രങ്ങള്‍ തന്നെ ഇന്നും പെപ് പയറ്റാനാണ് സാധ്യത.

kerala

ആദിവാസി കുടിലുകള്‍ പൊളിച്ചു നീക്കി; തോല്‍പ്പെട്ടി റേഞ്ച് ഓഫീസിന് മുന്നില്‍ ഗോത്ര വിഭാഗത്തിന്റെ കുത്തിയിരിപ്പ് സമരം

വേണ്ടത്ര ക്രമീകരണങ്ങള്‍ ഇല്ലാതെ വനംവകുപ്പ് കുടിലുകള്‍ പൊളിച്ചു മാറ്റിയതിലാണ് പ്രതിഷേധം.

Published

on

ആദിവാസി കുടിലുകള്‍ പൊളിച്ചു നീക്കിയ സംഭവത്തില്‍ വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ച് ഓഫിസിന് മുന്നില്‍ ഗോത്രവിഭാഗത്തിന്റെ കുത്തിയിരിപ്പ് സമരം. വേണ്ടത്ര ക്രമീകരണങ്ങള്‍ ഇല്ലാതെ വനംവകുപ്പ് കുടിലുകള്‍ പൊളിച്ചു മാറ്റിയതിലാണ് പ്രതിഷേധം. മൂന്ന് കുടുംബങ്ങളുടെ കുടിലുകളാണ് വനംവകുപ്പ് പൊളിച്ചത്. കുടില്‍ പൊളിച്ച സ്ഥലത്താണ് കുടുംബം ഇന്നലെ ഉറങ്ങിയത്. സമരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കുചേര്‍ന്നിട്ടുണ്ട്.

സംഭവത്തില്‍ ടി സിദ്ദിഖ് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. സ്ഥിതി അതീവ ഗുരുതരമെന്നും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതെന്നും ടി സിദ്ദിഖ് പറഞ്ഞു. താമസിക്കാന്‍ മറ്റൊരു സൗകര്യം അനുവദിക്കാതെ ഗര്‍ഭിണിയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബത്തെ തെരുവിലിറക്കിയത് ക്രൂരമായ നടപടിയാണെന്നും ടി സിദ്ദിഖ് പറഞ്ഞു. വയനാടിന്റെ ചുമതലയുള്ള മന്ത്രി എ കെ ശശീന്ദ്രന്റെ ഉദ്യോഗസ്ഥരാണ് ഈ പ്രവര്‍ത്തി ചെയ്‌തെന്നും ഇതാണോ ഇടതുപക്ഷ സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

india

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി

ഒമ്പത് ജില്ലകളില്‍ രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ച ഇന്റര്‍നെറ്റ് നിരോധനം നവംബര്‍ 27 വരെ നീട്ടിയതായി ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Published

on

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി. ഒമ്പത് ജില്ലകളില്‍ രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ച ഇന്റര്‍നെറ്റ് നിരോധനം നവംബര്‍ 27 വരെ നീട്ടിയതായി ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നവംബര്‍ 16ന് സംസ്ഥാനത്ത് അക്രമം രൂക്ഷമായിരുന്നു. ഇതിനെ തുടര്‍ന്ന് ഭരണകൂടം ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു.

ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, കാക്ചിങ്, ബിഷ്ണുപൂര്‍, തൗബല്‍, ചുരാചന്ദ്പൂര്‍, കാങ്‌പോക്പി, ഫെര്‍സാള്‍, ജിരിബാം എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി ഉത്തരവില്‍ പറഞ്ഞു.

നവംബര്‍ 27ന് വൈകിട്ട് 5.15 വരെ മൊബൈല്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ഡാറ്റ സേവനങ്ങളുടെ സസ്‌പെന്‍ഷന്‍ തുടരുമെന്നും ഉത്തരവില്‍ പറയുന്നു.

നവംബര്‍ 16ന് ഏഴ് ജില്ലകളിലാണ് ഇന്റര്‍നെറ്റ് നിരോധനം നടപ്പാക്കിയത്. പിന്നീടത് ജിരിബാം, ഫെര്‍സാള്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.

 

Continue Reading

kerala

കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം; ഒന്നര മാസം മുന്‍പ് പദ്ധതിയിട്ടു, നേരത്തെ വന്നു സ്ഥലം പരിശോധിച്ചു

ഡമ്പല്‍ ഉപയോഗിച്ച് ഇടിച്ചാണ് കൊലപാതകം നടത്തിയതെന്നും പണത്തിന് വേണ്ടിയാണെന്നും പൊലീസ് പറഞ്ഞു.

Published

on

കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം ആസൂത്രിതമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. പ്രതികള്‍ ഒന്നര മാസം മുന്‍പ് പദ്ധതിയിട്ടെന്നും നേരത്തെ വന്നു സ്ഥലം പരിശോധിച്ചിരുന്നെന്നും വ്യക്തമാക്കി. ഡമ്പല്‍ ഉപയോഗിച്ച് ഇടിച്ചാണ് കൊലപാതകം നടത്തിയതെന്നും പണത്തിന് വേണ്ടിയാണെന്നും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളിലേക്ക് എത്തുകയായിരുന്നു.

സംഭവത്തില്‍ കൊച്ചി കാക്കനാട് സ്വദേശി ഗിരീഷ് ബാബുവിനെയും സുഹൃത്ത് ഖദീജയേയും പൊലീസ് അറസ്റ്റ് ചെയ്തു.

കളമശ്ശേരി കൂനംതൈ-അമ്പലം റോഡിന് സമീപം അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്ന ജെയ്സി എബ്രഹം (55) ആണ് ഈ മാസം 17ന് കൊല്ലപ്പെട്ടത്. അപ്പാര്‍ട്ട്മെന്റില്‍ തനിച്ചായിരുന്നു ജെയ്സി താമസിച്ചിരുന്നത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ് പൊലീസ് അന്വേഷണത്തില്‍ ഹെല്‍മെറ്റ് ധരിച്ച് അപ്പാര്‍ട്ട്മെന്റില്‍ എത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇയാള്‍ എത്തുന്നതും രണ്ട് മണിക്കൂറിന് ശേഷം തിരിച്ചുപോകുന്നതും ദൃശ്യങ്ങളില്‍ തെഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്.

മകളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് പരിശോധനയിലാണ് അപ്പാര്‍ട്ട്മെന്റില്‍ ജെയ്സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫോണില്‍ വിളിച്ചിട്ട് വിവരമില്ലാതായതോടെ കാനഡയിലുള്ള മകള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

 

Continue Reading

Trending