Connect with us

india

ബിഹാറില്‍ ബിജെപി സഖ്യത്തെ വിറപ്പിച്ച് തേജ്വസി യാദവ്; മഹാറാലികളില്‍ തേജസ്വിയെ കേള്‍ക്കാനെത്തുന്നത് പതിനായിരങ്ങള്‍

കോണ്‍ഗ്രസിനെയും ഇടത് പാര്‍ട്ടികളെയും കൂടെ നിര്‍ത്തി ബിജെപി വിരുദ്ധരുടെ ഒരു സഖ്യത്തെ ബിഹാറില്‍ കെട്ടിപ്പടുക്കാന്‍ തേജസ്വി യാദവിന് കഴിഞ്ഞിട്ടുണ്ട്.

Published

on

പാറ്റ്‌ന: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ ബിഹാറില്‍ കാണുന്നത് ഒരു യുവനേതാവിന്റെ താരോദയം. ഇപ്പോള്‍ ബിഹാറിലെത്തുന്ന ആരും എന്‍ഡിഎ സഖ്യം വിജയിക്കുമെന്ന് പറയില്ല. അത്രക്ക് ശക്തമാണ് തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യം. കോണ്‍ഗ്രസ്-ആര്‍ജെഡി-ഇടത് പാര്‍ട്ടികള്‍ എന്നിവരടങ്ങുന്ന മഹാസഖ്യത്തിന്റെ റാലികളില്‍ സംഗമിക്കുന്നത് പതിനായിരങ്ങളാണ്. തേജസ്വി യാദവാണ് മഹാസഖ്യത്തെ നയിക്കുന്നത്.

ബിഹാര്‍ അടക്കിവാണ ലാലു പ്രസാദ് യാദവെന്ന അതികായകന്റെ മകന്‍ കരുത്തനായ നേതാവായി വളരുന്നതാണ് രാജ്യം കാണുന്നത്. തേജസ്വിയുടെ ജനപ്രീതി വന്‍ തോതില്‍ വര്‍ധിച്ചതോടെ ബിജെപി നേതൃത്വം ശരിക്കും അങ്കലാപ്പിലായിട്ടുണ്ട്. ഇത്രയും കാലം അവര്‍ തേജസ്വിയെ അവഗണിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി നിത്യാനന്ദ റായ് സംവാദത്തിനായി തേജസ്വിയെ വെല്ലുവിളിച്ചിരിക്കുകയാണ്.

കഴിഞ്ഞ തവണ മഹാസഖ്യത്തിനൊപ്പം നിന്ന് ജയിച്ചതിന് ശേഷം കൊടുംചതിയിലൂടെ ബിജെപിക്കൊപ്പം പോയ നിതീഷ് കുമാര്‍ ഇപ്പോള്‍ അതിന്റെ വില കൊടുത്തുകൊണ്ടിരിക്കുകയാണ്. നിതീഷിനെ അപ്രസക്തനാക്കിയാണ് ബിജെപി ബിഹാറില്‍ നീക്കങ്ങള്‍ നടത്തുന്നത്. കേന്ദ്ര ഭരണം ഉപയോഗിച്ച് ഏത് വിധേനയും ബിഹാര്‍ പിടിക്കുക എന്ന ലക്ഷ്യത്തില്‍ മുന്നോട്ട് പോവുന്ന ബിജെപി ഇപ്പോള്‍ നിതീഷ് കുമാറിനെ അപ്രസക്തനാക്കുന്ന നീക്കങ്ങളാണ് നടത്തുന്നത്. നിതീഷ് ബിജെപിക്കൊപ്പം പോയപ്പോള്‍ തന്നെ ലാലു പ്രസാദ് യാദവ് ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരുന്നു.

ബിജെപി വിരുദ്ധ പക്ഷത്തെ കരുത്തനായ നേതാവായി തേജസ്വി യാദവ് വളരുന്നതാണ് ഇപ്പോള്‍ ബിഹാറില്‍ കാണുന്നത്. ബിജെപിയും ആര്‍ജെഡിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിനാണ് ഇനി ബിഹാര്‍ സാക്ഷ്യം വഹിക്കാന്‍ പോവുന്നത്. നിതീഷ് കുമാറും ജെഡിയു എന്ന പാര്‍ട്ടിയും ഈ തെരഞ്ഞെടുപ്പോടെ ബിഹാറില്‍ അപ്രസക്തരാവും. നിതീഷിനെ വീഴ്ത്താന്‍ എല്‍ജെപി നേതാവ് ചിരാഗ് പാസ്വാനെ രംഗത്തിറക്കി സമാന്തര നീക്കവും ബിജെപി നടത്തുന്നുണ്ട്.

തൊഴിലില്ലായ്മയാണ് ബിഹാറിലെ യുവാക്കള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. നിതീഷ് കുമാര്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം പൊള്ളയായിരുന്നു എന്ന് ബിഹാര്‍ ജനത ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. തേജസ്വി നല്‍കുന്ന ഉറപ്പുകളാണ് തിരഞ്ഞെടുപ്പിനെ ത്രില്ലറാക്കി മാറ്റുന്നത്. പത്ത് ലക്ഷം തൊഴിലവസരം ഉണ്ടാക്കുമെന്ന് തേജസ്വി ഉറപ്പുനല്‍കുന്നു. നാലര ലക്ഷം ഒഴിവുകളില്‍ നിയമനം നടത്തും. ഇതിന് പുറമേ അഞ്ചര ലക്ഷം നിയമനങ്ങള്‍ അധികമായി നടത്തും. ആരോഗ്യ മേഖല, ആഭ്യന്തര-പോലീസ് മേഖല, വിദ്യാഭ്യാസ വകുപ്പ്, ബാക്കി വരുന്ന വകുപ്പുകള്‍ എന്നിവയിലും നിയമനങ്ങള്‍ ഉറപ്പിക്കും. ബീഹാറില്‍ ഒന്നേകാല്‍ ലക്ഷം ഡോക്ടര്‍മാര്‍ ആവശ്യമുണ്ട്. ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താന്‍ ഇത് ആവശ്യമാണ്. ഇത് ഉറപ്പാക്കും. മൂന്ന് ലക്ഷം സ്‌കൂള്‍ ടീച്ചര്‍മാരെയും ബിഹാറിന് ആവശ്യമുണ്ടെന്ന് തേജസ്വി പറയുന്നു.

കോണ്‍ഗ്രസിനെയും ഇടത് പാര്‍ട്ടികളെയും കൂടെ നിര്‍ത്തി ബിജെപി വിരുദ്ധരുടെ ഒരു സഖ്യത്തെ ബിഹാറില്‍ കെട്ടിപ്പടുക്കാന്‍ തേജസ്വി യാദവിന് കഴിഞ്ഞിട്ടുണ്ട്. ബിഹാറില്‍ കാലങ്ങളായി തുടരുന്ന ജാതി-മത രാഷ്ട്രീയത്തെ മറികടന്ന് കൃത്യമായ ബിജെപി വിരുദ്ധ രാഷ്ട്രീയം സംസാരിക്കുന്നു എന്നതാണ് തേജസ്വിയെ വ്യതസ്തനാക്കുന്നത്. ചരിത്രത്തിലൊരിക്കലും സംഘപരിവാറിനോട് രാജിയാവാന്‍ തയ്യാറാവാതിരുന്ന ലാലു പ്രസാദ് യാദവിന്റ മകന്‍ ബിഹാറില്‍ സംഘപരിവാര്‍ വിരുദ്ധ സഖ്യത്തെ നയിച്ച് ബിജെപിയെ മലര്‍ത്തിയടിക്കുമോ എന്നാണ് രാജ്യം കാത്തിരിക്കുന്നത്.

 

india

നീറ്റ് പരീക്ഷാപ്പേടി: ചെന്നൈയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

മൂന്ന് തവണ നീറ്റ് എന്‍ട്രന്‍സ് പരീക്ഷയെഴുതി പരാജയപ്പെട്ടിരുന്ന വിദ്യാര്‍ത്ഥി പരീക്ഷാ പേടിയെ തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നു.

Published

on

നീറ്റ് പരീക്ഷാപ്പേടിയെ തുടര്‍ന്ന് ചെന്നൈയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. കേളാമ്പാക്കം സ്വദേശി ദേവദര്‍ശിനി (21) ആണ് മരിച്ചത്. വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു. മൂന്ന് തവണ നീറ്റ് എന്‍ട്രന്‍സ് പരീക്ഷയെഴുതി പരാജയപ്പെട്ടിരുന്ന വിദ്യാര്‍ത്ഥി പരീക്ഷാ പേടിയെ തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നു.

മേയില്‍ പരീക്ഷയെഴുതാനിരിക്കെയാണ് ആത്മഹത്യ ചെയ്തത്. കോച്ചിങ് സെന്ററില്‍ നടത്തിയ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനു പിന്നാലെ വിദ്യാര്‍ത്ഥി അസ്വസ്ഥയായിരുന്നു. 2021 ലാണ് ഏവദര്‍ശിനി 12-ാം ക്ലാസ് പരീക്ഷ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി അണ്ണാനഗറിലെ ഒരു സ്വകാര്യ അക്കാദമിയില്‍ ഓണ്‍ലൈനായും ഓഫ്ലൈനായും കോച്ചിംഗ് ക്ലാസുകളില്‍ പങ്കെടുത്തിരുന്നു.

അച്ഛന്‍ സെല്‍വരാജ് ഊരംപക്കത്ത് ബേക്കറി നടത്തുന്നു. പൊലീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചൊവ്വാഴ്ച ദേവദര്‍ശിനി തന്റെ കോച്ചിംഗ് സെന്ററില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയപ്പോള്‍ ദുഃഖിതയായി കാണപ്പെട്ടു. അച്ഛന്‍ സെല്‍വരാജ് അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു, പേടിക്കാതെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടു.

അന്ന് വൈകുന്നേരം, അവള്‍ അച്ഛനെ സഹായിക്കാന്‍ അദ്ദേഹത്തിന്റെ ബേക്കറി സന്ദര്‍ശിച്ചു. തുടര്‍ന്ന് അവള്‍ വീട്ടിലേക്ക് മടങ്ങി. കടയില്‍ തിരിച്ചെത്താതെ ആയപ്പോള്‍ അച്ഛന്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു, പക്ഷേ മറുപടി നല്‍കിയില്ല. തുടര്‍ന്ന് ഭാര്യ ദേവിയെ അന്വേഷിക്കാന്‍ അയച്ചപ്പോള്‍ മകള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

 

Continue Reading

india

ഉടനടി രാജ്യം വിടണമെന്ന് അമേരിക്ക; ഇന്ത്യക്കാര്‍ അടക്കം നൂറുകണക്കിന് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസ്

അമേരിക്കയിലെ ആഭ്യന്തര വകുപ്പ് നിരവധി വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇമെയില്‍ അയച്ചതായാണ് വിവരം.

Published

on

ഇന്ത്യക്കാര്‍ അടക്കം നൂറുകണക്കിന് വിദേശ വിദ്യാര്‍ത്ഥികള്‍ക്കളോട് ഉടനടി രാജ്യം വിടണമെന്ന് അമേരിക്ക. അമേരിക്കയിലെ ആഭ്യന്തര വകുപ്പ് നിരവധി വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇമെയില്‍ അയച്ചതായാണ് വിവരം. കോളേജുകളില്‍ പ്രതിഷേധ പരിപാടികളില്‍ ഭാഗമായതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി എന്നാണ് വിവരം. സമൂഹ മാധ്യമത്തിലെ പോസ്റ്റുകള്‍ ലൈക്ക് ചെയ്തതിന് വരെ രാജ്യം വിടാന്‍ നിര്‍ദ്ദേശം ലഭിച്ചു എന്നാണ് വിവരം.

അമേരിക്കയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ആണ് നടപടിക്ക് പിന്നില്‍. പ്രതിഷേധ പരിപാടികളില്‍ നേരിട്ട് പങ്കെടുത്തവരെയും ഇതിന് സമൂഹ മാധ്യമത്തിലൂടെ പിന്തുണ നല്‍കിയവരെയും രാജ്യത്ത് നിന്ന് പുറത്താക്കുക എന്ന നയമാണ് ട്രംപ് ഭരണകൂടം സ്വീകരിക്കുന്നത്. കൂടാതെ ഉപരിപഠനത്തിനുള്ള പുതിയ അപേക്ഷകരെയും സര്‍ക്കാര്‍ വിശദമായി പരിശോധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധങ്ങളോട് അനുഭാവം പുലര്‍ത്തുന്നവരെ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കും.

2023 -24 അക്കാദമിക് വര്‍ഷത്തെ കണക്കുപ്രകാരം അമേരിക്കയില്‍ 11 ലക്ഷം വിദേശ വിദ്യാര്‍ത്ഥികളും ഇതില്‍ 3.31 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമാണ്. മൂന്നാഴ്ചക്കുള്ളില്‍ 300 ഓളം വിദേശ വിദ്യാര്‍ത്ഥികളോട് മടങ്ങി പോകാനുള്ള നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

 

Continue Reading

india

പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, കര്‍ണാടകയില്‍ ബിജെപി നേതാവ് ഒളിവില്‍

വിട്‌ല സ്വദേശിയും പെരുവായ് വ്യവസായ സേവാ സഹകാരി സംഘം ഡയറക്ടറുമായ മഹേഷ് ഭട്ടിനെതിരേയാണ് വിട്‌ല പൊലീസ് കേസെടുത്തത്.

Published

on

പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി നേതാവിനെതിരേ പോക്‌സോ കേസ്. വിട്‌ല സ്വദേശിയും പെരുവായ് വ്യവസായ സേവാ സഹകാരി സംഘം ഡയറക്ടറുമായ മഹേഷ് ഭട്ടിനെതിരേയാണ് വിട്‌ല പൊലീസ് കേസെടുത്തത്. പ്രതി ഒളിവിലാണ്.

ജനുവരി 12നാണ് സംഭവം. മഹേഷ് ഭട്ടിന്റെ ഫാമിലാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിചെയ്തിരുന്നത്. അവധിദിവസം മാതാപിതാക്കള്‍ക്കൊപ്പം ഫാമിലേക്ക് പോയ കുട്ടിയെ പ്രതി ഉപദ്രവിക്കുകയായിരുന്നു. അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി വിട്‌ല പൊലീസ് പറഞ്ഞു.

രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി പ്രതിയുടെ അറസ്റ്റ് നീട്ടുകയാണെന്ന് ദളിത് ഹക്കുഗല സംരക്ഷണസമിതി ആരോപിച്ചു. കര്‍ണാടകയിലെ ബിജെപിയുടെ പ്രധാന നേതാവാണ് ഇയാള്‍.

Continue Reading

Trending