Connect with us

main stories

ശിവശങ്കര്‍ വീണ്ടും അറസ്റ്റില്‍

കസ്റ്റംസ് അധികൃതര്‍ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവില്‍ ഇഡി അറസ്റ്റ് ചെയ്തിട്ടുള്ള ശിവശങ്കര്‍ കാക്കനാട് ജയിലിലാണ്.

Published

on

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കസ്റ്റംസ് അധികൃതര്‍ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവില്‍ ഇഡി അറസ്റ്റ് ചെയ്തിട്ടുള്ള ശിവശങ്കര്‍ കാക്കനാട് ജയിലിലാണ്.

അറസ്റ്റ് രേഖപ്പെടുത്താൻ ഇന്നലെ കോടതി അനുമതി നൽകിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കസ്റ്റംസ് സൂപ്രണ്ട് വി. വിവേകാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെയാണ് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കിയത്.

എറണാകുളം സെഷന്‍സ് കോടതിയാണ് അറസ്റ്റിന് അനുമതി നല്‍കിയത്. ശിവശങ്കറിന്‍റെ പങ്കിന് തെളിവ് കിട്ടിയെന്ന് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി. അതേസമയം യുഎഇ കോൺസുൽ ജനറലും അറ്റാഷെയും വിദേശത്തേക്ക് ഡോളർ കടത്തിയെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. നിരവധി തവണ ഇരുവരും വിദേശത്തേക്ക് ഡോളർ കടത്തിയെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്.

വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സ്വപ്നയെയും സരിതിനെയും കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന കസ്റ്റംസിന്റെ അപേക്ഷ ഇന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതി പരിഗണിക്കും. രണ്ടു പേരെയും വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

kerala

സംഘപരിവാര്‍ ആക്രമണത്തിനു പിന്നാലെ എമ്പുരാന് വെട്ട്; അടുത്തയാഴ്ച തീയറ്ററില്‍ പുതിയ പതിപ്പ്

സിനിമ റിലീസായതിനു പിന്നാലെ നായകന്‍ മോഹന്‍ലാലിനും സംവിധായകന്‍ പൃഥ്വിരാജിനുമെതിരെ വ്യാപക പ്രതിഷേധണമാണ് ഉയരുന്നത്.

Published

on

സംഘപരിവാര്‍ ആക്രമണത്തിനു പിന്നാലെ എമ്പുരാനില്‍ ചില ഭാഗങ്ങളില്‍ മാറ്റം വരുത്താന്‍ ധാരണ. വോളന്ററി മോഡിഫിക്കേഷന്‍ വരുത്തും. വ്യാപക പ്രതിഷേധം മൂലമാണ് തീരുമാനം. തിങ്കളാഴ്ചയോടെ മാറ്റം പൂര്‍ത്തിയാക്കും. അത് വരെ നിലവിലെ സിനിമ പ്രദര്‍ശനം തുടരും. ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യും. ചില രംഗങ്ങള്‍ ഒഴിവാക്കാനും സാധ്യതയുണ്ട്.

സിനിമ റിലീസായതിനു പിന്നാലെ നായകന്‍ മോഹന്‍ലാലിനും സംവിധായകന്‍ പൃഥ്വിരാജിനുമെതിരെ വ്യാപക പ്രതിഷേധണമാണ് ഉയരുന്നത്. സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് കലാപത്തെ ഓര്‍മ്മപ്പെടുത്തുന്ന സീനുകള്‍ ഉള്‍പ്പെടുത്തിയതാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ പ്രകോപിപ്പിച്ചത്. എമ്പുരാന്‍ സിനിമ ബഹിഷ്‌കരിക്കാനും ആഹ്വാനവുമുണ്ട്.

ഹിന്ദുവിരുദ്ധ അജണ്ടയാണ് ചിത്രത്തിലെന്ന് ആര്‍എസ്എസ് മുഖപത്രം ആരോപിച്ചിരുന്നു. 2002 ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് രാഷ്ട്രീയ അജണ്ടയാണ് നടപ്പാക്കിയതെന്നും ലേഘനത്തില്‍ പറയുന്നു. മോഹന്‍ലാല്‍ ആരാധകരെ വഞ്ചിച്ചെന്നും പ്രഥ്വിരാജ് ഹിന്ദു വിരുദ്ധ സിനിമയാണ് നിര്‍മിച്ചതെന്നും ഓര്‍ഗനൈസറില്‍ പറയുന്നു.

വിമര്‍ശനത്തിനിടയായ ഭാഗങ്ങളില്‍ മാറ്റം വരുത്തിയ പതിപ്പ് അടുത്തായഴ്ച തീയറ്ററില്‍ എത്തും.

 

 

Continue Reading

film

വിവാദ ഭാഗങ്ങള്‍ പരിശോധിക്കുന്നതിന് എമ്പുരാന്‍ റീ സെന്‍സറിങ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ എമ്പുരാന്റെ വിവാദ ഭാഗങ്ങള്‍ പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡ്.

Published

on

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ എമ്പുരാന്റെ വിവാദ ഭാഗങ്ങള്‍ പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡ്. സിനിമയ്ക്കെതിരെ ബിജെപിയും ആര്‍എസ്എസ് മുഖപത്രവും പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ് തീരുമാനം. ചിത്രം റീ സെന്‍സറിങ് ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റീ സെന്‍സറിങ്ങിന് വിധേയമാക്കിയാല്‍ വിവാദ ഭാഗങ്ങള്‍ നീക്കിയേക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തീയറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ പിന്നാലെ വിവാദവും പ്രതിഷേധവും ഉയരുകയായിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തി.

അതേസമയം ചിത്രത്തിനെതിരായ വിമര്‍ശനങ്ങള്‍ ഏറ്റെടുക്കാന്‍ ബിജെപി തയ്യാറായില്ല. സിനിമയെ സിനിമയായി കാണണം എന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശും വ്യക്തമാക്കിയത്. ചിത്രത്തിനെതിരെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ രംഗത്തെത്തി.

എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെണെന്നും മോഹന്‍ലാല്‍ ആരാധകരെ വഞ്ചിച്ചെന്നും ഓര്‍ഗനൈസറിലെ ലേഖനത്തില്‍ പറയുന്നു. 2022ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണെന്നും ലേഘനത്തില്‍ പറയുന്നു.

 

Continue Reading

main stories

മ്യാന്മര്‍, തായ്‌ലന്‍ഡ് ഭൂചലനം; മരണം 694 കടന്നു

1600 ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്

Published

on

മ്യാന്മറിലും തായ്‌ലന്‍ഡിലുമുണ്ടായ ഭൂചലനത്തില്‍ 694 പേര്‍ മരിച്ചതായും 1600 ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് .റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിന് പിന്നാലെ മ്യാന്‍മറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മരണസംഖ്യ 10,000 കവിയുമെന്ന് യുഎസ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

അതേസമയം കെട്ടിട്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കുവേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഭൂചലനത്തില്‍ മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെ തകര്‍ന്നടിഞ്ഞു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്ക് പ്രകാരം മാന്റെലെയില്‍ നിന്ന് 17.2 കിലോമീറ്റര്‍ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. മ്യാന്‍മറില്‍, രാജ്യത്തെ ഏറ്റവും വലിയ ആശ്രമങ്ങളിലൊന്നായ മാ സോ യാനെ മൊണാസ്ട്രി ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു, നയ്പിഡാവിലെ മുന്‍ രാജകൊട്ടാരത്തിനും സര്‍ക്കാര്‍ ഭവനത്തിനും കേടുപാടുകള്‍ സംഭവിച്ചു. റോഡുകളും പാലങ്ങളും തകര്‍ന്നു. അതേസമയം അണക്കെട്ട് പൊട്ടി താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിന് തെക്ക് പടിഞ്ഞാറുള്ള സാഗൈങ്ങ് മേഖലയില്‍, 90 വര്‍ഷം പഴക്കമുള്ള ഒരു പാലം തകര്‍ന്നു, മണ്ഡലയെയും മ്യാന്‍മറിലെ ഏറ്റവും വലിയ നഗരമായ യാങ്കോണിനെയും ബന്ധിപ്പിക്കുന്ന ഹൈവേയുടെ ചില ഭാഗങ്ങളും തകര്‍ന്നു.

Continue Reading

Trending