Connect with us

india

കോവിഡില്‍ പുതിയ പഠനം; മൊബൈല്‍, കറന്‍സി തുടങ്ങിയ വസ്തുക്കളില്‍ വൈറസ് 28 ദിവസം വരെ

ദീര്‍ഘനേരം നിലനില്‍ക്കുന്ന വൈറസുകള്‍ക്ക് അണുബാധയുണ്ടാകുന്നതിനുള്ള ശക്തിയുണ്ടാകുമൊ എന്ന കാര്യത്തില്‍ സംശയമുള്ളതായും അദ്ദേഹം പറഞ്ഞു. വൈറസ് പ്രാഥമികമായി വായുവിലൂടെയാണ് പകരുന്നതെന്നും ഉപരിതലത്തിലൂടെ പകരുന്നത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ വേണമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു

Published

on

ബ്രിസ്ബെയ്ന്‍: കോവിഡ് വൈറസിന്റെ അതിജീവനം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി ആസ്‌ട്രേലിയയിലെ നാഷണല്‍ സയന്‍സ് ഏജന്‍സി(സിഎസ്ഐആര്‍ഒ)യുടെ പഠനം. കറന്‍സി നോട്ടുകളിലും മൊബൈല്‍ ഫോണ്‍ പ്രതലങ്ങളിലും അനുകൂല താപനിലയില്‍ കൊവിഡ് വൈറസ് 28 ദിവസം വരെ നിലനില്‍ക്കുമെന്നതാണ് പുതിയ ഗവേഷണം.

ലോകരാജ്യങ്ങളെ പിടിച്ചുലച്ച കൊവിഡ് വൈറസിനെക്കുറിച്ച് വിവിധ രാജ്യങ്ങളില്‍ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് വൈറസിനെതിരെ കടുത്ത ജാഗ്രതതന്നെ വേണമെന്ന് തുറന്നുകാട്ടുന്ന പഠനം പുറത്ത് വന്നത്. തുടര്‍ച്ചയായി കൈകള്‍ കഴുകുന്നതിന്റെയും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിന്റെയും പ്രാധാന്യം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പഠന റിപ്പോര്‍ട്ട്.

20 ഡിഗ്രി സെല്‍ഷ്യസില്‍ (68 ഡിഗ്രി ഫാരന്‍ഹീറ്റ്) കൊവിഡ്-19 വൈറസ് 28 ദിവസം വരെ നിലനില്‍ക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ സ്‌ക്രീനുകള്‍ പോലുള്ള സുഗമമായ പ്രതലങ്ങളിലും ഗ്ലാസ്, കറന്‍സി, സ്റ്റെയിന്‍ലസ് സ്റ്റീലിലുമെല്ലാം വൈറസിന് ഇത്രയും കാലം നിലനില്‍ക്കാനാകുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. വൈറോളജി ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേസമയം നേരിട്ട് സൂര്യ പ്രകാശം ലഭിക്കുന്ന സ്ഥലത്തല്ല മറിച്ച് ഇന്റോര്‍ സ്ഥലങ്ങളിലാണ് ഈ പഠനം നടന്നതെന്നും ഗവേഷകര്‍ പറയുന്നു.

കൊറോണ വൈറസിന് ഒരു വസ്തുവിന്റെ ഉപരിതലത്തില്‍ എത്രനേരം നിലനില്‍ക്കാന്‍ സാധിക്കും എന്നറിയുക ലക്ഷ്യമിട്ടായിരുന്നു പരീക്ഷണം. ഇതിനായി ഇരുട്ടില്‍ മൂന്നുതാപനിലകളിലാണ് സിഎസ്ഐആര്‍ഒയിലെ ഗവേഷകര്‍ പരീക്ഷണം നടത്തിയത്. ചൂട് കൂടുന്നതിന് അനുസരിച്ച് വൈറസിന്റെ അതിജീവന നിരക്ക് കുറഞ്ഞുവരുന്നതായി കണ്ടെത്തിയെന്ന് ഗവേഷകര്‍ പറയുന്നു. അന്തരീക്ഷ ഈര്‍പ്പം അമ്പതുശതമാനത്തില്‍ നിലനിര്‍ത്തിക്കൊണ്ടായിരുന്നു പരീക്ഷണം. ആര്‍ദ്രത വര്‍ധിക്കും തോറും വൈറസിന്റെ അതിജീവനശേഷി കുറയുമെന്നും കണ്ടെത്തിയിട്ടുണ്ട്.

കറന്‍സി നോട്ടുകള്‍, മൊബൈല്‍ ഫോണുകള്‍, ഗ്ലാസ് ഉപരിതലങ്ങള്‍ തുടങ്ങിയവയില്‍ കൊറോണ വൈറസുകള്‍ക്ക് 28 ദിവസം വരെ നിലനില്‍ക്കാന്‍ കഴിയുമെന്ന് പഠനം. അനുകൂല താപനിലയില്‍ കോട്ടണ്‍ പോലുളള വസ്തുക്കളുടെ പ്രതലങ്ങളില്‍ വൈറസ് 14 ദിവസം വരെ നിലനില്‍ക്കുമെന്നും പഠനം വ്യക്തമാക്കുന്നു. കോട്ടണ്‍ പോലുളള വസ്തുക്കളില്‍ ചൂടുകൂടുന്നതിന് അനുസരിച്ച് ഇത് 16 മണിക്കൂറിലേക്ക് കുറയുകയും ചെയ്യും.

പേപ്പര്‍ നോട്ടുകള്‍, സ്റ്റീല്‍, പ്ലാസ്റ്റിക്, ചില്ലുഗ്ലാസുകള്‍, സ്മാര്‍ട്ട് ഫോണിന്റെ ഗ്ലാസ് പ്രതലം, ഹാന്‍ഡിലുകള്‍, റെയിലുകള്‍ തുടങ്ങിയവയിലെല്ലാം വൈറസിന് ദീര്‍ഘകാലം നിലനില്‍ക്കാനാവുമെന്ന് പഠനം വ്യക്തമാക്കുന്നു. മൊബൈല്‍ ഫോണ്‍, ഗ്ലാസ്, ബാങ്ക് നോട്ടുകള്‍, ഹാന്‍ഡില്‍ തുടങ്ങിയവയുടെ ഉപരിതലത്തില്‍ 20 ഡിഗ്രി സെല്‍ഷ്യസില്‍ വൈറസ് 28 ദിവസം വരെ നിലനില്‍ക്കും. 30 ഡിഗ്രി സെല്‍ഷ്യസില്‍ വൈറസിന്റെ അതിജീവനം ഏഴുദിവസമായും 40 ഡിഗ്രി സെല്‍ഷ്യസില്‍ അത് 24 മണിക്കൂര്‍ ആയും ചുരുങ്ങുമെന്നും പഠനം വെളിപ്പെടുത്തുന്നു.

വൈറസുള്ള വസ്തുക്കളെ സ്പര്‍ശിച്ച ശേഷം കണ്ണുകളിലോ, മൂക്കിലോ, വായിലോ അതേ കൈകള്‍ കൊണ്ട് സ്പര്‍ശിച്ചാല്‍ വൈറസ് ബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഓസ്ട്രേലിയല്‍ സെന്റര്‍ ഫോര്‍ ഡീസിസസ് പ്രിപ്പയേഡ്നെസ്സ് ഡയറക്ടര്‍ ട്രെവര്‍ ഡ്ര്യൂ പറഞ്ഞു. അതേസമയം, ദീര്‍ഘനേരം നിലനില്‍ക്കുന്ന വൈറസുകള്‍ക്ക് അണുബാധയുണ്ടാകുന്നതിനുള്ള ശക്തിയുണ്ടാകുമൊ എന്ന കാര്യത്തില്‍ സംശയമുള്ളതായും അദ്ദേഹം പറഞ്ഞു. വൈറസ് പ്രാഥമികമായി വായുവിലൂടെയാണ് പകരുന്നതെന്നും ഉപരിതലത്തിലൂടെ പകരുന്നത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ വേണമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു

 

india

ഷാഹി മസ്ജിദ് വെടിവെപ്പ്‌ ഞെട്ടിക്കുന്നത്: മുസ്‌ലിം ലീഗ്‌

ആരാധനാലയങ്ങളുടെ ഉടമാവകാശവുമായി ബന്ധപ്പെട്ട 1991ലെ വർഷിപ്പ് ആക്ട് പാലിക്കാത്തതാണ് ഈ സംഘർഷങ്ങളുടെ കാരണം.

Published

on

യു.പി സംഭാലിലെ ഷാഹി മസ്ജിദ് സംഘർഷവും വെടിവെപ്പും ഞെട്ടിക്കുന്നതാണെന്ന് മുസ്ലിംലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി. വെടിവെപ്പിൽ മൂന്ന് യുവാക്കാളാണ് കൊല്ലപ്പെട്ടത്.

ആരാധനാലയങ്ങളുടെ ഉടമാവകാശവുമായി ബന്ധപ്പെട്ട 1991ലെ വർഷിപ്പ് ആക്ട് പാലിക്കാത്തതാണ് ഈ സംഘർഷങ്ങളുടെ കാരണം. മസ്ജിദ് ക്ഷേത്രമാണെന്ന് ആരോപിച്ച് അനാവശ്യ വിവാദമുണ്ടാക്കുകയാണ്.

ഇതിന് സർക്കാർ സംവിധാനങ്ങൾ ചൂട്ട് പിടിക്കുന്നു. സമാധാനത്തിൽ കഴിയുന്ന നാടിനെ സംഘർഷത്തിലേക്ക് തള്ളിവിടാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും ഇ.ടി പറഞ്ഞു.

Continue Reading

india

യു.പി സംഭാലിലെ സംഘര്‍ഷം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി മുസ്‌ലിം ലീഗ് എം.പിമാര്‍

ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് ഇവിടെ കലാപത്തിന് തിരികൊളുത്തിയിരിക്കുന്നത്.

Published

on

ഉത്തർപ്രദേശിലെ സംഭാലിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദാരുണമായ വർഗീയ സംഘർഷം അടിയന്തര ശ്രദ്ധയിൽപ്പെടുത്താൻ മുസ്‌ലിംലീഗ് എം.പിമാർ ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി.

ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് ഇവിടെ കലാപത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഈ തീ പെട്ടെന്ന് അണച്ചില്ലെങ്കിൽ വലിയ അപകടമാകുമെന്ന് മുസ്ലിംലീഗ് വ്യക്തമാക്കി.

Continue Reading

india

കര്‍ണാടകയിലെ ബി.ജെ.പി കൂട്ടത്തോല്‍വിയില്‍ അരിശം; ടി.വി എറിഞ്ഞുടച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍

വി​ജ​യ​പു​ർ ജി​ല്ല​യി​ൽ കോ​ൽ​ഹാ​ര ടൗ​ണി​ലെ വീ​ര​ഭ​ദ്ര​പ്പ​യാ​ണ് ത​ന്റെ ടി.​വി വ​ലി​ച്ചെ​റി​ഞ്ഞ് ത​ക​ർ​ത്ത​ത്.

Published

on

ക​ർ​ണാ​ട​ക​യി​ൽ 3 നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും എ​ൻ.​ഡി.​എ പ​രാ​ജ​യ​പ്പെ​ട്ട​തി​ലു​ള്ള അ​രി​ശ​ത്തി​ൽ ടെ​ലി​വി​ഷ​ൻ വ​ലി​ച്ചെ​റി​ഞ്ഞ് ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ.

വി​ജ​യ​പു​ർ ജി​ല്ല​യി​ൽ കോ​ൽ​ഹാ​ര ടൗ​ണി​ലെ വീ​ര​ഭ​ദ്ര​പ്പ​യാ​ണ് ത​ന്റെ ടി.​വി വ​ലി​ച്ചെ​റി​ഞ്ഞ് ത​ക​ർ​ത്ത​ത്. ദേ​ഷ്യം തീ​രാ​ത്ത​തി​നാ​ൽ ടി.​വി​യി​ലേ​ക്ക് ക​ല്ലു​ക​ൾ എ​റി​യു​ക​യും ചെ​യ്തു.

ബി.​ജെ.​പി സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്കെ​തി​രെ​യു​ള്ള പ്ര​തീ​കാ​ത്മ​ക ഏ​റാ​ണി​തെ​ന്ന് വീ​ര​ഭ​ദ്ര​പ്പ പി​റു​പി​റു​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സം​സ്ഥാ​ന ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ക്ക​ണം.

സം​സ്ഥാ​ന ബി.​ജെ.​പി​യി​ലെ ഐ​ക്യ​മി​ല്ലാ​യ്മ കാ​ര​ണം പ്ര​വ​ർ​ത്ത​ക​ർ ഇ​രു​ട്ടി​ൽ​ത്ത​പ്പു​ക​യാ​ണ്. ബി.​ജെ.​പി​യി​ലെ എ​ല്ലാ നേ​താ​ക്ക​ളും ഒ​ന്നി​ക്ക​ണ​മെ​ന്നും ഭ​ദ്ര​പ്പ പ​റ​ഞ്ഞു.

Continue Reading

Trending