Connect with us

Video Stories

ഇനിയില്ല; ഇങ്ങനെയൊരാള്‍

Published

on

നജീബ് കാന്തപുരം

സ്ഫടിക സമാനമായ നിലപാടുകളായിരുന്നു ഇ.അഹമ്മദിന്റെ സവിശേഷത. അത് രൂപപ്പെട്ടതാവട്ടെ, മുസ്്ലിംലീഗിന്റെ സ്ഥാപക നേതാക്കളോടൊപ്പമുള്ള സഹവാസംകൊണ്ടായിരുന്നു. കുട്ടിക്കാലം മുതല്‍ തുടങ്ങിയ ആ ബന്ധം, ഇ.അഹമ്മദ് എന്ന സമ്പൂര്‍ണനായ ഒരു രാഷ്ട്രീയ നേതാവിനെ നിര്‍മിക്കുന്നതില്‍ ഒട്ടൊന്നുമല്ല സ്വാധീനം ചെലുത്തിയത്. ഖാഇദേമില്ലത്തിനെയും കെ.എം.സീതി സാഹിബിനെയും അനുസ്മരിക്കാത്ത പ്രസംഗം തന്നെ അത്യപൂര്‍വമായിരുന്നു. അതൊരിക്കലും ബോധപൂര്‍വമായിരുന്നില്ല. രണ്ടു കാലങ്ങളെ കണ്ണിചേര്‍ത്ത ഒരാള്‍ എന്നത് അഹമ്മദബിന് മാത്രം ലഭിച്ച മഹാസുകൃതമാണ്. മുസ്്‌ലിംലീഗില്‍ മറ്റൊരാള്‍ക്കുമില്ലാത്ത ഒട്ടേറെ സവിശേഷതകളും അതുകൊണ്ടുതന്നെ അദ്ദേഹത്തിനുണ്ട്. ഇനിയൊരാള്‍ക്കും ഇങ്ങനെയാകാനാവില്ല. ഇനി ഇങ്ങനെയൊരാള്‍ ഉണ്ടാവുകയുമില്ല.

ഖാഇദേമില്ലത്തിനൊപ്പം പ്രവര്‍ത്തനം തുടങ്ങി, കെ.എം സീതി സാഹിബിന്റെ അരുമ ശിഷ്യനായി, സി.എച്ചിന്റെ സഹപ്രവര്‍ത്തകനായി, ശിഹാബ് തങ്ങളുടെ ഉറ്റതോഴനായി, ഹൈദരലി തങ്ങളുടെ കാലത്തിലേക്കും ഒഴുകിപ്പടര്‍ന്ന ആ രാഷ്ട്രീയ സാന്നിധ്യം സമാനതകളില്ലാത്തതാണ്. പഴയ കാലത്തിന്റെ ആ ഓര്‍മ പെരുക്കങ്ങളില്‍ വീര്‍പ്പുമുട്ടിയ ഒരു നേരത്താണ് ഇ.അഹമ്മദ് ‘മലബാര്‍ പാലസി’-ലേക്ക് വിളിപ്പിച്ചത്. അന്നദ്ദേഹം പാര്‍ലമെന്റ് അംഗം മാത്രമാണെങ്കിലും ഇന്ത്യയാകെ സഞ്ചരിക്കുന്ന തിരക്കുപിടിച്ച കാലം. ‘ഞാനറിയുന്ന നേതാക്കളെക്കുറിച്ച് എനിക്ക് എഴുതണമെന്നുണ്ട്’. അദ്ദേഹം പറഞ്ഞു.

ഞാനന്ന് ചന്ദ്രിക വാരാന്തപ്പതിപ്പിന്റെ ചുമതലയിലാണ്. ‘സാര്‍ നോട്ട്‌സ് തന്നാല്‍ മതി, നമുക്കത് തുടങ്ങാം.’ വലിയ സന്തോഷത്തോടെ എന്നെ ചേര്‍ത്തുപിടിച്ച് അത് നമുക്ക് തുടങ്ങാമെന്ന് പറഞ്ഞു. പത്തിരുപത് ലക്കങ്ങളെങ്കിലും വേണ്ടിവരുമെന്ന് പറഞ്ഞ ആ ലേഖനപരമ്പര, എഴുപത്തഞ്ചാഴ്ചകള്‍ പിന്നിട്ടത് കുഴിച്ചാലും തീരാത്ത അക്ഷയഖനിയായ ഓര്‍മകളുടെ ആഴംകൊണ്ട് തന്നെയായിരുന്നു.

99ല്‍ പാര്‍ലമെന്റ് അംഗമായ ശേഷം ഒന്നര വര്‍ഷക്കാലം നീണ്ട ആ എഴുത്തനുഭവം പകരം വെക്കാനില്ലാത്തതായിരുന്നു. ചന്ദ്രികയില്‍ പത്രപ്രവര്‍ത്തകനായി പൊതുജീവിതം തുടങ്ങിയ അഹമ്മദ് എന്ന സര്‍ഗധനനായ എഴുത്തുകാരന് വേണ്ടി കേട്ടെഴുത്തുകാരനാവേണ്ടി വന്നില്ല. ആദ്യലക്കം മുതല്‍ അവസാന ലക്കം വരെയും ആ കയ്യെഴുത്തില്‍ തന്നെയാണ് ഞാനറിയുന്ന നേതാക്കള്‍ പിറന്നത്. എഡിറ്റ് ചെയ്ത് ഒഴിവാക്കാന്‍ പോലുമില്ലാത്ത ആ കുറിപ്പുകള്‍ക്ക് തലക്കെട്ടെഴുതുകയും ലേഖനം സംഘടിപ്പിക്കലും മാത്രമായിരുന്നു എന്റെ ജോലി. അതാവട്ടെ അത്യന്തം ശ്രമകരവുമായിരുന്നു. ആകാശത്തുവെച്ചാണ് എഴുത്തുകളേറെയും പിറന്നത്. യു.പി.എ. സര്‍ക്കാര്‍ നിലവില്‍ വരും മുമ്പായിരുന്നു ആ കാലം. വാജ്‌പേയി ആയിരുന്നു അന്ന് പ്രധാനമന്ത്രി.

വിദേശമന്ത്രിയായിരുന്നില്ലെങ്കിലും പ്രധാനമന്ത്രിയുടെ നിര്‍ദേശാനുസരണം ഒരുപാട് വിദേശയാത്രകള്‍ അന്ന് പതിവായിരുന്നു. പലപ്പോഴും വിമാനത്തിലെ ജീവനക്കാരും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരുമായിരുന്നു ലേഖനത്തിന്റെ വാഹകരായിരുന്നത്. ഒരുപാട് തവണ കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് ലേഖനമെത്തിയത്. ഒരിക്കല്‍ അഹമ്മദ് വിളിച്ചുപറഞ്ഞു. ഈ ലക്കം ഞാന്‍ കൊടുത്തയക്കുന്നത് എയര്‍ ഇന്ത്യയുടെ പൈലറ്റിന്റെ കൈവശം തന്നെയാണ്. ഒരു ലക്കം പോലും മുടങ്ങാതെ ആ എഴുത്ത് പൂര്‍ത്തീകരിച്ചു എന്നത് ഇപ്പോള്‍ഓര്‍ക്കുമ്പോള്‍ ഒരു മഹാത്ഭുതമാണ്. എഡിറ്റ് ചെയ്യുന്നതിനിടയില്‍ ഒരു പേര് വിട്ടുപോയാല്‍ പിന്നെ ശക്തമായ ശകാരമായിരുന്നു. അദ്ദഹത്തിന്റെ ശകാരത്തേക്കാള്‍ സൗന്ദര്യമുള്ള മറ്റൊരു ഭാവവും കണ്ടിട്ടില്ല. (കണ്ണൂര്‍കാരുടെ ഭാഷയിലെ കലമ്പല്‍). ഒന്നര വര്‍ഷം നീണ്ട ആ എഴുത്തുകാലത്തിനിടയില്‍ ആത്മബന്ധവും വളര്‍ന്നു. മുസ്്‌ലിംലീഗിന്റെ പഴയകാല നേതാക്കളുമായി അദ്ദേഹത്തിനുണ്ടായിരുന്ന തീവ്രമായ ബന്ധം, അദ്ദേഹം ഒറ്റക്കിരിക്കുമ്പോള്‍ കഥകളായി പറഞ്ഞുതരും. ത്യാഗത്തിന്റെയും ദാരിദ്ര്യത്തിന്റെയും ആ കാലം. ഒരു തലമുറ ചെയ്ത നിഷ്‌കാമ കര്‍മങ്ങള്‍, ഓരോ കഥകളിലും വിസ്മയങ്ങളായി ജനിക്കും. ചന്ദ്രികയുടെ പഴയകാലവും സി.എച്ചുമായുള്ള ആത്മബന്ധവുമെല്ലാം കഥകളായി പിറന്ന എത്ര രാത്രികള്‍. രാവേറെ ചെന്നാലും മലബാര്‍ പാലസില്‍ വിളക്കണയാതെ കഥ തുടര്‍ന്ന ആ കഥാകാരന്‍ ഇനിയില്ല. ഒരു ഷര്‍ട്ട് മാറ്റിയിടാന്‍ പോലുമില്ലാത്ത കാലം അന്നത്തെ നേതാക്കള്‍ക്കുണ്ടായിരുന്നു.

75 ലക്കങ്ങളിലായി എഴുതിയ ആത്മകഥാംശം നിറഞ്ഞ ആ ലേഖന പരമ്പര പുസ്തകമാക്കുകയായിരുന്നു അടുത്ത ദൗത്യം. പല പ്രസാധകരുടെയും പേരു നിര്‍ദേശിക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന് ഒരേയൊരു നിര്‍ബന്ധം മാത്രമായിരുന്നു. ചന്ദ്രികയുടെ പ്രസിദ്ധീകരണ വിഭാഗം പുനര്‍ജനിക്കണം. പണ്ട് മുസ്്ലിംലീഗിന്റെ നിരവധി പുസ്തകങ്ങള്‍ ചന്ദ്രിക പുറത്തിറക്കിയിരുന്നു. അത് പുനഃരാരംഭിക്കണം. എന്റെ പുസ്തകം തന്നെ ആദ്യത്തേതാവണം. അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ മനസ്സില്‍ ചന്ദ്രിക എന്ന വികാരം അത്രയേറെ ആത്മാര്‍ത്ഥവും സത്യസന്ധവുമായിരുന്നു.

Video Stories

പെരിയ ഇരട്ടക്കൊലപാതക കേസ്; വിധി ഈ മാസം 28ന്

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി

Published

on

എറണാകുളം: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ വിധി ഈ മാസം 28ന്. എറണാകുളം സിബിഐ കോടതിയാണ് വിധി പറയുന്നത്.

2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്.തുടക്കത്തില്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേര്‍ത്ത കേസില്‍ സിബിഐ പത്ത് പ്രതികളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി. 24 പ്രതികളാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. നിരവധി പ്രാദേശിക നേതാക്കളും പ്രതികളാണ്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികള്‍ അഞ്ചര വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Video Stories

ലൈംഗികാതിക്രമക്കേസ്; മുകേഷ് എംഎല്‍എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

നടന്‍ ഇടവേള ബാബുവിനും എതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ മുകേഷ് എംഎല്‍എക്കും നടന്‍ ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തൃശ്ശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലൈംഗികാതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടവേള ബാബുവനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

മുപ്പത് സാക്ഷികളാണ് മുകേഷിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ആലുവ സ്വദേശിയായ യുവതിയുടെ പരാതിയില്‍ എറണാകുളം മരട് പൊലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. ‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.

Continue Reading

Video Stories

ലൈസന്‍സ് ലഭിക്കാന്‍ ‘ഇമ്മിണി വിയര്‍ക്കും’, പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്താന്‍ എംവിഡി

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും

Published

on

കൊച്ചി: അടുത്ത വര്‍ഷം മുതല്‍ ഡ്രൈവിങ് ലൈസസന്‍സ് ലഭിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്തും. ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും.

സംസ്ഥാനത്തെ റോഡ് അപകടങ്ങളില്‍ 70 ശതമാനവും ലൈസന്‍സ് ലഭിച്ചതിന്റെ ആദ്യമൂന്ന് വര്‍ഷങ്ങളിലാണ് സംഭവിക്കുന്നതെന്നു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ നടപടി.

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ പിഴ ചുമത്തുന്നതിന് പുറമേ നെഗറ്റീവ് പോയിന്റുകള്‍ ലഭിക്കും. പുതിയ ലൈസന്‍സ് ഉടമകളെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലൂടെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സിഗ്നല്‍ മറികടക്കുകയോ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയോ പോലുള്ള ഗതാഗത കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടാല്‍, പുതിയ ലൈസന്‍സ് ഉടമയ്ക്ക് രണ്ട് നെഗറ്റീവ് പോയിന്റുകള്‍ നല്‍കും. ആറ് തവണ നെഗറ്റീവ് പോയിന്റ് ലഭിച്ചാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കും. തുടര്‍ന്ന് ലേണേഴ്‌സ് ലൈസന്‍സില്‍ തുടങ്ങി മുഴുവന്‍ പ്രക്രിയയും അവര്‍ വീണ്ടും നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് നല്‍കുന്ന നെഗറ്റീവ് പോയിന്റുകള്‍ വര്‍ധിക്കും. ലേണേഴ്‌സ് ലൈസന്‍സിന്റെ കാര്യത്തില്‍, പുതിയ ലൈസന്‍സുള്ളവര്‍ പ്രൊബേഷന്‍ കാലയളവിന്റെ ഒന്നും രണ്ടും വര്‍ഷങ്ങളില്‍ അവരുടെ വാഹനങ്ങള്‍ക്ക് പ്രൊബേഷന്‍ ഒന്നാം വര്‍ഷമെന്നും പ്രൊബേഷന്‍ രണ്ടാം വര്‍ഷമെന്നും കാലയളവ് ഏര്‍പ്പെടുത്തും.

അപകടങ്ങളോ ഗതാഗത നിയമലംഘനങ്ങളോ ഇല്ലാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പുതിയ ലൈസന്‍സ് ലഭിച്ചവര്‍ക്ക് ആറ് പോയിന്റുകള്‍ ലഭിക്കും, ’12 പോയിന്റുകള്‍ കൂടി നേടിയാല്‍ അവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഈ നിയമം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending