Connect with us

india

പണമുള്ളവര്‍ക്ക് പറക്കാം; ഗള്‍ഫുനാടുകളില്‍ നിയന്ത്രണത്തില്‍ ഇളവ്; യാത്രക്കാരെ കൊള്ളയടിച്ച് വിമാനകമ്പനികള്‍

Published

on

മലപ്പുറം: രണ്ടര മാസത്തെ കാത്തിരിപ്പിനു ശേഷം യു.എ.ഇയിലേക്ക് പ്രവേശനാനുമതി ലഭിച്ചെങ്കിലും വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്ക് പ്രവാസികളുടെ നടുവൊടിക്കുന്നു. മാസങ്ങളായി ജോലിയില്ലാതെ കഷ്ടപ്പെടുന്ന ഈ പ്രതിസന്ധിക്കാലത്തും കമ്പനികള്‍ മൂന്നു മടങ്ങിലധികമാണ് ടിക്കറ്റ് നിരക്ക് കൂട്ടിയത്. സഊദി യാത്രക്കാരുടെ സ്ഥിതിയും സമാനമാണ്. നിലവില്‍ ഇന്ത്യയില്‍ നിന്നും കര്‍ശന നിയന്ത്രണങ്ങളോടെ മാലി, ഖത്തര്‍, അര്‍മേനിയ, ഉസ്ബക്കിസ്ഥാന്‍, നേപ്പാള്‍, സെര്‍ബിയ, എത്യോപ്യ എന്നീ രാജ്യങ്ങള്‍ വഴി പ്രവേശന അനുമതിയുണ്ട്. കൂടുതല്‍ ഇന്ത്യക്കാരും ഖത്തര്‍, മാലി വഴിയാണ് യാത്ര ചെയ്യുന്നത്. രണ്ട് ലക്ഷം രൂപയോളമാണ് ടിക്കറ്റിന് നിലവില്‍ ട്രാവല്‍സുകള്‍ ഈടാക്കുന്നത്.

ഏപ്രില്‍ 24നാണ് ഇന്ത്യയുള്‍പ്പെടെ14 രാഷ്ട്രങ്ങളില്‍ നിന്ന് നേരിട്ടുള്ള യാത്രക്ക് യു.എ.ഇ വിലക്കേര്‍പ്പെടുത്തിയത്. മൂന്നു മാസത്തിന് ശേഷമാണ് യാത്രാവിലക്കില്‍ ഇളവു വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇനി പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തുമോയെന്ന ഭീതിയില്‍ എത്രയും പെട്ടെന്ന് യു.എ.ഇയില്‍ എത്താനാണ് പ്രവാസികളുടെ ശ്രമം. ഈ അവസരം മുതലെടുത്താണ് ഈ മാസം ടിക്കറ്റ് നിരക്ക് കുത്തനേ കൂട്ടിയത്. കുറഞ്ഞ നിരക്ക് ഈടാക്കാറുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസിലടക്കം 25,500 മുതല്‍ 30,600 രൂപ വരെ വേണം. തിരിച്ച് കേരളത്തിലേക്ക് 9,500 രൂപക്ക് ടിക്കറ്റുണ്ട്. എയര്‍ ഇന്ത്യയില്‍ ഈ മാസം 15 വരെയുള്ള ടിക്കറ്റുകള്‍ തീര്‍ന്നു. ഓഗസ്റ്റ് 16ന് 25,870 രൂപയാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചെറിയ വ്യത്യാസമേയുള്ളൂ. കോഴിക്കോട് – ദുബായ് ടിക്കറ്റ് നിരക്ക് പരിശോധിച്ചാല്‍ ഇന്നലെ ഫ്‌ളൈ ദുബായ്: 31,000, ഇന്‍ഡിഗോ: 37,000, എയര്‍ അറേബ്യ – 29,000 എന്നിങ്ങനെയാണ്. കൊച്ചി – ദുബായ് എമിറേറ്റ്‌സ് – 26,000, ഇന്‍ഡിഗോ – 36,000, സ്‌പൈസ് ജെറ്റ് – 37,000. എന്നാല്‍ സെപ്തംബര്‍ 15 മുതല്‍ 10,000 രൂപക്കും ടിക്കറ്റുണ്ടെന്നത് പ്രതിസന്ധി കാലത്തെ ചൂഷണത്തിന് ഉദാഹരണമാണ്.

കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇന്നലെ മുതല്‍ ദുബായിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. യു.എ.ഇയില്‍ നിന്നും 2 ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് പ്രവേശനം. ഇന്ത്യക്കാരായ ദുബായ് വിസയുള്ളവര്‍ താമസ-കുടിയേറ്റ വകുപ്പിന്റെ അനുമതി വാങ്ങണം. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുള്‍പ്പെടെ രാജ്യം നിര്‍ബന്ധമാക്കിയ മുഴുവന്‍ രേഖകളും ഓണ്‍ലൈന്‍ വഴി സമര്‍പ്പിച്ചവര്‍ക്ക് ഈ അനുമതി കരസ്ഥമാക്കാനാവും. മറ്റു എമിറേറ്റ്‌സിലുള്ളവര്‍ക്ക് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് (ഐ.സി.എ) അനുമതിയും നിര്‍ബന്ധമാണ്. ഷാര്‍ജയില്‍ ഇറങ്ങുന്നവര്‍ക്ക് 10 ദിവസം ഹോം ക്വാറന്റൈന്‍ വേണം. നാല്, എട്ട് ദിവസങ്ങളില്‍ ആര്‍.ടി.പി.സി ആര്‍ പരിശോധന നടത്തണം. അബൂദാബിയില്‍ ഇറങ്ങുന്നവര്‍ക്ക് പത്ത് ദിവസം ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ദുബായില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം വരുന്നത് വരെ ക്വാറന്റൈന്‍ മതിയാവും. യു.എ.ഇ അംഗീകരിച്ച കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അടുത്ത ഘട്ടത്തില്‍ പ്രവേശനം അനുവദിക്കുമെന്നാണ് പ്രതീക്ഷ.

സഊദി യാത്രക്കാര്‍ക്ക് ഖത്തര്‍ വഴിയാണ് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ സാധ്യമാകുന്നത്. ആറുമാസത്തെയെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ട്, റിട്ടേണ്‍ ഉള്‍പ്പെടെ വിമാന ടിക്കറ്റ്, ഖത്തര്‍ സന്ദര്‍ശിക്കുന്ന അത്രയും ദിവസത്തേക്കുള്ള അംഗീകൃത ഹോട്ടല്‍ ബുക്കിങ്, ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചതായുള്ള സര്‍ട്ടിഫിക്കറ്റ്, കോവിഡ് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് പരിശോധന ഫലം, രേഖകള്‍ യാത്രക്ക് 12 മണിക്കൂര്‍ മുമ്പായി ഇഹ്തിറാസ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത അനുമതി, അക്കൗണ്ടിലോ കൈവശമോ 5,000 റിയാലോ തത്തുല്യമായ തുകയോ ഉണ്ടാകണം എന്നീ ഉപാധികളാണ് ഖത്തറിലേക്ക് ഓണ്‍ അറൈവല്‍ വിസയിലെത്താനായി യാത്രക്കാര്‍ക്കുള്ള നിര്‍ദേശം. എന്നാല്‍ ഇതിന് രണ്ട് ലക്ഷം രൂപയോളം ചെലവ് വരുന്നുണ്ട്. കഴിഞ്ഞ ദിവസം ടിക്കറ്റ് ബുക്ക് ചെയത് നൂറുകണക്കിന് യാത്രക്കാര്‍ക്ക് അംഗീകൃത ഹോട്ടല്‍ ലഭ്യമാവാത്തതിനെ തുടര്‍ന്ന യാത്ര നിശോധിച്ചതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. അര ലക്ഷം രൂപയോളമാണ് ടിക്കറ്റ് നിരക്ക് ഇനത്തില്‍ യാത്രക്കാരന് നഷ്ടമായത്. മാസങ്ങളായി ഗള്‍ഫ് നാടുകളിലേക്ക് മടങ്ങാന്‍ സാധിക്കാതെ പ്രയാസത്തിലായവരാണ് പ്രവാസികളിലധികവും. പലരും കടം വാങ്ങിയും മുറ്റുമാണ് തങ്ങളുടെ ഓരോ ദിനവും തള്ളി നീക്കിയിരുന്നത്. അവസാനം പോറ്റമ്മ നാട് കനിയുന്ന സാഹചര്യം വന്നപ്പോള്‍ വിമാനക്കമ്പനികളും മറ്റും അവരെ ചൂഷണം ചെയ്യുന്നത് അതിന ദയനീയമാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പൊലീസിന് ഒരു ദിവസത്തേക്ക് ലീവ് നല്‍കിയാല്‍ ഹിന്ദുക്കളുടെ ശക്തി കാണിക്കാം; വിദ്വേഷ പ്രസംഗവുമായി ബി.ജെ.പി എം.എല്‍.എ

കേസുകള്‍ കാണുമ്പോള്‍ അതില്‍ ഉള്‍പ്പെട്ട ആളുകളെ കണ്ടെത്തി അവരുടെ എല്ല് ഒടിക്കണമെന്നും എം.എല്‍.എ ഒരു പൊതുയോഗത്തില്‍ വെച്ച് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

Published

on

ഒരു ദിവസത്തേക്ക് പൊലീസിന് അവധി നല്‍കിയാല്‍ ഹിന്ദുക്കളുടെ ശക്തിയെന്താണന്ന് താന്‍ കാണിക്കാമെന്ന് വെല്ലുവിളിച്ച് മഹാരാഷ്ട്രയിലെ കാന്‍കാവില്‍ നിന്നുള്ള ബി.ജെ.പി. എം.എല്‍.എ. നിതേഷ് റാണ. ഇനി ‘ലവ്ജിഹാദ്’ കേസുകള്‍ കാണുമ്പോള്‍ അതില്‍ ഉള്‍പ്പെട്ട ആളുകളെ കണ്ടെത്തി അവരുടെ എല്ല് ഒടിക്കണമെന്നും എം.എല്‍.എ ഒരു പൊതുയോഗത്തില്‍ വെച്ച് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

അങ്ങനെ ചെയ്യുമ്പോള്‍ തന്നെ വിളിച്ചാല്‍ മതിയെന്നും പ്രവര്‍ത്തകര്‍ക്ക് ഒന്നും സംഭവിക്കില്ലെന്നും താന്‍ സുരക്ഷയൊരുക്കുമെന്നും നിതേഷ് റാണ ഉറപ്പ് നല്‍കി. മഹാരാഷ്ട്രയിലെ സാന്‍ഗലില്‍ നടത്തി വിദ്വേഷ, ഭീഷണി പ്രസംഗത്തിന്റെ വീഡിയോ വാര്‍ത്ത ഏജന്‍സികള്‍ പുറത്തു വിട്ടു. പിന്നാലെ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു. എന്നാല്‍ ഒരു എം.എല്‍.എ എന്ന നിലയിലല്ല, ഒരു ഹിന്ദു എന്ന നിലയിലാണ് ഇത്തരത്തില്‍ സംസാരിച്ചത് എന്നായിരുന്നു നിതേഷ് റാണ പിന്നീട് വിശദീകരിച്ചത്.

‘ ഒരു എം.എല്‍.എ അല്ലെങ്കില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ എന്ന നിലയിലല്ല ഞാന്‍ സംസാരിച്ചത്. ഒരു ഹിന്ദു എന്ന നിലയില്‍ ഹിന്ദുക്കളെ കുറിച്ചാണ് സംസാരിച്ചത്. അതെന്റെ മതപരമായ കടമയാണ്. നമ്മുടെ മതം വെല്ലുവിളി നേരിടുകയാണ്. ഹിന്ദുമതത്തിനെതിരെ കല്ലെറിയുന്നത് പോലെ ഞാന്‍ മതത്തിന് വേണ്ടി നിലകൊള്ളുന്നു, അതിന് വേണ്ടി പോരാടുന്നു,’ നിതേഷ് റാണ പറഞ്ഞു.

അതേസമയം നിതേഷ് റാണയുടെ വിദ്വേഷ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം നേതാവ് വാരിസ് പത്താന്‍ രംഗത്തെത്തി. ഇതേ കാര്യം താനാണ് പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ ജയിലിലായേനെയെന്ന് വാരിസ് പത്താന്‍ പറഞ്ഞു. 24 മണിക്കൂര്‍ പോലീസിന് മാറ്റി നിര്‍ത്തൂ എന്നും അദ്ദേഹം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അറിയണമെന്നും എ.ഐ.എം.ഐ.എം നേതാവ് പറഞ്ഞു.

നിതേഷ് റാണയുടേത് പ്രകോപനപരമായ പരാമര്‍ശമാണെങ്കിലും അദ്ദേഹത്തിനെതിരെ കേസെടുക്കാതെ തെരഞ്ഞെടുപ്പിന് മുമ്പാടി വര്‍ഗീയ കലാപത്തിന് കളമൊരുക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. നിതേഷ് റാണ ആദ്യമായല്ല വിദ്വേഷ പരാമര്‍ശം നടത്തുന്നതെന്നും ഈ മാസം ഒന്നിന് ഹിന്ദുക്കള്‍ കൂട്ടമായി പള്ളികളിലേക്ക് കയറി മുസ്‌ലിങ്ങളെ ഒന്നൊന്നായി കൊല്ലണമെന്നും നിതേഷ് റാണ പറഞ്ഞിരുന്നതായി വാരിസ് പത്താന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

india

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെ ദാഹമകറ്റാന്‍ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി; മീററ്റില്‍ ഹൈദരലി തങ്ങള്‍ കുടിവെള്ള പദ്ധതി സ്വിച്ച് ഓണ്‍ ചെയ്തു

ആദ്യഘട്ടത്തിൽ പള്ളി, മദ്രസ, തഹ്ഫീളുൽ ഖുർആൻ സെന്റർ, പബ്ലിക് സ്കൂൾ എന്നിവയുടെ സമീപത്തായി മൂന്ന് സ്ഥലങ്ങളിലാണ് പദ്ധതി പൂർത്തിയായത്

Published

on

ഉത്തർപ്രദേശിലെ മീററ്റിൽ പണി പൂർത്തിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതി യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി സ്വിച്ച് ഓൺ ചെയ്തു. ആദ്യഘട്ടത്തിൽ പള്ളി, മദ്രസ, തഹ്ഫീളുൽ ഖുർആൻ സെന്റർ, പബ്ലിക് സ്കൂൾ എന്നിവയുടെ സമീപത്തായി മൂന്ന് സ്ഥലങ്ങളിലാണ് പദ്ധതി പൂർത്തിയായത്.

ഏബിൾ ഗ്രൂപ്പ് സഹായത്തോടെ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി റിലീഫ് വിംഗ് നേതൃത്വത്തിലാണ് ജലക്ഷാമം നേരിടുന്ന ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ ഹൈദരലി തങ്ങൾ കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. ഹരിയാനയിലെ മേവാത്, ഹതീൻ, ഡൽഹിയിലെ ദിൽഷാദ് ഗാർഡൻ, സീമ പുരി എന്നിവിടങ്ങളിലും പണി പൂർത്തിയായി തുറന്നു കൊടുത്തിട്ടുണ്ട്.

മീററ്റിൽ നടന്ന ചടങ്ങിൽ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാൻ, പദ്ധതി കോർഡിനേറ്റർ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സികെ ശാക്കിർ, മുസ്‌ലിം ലീഗ് യുപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.മുഹമ്മദ്‌ ഉവൈസ് പ്രസംഗിച്ചു. മീററ്റ് കോർപറേഷൻ കൗൺസിലറും സിറ്റി മുസ്‌ലിം ലീഗ് പ്രസിഡന്റുമായ റിസ്‌വാൻ അൻസാരി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് യുപി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ്‌ സുബൈർ സ്വാഗതവും
സിറ്റി യൂത്ത് ലീഗ് പ്രസിഡന്റ് ആഷിഖ് ഇലാഹി നന്ദിയും പറഞ്ഞു.

Continue Reading

india

ബിഹാറില്‍ ദലിതരുടെ വീടുകള്‍ തീയിട്ടത് അപലപനീയം: ദലിത് ലീഗ്‌

നവാഡ ജില്ലയിലെ മുഫാസിൽ കൃഷ്ണ നഗർ മഹാ ദളിത് സെറ്റിൽമെൻ്റിലാണ് സംഭവം

Published

on

ബിഹാറിൽ 21 ദലിത് കുടുംബങ്ങളുടെ വീടുകൾ അഗ്നിക്കിരയാക്കിയ സംഭവം അപലപനീയമാണന്ന് ദലിത് ലീഗ് സ്റ്റേറ്റ് കമ്മറ്റി ആരോപിച്ചു. നവാഡ ജില്ലയിലെ മുഫാസിൽ കൃഷ്ണ നഗർ മഹാ ദളിത് സെറ്റിൽമെൻ്റിലാണ് സംഭവം നടന്നത്. പ്രദേശത്ത് നിന്ന് ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് ഭൂമി കച്ചവടക്കാരനായ നന്ദു പാസ്വാൻ്റെ നേതൃത്വത്തിൽ എത്തിയ സംഘമാണ് അക്രമം നടത്തിയത്.

ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എ മുന്നണിയുടെ ദലിത് വിരുദ്ധ വികാരമാണ് പ്രശ്നത്തിന് കാരണമാക്കിയത്. ഇത്തരം സംഭവങ്ങൾ രാജ്യത്ത് ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കാൻ ഭരണകർത്താക്കൾ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ സംഭവത്തിൽ പ്രതികരിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധി, തേജസ്വി യാദവ്, അഖിലേഷ് യാദവ് എന്നിവരെയും യോഗത്തിൽ അഭിനന്ദിച്ചു.

യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് ഇ.പി. ബാബു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശശിധരൻമണലായ, ട്രഷർ എസ്. കുമാരൻ ഭാരവാഹികളായ പി.ബാലൻ, പ്രകാശൻ പറമ്പൻ, സുധാകരൻ കുന്നത്തൂർ, വി. എം സുരേഷ് ബാബു, പ്രകാശൻ മൂച്ചിക്കൽ, ശ്രീദേവി പ്രാകുന്ന്, സോമൻ പുതിയാത്ത്, വേലായുധൻ മഞ്ചേരി, യു. വി മാധവൻ, ആർ. ചന്ദ്രൻ, കലാഭവൻ രാജു, സജിത വിനോദ്, ആർ. വാസു, പോൾ എം.പീറ്റർ, കെ. എ ശശി എന്നിവർ സംസാരിച്ചു.

Continue Reading

Trending