Connect with us

kerala

ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു; ശോഭാ സുരേന്ദ്രന്‍ ഒരിടത്തുമില്ല

115 സീറ്റുകളിലാണ് ബിജെപി കേരളത്തില്‍ മത്സരിക്കുക

Published

on

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 115 സീറ്റുകളിലാണ് ബിജെപി കേരളത്തില്‍ മത്സരിക്കുക. കെ സുരേന്ദ്രന്‍ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കും. കുമ്മനം നേമത്തും സുരേഷ് ഗോപി തൃശൂരിലും മത്സരിക്കുമ്പോള്‍ നടന്‍ കൃഷ്ണകുമാര്‍ തിരുവനന്തപുരത്തും ഇ ശ്രീധരന്‍ പാലക്കാട്ടും ജനവിധി തേടും. മുന്‍ കാലിക്കറ്റ് വിസി അബ്ദുല്‍ സലാം തിരൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്. അതേസമയം ശോഭാ സുരേന്ദ്രനെ ഒരിടത്തേക്കും പരിഗണിച്ചില്ല.

സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ്

കുമ്മനം രാജശേഖരന്‍ – നേമം
പി.കെ. കൃഷ്ണദാസ് – കാട്ടക്കട
സി.കെ. പദ്മനാഭന്‍ – ധര്‍മ്മടം
സുരേഷ് ഗോപി – തൃശൂര്‍
അല്‍ഫോണ്‍സ് കണ്ണന്താനം – കാഞ്ഞിരപ്പള്ളി
ഡോ. അബ്ദുള്‍ സലാം – തിരൂര്‍
മാനന്തവാടി – മണിക്കുട്ടന്‍
കൃഷ്ണകുമാര്‍ – തിരുവനന്തപുരം
ജേക്കബ് തോമസ് – ഇരിങ്ങാലക്കുട
കാസര്‍ഗോഡ് – അഡ്വ. ശ്രീകാന്ത്
ഉദുമ – വേലായുധന്‍ എ.
കാഞ്ഞങ്ങാട് – ബല്‍രാജ് എം
തൃക്കരിപ്പൂര്‍ – ഷിബിന്‍ ടി.വി.
പയ്യന്നൂര്‍ – കെ.കെ. ശ്രീധരന്‍
കല്ല്യാശേരി – അരുണ്‍ കൈതപുറം
തളിപ്പറമ്പ് – ഗംഗാധരന്‍ എ.പി.
ഇരിക്കൂര്‍ – ആനിയമ്മ രാജേന്ദ്രന്‍
അഴീക്കോട് – കെ. രഞ്ജിത്ത്
കണ്ണൂര്‍ – അഡ്വ. അര്‍ച്ചന
തലശേരി – എന്‍. ഹരിദാസ്
കൂത്തുപറമ്പ് – സി. സദാനന്ദന്‍ മാസ്റ്റര്‍
മട്ടന്നൂര്‍ – ബിജു ഇലക്കുഴി
പേരാവൂര്‍ – സ്മിത ജയമോഹന്‍
കല്‍പറ്റ – സുബീഷ് ടി.എം.
വടകര – എം. രാജേഷ് കുമാര്‍
കുറ്റ്യാടി – പി.പി. മുരളി
നാദാപുരം – എം.പി. രാജന്‍
കൊയിലാണ്ടി – എം.പി. രാധാകൃഷ്ണന്‍
പേരാമ്പ്ര – സുധീര്‍ കെ.വി.
ബാലുശേരി – ലിബിന്‍ ഭാസ്‌കര്‍
എലത്തൂര്‍ – ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍
കോഴിക്കോട് നോര്‍ത്ത് – എം.ടി. രമേശ്
കോഴിക്കോട് സൗത്ത് – നവ്യ ഹരിദാസ്
ബേപ്പൂര്‍ – കെ.പി. പ്രകാശ് ബാബു
കുന്നമംഗലം – വി.കെ. സജീവന്‍
കൊടുവേലി – ടി. ബാലസോമന്‍
തിരുവമ്പാടി – ബേബി അമ്പാട്ട്
കൊണ്ടോട്ടി – ഷീബാ ഉണ്ണികൃഷ്ണന്‍
ഏറനാട് – അഡ്വ. ദിനേശ്
നിലമ്പൂര്‍ – അഡ്വ. ടി.കെ. അശോക് കുമാര്‍
വണ്ടൂര്‍ – ഡോ. പി.സി. വിജയന്‍
മഞ്ചേരി – രശ്മിനാഥ് പി.ആര്‍.
പെരിന്തല്‍മണ്ണ – അഡ്വ. സുചിത്ര
മങ്കട- സജേഷ് ഇളയില്‍
മലപ്പുറം – സേതുമാധവന്‍
വേങ്ങര – പ്രേമന്‍ മാസ്റ്റര്‍
വള്ളിക്കുന്ന് – പീതാംബരന്‍ പാലാട്ട്
തിരൂരങ്ങാടി – സത്താര്‍ ഹാജി
താനൂര്‍ – നാരായണന്‍ മാസ്റ്റര്‍
തിരൂര്‍ – ഡോ. അബ്ദുള്‍ സലാം
കോട്ടക്കല്‍ – പി.പി. ഗണേശന്‍
തൃത്താല – ശങ്കു ടി. ദാസ്
പട്ടാമ്പി – കെ.എം. ഹരിദാസ്
ഷൊര്‍ണൂര്‍ – സന്ദീപ് വാര്യര്‍
ഒറ്റപ്പാലം – പി. വേണുഗോപാല്‍
കോങ്ങാട് – എം. സുരേഷ് ബാബു
മലമ്പുഴ – സി. കൃഷ്ണകുമാര്‍
തരൂര്‍ – കെ.പി. ജയപ്രകാശ്
ചിറ്റൂര്‍ – വി. നടേശന്‍
ആലത്തൂര്‍ – പ്രശാന്ത് ശിവന്‍
ചേലക്കര – ഷാജുമോന്‍
കുന്നമംഗലം – അഡ്വ. കെ.കെ. അനീഷ്‌കുമാര്‍
ഗുരുവായൂര്‍ – അഡ്വ. നിവേദിത
മണലൂര്‍ – എ.എന്‍. രാധാകൃഷ്ണന്‍
വടക്കാഞ്ചേരി – അഡ്വ. ഉല്ലാസ് ബാബു
ഒല്ലൂര്‍ – അഡ്വ.ബി. ഗോപാലകൃഷ്ണന്‍
നാട്ടിക – എ.കെ. ലോചനന്‍
പുതുക്കാട് – എ. നാഗേഷ്
കൊടുങ്ങല്ലൂര്‍ – സന്തോഷ് ചിറക്കുളം
പെരുമ്പാവൂര്‍ – ടി.പി. സിന്ധുമോള്‍
അങ്കമാലി – അഡ്വ. കെ.വി. സാബു
ആലുവ – എം.എന്‍. ഗോപി
വൈപ്പിന്‍ – അഡ്വ. കെ.എസ്. ഷൈജു
കൊച്ചി – സി.ജി. രാജഗോപാല്‍
തൃപ്പൂണിത്തുറ – ഡോ. കെ.എസ്. രാധാകൃഷ്ണന്‍
എറണാകുളം – പദ്മജ എസ്. മേനോന്‍
തൃക്കാക്കര – എസ്. സജി
കുന്നത്തുനാട് – രേണു സുരേഷ്
പിറവം – എം.എ. ആശിഷ്
മൂവാറ്റുപുഴ – ജിജി ജോസഫ്
ഉടുമ്പന്‍ചോല – രമ്യ രവീന്ദ്രന്‍
തൊടുപുഴ – ശ്യം രാജ് പി.
പീരുമേട് – ശ്രീനഗരി രാജന്‍
പാല – ഡോ.ജെ. പ്രമീളാ ദേവി
കടുത്തുരുത്തി – ലിജിന്‍ലാല്‍ ജി.
കോട്ടയം – മിനര്‍വാ മോഹന്‍
പുതുപ്പള്ളി – എന്‍. ഹരി
ചങ്ങനാശേരി – ജി. രാമന്‍ നായര്‍
കാഞ്ഞിരപ്പിള്ളി – അല്‍ഫോണ്‍സ് കണ്ണന്താനം
ആലപ്പുഴ – ആര്‍. സന്ദീപ് വചസ്പതി
അമ്പലപ്പുഴ – അനൂപ് ആന്റണി ജോസഫ്
ഹരിപ്പാട് – കെ. സോമന്‍
മാവേലിക്കര – സഞ്ജു
ചെങ്ങന്നൂര്‍ – എ.വി. ഗോപകുമാര്‍
തിരുവല്ല – അശോകന്‍ കുളനട
ആറന്മുള – ബിജു മാത്യു
അടൂര്‍ – പന്തളം പ്രതാപന്‍
ചവറ – വിവേക് ഗോപന്‍
കുന്നത്തൂര്‍ – രാജി പ്രസാദ്
കൊട്ടാരക്കര – അഡ്വ. വയക്കല്‍ സോമന്‍
പത്തനാപുരം – ജിതിന്‍ ദേവ്
പുനലൂര്‍ – ആയൂര്‍ മുരളി
ചടയമംഗലം – വിഷ്ണു പട്ടത്താനം
ചാത്തന്നൂര്‍ – ബി.ബി. ഗോപകുമാര്‍
ആറ്റിങ്ങല്‍ – പി. സുധീര്‍
ചിറയിന്‍കീഴ് – ആശാനാഥ്
നെടുമങ്ങാട് – ജെ.ആര്‍. പദ്മകുമാര്‍
വട്ടിയൂര്‍ക്കാവ് – വി.വി. രാജേഷ്
തിരുവനന്തപുരം – കൃഷ്ണകുമാര്‍
അരുവിക്കര – സി. ശിവന്‍കുട്ടി
പാറശാല – കരമന ജയന്‍
നെയ്യാറ്റിന്‍കര – രാജശേഖരന്‍ എസ്. നായര്‍

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

പകർപ്പവകാശം ലംഘിച്ചു; നയൻതാരക്കെതിരെ ധനുഷ് മദ്രാസ് ഹൈകോടതിയിൽ

നടിക്കെതിരെ താരം ഹൈക്കോടതിയിൽ സിവില്‍ അന്യായം ഫയല്‍ ചെയ്തു. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് കോടതിയിൽ നൽകിയ ഹര്‍ജിയിൽ പറയുന്നത്.

Published

on

നയൻതാരയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദം കോടതിയിലേക്ക്. നയൻതാരയ്ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. നടിക്കെതിരെ താരം ഹൈക്കോടതിയിൽ സിവില്‍ അന്യായം ഫയല്‍ ചെയ്തു. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് കോടതിയിൽ നൽകിയ ഹര്‍ജിയിൽ പറയുന്നത്.

നയന്‍താര, സംവിധായകനും നടിയുടെ ഭര്‍ത്താവുമായ വിഘ്‌നേഷ് ശിവന്‍, നടിയുടെ കമ്പനിയായ റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവര്‍ക്കെതിരെയാണ് ധനുഷ് കോടതിയെ സമീപിച്ചത്. ധനുഷിന്‍റെ ഹർജി ഫയലിൽ സ്വീകരിച്ചു. ധനുഷ് നിർമിച്ച ‘നാനും റൗഡി താൻ ‘സിനിമയുടെ അണിയറദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉപയോ​ഗിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്.

ചിത്രത്തിന്‍റെ ബിടിഎസ് ദൃശ്യങ്ങളും നിർമാതാവിന് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ധനുഷ് നേരത്തെ നയൻതാരയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇത് നീക്കിയില്ലെങ്കിൽ 10 കോടി നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു. പിന്നാലെ നടനെതിരെ രൂക്ഷ വിമർശനവുമായി നടി രം​ഗത്തെത്തുകയായിരുന്നു.

നാനും റൗഡി താന്‍ എന്ന സിനിമയില്‍ നിന്നുള്ള പാട്ടുകളും രംഗങ്ങളും ബിടിഎസ് ദൃശ്യങ്ങളും ഉപയോഗിക്കാന്‍ ധനുഷ് എന്‍ഒസി നല്‍കിയില്ലെന്നാണ് നയന്‍താര ആരോപിച്ചു. മാത്രമല്ല ധനുഷ് തന്നോടും കുടുംബത്തോടും വൈരാ​ഗ്യം വെച്ചുപുലർത്തുകയാണെന്നും പറഞ്ഞു. ഡോക്യുമെന്ററിയിൽ നിന്ന് ദൃശ്യങ്ങൾ നീക്കാതിരുന്നതോടെയാണ് താരം കേസുമായി മുന്നോട്ടുപോയത്.

Continue Reading

Film

നടന്‍ ബൈജു ഏഴുപുന്നയുടെ സഹോദരന്‍ അന്തരിച്ചു

സംസ്‌കാരം ബുധനാഴ്ച വൈകിട്ട് നാലിന് നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.

Published

on

നടന്‍ ബൈജു ഏഴുപുന്നയുടെ സഹോദരന്‍ ഷെല്‍ജു ജോണപ്പന്‍ മൂലങ്കുഴി (49) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് നാലിന് നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.

എരമല്ലൂര്‍ സാനിയ തിയറ്റര്‍ ഉടമയും മുന്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എം.കെ. ജോണപ്പന്റെ ഇളയമകനാണ്. മാതാവ് പരേതയായ ഫില്‍ബി ജോണപ്പന്‍. ഭാര്യ സിമി ഷെല്‍ജു പഴമ്പിള്ളി. മക്കള്‍: സിയാന്‍ ഷെല്‍ജു, ഷോണ്‍ ഷെല്‍ജു, സോണിയ ഷെല്‍ജു. സഹോദരങ്ങള്‍: ബൈജു ഏഴുപുന്ന, രജിത പയസ്, രേഖ ബെര്‍നാര്‍ഡ്.

 

Continue Reading

india

പ്രിയങ്ക ഗാന്ധി 30 ന് വയനാട്ടിലെത്തും; സന്ദർശനം രണ്ട് ദിവസത്തേക്ക്

ശനിയാഴ്ചയാണ് പ്രിയങ്ക വയനാട്ടില്‍ എത്തുകയെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. പ്രവര്‍ത്തകരെ നന്ദി അറിയിക്കുന്നതിന്റെ ഭാഗമായാണ് പ്രിയങ്കയുടെ സന്ദര്‍ശനം.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ, പ്രിയങ്ക ഗാന്ധി രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി വയനാട്ടില്‍ എത്തും. ശനിയാഴ്ചയാണ് പ്രിയങ്ക വയനാട്ടില്‍ എത്തുകയെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. പ്രവര്‍ത്തകരെ നന്ദി അറിയിക്കുന്നതിന്റെ ഭാഗമായാണ് പ്രിയങ്കയുടെ സന്ദര്‍ശനം.

അതേസമയം, പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് രണ്ട് ലോക്‌സഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടന്നത്. വയനാട്ടില്‍ നിന്നും റായ്ബറേലിയില്‍ നിന്നും രാഹുല്‍ ജയിച്ചതിനെ തുടര്‍ന്ന് വയാനാട് എംപി സ്ഥാനം രാജിവയ്ക്കുകയായിരുന്നു. ഇതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ഉപതെരഞ്ഞെടുപ്പില്‍ 4 ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് പ്രിയങ്ക കന്നിയങ്കത്തില്‍ ജയിച്ചുകയറിയത്. വന്‍ ജയത്തിന് പിന്നാലെ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് പ്രിയങ്ക നന്ദി അറിയിച്ചിരുന്നു. വയാനാടിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും തന്നെ ജയിപ്പിച്ച നിങ്ങളുടെ തീരുമാനം തെറ്റല്ലെന്ന് വൈകാതെ ബോധ്യപ്പെടുമെന്നും പ്രിയങ്ക പറഞ്ഞിരുന്നു. ഇടതുമുന്നണി സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയും ബിജെപി സ്ഥാനാര്‍ഥി നവ്യ ഹരിദാസുമായിരുന്നു പ്രിയങ്കയുടെ  എതിരാളികള്‍.

Continue Reading

Trending