main stories
കത്വ കേസ് ഫണ്ട് : കണക്കുകള്‍ പുറത്തുവിട്ട് യൂത്ത്ലീഗ്
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആളാണ് യൂത്ത്ലീഗ് ദേശീയ കമ്മിറ്റി അംഗം എന്നവകാശപ്പെട്ട് ആരോപണമുന്നയിച്ചത്.

കോഴിക്കോട്: കത്വ, ഉന്നാവോ ഇരകള്‍ക്ക് നിയമസഹായം നല്കാന് പിരിച്ച ഫണ്ട് വകമാറ്റിയെന്ന ആരോപണത്തിന് മറുപടിയുമായി യൂത്ത്ലീഗ്. ഫണ്ട് വക മാറ്റിയിട്ടില്ലെന്നും എല്ലാ കണക്കുകളും സുതാര്യമാണ് എന്നും നേതാക്കളായ സികെ സുബൈര്‍, ഫൈസല്‍ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആളാണ് യൂത്ത്ലീഗ് ദേശീയ കമ്മിറ്റി അംഗം എന്നവകാശപ്പെട്ട് ആരോപണമുന്നയിച്ചത്. അദ്ദേഹത്തിന്റെ മേല്‍വിലാസം തന്നെ വ്യാജമാണ് എന്നത് അദ്ദേഹം പറയുന്നത് കളവാണെന്നതിന്റെ തെളിവാണെന്ന് സി.കെ സുബൈര്‍ പറഞ്ഞു.കത്വ ഫണ്ട് ഒരു കോടിയോളം പിരിച്ചു എന്നാണ് ഇയാള്‍ ആരോപിക്കുന്നത്. ഇത് പച്ചക്കള്ളമാണ്. 39,33,697.00 രൂപയാണ് യഥാര്‍ത്ഥത്തില്‍ അക്കൗണ്ടിലേക്ക് വന്നിട്ടുള്ളത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോഴിക്കോട് ബ്രാഞ്ചില്‍ ആര്‍ക്കും ഇത് പരിശോധിക്കാവുന്നതാണ്.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് യുവജന യാത്രയുടെ കടം വീട്ടുന്നതിനായി 15ലക്ഷം രൂപ വക മാറ്റി നല്കി എന്നാണ് മറ്റൊരാരോപണം. ഇത് വാസ്തവ വിരുദ്ധമാണ്. കത്വ – ഉന്നാവ ഫണ്ട് പിരിച്ചത് ദേശീയ കമ്മറ്റിയാണെന്നിരിക്കെ പി.കെ ഫിറോസിനെ പോലും ഇതിലേക്ക് വലിച്ചിഴക്കുന്നതിലൂടെ ഇദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധി വ്യക്തമായിരിക്കയാണെന്നും നേതാക്കള്‍ പറഞ്ഞു.
കത്വ – ഉന്നാവ കുടുംബ നിയമ സഹായ ഫണ്ടിലേക്ക് ദേശീയ കമ്മറ്റിയുടെ അക്കൗണ്ടില്‍ വരവ് വന്നത് – 39,33,697.00
ചെലവ്
കത്വ പിതാവിന് നല്‍കിയത് – 5,00,000.00
ഉന്നാവോ ഇരയുടെ മാതാവിന് നല്‍കിയത് – 5,00,000.00
അസന്‍സോര്‍ ഇമാമിന് നല്‍കിയത് – 5,00,000.00
കത്വ അഭിഭാഷകര്‍ക്ക് നല്‍കിയത് – 9,35,000.00
മുഹമ്മദ് ഉന്നാവോ – 25,000.00
ആകെ ചിലവ് – 24,60,000.00
ബാലന്‍സ് – 14,73,697.00
ആദ്യ ഘട്ടത്തില്‍ കത്വ ഇരയുടെ പിതാവിന് വേണ്ടി അഡ്വ. കെ.കെ പുരി, ഹര്ഭജന് സിംഗ്, പങ്കജ് തിവാരി എന്നിവരുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘത്തെയാണ് ദേശീയ കമ്മറ്റി നിയോഗിച്ചത്. കോടതി വിധിക്ക് ശേഷം പ്രതികളുടെ ശിക്ഷ ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിലും യൂത്ത്ലീഗ് ദേശീയ കമ്മറ്റി അഭിഭാഷക സംഘത്തെ നിയോഗിച്ചു. എസ്.എസ് ബസ്ര, മന്‍വീന്ദര്‍ സിംഗ്,എന്നിവരുടെ നേതൃത്വത്തിലുളള സംഘത്തെയാണ് നിയോഗിച്ചത്. മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റിക്ക് വേണ്ടി അഡ്വ. മുബീന് ഫാറൂഖി (പഞ്ചാബ്) യാണ് ഇരു കോടതിയിലും കേസ് കോര്‍ഡിനേറ്റ് ചെയ്യുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി.
india
പക്വതയോടെ നിലകൊള്ളുന്ന നേതാവ്; മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് സാഹിബിന് അഭിനന്ദനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്
ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ദേശീയ പ്രസിഡന്റായി മൂന്നാം തവണയും ഐക്യകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ട പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് സാഹിബിന് അഭിനന്ദനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്.

ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ദേശീയ പ്രസിഡന്റായി മൂന്നാം തവണയും ഐക്യകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ട പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് സാഹിബിന് അഭിനന്ദനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. നല്ല സ്വഭാവവും രാഷ്ട്രീയ പക്വതയുമുള്ള നേതാവാണ് ഖാദര്‍ മൊയ്തീന് സാഹിബ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, ഇന്ത്യയുടെ മതേതരത്വവും മതസൗഹാര്‍ദ്ദവും ശക്തിപ്പെടുത്തുന്നതിന് മുസ്ലിംലീഗിന്റെ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കട്ടെ. – ഫേസ്ബുക്കില്‍ കുറിച്ച അഭിനന്ദന സന്ദേശത്തില്‍ എം.കെ സ്റ്റാലിന് പറഞ്ഞു.
india
മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്- തമിഴ്നാട് (പ്രസിഡന്റ്), പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ (പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്മാന്), പി.കെ. കുഞ്ഞാലിക്കുട്ടി (ജനറല്‍ സെക്രട്ടറി), ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി (ഓര്‍ഗനൈസിങ് സെക്രട്ടറി), ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി (സീനിയര്‍ വൈസ് പ്രസിഡന്റ്), പി.വി. അബ്ദുള്‍ വഹാബ് എം.പി (ട്രഷറര്‍), കെ.പി.എ മജീദ് എം.എല്‍.എ- കേരളം, എം അബ്ദുറഹ്മാന്, മുന്‍ എംപി- തമിഴ്നാട്, സിറാജ് ഇബ്രാഹിം സേട്ട് -കര്‍ണാടക, ദസ്ത്ഗീര്‍ ഇബ്രാഹിം ആഗ- കര്‍ണാടക, എസ്. നഈം അക്തര്‍- ബിഹാര്‍, കൗസര്‍ ഹയാത്ത് ഖാന് -യു.പി, കെ. സൈനുല്‍ ആബിദീന്‍, കേരളം (ക്ഷേമ പദ്ധതികള്‍) എന്നിവര്‍ വൈസ് പ്രസിഡന്റുമാരും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ -കേരളം, ഖുര്‍റം അനീസ് ഉമര്‍- ഡല്‍ഹി, നവാസ് കനി എം.പി -തമിഴ്നാട്, അഡ്വ. ഹാരിസ് ബീരാന് എം.പി -കേരളം, അബ്ദുല്‍ ബാസിത് -തമിഴ്നാട്, ടി.എ അഹമ്മദ് കബീര്‍- കേരളം, സി.കെ സുബൈര്‍ -കേരളം എന്നിവര്‍ സെക്രട്ടറിമാരും ആസിഫ് അന്‍സാരി -ഡല്‍ഹി, അഡ്വ. ഫൈസല്‍ ബാബു- കേരളം, ഡോ.നജ്മുല്‍ ഹസ്സന് ഗനി -യു.പി, ഫാത്തിമ മുസഫര്‍- തമിഴ്നാട്, ജയന്തി രാജന് -കേരളം, അഞ്ജനി കുമാര്‍ സിന്‍ഹ -ജാര്‍ഖണ്ഡ്, എം.പി മുഹമ്മദ് കോയ -കേരളം (ക്ഷേമ പദ്ധതികള്‍) എന്നിവര്‍ അസി. സെക്രട്ടറിമാരുമാണ്. ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
india
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്
ജമ്മു കശ്മീരിലെ അവന്തിപോരയിലുള്ള ത്രാലില്‍ ആണ് ഏറ്റുമുട്ടലുണ്ടായത്.

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ അവന്തിപോരയിലുള്ള ത്രാലില്‍ ആണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരാക്രമണമുണ്ടായ പഹല്‍ഗാമില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് ഏറ്റുമുട്ടലുണ്ടായത്. വനമേഖലയോട് ചേര്‍ന്ന ജനവാസ മേഖലയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്.
പ്രദേശത്ത് 48 മണിക്കൂറിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ എന്‍കൗണ്ടര്‍ ആണിത്. ഷോപ്പിയാനില്‍ ഓപ്പറേഷന് കെല്ലര്‍ വഴി മൂന്ന് ലഷ്കര്‍ ഭീകരരെ വധിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. അതേസമയം പ്രദേശവാസികളെ സംഭവസ്ഥലത്തുനിന്നും മാറ്റിയതായാണ് വിവരം.
നാല് തവണ സ്ഫോടന ശബ്ദം കേട്ടുവെന്നാണ് വിവരം. പഹല്‍ഗാമില്‍ ഭീകരര്‍ക്ക് സഹായം നല്കിയ പ്രാദേശിക ഭീകരന് ആസിഫ് ഷെയ്ഖിനെ വധിച്ചതായും സൂചനയുണ്ട്.
അതേസമയം, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. രാജ്നാഥ് സിങിന്റെ സന്ദര്‍ശനത്തിന് പിന്നാലെ അതിര്‍ത്തിയിലെ സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായി ബിഎസ്എഫ് ഡിജി ജമ്മുവില്‍ എത്തിയിട്ടുണ്ട്.
-
News14 hours ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala2 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
india1 day ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
kerala2 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
kerala3 days ago
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട; 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
-
india1 day ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
india1 day ago
മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ നാളെ ചെന്നൈയില്‍