Connect with us

kerala

എൽ.ഡി.എഫ് സർക്കാരിനെതിരെ യുവജനകുറ്റപത്രവുമായി യൂത്ത് ലീഗ് പദയാത്ര

പദയാത്ര ഫെബ്രുവരി അവസാന വാരം നിയോജകമണ്ഡലം തലങ്ങളിൽ

Published

on

അഞ്ചുവർഷത്തോടടുക്കുന്ന ഇടതുസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ യുവജന കുറ്റപത്രവുമായി മുസ്്‌ലിം യൂത്ത് ലീഗ് പദയാത്ര സംഘടിപ്പിക്കുന്നു. ഫെബ്രുവരി അവസാന വാരം നിയോജകമണ്ഡലം തലങ്ങളിലാണ് പദയാത്ര നടത്തുന്നത്.

ഇടതു സർക്കാരിലെ ഉന്നതർ ഉൾപ്പെട്ട, ഭരണത്തിന്റെ തണലിൽ നടത്തിയ അഴിമതികൾ, മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ ആരോപണവിധേയമായ സ്വർണ്ണക്കടത്ത്, പാർട്ടിയിലെ ഉന്നതരുടെ ബന്ധുക്കളടക്കം ജയിലഴിക്കുള്ളിലായ മയക്കുമരുന്ന് കേസ്, വിവിധ വകുപ്പുകളിൽ നടന്ന പിൻവാതിൽ നിയമനങ്ങൾ തുടങ്ങിയവ പദയാത്രയിലൂടെ പൊതുജനസമക്ഷം അവതരിപ്പിക്കും.

പിണറായി സർക്കാരിന്റെ ഭരണത്തിൽ നടന്ന സ്വജനപക്ഷപാത, ജനവിരുദ്ധ നടപടികൾ പദയാത്രയിൽ വിശദമായി ചർച്ച ചെയ്യപ്പെടും. പരിപാടി വൻ വിജയമാക്കാനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ന്യൂനപക്ഷ ക്ഷേമവകുപ്പിലെ അനധികൃത നിയമനമടക്കം ഇടതു സർക്കാർ നടത്തിയ നിരവധി നിയമവിരുദ്ധ നടപടികൾക്കെതിരെ മുസ്്‌ലിം യൂത്ത് ലീഗ് ശക്തമായ സമരങ്ങൾ നടത്തിയിരുന്നു. ഐതിഹാസികമായ ആ സമരങ്ങളുടെ തുടർച്ചയാണ് ഫെബ്രുവരിയിലെ പദയാത്രയും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എറണാകുളത്ത് ഫ്‌ലാറ്റില്‍ നിന്ന് വീണ വിദ്യാര്‍ത്ഥി മരിച്ചു

ഇരുമ്പനം സ്വദേശി മിഹില്‍ (15) ആണ് മരിച്ചത്.

Published

on

എറണാകുളം തൃപ്പൂണിത്തുറ ഇരുമ്പനത്ത് ഫ്‌ലാറ്റില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. ഇരുമ്പനം സ്വദേശി മിഹില്‍ (15) ആണ് മരിച്ചത്. സംഭവത്തില്‍ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു.

ഇന്ന് വൈകുന്നേരം നാലുമണിയോടെയായിരുന്നു മിഹില്‍ ഫ്‌ലാറ്റില്‍ നിന്ന് വീണ് അപകടമുണ്ടായത്. നാല്പ്പത്തിരണ്ട് നിലയുള്ള ആഢംബര ഫ്‌ലാറ്റിന്റെ ഇരുപത്തി നാലാം നിലയില്‍ നിന്നാണ് മിഹില്‍ വീണത്. മരിച്ച മിഹില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

 

Continue Reading

kerala

സെക്രട്ടേറിയറ്റിന് മുന്നിലെ അനധികൃത ഫ്‌ലക്‌സ് ബോര്‍ഡ്: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി

നിയമലംഘനം നിസാരമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

Published

on

സെക്രട്ടേറിയറ്റിന് മുന്നില്‍ മാര്‍ഗ തടസം സൃഷ്ടിച്ച് ഫ്‌ലക്‌സ് സ്ഥാപിച്ചതിനെതിരെ കടുത്ത നിലപാടുമായി ഹൈക്കോടതി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി.

സംഭവത്തില്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. നിയമലംഘനം നിസാരമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ബോര്‍ഡ് മാറ്റിയതിനുള്ള ചെലവ് എത്രയെന്നതില്‍ വിശദീകരണം നല്‍കണമെന്നും കോടതി വ്യക്തമാക്കി.

സംഭവത്തില്‍ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷനെതിരെ പൊലീസ് കേസെടുത്തു. സെക്രട്ടേറിയറ്റിന് മുന്നില്‍ മാര്‍ഗ തടസം സൃഷ്ടിച്ചതിന് കോര്‍പറേഷന്‍ സെക്രട്ടറിയുടെ പരാതിയിലാണ് കേസ്. മുഖ്യമന്ത്രിയുടെ കട്ട് ഔട്ട് ഉള്‍പ്പെടെയുള്ള ഫ്‌ലക്‌സ് കോര്‍പറേഷന്‍ നീക്കിയിരുന്നു.

Continue Reading

kerala

നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിയില്‍ അവശനിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു

വസ്ത്രത്തില്‍ രക്തക്കറയും ഇയാളുടെ ചെരുപ്പ് റോഡില്‍ കാണപ്പെട്ടതും മരണത്തില്‍ ദുരൂഹത സംശയിക്കുന്നു.

Published

on

മഞ്ചേശ്വരത്ത് കയര്‍ കട്ടയില്‍ നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിക്കകത്ത് അവശനിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. ബായാര്‍ പദവ് ക്യാംക്കോ കോമ്പൗണ്ടിന് സമീപം താമസിക്കുന്ന അബ്ദുള്ള – സക്കീന ദമ്പതികളുടെ മകന്‍ മുഹമ്മദ് അഷീഫ് (29) ആണ് മരിച്ചത്. ഇയാളെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പുലര്‍ച്ചെ രണ്ടു മണിയോടെ ഉപ്പളയില്‍ നിന്ന് ബന്ധു വിളിച്ചതിനെ തുടര്‍ന്ന് വാഹനവുമായി ഇറങ്ങിയതാണ് ഇയാള്‍. എന്നാല്‍ 3.20ഓടെ വഴിമധ്യേ കയര്‍ കട്ടയില്‍ ടിപ്പര്‍ ലോറിക്കകത്ത് അവശ നിലയില്‍ അഷീഫിനെ കണ്ടെത്തുകയായിരുന്നു. എന്നാല്‍ സമയമായിട്ടും കാണാത്തതിനെ തുടര്‍ന്ന് ഉപ്പളയില്‍ കാത്തുനിന്ന ബന്ധു തിരക്കി വന്നപ്പോഴാണ് കഇയാളെ അവശനിലയില്‍ കണ്ടെത്തിയത്.

പിന്നീട് ഹൈവേ പൊലീസും നാട്ടുകാരും ചേര്‍ന്ന് ബന്ദിയോട് സ്വകാര്യ ആശുപത്രിയിലും പിന്നീട് കുമ്പള ജില്ല സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോറിക്കകത്തു നിന്നും വടിക്കഷ്ണം കണ്ടെടുത്തിട്ടുണ്ട്. മാത്രമല്ല, വസ്ത്രത്തില്‍ രക്തക്കറയും ഇയാളുടെ ചെരുപ്പ് റോഡില്‍ കാണപ്പെട്ടതും മരണത്തില്‍ ദുരൂഹത സംശയിക്കുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

Continue Reading

Trending