Connect with us

News

പുതപ്പിനുള്ളില്‍ വിഷപ്പാമ്പ്; കിടന്നപ്പോള്‍ പെണ്‍കുട്ടിക്ക് കടിയേറ്റത് രണ്ടു തവണ, പിന്നീട് സംഭവിച്ചത്

കാലില്‍ കടിച്ചതോടെ മറുകാലു കൊണ്ട് പാമ്പിനെ തട്ടിമാറ്റാന്‍ നോക്കി. ഇതോടെ വീണ്ടും കടിയേല്‍ക്കുകയായിരുന്നു

Published

on

കിടക്കയില്‍ കിടക്കുകയായിരുന്ന പത്തു വയസുകാരിക്ക് പാമ്പു കടിയേറ്റു. ഓസ്‌ട്രേലിയയിലെ ആലിസ് സ്പ്രിങ് നഗരത്തിലാണ് സംഭവം. കിടക്കയിലെ പുതപ്പിനടിയില്‍ പതുങ്ങിക്കിടക്കുകയായിരുന്ന പാമ്പ് പെണ്‍കുട്ടി കിടന്നപ്പോള്‍ കടിക്കുകയായിരുന്നു. കാലില്‍ കടിച്ചതോടെ മറുകാലു കൊണ്ട് പാമ്പിനെ തട്ടിമാറ്റാന്‍ നോക്കി. ഇതോടെ വീണ്ടും കടിയേല്‍ക്കുകയായിരുന്നു. ഓസ്‌ട്രേലിയയിലെ കടുത്ത വിഷപ്പാമ്പുകളിലൊന്നായ കിങ് ബ്രൗണ്‍ സ്‌നേക്ക് വിഭാഗത്തില്‍ പെട്ട പാമ്പാണ് കുട്ടിയെ കടിച്ചത്.

ഉടന്‍ തന്നെ കുട്ടിയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവിടെയെത്തിയ പാമ്പു പിടുത്ത വിദഗ്ധന്‍ റെക്‌സ് നെയ്ന്‍ഡ്രോഫാണ് കൂറ്റന്‍ വിഷപ്പാമ്പിനെ പിടികൂടിയത്.

അതീവ അപകടകാരികളായ പാമ്പുകളാണ് കിങ് ബ്രൗണ്‍ സ്‌നേക്കുകള്‍. എലിയെയോ വലിയയിനം പല്ലിവര്‍ഗത്തെയോ തേടിയാകാം വീടിനുള്ളിലേക്ക് കടന്നതെന്നാണ് നിഗമനം. ഇത്തരം മൃഗങ്ങളുടെ ഗന്ധമാകാം പാമ്പിനെ കുട്ടിയുടെ മുറിയിലേക്കാകര്‍ഷിച്ചത്. മുള്‍ഗാ പാമ്പുകളെന്നും ഈ വിഭാഗത്തില്‍ പെട്ട പാമ്പുകള്‍ അറിയപ്പെടാറുണ്ട്. ഇവയുടെ കടിയേറ്റ ഭാഗത്ത് അസഹനീയമായ വേദന അനുഭവപ്പെടും.

പാമ്പു കടിയേറ്റിട്ടും മനഃസാന്നിധ്യം കൈവിടാത്ത പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും പെരുമാറ്റമാണ് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്.

india

സേലത്തെ വൈദ്യുത നിലയത്തില്‍ തീപിടുത്തം; രണ്ട് കരാര്‍ ജീവനക്കാര്‍ക്ക് ദാരുണാന്ത്യം

രണ്ടു ജീവനക്കാര്‍ വൈദ്യുത നിലയത്തില്‍ കുടുങ്ങി കിടക്കുന്നതായി സംശയം.

Published

on

സേലത്തെ വൈദ്യുത നിലയത്തില്‍ തീപിടിച്ച് അപകടം. രണ്ട് കരാര്‍ ജീവനക്കാര്‍ മരിച്ചു. വെങ്കിടേശന്‍, പളനിസ്വാമി എന്നിവരാണ് മരിച്ചത്. 3 പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി.

രണ്ടു ജീവനക്കാര്‍ വൈദ്യുത നിലയത്തില്‍ കുടുങ്ങി കിടക്കുന്നതായി സംശയം. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി.

 

 

Continue Reading

main stories

വേള്‍ഡ് കെഎംസിസി നിലവില്‍ വന്നു

World KMCC came into existence

Published

on

വിവിധ രാജ്യങ്ങളിലെ കെ.എം.സി.സി കമ്മിറ്റികളുടെ കൂട്ടായ്മയായി വേൾഡ് കെ.എം.സി.സി നിലവിൽ വന്നു. രണ്ട് ദിവസങ്ങളിലായി കോഴിക്കോട് ചേർന്ന കെ.എം.സി.സി ഗ്ലോബൽ സമ്മിറ്റിലാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്. കെഎംസിസിയുടെ ഏകീകൃത ലോഗോ പാണക്കാട് സയ്യിദ് സാദിഖ് അലി തങ്ങൾ പ്രകാശനം ചെയ്തു.  കെ.പി മുഹമ്മദ് കുട്ടി- സൗദി അറേബ്യ (പ്രസിഡന്റ്), പുത്തൂർ റഹ്‌മാൻ- യു.എ.ഇ (ജനറൽ സെക്രട്ടറി), യു.എ നസീർ- യു.എസ്.എ (ട്രഷറർ), അബ്ദുല്ല ഫാറൂഖി -യു.എ.ഇ, എസ്.എ.എം ബഷീർ-ഖത്തർ, സി.കെ.വി യൂസുഫ് -മസ്‌ക്കത്ത്, കുഞ്ഞമ്മദ് പേരാമ്പ്ര- കുവൈത്ത്, സി.വി.എം വാണിമേൽ -യു.എ.ഇ എന്നിവർ വൈസ് പ്രസിഡന്റുമാരും ഖാദർ ചെങ്കള- സൗദി, അബ്ദുന്നാസർ നാച്ചി- ഖത്തർ, അസൈനാർ-ബഹ്‌റൈൻ, ഡോ. മുഹമ്മദലി- ജർമ്മനി, ഷബീർ കാലടി-സലാല എന്നിവർ സെക്രട്ടറിമാരുമാണ്.

വിവിധ രാജ്യങ്ങളിലെ പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർക്ക് പുറമെ താഴെ പറയുന്ന അംഗങ്ങളെ കൂടി ഉൾപ്പെടുത്തി പ്രവർത്തക സമിതിയെയും തെരഞ്ഞെടുത്തു. അബ്ദുൽ ലത്തീഫ് (ഉസ്ബക്കിസ്ഥാൻ), അസൈനാർ കുന്നുമ്മൽ, സഫീർ നമ്പിക്കണ്ടി (ബ്രിട്ടൺ), ഫൈസൽ സിഡ്‌നി, ഷഹനാസ് ബിൻ ഇബ്രാഹിം, മുജീബ് റഹ്‌മാൻ (ഓസ്‌ട്രേലിയ), മുഹമ്മദ് ലത്തീഫ് മാപ്പിലക്കുന്ന് (ജപ്പാൻ), ശഹീദ് ശരീഫ് (സ്‌പെയിൻ), മൻസൂർ തയ്യിലക്കടവ്, മുഹമ്മദ് മുഹ്‌സിൻ എം.പി (ഇന്തോനേഷ്യ), നാസർ പെരിങ്ങത്തൂർ, റഷീദ് കൽപറ്റ (സലാല), നാസർ കെ.പി, അബ്ദുൽ അസീസ് (മലേഷ്യ), മുഹമ്മദ് എന്ന കുഞ്ഞാൻ, മുഹമ്മദ് അബ്ദുറഹ്‌മാൻ (തായ്‌ലന്റ്), അബ്ദുൽ വാഹിദ് (കാനഡ), ഇംതിയാസ് അലി വി (യു.എസ്.എ) എന്നിവരാണ് പ്രവർത്തക സമിതി അംഗങ്ങൾ.

 

 

Continue Reading

kerala

ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

Published

on

പാലക്കാട്: താംബരം-രാമനാഥപുരം സ്‌പെഷല്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍ 06103) 26, 28 തീയതികളിലും രാമനാഥപുരം-താംബരം സ്‌പെഷല്‍ (06104) 27, 29 തീയതികളിലും തിരുച്ചിറപ്പള്ളി-താംബരം സൂപ്പര്‍ഫാസ്റ്റ് സ്‌പെഷല്‍ (06190), താംബരം-തിരുച്ചിറപ്പള്ളി സ്‌പെഷല്‍ (06191) എന്നിവ 27, 28, 29, 31 തീയതികളിലും സര്‍വീസ് നടത്തില്ല.

മംഗളൂരു-കൊച്ചുവേളി സ്‌പെഷല്‍ (06041) 26, 28 തീയതികളിലും കൊച്ചുവേളി-മംഗളൂരു സ്‌പെഷല്‍ (06042) 27, 29 തീയതികളിലും റദ്ദാക്കിയതായും റെയില്‍വേ അറിയിച്ചു.

സ്‌പെഷല്‍ ട്രെയിനുകളുടെ സര്‍വിസ് നീട്ടി

പാലക്കാട്: ജബല്‍പൂര്‍-കോയമ്പത്തൂര്‍-ജബല്‍പൂര്‍ സൂപ്പര്‍ ഫാസ്റ്റ് പ്രതിവാര സ്‌പെഷല്‍ ട്രെയിനുകള്‍ (നമ്പര്‍ 02198/02197) ജനുവരി മൂന്ന്, ആറ് തീയതികളിലും അതിനു ശേഷവും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.

 

Continue Reading

Trending