Connect with us

india

ബിഹാറില്‍ നിന്ന് ബംഗാളിലേക്ക്; ഉവൈസി വംഗനാട്ടില്‍ എന്തു ചെയ്യും?

തീവ്രവലതു പക്ഷത്തിന്റെ ഉയര്‍ച്ചയാണ് എഐഎംഐഎമ്മിന്റെ ഇന്ധനം

Published

on

ഹൈദരാബാദ്: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റു പിടിച്ചതിന് പിന്നാലെ തങ്ങളുടെ അടുത്ത ലക്ഷ്യം പശ്ചിമബംഗാളാണ് എന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) പ്രഖ്യാപിച്ചിരുന്നു. ബംഗാളിന് ശേഷം നടക്കുന്ന യുപി തെരഞ്ഞെടുപ്പിലും തങ്ങളുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഈ വര്‍ഷമാണ് പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പ്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ യുപി തെരഞ്ഞെടുപ്പും.

മുസ്‌ലിം വോട്ടുകളില്‍ കണ്ണ്

തീവ്രവലതു പക്ഷത്തിന്റെ ഉയര്‍ച്ചയാണ് എഐഎംഐഎമ്മിന്റെ ഇന്ധനം. മുസ്‌ലിം പോക്കറ്റുകള്‍ ലക്ഷ്യമിട്ടുള്ള പ്രചാരണമാണ് പൊതുവെ പാര്‍ട്ടി നടത്തുന്നത്. ബിഹാറില്‍ ദളിത് പാര്‍ട്ടിയായ മായാവതിയുടെ ബിഎസ്പിയും പ്രകാശ് അംബേദ്കറിന്റെ വിബിഎയും കൂടെ ചേര്‍ന്നപ്പോഴാണ് പാര്‍ട്ടിക്ക് എക്കാലത്തെയും മികച്ച പ്രകടനം നടത്താനായത്.

മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള കിഷന്‍ഗഞ്ച് ലോക്‌സഭാ മണ്ഡലത്തിലെ നാലു സീറ്റിലും-അമൗര്‍, ബൈസി, ബഹദൂര്‍ഗഞ്ച്, കോച്ചല്‍ധമാന്‍- പാര്‍ട്ടി ജയിച്ചു. 2019ലെ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച കിഷന്‍ഗഞ്ചില്‍ തോല്‍ക്കുകയും ചെയ്തു. അറാറിയ ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന ജോകിഹട്ട് ആണ് എംഐഎം ജയിച്ച മറ്റൊരു മണ്ഡലം. 20 മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. ഇതില്‍ 14 പേരും മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ സീമാഞ്ചലില്‍ ആയിരുന്നു.

ബംഗാളിലെ മുസ്‌ലിം വോട്ടു ബാങ്ക്

ബിഹാറിലെ സീമാഞ്ചലിന് സമാനമായ സാമുദായിക പശ്ചാത്തലമാണ് പശ്ചിമബംഗാളില്‍ ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങള്‍ക്കുള്ളത്. മുസ്‌ലിം ഭൂരിപക്ഷ ജില്ലകളും ഏറെ. മുര്‍ഷിദാബാദ് 66.20%, മാള്‍ഡ 51.30%, ഉത്തരദിനാജ്പൂര്‍ 50%, ദക്ഷിണബംഗാളിലെ ബീര്‍ഭൂം 37%, സൗത്ത് 24 പര്‍ഗാനാസ് 35.6% എന്നിങ്ങനെയാണ് ഈ ജില്ലകളിലെ മുസ്‌ലിം ജനസംഖ്യ. 2011ലെ സെന്‍സസ് പ്രകാരം 27.01% ശതമാനമാണ് പശ്ചിമബംഗാളിലെ മൊത്തം മുസ്‌ലിം ജനസംഖ്യ. സംസ്ഥാനത്തെ 294ല്‍ 120 സീറ്റുകളിലും മുസ്‌ലിംകള്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നുണ്ട്.

ഈ ജില്ലകളിലെ നാലോ അഞ്ചോ സീറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഉവൈസി പ്രഖ്യാപിച്ചിട്ടുണ്ട്. പരമ്പരാഗതമായി കോണ്‍ഗ്രസിനും തൃണമൂല്‍ കോണ്‍ഗ്രസിനുമാണ് മുസ്‌ലിംകള്‍ വോട്ടു ചെയ്യാറുള്ളത്. മുര്‍ഷിദാബാദില്‍ മേധാവിത്വം കോണ്‍ഗ്രസിനാണ് എങ്കില്‍ മറ്റിടത്തെല്ലാം തൃണമൂല്‍ കോണ്‍ഗ്രസാണ്. ഉവൈസിയുടെ പാര്‍ട്ടി കൂടി ഗോദയില്‍ എത്തുന്നതോടെ ഈ വോട്ടുകളില്‍ വിള്ളലുകള്‍ വീഴുമെന്ന് തീര്‍ച്ച.

ബിജെപിയുടെ വരവ്

ഇതുവരെ കുമ്പിളില്‍ ഒതുങ്ങാത്ത സംസ്ഥാനമാണ് ബിജെപിക്ക് പശ്ചിമബംഗാള്‍. ഇത്തവണ ഏതുവിധേനയും ബംഗാള്‍ പിടിക്കുമെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. വോട്ടു ഭിന്നിപ്പിക്കാന്‍ വേണ്ട എല്ലാ അടവുകളും ബിജെപി പയറ്റുമെന്ന് ഉറപ്പ്. ഇതിന്റെ ഭാഗമായാണ് പൗരത്വ ഭേദഗതി നിയമം പാസാക്കുക തന്നെ ചെയ്യുമെന്ന് ഈയിടെ ആഭ്യന്തര മന്ത്രി അമിത് ബംഗാളിലെത്തി പ്രഖ്യാപിച്ചത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും അക്കാര്യം വ്യക്തമാക്കിയിരുന്നു. സിഎഎയും എന്‍ആര്‍സിയും ബംഗാള്‍ പ്രചാരണത്തെ പിടിച്ചു കുലുക്കുന്ന ഒന്നായി മാറും എന്നതില്‍ സംശയമില്ല.
മുസ്‌ലിം വോട്ടുകള്‍ ഭിന്നിക്കുന്നത് ബിജെപിക്കാണ് ഗുണം ചെയ്യുക എന്നതില്‍ സംശയമില്ല. നഷ്ടമുണ്ടാക്കുന്നത് മമത ബാനര്‍ജിക്കും. കോണ്‍ഗ്രസും ഇടതുപക്ഷവും പൊതുവെ ദുര്‍ബലരാണ് താനും.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ 18 സീറ്റുകളില്‍ ഏഴെണ്ണം വടക്കന്‍ ബംഗാള്‍ ജില്ലകളില്‍ നിന്നാണ്. ഇതില്‍ ഉത്തര്‍ദിനാജ്പൂരിലെ റായ്ഗഞ്ച്, മാള്‍ഡയിലെ വടക്കന്‍ മാള്‍ഡ, സൗത്ത് ദിനാജ്പൂരിലെ ബേലൂര്‍ഘട്ട് എന്നിവ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ജെ.പി.സിയില്‍ പ്രതിപക്ഷത്തു നിന്ന് പ്രിയങ്കഗാന്ധിയും

വയനാട് കോണ്‍ഗ്രസ് എം പി പ്രിയങ്ക ഗാന്ധി ഉള്‍പ്പടെ 31 അംഗങ്ങൾ സമിതിയിലുണ്ട്.

Published

on

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ പരിശോധിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ചു. ബിജെപി അംഗവും മുന്‍ നിയമ സഹ മന്ത്രിയുമായ പി.പി ചൗധരിയാണ് സമിതി അധ്യക്ഷൻ. വയനാട് കോണ്‍ഗ്രസ് എം പി പ്രിയങ്ക ഗാന്ധി ഉള്‍പ്പടെ 31 അംഗങ്ങൾ സമിതിയിലുണ്ട്. ലോക്സഭയില്‍ നിന്ന് 21 അംഗങ്ങളും രാജ്യസഭയില്‍ നിന്ന് പത്ത് പേരുമാണുള്ളത്.

കോണ്‍ഗ്രസിലെ മനീഷ് തിവാരിയും സുഖ്‌ദേവ് ഭഗത്തും, ശിവസേനയുടെ ശ്രീകാന്ത് ഷിന്‍ഡെ, സമാജ് വാദി പാര്‍ട്ടിയുടെ ധര്‍മേന്ദ്ര യാദവ്, ടിഎംസിയുടെ കല്യാണ് ബാനര്‍ജി, ഡിഎംകെയുടെ ടിഎം സെല്‍വഗണപതി, ടിഡിപിയുടെ ജി.എം ഹരീഷ് ബാലയോഗി, എന്‍സിപിയുടെ സുപ്രിയ സുലെ (ശരദ് പവാര്‍), ആര്‍എല്‍ഡിയുടെ ചന്ദന്‍ ചൗഹാനും ജനസേനയിലെ ബാലഷോരി വല്ലഭനേനിയുമാണ് സമിതിയിലുള്ള മറ്റ് ലോക്സഭാ അംഗങ്ങള്‍.

അടുത്ത സമ്മേളനത്തിന്റെ അവസാന ആഴ്ചയിലെ ആദ്യ ദിവസം ജെപിസി റിപ്പോര്‍ട്ട് പാര്‍ലമെന്റിന് സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തോടെയാണ് സമിതി രൂപീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം നിയമ മന്ത്രി ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്‍ ജെപിസിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ അംഗബലം ലോക്സഭയില്‍ സര്‍ക്കാരിനില്ലെന്ന് അവതരണാനുമതി തേടിയ ഘട്ടത്തില്‍ വെളിപ്പെട്ടിരുന്നു. ഭരണഘടനാ ഭേദഗതി പാസാക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം (362 പേരുടെ പിന്തുണ) വേണം. എന്‍ഡിഎയ്ക്ക് 293 ഉം പ്രതിപക്ഷ ഇൻഡ്യാ കൂട്ടായ്മയ്ക്ക് 234ഉം അംഗങ്ങളാണുള്ളത്. എന്‍ഡിഎയുടെ ഭാഗമല്ലാത്ത നാല് എംപിമാരുള്ള വൈഎസ്ആര്‍സിപിയും അകാലിദളിന്റെ ഏക അംഗവും പിന്തുണച്ചാലും എന്‍ഡിഎ 300ല്‍പ്പോലുമെത്തില്ല. അവതരണ പ്രമേയം വോട്ടിനിട്ടപ്പോള്‍ പിന്തുണച്ചത് 269 അംഗങ്ങള്‍.198 പേര്‍ എതിര്‍ത്തു. വിപ്പ് നല്‍കിയിട്ടും ഇരുപത് ബിജെപി എംപിമാര്‍ വിട്ടുനിന്നു. എന്‍ഡിഎയുടെ പ്രധാന ഘടകകക്ഷിയായ ജെഡിയുവിലെ ആരും പിന്തുണച്ച് സംസാരിച്ചില്ല.

Continue Reading

india

മുംബൈയില്‍ യാത്രാബോട്ട് മുങ്ങി ഒരു മരണം; 20 ഓളം യാത്രക്കാര്‍കാകായി തിരച്ചില്‍ തുടരുകയാണ്

യാത്ര ബോട്ടില്‍ മറ്റൊരു സ്പീഡ് ബോട്ട് ഇടിച്ചതാണ് അപകടത്തിന് കാരണം

Published

on

മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്ക് സമീപം യാത്രക്കാരുമായി പോയ ബോട്ട് അപകടത്തില്‍ പെട്ട് ഒരു മരണം. ഗേറ്റ്‌വേയില്‍ നിന്ന് മുംബൈക്ക് സമീപമുള്ള എലിഫന്റ ദ്വീപിലേക്ക് പോവുകയായിരുന്ന ബോട്ടാണ് മുങ്ങിയത്. ഇതില്‍ 80 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് അറിയാന്‍ സാധിക്കുന്നത്. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്.

അപകടത്തില്‍പ്പെട്ട 60 ലേറെ പേരെ ഇതുവരെ രക്ഷപ്പെടുത്തി. യാത്ര ബോട്ടില്‍ മറ്റൊരു സ്പീഡ് ബോട്ട് ഇടിച്ചതാണ് അപകടത്തിന് കാരണം. ഇടിയുടെ ആഘാതത്തില്‍ ബോട്ട് മറിയുകയായിരുന്നു.

Continue Reading

india

ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് ഡല്‍ഹി കോടതി ഏഴ് ദിവസത്തെ ജാമ്യം അനുവദിച്ചത്.

Published

on

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വിദ്യാര്‍ത്ഥി ആക്ടിവിസ്റ്റ് ഉമര്‍ഖാലിദിന് ഇടക്കാല ജാമ്യം. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് ഡല്‍ഹി കോടതി ഏഴ് ദിവസത്തെ ജാമ്യം അനുവദിച്ചത്.

ജാമ്യമോ വിചാരണയോ ഇല്ലാതെ 2020 മുതല്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ് ഉമര്‍ ഖാലിദ്. ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബര്‍ 14ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥിയായ ഉമര്‍ ഖാലിദിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ പോലുള്ള പ്രത്യേക നിയമങ്ങളുടെ പരിധിയില്‍വരുന്ന കുറ്റങ്ങള്‍ക്ക് പോലും ജാമ്യം നല്‍കാമെന്ന സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ട്. ജാമ്യം തേടി നിരവധി തവണ ഉമര്‍ ഖാലിദ് പല കോടതികളെയും സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല.

2020 ലെ കലാപവുമായി ബന്ധപ്പെട്ട കേസുകളിലൊന്നില്‍ ഖാലിദിനെ മറ്റ് 17 പേര്‍ക്കൊപ്പം പൊലീസ് പ്രതിയാക്കി. അവരില്‍ പലരും ജാമ്യത്തിലിറങ്ങിയെങ്കിലും ജയിലിലടച്ച് ഒന്നര വര്‍ഷത്തിന് ശേഷം 2022 മാര്‍ച്ചില്‍ കര്‍ക്കര്‍ദൂമ കോടതി ഖാലിദിന് ആദ്യമായി ജാമ്യം നിഷേധിക്കുകയായിരുന്നു. പിന്നീട്, ഡല്‍ഹി ഹൈകോടതിയും ജാമ്യം നിഷേധിച്ചു. തുടര്‍ന്ന് ഖാലിദ് സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പിച്ചു. 11 മാസത്തിനിടെ 14 തവണ സുപ്രീംകോടതിക്ക് മുമ്പാകെയുള്ള ഉമര്‍ ഖാലിദിന്റെ ഹരജി മാറ്റിവെച്ചു.

 

Continue Reading

Trending