Connect with us

main stories

അംബാനിക്കും മീതെ; 2020ല്‍ ഒരു ദിവസം 449 കോടിയുടെ വളര്‍ച്ച- മോദിക്കാലത്ത് കുതികുതിച്ച് അദാനി

മോദി അധികാരത്തില്‍ എത്തിയ ശേഷം മാത്രം അദാനിയുടെ ആസ്തിയില്‍ 230 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത് എന്നാണ് കണക്കുകള്‍.

Published

on

ന്യൂഡല്‍ഹി: 2020 ല്‍ സമ്പത്തിന്റെ വളര്‍ച്ചയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ കടത്തി വെട്ടി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. ബ്ലൂംബര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സില്‍ ഈ വര്‍ഷം 19.1 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ചയാണ് അദാനിക്കുണ്ടായത്. മുകേഷ് അംബാനക്ക് 16.4 ബില്യണ്‍ ഡോളര്‍ വളര്‍ച്ചയും.

2010ലെ ആദ്യ പത്തര മാസത്തില്‍ അദാനി സ്വന്തം ആസ്തിയിലേക്ക് കൂട്ടിച്ചേര്‍ത്തത് 1.41 ലക്ഷം കോടി രൂപയാണ്. അഥവാ, ദിനംപ്രതി 449 കോടി രൂപ! ഈ വര്‍ഷത്തേത് അടക്കം അദാനിയുടെ മൊത്തം ആസ്തി 30.4 ബില്യണ്‍ ഡോളറാണ്. മുകേഷ് അംബാനിയുടേത് 75 ബില്യണ്‍ ഡോളറും. ബ്ലൂംബര്‍ഗ് സൂചിക പ്രകാരം ആഗോള തലത്തില്‍ അതിസമ്പന്നരുടെ പട്ടികയില്‍ നാല്‍പ്പതാമതാണ് അദാനി. മുകേഷ് അംബാനി പത്താമതും.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗൗതം അദാനിയും

ടെസ്‌ലയുടെ ഇലന്‍ മസ്‌കാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സമ്പത്തുണ്ടാക്കിയത്. 92 ബില്യണ്‍ യുഎസ് ഡോളറാണ് മസ്‌ക് സമ്പാദിച്ചത്. ആമസോണ്‍ സിഇഒ ജെഫ് ബെസോസിന്റെ സമ്പത്തില്‍ 68 ബില്യണിന്റെയും ചൈനീസ് ബീവറേജ് കമ്പനി നോങ്ഫു സ്പ്രിങ് മേധാവി ഴോങ് ഷാന്‍ഷാന്റെ ആസ്തിയില്‍ 57 ബില്യണിന്റെയും വര്‍ധനയുണ്ടായി.

അദാനി ഗ്രീന്‍, അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെ ഓഹരിവിലയിലുണ്ടായ വര്‍ധനയാണ് ഗൗതം അദാനിയുടെ സമ്പത്ത് വര്‍ധിക്കാനുണ്ടായ കാരണം. ഈ വര്‍ഷം അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരിയില്‍ 551 ശതമാനം വര്‍ധനയാണ് ഉണ്ടായിരുന്നത്. അദാനി ഗ്യാസിന്റെ ഓഹരി 103 ശതമാനവും അദാനി എന്റര്‍പ്രൈസിന്റെ ഓഹരി 85 ശതമാനവും വര്‍ധിച്ചു. എന്നാല്‍ അദാനി പവറിന്റെ ഓഹരിയില്‍ ഇടിവു രേഖപ്പെടുത്തി; 38 ശതമാനം.

മുകേഷ് അംബാനി

1988ല്‍ ചരക്കു വ്യാപാരി മാത്രമായിരുന്ന ഗൗതം അദാനിക്ക് ഇപ്പോള്‍ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഊര്‍ജം, ലോജിസ്റ്റിക്, അഗ്രിബിസിനസ്, റിയല്‍ എസ്‌റ്റേറ്റ്, ഫൈനാന്‍ഷ്യല്‍ സര്‍വീസ്, ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍, പ്രതിരോധം തുടങ്ങിയ മേഖലയില്‍ എല്ലാം വന്‍കിട നിക്ഷേപം ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുപ്പക്കാരനായാണ് അദാനി അറിയപ്പെടുന്നത്. മോദി അധികാരത്തില്‍ എത്തിയ ശേഷം മാത്രം അദാനിയുടെ ആസ്തിയില്‍ 230 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത് എന്നാണ് കണക്കുകള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘മാനവിക ഐക്യവും പരസ്പര സ്നേഹവും ഊട്ടിയുറപ്പിക്കുന്നതിന് അനിവാര്യമായ കൂടിയിരുത്തം’: സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍

സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പ്രഭാഷണങ്ങളിലൂടെ പരിപാടി സാഹോദര്യത്തിന്റെ വേദിയായി മാറി.

Published

on

തിരുവനന്തപുരത്ത് കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോ ഓപ്പറേഷന്‍ നടന്നു. പരിപാടിയില്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പങ്കെടുത്തു. ഇത് മാനവിക ഐക്യവും പരസ്പര സ്നേഹവും ഊട്ടിയുറപ്പിക്കുന്നതിന് അനിവാര്യമായ കൂടിയിരുത്തത്തിന് വഴിയൊരുക്കിയെന്നും ആശയങ്ങളിലും അഭിപ്രായങ്ങളിലും വ്യത്യാസങ്ങളുള്ള മനുഷ്യരുടെ ഒത്തുകൂടലായി മാറുകയായിരുന്നെന്നും സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പ്രഭാഷണങ്ങളിലൂടെ പരിപാടി സാഹോദര്യത്തിന്റെ വേദിയായി മാറി.

കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ് കത്തോലിക്കാ ബാവാ (കെ.സി.ബി.സി പ്രസിഡന്റ്), സ്വാമി അശ്വതി തിരുനാള്‍, പി മുഹമ്മദാലി (ഗള്‍ഫാര്‍), ഫാ. യൂജിന്‍ പെരേര (ലത്തീന്‍ സഭ), പി രാമചന്ദ്രന്‍ (സി.സി.സി ജനറല്‍ സെക്രട്ടറി), ഡോ. പി.പി ഷൊഹൈബ് മൗലവി (പാളയം ഇമാം), ഡോ. ഹുസൈന്‍ മടവൂര്‍, ഫാ. ജേക്കബ് പാലക്കാപ്പള്ളി (കെ.സി.ബി.സി സെക്രട്ടറി), പുനലൂര്‍ സോമരാജന്‍, സി.എച്ച് റഹീം, എം.എം സഫര്‍, ഫാ. തോമസ് കയ്യാലക്കല്‍, അഡ്വ. മുഹമ്മദ് ഷാ, സാജന്‍ വേളൂര്‍, എം.എസ് ഫൈസല്‍ ഖാന്‍, ഡോ. പി നസീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

Continue Reading

kerala

മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശം; കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.

Published

on

ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനു തിരിച്ചടി. കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ഭരണസ്വാധീനം ഉപയോഗിച്ച് സജി ചെറിയാന്‍ കേസ് അട്ടിമറിച്ചുവെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. പൊലീസിന്റെ കേസ് ഡയറി ഹാജരാക്കാന്‍ കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു.

കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, ച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം എന്നായിരുന്നു വിവാദ പ്രസംഗത്തിന്റെ ഭാഗം. പ്രസംഗത്തിലെ കുന്തം, കുടച്ചക്രം എന്നീ പ്രയോഗങ്ങള്‍ എന്തുദ്ദേശിച്ചിട്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. പരാമര്‍ശങ്ങള്‍ ഭരണഘടനയെ അവഹേളിക്കുന്നതല്ല എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും ഹൈക്കോടതി ചോദിച്ചു.

2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സിപിഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം.

 

Continue Reading

kerala

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; പഞ്ചായത്തുകളിലെ ഉയര്‍ന്ന പോളിങ് അനുകൂലമാകുമെന്ന് കോണ്‍ഗ്രസ്

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 70.51 ആണ് പാലക്കാട്ടെ പോളിങ് ശതമാനം.

Published

on

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പഞ്ചായത്തുകളിലെ ഉയര്‍ന്ന പോളിങ് ശതമാനം അനുകൂലമാകുമെന്ന് കോണ്‍ഗ്രസ്. പോളിങ് ശതമാനം ഉയരുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 70.51 ആണ് പാലക്കാട്ടെ പോളിങ് ശതമാനം.

മാത്തൂരില്‍ 78% ശതമാനം പോളിങ് നടന്നായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ച സ്ലിപ്പുകളിലെ കണക്കിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പറയുന്നു.
അതേസമയം പിരായിരിയിലും കണ്ണാടിയിലും പോളിങ് കൂടിയിട്ടുണ്ട്. നഗരസഭയില്‍ വോട്ടിങ്ങിലെ കുറവ് ബിജെപി കേന്ദ്രങ്ങളിലെ മന്ദതയായാണ് കോണ്‍ഗ്രസ് പറയുന്നത്. മികച്ച ഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കുമെന്ന് യുഡിഎഫ് പ്രതീക്ഷയിലാണ്.

ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷം പതിനായിരം കടക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ചേലക്കരയിലും യുഡിഎഫ് ജയിക്കുമെന്നും സതീശന്‍ പറഞ്ഞു.

 

Continue Reading

Trending