News
യു.എസ് കുതന്ത്രങ്ങളെ അതിജീവിച്ച് കോവിഡ് വാക്‌സിൻ വാങ്ങും: ഇറാൻ

ടെഹ്‌റാൻ: അമേരിക്കയുടെ സമ്മർദ്ദ തന്ത്രങ്ങളെ അതിജീവിച്ച് ഇറാൻ കോവിഡ് വാക്‌സിൻ വാങ്ങുക തന്നെ ചെയ്യുമെന്ന് പ്രസിഡന്റ് ഹസൻ റൂഹാനി. വാക്‌സിൻ സ്വന്തമാക്കുന്ന കാര്യത്തിൽ രാജ്യത്തിന് ചില തടസ്സങ്ങളുണ്ടെന്ന് ഇറാൻ ജനത മനസ്സിലാക്കണം. പക്ഷെ, അവയ്‌ക്കൊന്നും നമ്മെ തടഞ്ഞുനിർത്താനാവില്ല. അൽപം വൈകിയാണെങ്കിലും വൻതുക ചെലവിട്ട് വാക്‌സിൻ സന്തമാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിനും മരുന്നും ഭക്ഷ്യവസ്തുക്കളും മാത്രമല്ല, രാജ്യത്തിന് പുറത്തുനിന്ന് വാങ്ങുന്ന ഏത് സാധനങ്ങൾക്കും യു.എസ് ഉപരോധങ്ങൾ തടസ്സം സൃഷ്ടിക്കുന്നുണ്ട്. അമേരിക്കയുടേത് സാമ്പത്തിക ഭീകരതയാണെന്ന് റൂഹാനി കുറ്റപ്പെടുത്തി. ഇറാന് കോവിഡ് വാക്‌സിൻ നൽകാതിരിക്കാൻ അമേരിക്ക ചരടുവലി നടത്തുന്നതായി ആരോപണമുണ്ട്. ഇറാനിൽ 10 ലക്ഷത്തിലേറെ പേരിൽ രോഗം സ്ഥിരീകരിക്കുകയും 54,000 പേർ മരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ദക്ഷിണ കൊറിയയിലുള്ള സെൻട്രൽ ബാങ്ക് ഫണ്ട് ഉപയോഗിച്ചാണ് ഇറാൻ കോവിഡ് വാക്‌സിൻ വാങ്ങാൻ ശ്രമിക്കുന്നത്. എന്നാൽ പണം സ്വിറ്റ്‌സർലാൻഡിലേക്ക് കൈമാറുന്നതിന് മുമ്പ് ഏതെങ്കിലുമൊരു അമേരിക്കൻ ബാങ്കിന് ട്രാൻസ്ഫർ ചെയ്യണമെന്നാണ് യു.എസ് ട്രഷറിയുടെ വാദം. യു.എസ് ബാങ്കിലൂടെ പണമിടപാട് നടത്താൻ സാധിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്റെ പണവും മറ്റ് സമ്പത്തും എവിടെക്കണ്ടാലും മോഷ്ടിക്കാൻ ശ്രമിക്കുന്ന അമേരിക്കയെ തങ്ങൾക്ക് എങ്ങനെ വിശ്വസിക്കാൻ സാധിക്കുമെന്ന് റൂഹാനി ചോദിക്കുന്നു.
kerala
പത്തനംതിട്ടയില്‍ കാട്ടാന ചരിഞ്ഞ സംഭവം: ആറുപേരെ കസ്റ്റഡിയിലെടുത്തത് നോട്ടീസ് നല്‍കാതെ
ആറുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് റേഞ്ച് ഓഫീസര്‍ സമ്മതിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

പത്തനംതിട്ട കോന്നിയില്‍ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന വനംവകുപ്പിന്റെ വാദം പൊളിയുന്നു. ആറുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് റേഞ്ച് ഓഫീസര്‍ സമ്മതിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
നോട്ടീസ് നല്‍കാതെയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. പാടം വനംവകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
അതേസമയം വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ഇറക്കിക്കൊണ്ടുപോയതില്‍ കെ.യു ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ജോലി തടസപ്പെടുത്തിയെന്നതുള്‍പ്പെടെ മൂന്ന് പരാതികളാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. ചൊവ്വാഴ്ച വൈകിട്ടാണ് ജനീഷ് പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ആളെ ഇറക്കിക്കൊണ്ടു പോയത്.
മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെയാണ് എംഎല്‍എ മോചിപ്പിച്ചത്.
News
എസ്പാന്യോളിനെ പരാജയപ്പെടുത്തി ബാഴ്സലോണ 28-ാം ലാ ലിഗ കിരീടം നേടി

വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ലാമിന്‍ യാമലിന്റെ തകര്‍പ്പന്‍ ഗോളിലൂടെ ബാഴ്സലോണ ലാ ലിഗ ചാമ്പ്യന്മാരായി. റയല്‍ മാഡ്രിഡിന് രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ, റയലിന് ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കഴിയില്ലെന്ന് യാമലിന്റെയും ഫെര്‍മിന്‍ ലോപ്പസിന്റെയും ഗോളില്‍ ഹാന്‍സി ഫ്‌ലിക്കിന്റെ ടീം ലോസ് ബ്ലാങ്കോസുമായി ഏഴ് പോയിന്റ് വ്യത്യാസത്തില്‍ മുന്നിലെത്തി, ബാഴ്സലോണ 28-ാം കിരീടം നേടി. ആറ് വര്‍ഷത്തിനിടെ രണ്ടാം തവണയും എസ്പാന്‍യോളിന്റെ മൈതാനത്ത് ലീഗ് നേടിയതിനാല്‍, ചാമ്പ്യന്‍സ് ലീഗ് മാത്രമാണ് ഈ സീസണില്‍ ആവേശകരമായ യുവ ബാഴ്സ ടീമിനെ ഒഴിവാക്കിയത്.
53 മിനിറ്റ് നീണ്ടുനിന്ന പിരിമുറുക്കമുള്ള ഡെര്‍ബി പോരാട്ടത്തിന് ശേഷം യമല്‍ ഒരു മികച്ച കേളിംഗ് ശ്രമത്തിലൂടെ ഗോള്‍ നേടി, 95-ാം മിനിറ്റില്‍ ലോപ്പസ് മറ്റൊരു ഗോള്‍ കൂടി നേടി വിജയം ഉറപ്പാക്കി. ‘ഇത് ആഘോഷിക്കാനുള്ള സമയമാണ്,’ ബാഴ്സ പരിശീലകന്‍ ഫ്‌ലിക് പറഞ്ഞു, അടുത്ത സീസണില്‍ തന്റെ ടീമില്‍ നിന്ന് കൂടുതല്‍ ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
കോര്‍ണെല്ലയില്‍ ഫ്‌ലിക്കിന്റെ ടീം പതുക്കെയാണ് തുടങ്ങിയത്, 16-ാമത് എസ്പാന്‍യോള്‍ കൗണ്ടര്‍-അറ്റാക്കില്‍ അപകടകാരിയായി കാണപ്പെട്ടു. എസ്പാന്‍യോളിന് ആദ്യ പിരിയഡില്‍ ലഭിച്ച ഏറ്റവും മികച്ച അവസരത്തില്‍ ഗോള്‍ നേടിയ ജാവി പുവാഡോയെ ഗോള്‍ വഴിയിലൂടെ മറികടക്കാന്‍ വോയ്സീച്ച് സ്സെസ്നി ഒരു മികച്ച സേവ് നടത്തി. പന്തില്‍ ബാഴ്സ ആധിപത്യം സ്ഥാപിച്ചെങ്കിലും ആദ്യ പകുതിയില്‍ വ്യക്തമായ അവസരങ്ങളൊന്നും സൃഷ്ടിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു.
17 വയസ്സുള്ള വിംഗ് മാന്ത്രികന്‍ യമലില്‍ നിന്നാണ് ഗോളാക്ക്രമണം വന്നത്. വലതുവശത്ത് നിന്ന് സിപ്പ് ചെയ്ത് ബോക്സിന് പുറത്ത് നിന്ന് മുകളിലെ മൂലയിലേക്ക് ഒരു റോക്കറ്റ് എറിഞ്ഞു, 2024 യൂറോ സെമിഫൈനലില്‍ ഫ്രാന്‍സിനെതിരെ സ്പെയിനിനായി അദ്ദേഹം നേടിയ ഗോളിന്റെ പകര്‍പ്പില്‍. സീസണിലെ കൗമാരക്കാരന്റെ എട്ടാമത്തെ ലാ ലിഗ സ്ട്രൈക്കായിരുന്നു ഇത്.
kerala
മാസപ്പടിക്കേസ്; എസ്എഫ്ഐഒ അന്വേഷണം ചോദ്യംചെയ്ത് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

മാസപ്പടിക്കേസില്‍ വീണ വിജയന് ഇന്ന് നിര്‍ണായകം. എസ്എഫ്ഐഒ അന്വഷണം ചോദ്യം ചെയ്ത് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. അതേസമയം സിഎംആര്‍എല്‍ – എക്സാലോജിക് സാമ്പത്തിക ഇടപാടിലെ അന്വേഷണം പൂര്‍ത്തിയാക്കി എസ്എഫ്ഐഒ നല്‍കിയ റിപ്പോര്‍ട്ട് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്.
അതേസമയം അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് കേരള ഹൈക്കോടതിയുടെ വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ അധികാര പരിധിയില്‍ വ്യക്തത വരുത്തുന്നത്. ഡല്‍ഹി ഹൈക്കോടതിയുടെ വാക്കാല്‍ വിലക്ക് ലംഘിച്ചാണ് എസ്എഫ്ഐഒ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് സിഎംആര്‍എലിന്റെ വാദം. ഇത്തരമൊരു വിലക്കില്ലെന്നാണ് എസ്എഫ്ഐഒയുടെ നിലപാട്. ഇക്കാര്യത്തിലും ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വ്യക്തത വരുത്തിയേക്കും. കഴിഞ്ഞ രണ്ട് തവണ പരിഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടുവെങ്കിലും ഹര്‍ജി സിംഗിള്‍ ബെഞ്ച് പരിഗണിച്ചിരുന്നില്ല.
-
india3 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala3 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
local3 days ago
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News23 hours ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india1 day ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala3 days ago
‘കേരളത്തില്‍ ഷവര്‍മ കഴിച്ചു മരിച്ചവരില്‍ ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്‍മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്‍എസ്എസ് നേതാവ്