Connect with us

kerala

ഭക്ഷ്യ വകുപ്പിന്റെ പിടിപ്പുകേട്; റേഷനരി കെട്ടിക്കിടക്കുന്നു

Published

on

ഉമ്മന്‍ ചാണ്ടിയോ, കുഞ്ഞാലിക്കുട്ടിയോ ഇപ്പൊ മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ സഖാക്കന്‍മ്മാര് റേഷന്‍ പീടീലെ മെഷീന്‍ അടിച്ചു പൊളിച്ചേനെ. ഇന്നലെ റേഷന്‍ വാങ്ങാന്‍ എത്തിയപ്പോള്‍ കട അടച്ചിട്ടത് കണ്ട് തിരിച്ചു പോകവേ മെഡിക്കല്‍ കോളജിനടുത്ത കോവൂരിലെ പാലാട്ടുമ്മല്‍ നാരായണിയുടേതാണ് ഈ വാക്കുകള്‍. റേഷന്‍ കടകളില്‍ അരിയുണ്ടായിട്ടും അത് വില്‍പ്പന നടത്താനാവാതെ കടക്കാരും വാങ്ങിക്കാനാവാതെ ജനങ്ങളും ഒരു പോലെ പ്രയാസത്തിലാണുള്ളത്. സര്‍വര്‍ തകരാര്‍ കാരണം തുടര്‍ച്ചയായി റേഷന്‍ വിതരണം മുടങ്ങിയതില്‍ സര്‍ക്കാര്‍ ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ഇതു കൊണ്ടൊന്നും ശാശ്വത പരിഹാരം ആവില്ലെന്ന് അഭിപ്രായമുയരുന്നു.

നാളെയും (ശനി), ചൊവ്വ, ബുധന്‍ ദിവസങ്ങളിലും സംസ്ഥാനത്തെ ഏഴു ജില്ലകളിലെ റേഷന്‍ കടകള്‍ ഉച്ച വരേയും മറ്റ് ഏഴു ജില്ലകളിലുള്ളവ ഉച്ചക്ക് ശേഷവും തുറക്കുമെന്നാണ് അറിയിപ്പ് വന്നത്. എന്നാല്‍ ഇതേ മാതൃകയില്‍ സര്‍വര്‍ തകരാര്‍ കാരണം കഴിഞ്ഞ നവംബര്‍ 26 മുതല്‍ ഫെബ്രുവരി 28 വരെ 7 ജില്ലകളില്‍ ഉച്ച വരേയും 7 ജില്ലകളില്‍ ഉച്ചക്ക് ശേഷവും പ്രവര്‍ത്തനം ആക്കിയിരുന്നു. എല്ലാം ശരിയായി എന്ന് പറഞ്ഞാണ് മാര്‍ച്ച് 1 മുതല്‍ സാധാരണ പോലെ രാവിലെ മുതല്‍ വൈകിട്ട് വരെ എല്ലാ റേഷന്‍ കടകളും ഒന്നിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. ഏപ്രില്‍ അവസാന വാരം ആകുമ്പോഴേക്കും സര്‍വര്‍ വീണ്ടും തകരാര്‍ ആയിരിക്കയാണ്. ഹൈദ്രബാദിലാണ് സര്‍വര്‍ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.

2013 ല്‍ മറ്റിടങ്ങളില്‍ ഇപോസ് മെഷീന്‍ പ്രകാരം വിതരണം നടപ്പിലായെങ്കിലും കേരളത്തില്‍ ഇത് 2017 മുതലാണ് പ്രാബല്യത്തില്‍ വന്നത്. കേരളത്തില്‍ മാത്രമാണ് ഇതിന് പ്രശ്നം നിലനില്‍ക്കുന്നത്. 5 വര്‍ഷം കൂടുമ്പോള്‍ ഉപയോഗിക്കന്ന വോട്ടിംങ്ങ് മെഷീന്‍ അറ്റകുറ്റ പണികള്‍ക്ക് 600 കോടി രൂപയാണ് ബഡ്ജറ്റില്‍ മാറ്റി വെക്കുന്നത്. എന്നാല്‍ ഇപോസ് മെഷീന്‍ അറ്റകുറ്റ പണികള്‍ക്ക് ഇതേ വരെ ഫണ്ട് ലഭ്യമാക്കിയിട്ടില്ല. ഉപയോഗിച്ചു പഴകിയ നിലവിലുള്ള സാധനം മാറ്റുകയോ പ്രവര്‍ത്തന ശേഷി കൂട്ടുകയോ ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. അതിന് ശ്രമിക്കാതെ കുറ്റം റേഷന്‍ കടക്കാരുടെ പിരടിയിലിട്ട് ചെപ്പടി വിദ്യകള്‍ നടത്തിയാല്‍ ഇതിന് പരിഹാരം ആവില്ലെന്നാണ് കടക്കാര്‍ പറയുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അവസാനമായി റേഷന്‍ ലഭിച്ചത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്.

കഴിഞ്ഞ ശനിയാഴ്ച പെരുന്നാള്‍ ലീവ്, ഞായറാഴ്ച സാധാരണ ലീവ്, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സര്‍വര്‍ മുടക്കം, ബുധനാഴ്ച റേഷന്‍ കടക്കാര്‍ പ്രതിഷേധിച്ച് അടവ്, വ്യാഴം, വെള്ളി ഇത് നന്നാക്കാന്‍ വേണ്ടി സര്‍ക്കാര്‍ വകയും ലീവാക്കി. ഇനി നാളെ ശനിയാഴ്ചയാണ് രണ്ട് ഷിഫ്റ്റായി റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക. ഫലത്തില്‍ 8 ദിവസം കേരളത്തില്‍ റേഷന്‍ വിതരണം മുടങ്ങിയിരിക്കയാണ്. എന്തെങ്കിലും അവശ്യ കാരണത്താലോ, സമരം കാരണം കുറച്ച് സമയം അടച്ചിട്ടാലോ വിശദീകരണം ചോദിക്കുന്ന ഭക്ഷ്യ വകുപ്പ് സര്‍ക്കാര്‍ തന്നെ റേഷന്‍ കടകള്‍ ദിവസങ്ങളോളം പൂട്ടിയിടുന്നതില്‍ എന്ത് ന്യായീകരണമാണുള്ളതെന്ന് ചോദ്യമുയരുന്നു.

റേഷന്‍ കടക്കാര്‍ ഒരു ദിവസം പൂട്ടിയിട്ടാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടുമെന്ന് പറയുന്നവര്‍ക്ക് ദിവസങ്ങളോളം സര്‍ക്കാര്‍ തന്നെ വിതരണം നിര്‍ത്തിയതില്‍ എന്ത് ന്യായം പറയും. 14217 റേഷന്‍ കടകളിലായി 9321584 കാര്‍ഡുകളാണുള്ളത്. ഏപ്രില്‍ മാസത്തിലെ റേഷന്‍ വിഹിതം 50 ശതമാനം കാര്‍ഡ് ഉടമകളും വാങ്ങിയിട്ടില്ല. പലയിടങ്ങളിലും റേഷന്‍ സാധനങ്ങള്‍ എനിയും എത്താനുമുണ്ട്. തൊലി പുറത്തെ ചികിത്സ എന്ന് പറഞ്ഞ പോലെ റേഷന്‍ കടകള്‍ക്ക് അവധിയും നല്‍കി പിന്നീട് രണ്ട് ഷിഫ്റ്റ് സമയവും ആക്കിയാല്‍ ഒക്കെ ശരിയാകുമെന്ന ധാരണയിലാണത്രെ അധികൃതര്‍. സര്‍വര്‍ മാറ്റി ശേഷി കൂട്ടാത്ത കാലത്തോളം ഈ നില തുടരുമെന്നാണ് സിവില്‍ സപ്ലൈസ് വിഭാഗത്തിലുള്ളവര്‍ പറയുന്നത്.

 

 

kerala

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് വൈകിട്ട് മൂന്നിന്‌ പ്രഖ്യാപിക്കും

വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം പിആര്‍ഡി ചേംബറില്‍ നടത്തുന്ന വര്‍ത്താസമ്മേളനത്തിലൂടെ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക.

Published

on

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

2024-2025 അധ്യായനവര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം പിആര്‍ഡി ചേംബറില്‍ നടത്തുന്ന വര്‍ത്താസമ്മേളനത്തിലൂടെ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും വാര്‍ത്താസമേളനത്തില്‍ പങ്കെടുക്കും. 4,27,021 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷഫലം കാത്തിരിക്കുന്നത്. സംസ്ഥാനത്ത് 2,964 കേന്ദ്രങ്ങളും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളും ഗള്‍ഫില്‍ ഏഴ് കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടന്നത്. വൈകിട്ട് നാലു മണി മുതല്‍ പിആര്‍ഡി ലൈവ് (PRD LIVE) മൊബൈല്‍ ആപ്പിലും വെബ്‌സൈറ്റുകളിലും ഫലം അറിയാനാകും .

Continue Reading

india

കണ്‍ട്രോള്‍ റൂം തുറന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോര്‍ക്കയിലും കണ്‍ട്രോള്‍ റൂം തുറന്നു

Published

on

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ കേരളീയര്‍ക്കും മലയാളി വിദ്യാര്‍ഥികള്‍ക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോര്‍ക്കയിലും കണ്‍ട്രോള്‍ റൂം തുറന്നു.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് സുരക്ഷിതരായി ഇരിക്കുക. സഹായം ആവശ്യമുള്ളപക്ഷം കണ്‍ട്രോള്‍ റൂം നമ്പരില്‍ ബന്ധപ്പെടാം.

സെക്രട്ടറിയേറ്റ് കണ്‍ട്രോള്‍ റൂം: 0471-2517500/2517600. ഫാക്‌സ്: 0471 -2322600. ഇമെയില്‍: cdmdkerala@kerala.gov.in.

നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്റര്‍: 18004253939 (ടോള്‍ ഫ്രീ നമ്പര്‍ ),
00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍)

Continue Reading

kerala

കോട്ടക്കല്‍ എടരിക്കോടില്‍ വാഹനങ്ങളില്‍ ലോറി ഇടിച്ചുകയറി ഒരു മരണം

10 വാഹനങ്ങള്‍ തകര്‍ന്നു

Published

on

കോട്ടക്കല്‍ എടരിക്കോട് മമ്മാലിപ്പടിയില്‍ ട്രെയിലര്‍ വാഹനങ്ങളില്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചയാളുടെ പേര് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

പണി നടന്നുകൊണ്ടിരിക്കുന്ന ആറുവരി ദേശീയപാതയില്‍ നിന്ന് ഇറങ്ങി വന്ന ട്രെയിലര്‍ മമ്മാലിപ്പടിയില്‍ 10ഓളം വാഹനങ്ങളില്‍ ഇടിച്ചു കയറുകയായിരുന്നു. ഇന്ന് രാത്രി 8.30 ഓടെയാണ് അപകടം. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്ര?വേശിപ്പിച്ചു.

Continue Reading

Trending