Connect with us

kerala

1000 ലിറ്റര്‍ കുടിവെള്ളം നല്‍കുമ്പോള്‍ വാട്ടര്‍ അതോറിറ്റിക്ക് നഷ്ടം11.93 രൂപ

അറ്റകുറ്റപ്പണികള്‍ ചെയ്ത വകയില്‍ കരാറുകാര്‍ക്ക് 137.06 കോടി രൂപ കൊടു തീര്‍ക്കാനുണ്ട്

Published

on

1000 ലിറ്റര്‍ കുടിവെള്ളം നല്‍കുമ്പോള്‍ വാട്ടര്‍ അതോറിറ്റിക്ക് നഷ്ടം11.93 രൂപ. 1000 ലിറ്റര്‍ കുടിവെള്ളത്തിന് ഉല്‍പ്പാദന പ്രസരണ ചെലവ് 22.85 രൂപയാണ്.1000 ലിറ്റര്‍ കുടിവെള്ളത്തിന് വരുമാനം 10.92 രൂപയുമാണ്. അതായത് 1000 ലിറ്റര്‍ കുടിവെള്ളം ഉപഭോക്താവിന് നല്‍കുമ്പോള്‍ വാട്ടര്‍ അതോറിറ്റിക്ക് 11.93 രൂപ നഷ്ടം ഉണ്ടാകുന്നുവെന്നാണ് കണക്ക്.

ഇങ്ങനെ കുടിവെള്ളം വിതരണം ചെയ്യുന്നത് വഴി വാട്ടര്‍ അതോറിറ്റിക്ക് ഭീമായ നഷ്ടമാണ് വര്‍ഷംപ്രതിയുണ്ടാകുന്നത്. വര്‍ഷാവര്‍ഷം വര്‍ധിച്ചു വരുന്ന വൈദ്യുതി ചാര്‍ജ്ജ്, കെമിക്കല്‍സിന്റെ വില വര്‍ദ്ധനവ്, അറ്റകുറ്റ പണികളുടെ ചെലവ്, വായ്പ തിരിച്ചടവ്, ശമ്ബളം, പെന്‍ഷന്‍ ചെലവ് എന്നിവക്ക് അനുസൃതമായി വാട്ടര്‍ ചാര്‍ജ്ജില്‍ വര്‍ധനവ് ഉണ്ടാകുന്നില്ല. അതോറിറ്റിക്ക് 2021-22 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക കണക്കുകള്‍ എ.ജി ഓഡിറ്റ് നടത്തിയിരുന്നു. അത് പ്രകാരം 4911.42 കോടി രൂപയാണ് സഞ്ചിത നഷ്ടം. വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ കെ.എസ്.ഇ.ബിക്കു 1263.64 കോടി രൂപ വാട്ടര്‍ അതോറിറ്റി നല്‍കാനുണ്ട്.

2018 മുതല്‍ക്കുള്ള പെന്‍ഷന്‍ ആനുകൂല്യങ്ങളും, പി.എഫ് ഉള്‍പ്പെടെയുള്ള മറ്റു ആനുകൂല്യങ്ങളും ജീവനക്കാര്‍ക്ക് നല്‍കിയിട്ടില്ല. അറ്റകുറ്റപ്പണികള്‍ ചെയ്ത വകയില്‍ കരാറുകാര്‍ക്ക് 137.06 കോടി രൂപ കൊടു തീര്‍ക്കാനുണ്ട്.വാട്ടര്‍ അതോറിറ്റിക്ക് വിവിധ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കേണ്ടത് 1591.80 കോടി രൂപയാണ്. എന്നാല്‍ നിലവില്‍ വാട്ടര്‍ അതോറിറ്റിയുടെ സഞ്ചിത നഷ്ടം 2021-22 പ്രകാരം 4911.42 കോടി രൂപയാണ്. ഇതു കൂടാതെ വിവിധ കാര്യങ്ങളിലായി വാട്ടര്‍ അതോറിറ്റി കൊടുക്കാനുള്ള ബാദ്ധ്യത എന്നു പറയുന്നത് 2,567.05 കോടി രൂപയാണ്. അതിനാല്‍ മറ്റ് ഓഫീസുകളില്‍ നിന്നുള്ള കുടിശ്ശിക പിരിച്ചെടുത്താല്‍ പോലും വാട്ടര്‍ അതോറിറ്റിയുടെ സഞ്ചിത നഷ്ടം നികത്താനോ ഭാവിയില്‍ നഷ്ടം ഉണ്ടാകാതിരിക്കാന്‍ കഴിയുകയോ ഇല്ല

 

kerala

നഗ്നത പ്രദര്‍ശനം; അറുപതുകാരന് രണ്ട് വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും

കുട്ടി സ്‌കൂളില്‍ പോകുന്ന വഴി ഇയാള്‍ നഗ്നത കാണിക്കുകയായിരുന്നു.

Published

on

പന്ത്രണ്ടുകാരിക്ക് മുന്നില്‍ നഗ്നത കാണിച്ച അറുപതുകാരന് രണ്ട് വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. ശാസ്താംകോട്ട മുതുപിലാക്കാട് പടിഞ്ഞാറ് അഭിലാഷ് ഭവനത്തില്‍ രാമന്‍ ആനന്ദിനാണ് കരുനാഗപ്പള്ളി അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി എഫ്. മിനിമോള്‍ ശിക്ഷിച്ചത്.

കുട്ടി സ്‌കൂളില്‍ പോകുന്ന വഴി ഇയാള്‍ നഗ്നത കാണിക്കുകയായിരുന്നു. ഇയാള്‍ കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്തു. എന്നാല്‍ വിവരം വീട്ടില്‍ പറഞ്ഞാല്‍ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിഴ അടക്കാത്ത പക്ഷം ഒരു മാസം കൂടി കൂടുതല്‍ തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി വിധിച്ചു. ശാസ്താംകോട്ട പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന ജെ. രാകേഷ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 13 സാക്ഷികളെ വിസ്തരിച്ചു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.സി. പ്രേമചന്ദ്രന്‍ ഹാജരായി.

 

Continue Reading

kerala

സന്തോഷ് ട്രോഫി കേരളാ ടീമിനെ പ്രഖ്യാപിച്ചു

ക്യാപ്റ്റന്‍ ജി സഞ്ജുവും വൈസ് ക്യാപ്റ്റന്‍ ഗോള്‍കീപ്പറായ എസ് ഹജ്മലുമാണ്.

Published

on

78-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ക്യാപ്റ്റന്‍ ജി സഞ്ജുവും വൈസ് ക്യാപ്റ്റന്‍ ഗോള്‍കീപ്പറായ എസ് ഹജ്മലുമാണ്. 15 പുതുമുഖങ്ങളാണ് ടീമിലുള്ളത്. ടീമിന്റെ പരിശീലകന്‍ ബിബി തോമസ് മുട്ടത്താണ്.

സൂപ്പര്‍ ലീഗ് കേരളയില്‍ കളിച്ച പത്തുപേര്‍ ടീമിലുണ്ട്. ഗ്രൂപ്പ് എച്ചില്‍ റെയില്‍വേ, ലക്ഷദ്വീപ്, പോണ്ടിച്ചേരി ടീമുകള്‍ക്കൊപ്പമാണ് കേരളം.

നവംബര്‍ 20-നാണ് കേരളത്തിന്റെ ആദ്യമത്സരം നടക്കുക. 22-ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ലക്ഷദ്വീപാണ് എതിരാളികള്‍. നവംബര്‍ 24 പോണ്ടിച്ചേരിയെ നേരിടും. സഞ്ജുവിന്റെ അഞ്ചാമത്തെ സന്തോഷ് ട്രോഫി മത്സരമാണ് ഇത്.

ജി സഞ്ജു (ക്യാപ്റ്റന്‍), എസ് ഹജ്മല്‍ (വൈസ് ക്യാപ്റ്റന്‍), കെ മുഹമ്മദ് അസ്ഹര്‍. ഡിഫന്‍ഡര്‍മാര്‍: എം മനോജ്, , മുഹമ്മദ് അസ്ലം, ആദില്‍ അമല്‍, പിടി മുഹമ്മദ് റിയാസ്, ജോസഫ് ജസ്റ്റിന്‍. കെ മുഹമ്മദ് നിയാസ്, വി അര്‍ജുന്‍, ക്രിസ്റ്റി ഡേവിസ്, മുഹമ്മദ് അര്‍ഷഫ്, നസീബ് റഹ്‌മാന്‍, സല്‍മാന്‍ കള്ളിയത്ത്, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റിഷാദ് ഗഫൂര്‍, പിപി മുഹമ്മദ് റൊഷാല്‍, മുഹമ്മദ് മുഷ്‌റഫ്.

 

Continue Reading

kerala

പാലക്കാട് ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട് – ചെര്‍പ്പുളശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജയ്ഹിന്ദ് എന്ന ബസ്സാണ് മറിഞ്ഞത്.

Published

on

പാലക്കാട് കോങ്ങാട് ബസ് മറിഞ്ഞ് അപകടം. പാലക്കാട് – ചെര്‍പ്പുളശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജയ്ഹിന്ദ് എന്ന ബസ്സാണ് മറിഞ്ഞത്.

പാറശേരിക്കും കൊട്ടശേരിക്കും ഇടയില്‍ വച്ചാണ് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ തെന്നിമാറി ബസ് മറിയുകയായിരുന്നു.

 

Continue Reading

Trending