Connect with us

kerala

ക്ഷേത്രം പുനഃപ്രതിഷ്ഠയ്‌ക്ക് മുസ്‌ലിം സഹോദരങ്ങള്‍ നല്‍കിയത് 25000 രൂപ വരെ; ഇഫ്താര്‍ നടത്തി ക്ഷേത്രം ഭാരവാഹികളും

വെട്ടിച്ചിറ പുന്നത്തലയിലെ ശ്രീലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തോളമായി തുടര്‍ന്നു വരുന്ന മതസാഹോദ്യപെരുമയാണു ഇക്കുറിയും മുടക്കമില്ലാതെ നടന്നത്.

Published

on

ക്ഷേത്രം പുനഃപ്രതിഷ്ഠക്ക് കാല്‍ലക്ഷം രൂപ മുതല്‍ 100രൂപവരെ നല്‍കി കൂടെ നിന്ന പ്രദേശത്തെ മുസ്‌ലിം സഹോദരങ്ങള്‍ക്ക് ക്ഷേത്രം പുനഃപ്രതിഷ്ഠാ വാര്‍ഷിക ദിനത്തിലാണ് ഇഫ്താര്‍ സംഗമം നടത്തി ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍.  മലപ്പുറം ജില്ലയിലെ വെട്ടിച്ചിറ പുന്നത്തല ശ്രീലക്ഷ്മി നരസിംഹമൂര്‍ത്തി വിഷ്ണു ക്ഷേത്ര ഭാരവാഹികളാണു പ്രദേശത്തെ മുസ്‌ലിംസഹോദരങ്ങള്‍ക്കായി ഇഫ്താര്‍ സംഗമം നടത്തിയത്.

ഏഴു വര്‍ഷത്തോളമായി തുടര്‍ന്നു വരുന്ന മതസാഹോദര്യ പെരുമയാണ് ക്ഷേത്രത്തിന്റേത്. വെട്ടിച്ചിറ പുന്നത്തലയിലെ ശ്രീലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തോളമായി തുടര്‍ന്നു വരുന്ന മതസാഹോദ്യപെരുമയാണു ഇക്കുറിയും മുടക്കമില്ലാതെ നടന്നത്.

2017ലാണു ക്ഷേത്രം പുനഃപ്രതിഷ്ഠ നടത്തുന്ന സമയത്ത് സാമ്പത്തികമായും ഭൗതികമായും പ്രദേശത്തെ മുസ്‌ലിം സഹോദരങ്ങള്‍ സഹായിച്ചത്. മുസ്‌ലിം ഭൂരിപക്ഷമുള്ള ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള പുന്നത്തലയിലെ ഈ ക്ഷേത്രം അന്യാധീനപ്പെട്ടു കിടക്കുകയായിരുന്നു. തുടര്‍ന്നു 2016ല്‍ കമ്മിറ്റിയുണ്ടാക്കിയാണു പുനരുദ്ധാരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഹൈന്ദവ കുടുംബങ്ങളായിരുന്ന പ്രദേശത്തെ ഭൂരിഭാഗവും.

പുനഃപ്രതിഷ്ഠക്കു 15ലക്ഷത്തോളം രൂപയോളം ചെലവ് വരുമെന്നു മനസ്സിലാക്കിയതോടെയാണു വിവരം അറിഞ്ഞ് മുസ്ലിംസഹോദരങ്ങള്‍ സ്വമേധയാ മുന്നോട്ടുവന്നു സഹായങ്ങളായി മാറിയത്. ഒന്നോ രണ്ടോ വ്യക്തികളല്ല സഹായങ്ങളായി മാറിയത്. പ്രദേശത്തെ ഭൂരിഭാഗം മുസ്ലിംസഹോദരങ്ങളും ഓരോരുത്തരാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കി. പുനഃപ്രതിഷ്ഠക്കു ഒരു വ്യക്തിയില്‍നിന്നും ലഭിച്ച ഏറ്റവും വലിയ തുകയും പ്രദേശത്തെ പ്രവാസിയായ മുസ്‌ലിംസഹോദരന്‍ നല്‍കിയതായിരുന്നു.

പുനഃപ്രതിഷ്ഠയുടെ ദിനംവന്നത് റമദാനിലായിരുന്നു. ഇതോടെയാണ് തങ്ങളെ സഹായിച്ചവരെ പരിഗണിക്കാനായി 2017ല്‍ ആദ്യമായി ഇഫ്താര്‍ സംഗമം നടത്തിയത്. തുടര്‍ന്നു 2018ലും 19ലും സമാനമായി ഇഫ്താര്‍ നടത്തി. 2020ലും 21ലും കോവിഡ് കാരണം ചടങ്ങ് നടത്തിയില്ല. തുടര്‍ന്നും സമാനമായ എല്ലാ റമദാനിലും ക്ഷേത്രം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ നടത്തിവരുന്നു. വെജിറ്റബിള്‍ ബിരിയാണിയും, ജ്യൂസും, ഫ്രൂട്‌സുമെല്ലാം കഴിച്ച് മനം നിറഞ്ഞാണു ഇഫ്താര്‍ കഴിഞ്ഞു നാട്ടുകാരെല്ലം മടങ്ങിയത്. എല്ലാ മതസ്തരും അടങ്ങിയതാണു ഇവിടുത്തെ ക്ഷേത്ര കമ്മിറ്റി എന്നതും മറ്റൊരു പ്രത്യേകതയാണ്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിന്റെ ജീര്‍ണാവസ്ഥ മാറ്റി പുനഃപ്രതിഷ്ഠ നടത്താന്‍ പോന്ന സാമ്പത്തികം പ്രദേശത്തെ അന്നത്തെ നാമമാത്രമായ ഹിന്ദു സമൂഹത്തിനുണ്ടായിരുന്നില്ല. ഈ സമയം ഹൈന്ദവ വിശ്വാസികള്‍ക്കൊപ്പം സഹായവുമായി മുസ്‌ലിം സമൂഹവും ചേര്‍ന്നാണ് ക്ഷേത്രം പുനരുദ്ധരിച്ചത്.

kerala

കുറഞ്ഞ നിരക്കില്‍ മൊബൈല്‍ റീചാര്‍ജ്; തട്ടിപ്പിന്റെ മുന്നറിയിപ്പുമായി പൊലീസ്

തട്ടിപ്പിന് ഇരയായാല്‍ പരമാവധി ഒരുമണിക്കൂറിനകം 1930 എന്ന നമ്പറിലോ www.cybercrime.gov.in  എന്ന വെബ് സൈറ്റ് മുഖേനയോ സൈബര്‍ പൊലീസിനെ അറിയിക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

Published

on

കുറഞ്ഞ നിരക്കില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് എന്ന് പേരില്‍ നടക്കുന്ന തട്ടിപ്പ് ശ്രദ്ധിക്കണമെന്ന് പൊലീസ്. ഇതേ സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചരണത്തെക്കുറിച്ചാണ് പൊലീസ് മുന്നറിയിപ്പ് നല്‍കത്.

സാമൂഹ്യമാധ്യമങ്ങളില്‍ ഓഫര്‍ പോസ്റ്റിനൊപ്പം ഒരു വ്യാജ ലിങ്കും ഉണ്ടും. അതില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം മുതലായ ആപ്പുകളിലേയ്ക്കു പ്രവേശിക്കാം. തുടര്‍ന്ന് റീചാര്‍ജിങിനായി യുപിഐ പിന്‍ നല്‍കുന്നതോടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകും.

ഇത്തരത്തില്‍ ലഭിക്കുന്ന വ്യാജ റീചാര്‍ജ് സന്ദേശങ്ങള്‍ അവഗണിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. തട്ടിപ്പിന് ഇരയായാല്‍ പരമാവധി ഒരുമണിക്കൂറിനകം 1930 എന്ന നമ്പറിലോ www.cybercrime.gov.in  എന്ന വെബ് സൈറ്റ് മുഖേനയോ സൈബര്‍ പൊലീസിനെ അറിയിക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

kerala

എഡിഎമ്മിന്റെ മരണം; പി പി ദിവ്യ ജയില്‍ മോചിതയായി

തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പി പി ദിവ്യക്ക് ജാമ്യം അനുവദിച്ചത്.

Published

on

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജാമ്യം ലഭിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ ജയിലില്‍ മോചിതയായി. പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ദിവ്യ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്.

പുറത്തിറങ്ങിയതിന് പിന്നാലെ എഡിഎം നവീന്‍ ബാബുവിന്റെ കേസില്‍ പി പി ദിവ്യ പ്രതികരിച്ചു. നവീന്‍ ബാബുവിന്റെ മരണത്തില്‍ അതിയായ ദുഃഖമുണ്ടെന്നും വര്‍ഷങ്ങളായി പൊതുജനങ്ങളോടൊപ്പം നില്‍ക്കുന്നയാളാണ് താനെന്നും പി പി ദിവ്യ പറഞ്ഞു.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പി പി ദിവ്യക്ക് ജാമ്യം അനുവദിച്ചത്. ഒറ്റവാക്കിലായിരുന്നു കോടതി വിധി പറഞ്ഞത്.

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതി പി പി ദിവ്യയ്ക്ക് ഇന്ന് ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു പിപി ദിവ്യ. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നല്‍കണമെന്നുമായിരുന്നു ദിവ്യയുടെ വാദം.

എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയില്‍ സമ്മതിച്ചിരുന്നു. അടുത്ത ചൊവ്വാഴ്ച ഇവരുടെ റിമാന്‍ഡ് കാലാവധി അവസാനിക്കാനിരിക്കെയാണ് കോടതി ദിവ്യക്ക് ജാമ്യം അനുവദിച്ചത്.

 

 

Continue Reading

kerala

റവന്യൂ വകുപ്പ് പുതുതായി നല്‍കിയ കിറ്റും പഴകിയത്

ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ച ഇ.എം.എസ് ടൗണ്‍ഹാളില്‍ ടി. സിദ്ദീഖ് എംഎല്‍എ പരിശോധന നടത്തി.

Published

on

മേപ്പാടിയില്‍ ദുരിതബാധിതര്‍ക്ക് റവന്യൂ വകുപ്പ് പുതുതായി നല്‍കിയ കിറ്റും പഴകിയത്. ഒന്നാം തിയ്യതി കൊണ്ടുവന്ന അരി ചാക്കുകളാണ് പഴകിയതാണെന്ന് കണ്ടെത്തിയത്. മിക്ക അരി ചാക്കുകളും കാലാവധി കഴിഞ്ഞതൊണ് വിവരം. 835 ചാക്ക് അരികളാണ് അന്ന് എത്തിച്ചത്. 2018 മുതലുള്ള അരിയാണ് ക്യാമ്പില്‍ എത്തിച്ചിട്ടുള്ളത്. അതേസമയം നൂറു കണക്കിന് ചാക്കുകളിലാണ് തീയതി പോലും കാണിക്കാത്തത്. 2018ല്‍ പാക്ക് ചെയ്ത് ആറു മാസം മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന അരിയാണ് ക്യാമ്പിലേക്ക് എത്തിച്ചിരിക്കുന്നത്. കൂടാതെ പയര്‍, പരിപ്പ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും കേടുവന്നതാണ്.

പുഴുക്കളരിച്ചതില്‍ 12 ചാക്കും ഡേറ്റില്ലാതെ ആറുപത് ചാക്കുകളുമാണ് പുതുതായി മാറ്റിവെച്ചതെന്നും ഭരണസമിതി പറഞ്ഞു. ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ച ഇ.എം.എസ് ടൗണ്‍ഹാളില്‍ ടി. സിദ്ദീഖ് എംഎല്‍എ പരിശോധന നടത്തി. പരിശോധനയില്‍ അരിയില്‍ പ്രാണികളെ കണ്ടെത്തി.

 

Continue Reading

Trending