Connect with us

News

സാധ്യത ഓറഞ്ച് സൈന്യത്തിന്; എന്നാല്‍ അമേരിക്ക ചെറുമീനല്ല

ഖലീഫ സ്‌റ്റേഡിയത്തില്‍ ഇന്ന് രാത്രി 8.30ന് നടക്കുന്ന അങ്കത്തില്‍ പലരും സാധ്യത കല്‍പ്പിക്കുന്നത് ഓറഞ്ച് സൈന്യത്തിനാണ്.

Published

on

ഖലീഫ സ്‌റ്റേഡിയത്തില്‍ ഇന്ന് രാത്രി 8.30ന് നടക്കുന്ന അങ്കത്തില്‍ പലരും സാധ്യത കല്‍പ്പിക്കുന്നത് ഓറഞ്ച് സൈന്യത്തിനാണ്. പക്ഷേ അവകാശ വാദങ്ങള്‍ക്കൊന്നും നില്‍ക്കാതെ വരികയാണ് അമേരിക്ക. ഇംഗ്ലണ്ടും ഇറാനും വെയില്‍സും കളിച്ച ഗ്രൂപ്പ് ബി യില്‍ നിന്ന് അമേരിക്കക്കാര്‍ നോക്കൗട്ട് യോഗ്യത നേടിയത് തന്നെ വലിയ കാര്യമായിരുന്നു.

ഇംഗ്ലണ്ടും ഇറാനും കടന്നു കയറുമെന്നായിരുന്നു ആദ്യ പ്രവചനങ്ങള്‍. ഇംഗ്ലണ്ട് ആദ്യ മല്‍സരത്തില്‍ ഇറാന്‍ വലയില്‍ ആറ് വട്ടം പന്ത് എത്തിച്ചപ്പോള്‍ പ്രവചനക്കാര്‍ മുങ്ങി. പക്ഷേ വെയില്‍സിനെ രണ്ട് ഗോളിന് വിറപ്പിച്ച് ഇറാന്‍ തിരികെയെത്തി. അമേരിക്കയാവട്ടെ ആദ്യ മല്‍സരം മുതല്‍ ഗംഭീര പോരാട്ടവീര്യം പ്രകടിപ്പിച്ചു. തിമോത്തി വിയയും ക്രിസ്റ്റ്യന്‍ പുലിസിച്ചുമെല്ലാം യൂറോപ്യന്‍ പാഠങ്ങളില്‍ നിന്നും ഗംഭീരമായ വേഗ ഫുട്‌ബോളിന്റെ വക്താക്കളായി. ഇംഗ്ലണ്ടിനെയും വിറപ്പിച്ച അമേരിക്ക അവസാന മല്‍സരത്തില്‍ ഇറാനെ പുലിസിച്ച് ഗോളില്‍ പിറകിലാക്കിയാണ് നോക്കൗട്ടിലെത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ മികച്ച ഫോമിലേക്ക് ഇത് വരെ വന്നിട്ടില്ലാത്ത മെംഫിസ് ഡിപേക്കും സംഘത്തിനും കാര്യങ്ങള്‍ എളുപ്പമാവില്ല. അമേരിക്ക വിജയിച്ചാലും അല്‍ഭുതപ്പെടാനില്ല. ഗ്രൂപ്പ് എയില്‍ നിന്ന് ഖത്തറിനെയും സെനഗലിനെയും പരാജയപ്പെടുത്തിയാണ് ഡച്ചുകാര്‍ മുന്നേറിയത്. ഇക്വഡോറിനോട് സമനിലയും വഴങ്ങി.

പക്ഷേ പ്രതീക്ഷിച്ച വേഗതയും ആക്രമണങ്ങളും അവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. അവസാനം ഖത്തറിനെതിരെ കളിച്ചപ്പോഴും അല്‍ബൈത്ത് സ്‌റ്റേഡിയത്തില്‍ എത്രയോ അവസരങ്ങള്‍ പാഴാക്കി. പലപ്പോഴും ഖത്തര്‍ മുന്‍നിരക്കാര്‍ ഡച്ച് പെനാല്‍ട്ടി ബോക്‌സില്‍ പരിഭ്രാന്തിയും സൃഷ്ടിച്ചിരുന്നു. അമേരിക്ക വേഗതയില്‍ കളിക്കുന്ന സംഘമാണ്. ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ അത് പ്രകടമായിരുന്നു. മികച്ച ഡിഫന്‍സാണ് ഇംഗ്ലണ്ടിന്റേത്. പക്ഷേ തിമോത്തി വിയയെ പോലുള്ളവര്‍ വേഗതയില്‍ ഏത് പ്രതിരോധത്തിനും വെല്ലുവിളിയാണ്. വിര്‍ജില്‍ വാന്‍ ഡികാണ് പ്രതിരോധം കാക്കുന്നത്. ലിവര്‍പൂളിന്റെ താരം അനുഭവ സമ്പന്നനുമാണ്. അദ്ദേഹം ഇന്ന് എങ്ങനെ അമേരിക്കക്കാരെ നേരിടുമെന്നതിലാണ് കാര്യങ്ങള്‍.

News

യുക്രെയ്ന്‍ യുദ്ധം ഒത്തുതീര്‍പ്പാക്കാന്‍ ട്രംപുമായി ചര്‍ച്ചക്ക് തയാര്‍: പുടിന്‍

യുക്രെയ്‌നുമായുള്ള സംഭാഷണങ്ങള്‍ തുടരുന്നതിലും തടസ്സവുമില്ലെന്ന് പുടിന്‍ അറിയിച്ചു.

Published

on

യുക്രെയ്ന്‍ യുദ്ധം ഒത്തുതീര്‍പ്പാക്കാന്നതിനായി ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ചക്ക് തയാറെന്നാണ് പുടിന്‍. യുക്രെയ്‌നുമായുള്ള സംഭാഷണങ്ങള്‍ തുടരുന്നതിലും തടസ്സവുമില്ലെന്ന് പുടിന്‍ അറിയിച്ചു.

അതേസമയം യുക്രെയ്നെതിരായ യുദ്ധത്തില്‍ റഷ്യന്‍ സൈന്യം പ്രാഥമിക ലക്ഷ്യം കൈവരിച്ചെന്ന് പുടിന്‍ അവകാശപ്പെടുന്നു. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതടക്കം ട്രംപുമായി ചര്‍ച്ചക്ക് റഷ്യ തയാറാണെന്നും പുടിന്‍ പറഞ്ഞു.

യുക്രെയ്ന്‍ പ്രസിഡന്റ് ഉള്‍പ്പെടെ ആരുമായും ഉപാധികളില്ലാത്ത ചര്‍ച്ചകള്‍ക്ക് റഷ്യ തയാറാണെന്നും ചര്‍ച്ചയിലെ ധാരണ യുക്രെയ്‌ന്റെ നിലവിലെ നിയമപരമായ അധികൃതരായ പാര്‍ലമെന്റുമായി മാത്രമേ ഒപ്പിടുകയൊള്ളെന്നും പുടിന്‍ പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു ദിവസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രചാരണ സമയത്ത് ഡോണള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

 

Continue Reading

india

ഉറങ്ങിക്കിടന്ന ശബരിമല തീര്‍ഥാടകന്റെ ദേഹത്ത് ബസ് കയറി; യുവാവിന് ദാരുണാന്ത്യം

തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയിലെ പുന്നപ്പാക്കം സ്വദേശി വെങ്കല്‍ ഗോപിനാഥ് (25) ആണ് മരിച്ചത്.

Published

on

ഉറങ്ങിക്കിടന്ന ശബരിമല തീര്‍ഥാടകന്റെ ദേഹത്ത് ബസ് കയറി യുവാവിന് ദാരുണാന്ത്യം. തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയിലെ പുന്നപ്പാക്കം സ്വദേശി വെങ്കല്‍ ഗോപിനാഥ് (25) ആണ് മരിച്ചത്. ഉറങ്ങുകയായിരുന്ന ഗോപിനാഥിന്റെ ദേഹത്ത് ബസ് കയറുകയായിരുന്നു. നിലയ്ക്കലിലെ പത്താം നമ്പര്‍ പാര്‍ക്കിങ് ഏരിയയില്‍ വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.

തമിഴ്‌നാട്ടില്‍ നിന്നും തീര്‍ഥാടകരുമായി എത്തിയ ബസ്സാണ് അപകടത്തിന് ഇടയാക്കിയത്. ദര്‍ശന ശേഷം മടങ്ങിയെത്തിയ ഗോപിനാഥ് പാര്‍ക്കിങ് ഏരിയയിലെ നിലത്ത് ഉറങ്ങുകയായിരുന്നു. പിന്നിലേക്ക് എടുത്ത ബസ് ഗോപിനാഥിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങി. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ മരിച്ചു. മൃതദേഹം നിലയ്ക്കല്‍ ഗവ. ആശുപത്രിയിലേക്ക് മാറ്റി.

 

Continue Reading

kerala

29ാമത് രാജ്യാന്തര ചലച്ചിത്ര മേള സമാപനം നാളെ

സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Published

on

ഏഴു ദിനരാത്രങ്ങള്‍ നഗരത്തെ ചലച്ചിത്രാസ്വാദകരുടെ പറുദീസയാക്കി മാറ്റിയ 29ാമത് രാജ്യാന്തര ചലച്ചിത്ര മേള നാളെ സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് 6ന് നടക്കുന്ന പരിപാടിയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാവും.

സംവിധായിക പായല്‍ കപാഡിയയ്ക്കുള്ള ‘സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്’, മുഖ്യമന്ത്രി സമ്മാനിക്കും. സുവര്‍ണ ചകോരം, രജത ചകോരം, കെ.ആര്‍.മോഹനന്‍ എന്‍ഡോവ്‌മെന്റ്, ഫിപ്രസി, നെറ്റ്പാക്ക് പുരസ്‌കാരങ്ങള്‍ എന്നിവയും മുഖ്യമന്ത്രി വിതരണം ചെയ്യും. റവന്യുവകുപ്പ് മന്ത്രി കെ.രാജന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി വി. ശിവന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് അര്‍മേനിയന്‍ ചലച്ചിത്ര സംവിധായകരായ സെര്‍ജി അവേദികന്‍, നോറ അര്‍മാനി എന്നിവരെ ആദരിക്കും. 29 ാമത് ഐ.എഫ്.എഫ് കെയുടെ ക്യൂറേറ്റര്‍ ഗോള്‍ഡ സെല്ലം ജൂറി അംഗങ്ങളെ പരിചയപെടുത്തും. ജൂറി അംഗങ്ങള്‍ക്കുള്ള പുരസ്‌കാരം മന്ത്രി കെ.രാജന്‍, വി.കെ പ്രശാന്ത് എം.എല്‍.എ എന്നിവര്‍ നല്‍കും.

പോളിംഗിലൂടെ തെരഞ്ഞെടുത്ത മികച്ച പ്രേക്ഷക ചിത്രത്തിനുള്ള പുരസ്‌കാരം മന്ത്രി വി. ശിവന്‍കുട്ടി സമ്മാനിക്കും. മാധ്യമ പുരസ്‌കാരങ്ങള്‍ മേയര്‍ ആര്യ രാജേന്ദ്രനും തീയറ്റര്‍ പുരസ്‌കാരങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഡി. സുരേഷ് കുമാറും സമ്മാനിക്കും.

വിഖ്യാത ഫ്രഞ്ച് ഛായാഗ്രാഹക ആനിയസ് ഗൊദാര്‍ദ് ആണ് അന്താരാഷ്ട്ര മല്‍സര വിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്‌സണ്‍. ജോര്‍ജിയന്‍ സംവിധായിക നാനാ ജോജാദ്‌സി, ബൊളീവിയന്‍ സംവിധായകനും തിരക്കഥാകൃത്തുമായ മാര്‍ക്കോസ് ലോയ്‌സ, അര്‍മീനിയന്‍ സംവിധായകനും നടനുമായ മിഖായേല്‍ ഡോവ്‌ലാത്യന്‍, ആസാമീസ് സംവിധായകന്‍ മോഞ്ചുള്‍ ബറുവ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.

സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ചടങ്ങില്‍ സ്വാഗതം ആശംസിക്കും. ചലച്ചിത്ര അക്കാഡമി ചെയര്‍പേഴ്‌സണ്‍ പ്രേംകുമാര്‍ ആമുഖ ഭാഷണം നടത്തും. അക്കാദമി സെക്രട്ടറി സി.അജോയ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍ പേഴ്‌സണ്‍ ഷാജി എന്‍ കരുണ്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ കെ മധുപാല്‍ എന്നിവര്‍ ആശംസകള്‍ അറിയിക്കും. സംവിധായകനും അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവുമായ സോഹന്‍ സീനുലാല്‍ നന്ദി പറയും.

മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. രജത ചകോരത്തിന് അര്‍ഹമാവുന്ന ചിത്രത്തിന്റെ സംവിധാനത്തിന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അര്‍ഹത നേടുന്ന നവാഗത സംവിധാന പ്രതിഭയ്ക്ക് മൂന്നു ലക്ഷം രൂപയും ലഭിക്കും. കെ.ആര്‍.മോഹനന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധാന പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപയും പ്രേക്ഷക പുരസ്‌കാരത്തിന് അര്‍ഹമാവുന്ന സിനിമയുടെ സംവിധാനത്തിന് രണ്ടു ലക്ഷം രൂപയും ലഭിക്കും. സമാപന ചടങ്ങിനെ തുടര്‍ന്ന് സുവര്‍ണ ചകോരം നേടിയ ചിത്രം നിശാഗാന്ധിയില്‍ പ്രദര്‍ശിപ്പിക്കും.

സമാപനച്ചടങ്ങിനു മുന്നോടിയായി രാജേഷ് ചേര്‍ത്തലയുടെ ഓടക്കുഴല്‍ കച്ചേരി നടക്കും.

 

Continue Reading

Trending