Connect with us

crime

വിവാഹ വാഗ്ദാനം നല്‍കി തട്ടിപ്പ്; പതിനെട്ടുകാരിയില്‍ നിന്ന് 27.5 പവന്‍ സ്വര്‍ണവും 50,000 രൂപയും കൈക്കലാക്കി

കൊല്ലം പത്തനാപുരം പുന്നല ബംഗ്ലാദേശ് കോളനിയിലെ വേങ്ങവിള പടിഞ്ഞാശേരിയില്‍ തന്‍സീറിനെ(25)യാണ് മുട്ടം പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തത്

Published

on

മുട്ടം: സമൂഹമാധ്യമത്തിലൂടെ പരിചയം സ്ഥാപിച്ച ശേഷം പെണ്‍കുട്ടിയില്‍ നിന്നും സ്വര്‍ണവും പണവും തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍. ഇരുപത്തേഴര പവന്‍ സ്വര്‍ണവും 50,000 രൂപയുമാണ് കൈക്കലാക്കിയത്. കൊല്ലം പത്തനാപുരം പുന്നല ബംഗ്ലാദേശ് കോളനിയിലെ വേങ്ങവിള പടിഞ്ഞാശേരിയില്‍ തന്‍സീറിനെ(25)യാണ് മുട്ടം പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തത്.

വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഇദ്ദേഹം പതിനെട്ടുകാരിയുമായി സോഷ്യല്‍ മീഡിയയിലൂടെ ബന്ധം സ്ഥാപിച്ചു. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി രണ്ടു തവണയായി പെണ്‍കുട്ടിയില്‍ നിന്നു സ്വര്‍ണവും പണവും തട്ടിയെടുക്കുകയായിരുന്നു. മൂന്നു മാസം മുന്‍പാണ് രണ്ടു തവണയായി സ്വര്‍ണം തട്ടിയെടുത്തത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ മുട്ടം പൊലീസ് കേസെടുത്തു. 12 പവന്‍ സ്വര്‍ണം കണ്ടെടുത്തു. ബാക്കി സ്വര്‍ണം ചാലക്കുടിയിലെ 4 സ്വര്‍ണക്കടകളില്‍ വിറ്റതായി പൊലീസിനോടു സമ്മതിച്ചു. കൊട്ടാരക്കരയില്‍ നിന്നാണു പിടികൂടിയത്.

തട്ടിപ്പുനടത്തിയ ശേഷം 2 ആഴ്ചയിലേറെയായി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. പൊലീസ് കൊട്ടാരക്കരയിലെത്തി പഴയ മൊബൈല്‍ ലൊക്കേഷന്‍ വച്ചാണു പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മുട്ടം എസ്‌ഐ എന്‍.എസ്. റോയി, എഎസ്‌ഐ കെ.പി. അജി, ജയേന്ദ്രന്‍, സിപിഒമാരായ എസ്.ആര്‍. ശ്യാം, കെ.ജി. അനൂപ്, വി.പി. ഇസ്മായില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

 

crime

പത്തനംതിട്ട പോക്സോ കേസ്; മൂന്ന് പ്രതികൾ കൂടി കസ്റ്റഡിയിൽ

അറസ്റ്റിലായവരില്‍ ഇന്ന് വിവാഹനിശ്ചയം നടക്കാനിരുന്നയാളും

Published

on

പത്തനംതിട്ട പോക്‌സോ കേസില്‍ മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍. രാത്രി പമ്പയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. കേസില്‍ ഇതുവരെ 20 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 62 പേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പുതിയൊരു എഫ്‌ഐആര്‍ കൂടി പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്തു. എഫ്‌ഐആറുകളുടെ എണ്ണം ഇതോടെ എട്ടായി. ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകും.

സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ പത്തനംതിട്ട എസ്പിയോട് വനിത കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി നിര്‍ദേശം നല്‍കി.

കേസില്‍ ഒരു പ്രായപൂര്‍ത്തിയാകാത്ത പ്രതിയും ഇന്ന് വിവാഹനിശ്ചയം നടക്കാനിരിക്കുന്നയാളും ഉള്‍പ്പെടും. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

പത്തനംതിട്ട പോക്‌സോ കേസില്‍ മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍. രാത്രി പമ്പയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. കേസില്‍ ഇതുവരെ 20 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 62 പേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പുതിയൊരു എഫ്‌ഐആര്‍ കൂടി പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്തു. എഫ്‌ഐആറുകളുടെ എണ്ണം ഇതോടെ എട്ടായി. ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകും.

സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ പത്തനംതിട്ട എസ്പിയോട് വനിത കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി നിര്‍ദേശം നല്‍കി.

കേസില്‍ ഒരു പ്രായപൂര്‍ത്തിയാകാത്ത പ്രതിയും ഇന്ന് വിവാഹനിശ്ചയം നടക്കാനിരിക്കുന്നയാളും ഉള്‍പ്പെടും. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

പ്രതികളിലെ 42 പേരുടെ ഫോണ്‍ നമ്പര്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ ഫോണില്‍ നിന്ന് തന്നെയാണ് ലഭിച്ചത്. ആദ്യം പെണ്‍കുട്ടിയെ പീഡിപ്പിച്ചത് സുബിന്‍ എന്നയാളാണ്. ഇലവുന്തിട്ട സ്വദേശിയാണ് സുബിന്‍. പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഇയാള്‍ പലര്‍ക്കും അയച്ചു കൊടുത്തിരുന്നു. വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പെണ്‍കുട്ടിയെ ഇലവുന്തിട്ടയിലെ പ്രതികള്‍ പീഡിപ്പിച്ച 2 മാരുതി 800 കാറുകള്‍ പൊലീസ് ഇതിനകം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പത്തനംതിട്ടയില്‍ നിന്നും ഇലവുംതിട്ടയില്‍ നിന്നുമാണ് വാഹനം കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

കാറില്‍ വച്ച് പീഡനം നടന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു
അത്‌ലറ്റായ പെണ്‍കുട്ടിയെ പത്തനംതിട്ട ജില്ലയുടെ വിവിധ ഇടങ്ങളിലും ജില്ലക്ക് പുറത്തും തിരുവനന്തപുരത്തും എത്തിച്ചു പീഡിപ്പിച്ചെന്നാണ് മൊഴി. 64 പേരുടെ പേര് വിവരങ്ങള്‍ പെണ്‍കുട്ടി പറഞ്ഞതനുസരിച്ച് പൊലീസ് ശേഖരിച്ചു. പരമാവധി പ്രതികളെ ഉടന്‍ പിടികൂടാനാണ് പൊലീസ് നീക്കം. ദക്ഷിണ മേഖല ഡി ഐ ജിയാണ് അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തുന്നത്.

Continue Reading

crime

കണ്ണൂരില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; 14 പവനും 88,000 രൂപയും മോഷ്ടിച്ചു; സംഭവം വീട്ടുകാര്‍ വിവാഹ ചടങ്ങിന് പുറത്തുപോയപ്പോള്‍

സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Published

on

പൂട്ടിയിട്ട വീട്ടിൽ നിന്നു സ്വർണവും പണവും മോഷണം പോയി. കണ്ണൂർ തളാപ്പിലാണ് സംഭവം. 14 പവൻ സ്വർണവും 88,000 രൂപയുമാണ് മോഷണം പോയത്. കോട്ടാമ്മാർകണ്ടിക്ക് സമീപം ഉമൈബയുടെ വീട്ടിലാണ് മോഷണം. വീട്ടുകാർ ഒരു വിവാഹ ചടങ്ങിനായി പുറത്തു പോയപ്പോഴാണ് മോഷണം നടന്നത് എന്നാണ് നി​ഗമനം.

വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്നാണ് കള്ളൻ അകത്തു കയറിയത്. മുറികളിലെ അലമാരകളുടെ പൂട്ട് തകർത്ത് 12 സ്വർണ നാണയങ്ങളും 2 പവൻ മാലയും 88,000 രൂപയുമാണ് മോഷ്ടിച്ചത്. വീട്ടുടമസ്ഥ ഉമൈബയും കുടുംബവും വിദേശത്താണ്. ഇവരുടെ മകൻ നാദിർ തന്റെ സുഹൃത്തിന്റെ കല്യാണത്തിൽ പങ്കെടുക്കാനായി കഴിഞ്ഞ ആഴ്ച നാട്ടിലെത്തിയിരുന്നു.

ചെറുകുന്നിലെ കല്യാണത്തിൽ പങ്കെടുക്കാനായി നാദിർ തലേ ദിവസം തന്നെ വാതിൽ പൂട്ടി പോയി. വിവാഹ ആഘോഷം കഴിഞ്ഞ് നാദിർ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദ​ഗ്ധരും ഡോ​ഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോ​ഗമിക്കുന്നു.

Continue Reading

crime

തൃശൂർ കുന്നംകുളത്ത് സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി

പ്രതി മുതുവറ സ്വദേശി കണ്ണൻ ( 55 ) പൊലീസിന്‍റെ പിടിയിലായി.

Published

on

കുന്നംകുളത്ത് സ്ത്രീയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. നാടൻചേരി വീട്ടിൽ സിന്ധു(55) ആണു കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയായിരുന്നു കൊലപാതകം. പ്രതി മുതുവറ സ്വദേശി കണ്ണൻ ( 55 ) പൊലീസിന്‍റെ പിടിയിലായി.

ഇന്ന് രാത്രി എട്ടു മണിയോടെയാണ് സംഭവം. പ്രതി വീട്ടില്‍ കയറി യുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു പിന്നാലെ കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു.

ഇതിനിടെ പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. ഇയാളിൽനിന്ന് സിന്ധുവിന്റെ സ്വർണാഭരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

Continue Reading

Trending