Connect with us

News

ഫ്രഞ്ച് ഓപ്പണ്‍; നദാലും ജോകോവിച്ചും തമ്മില്‍ കലാശപ്പോര്

കലാശപ്പോരില്‍ റഫേല്‍ നദാലുമായി ഏറ്റുമുട്ടും. ഞായറാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 6.30നാണ് ഫൈനല്‍ മത്സരം

Published

on

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്നലെ നടന്ന മത്സരത്തില്‍ നൊവാക് ജോക്കോവിച്ചിന് ജയം. അഞ്ചാം സീഡ് ഗ്രീക്ക് യുവതാരം സ്‌റ്റെഫനോസ് സ്റ്റിസ്റ്റിപാസിനെ തോല്‍പിച്ചാണ് ജോകോവിച്ച് ഫൈനലില്‍ പ്രവേശിച്ചത്. കലാശപ്പോരില്‍ റഫേല്‍ നദാലുമായി ഏറ്റുമുട്ടും. ഞായറാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 6.30നാണ് ഫൈനല്‍ മത്സരം.

സെമിയില്‍ ഗ്രീസിന്റെ അഞ്ചാം സ്റ്റെഫാനോസിനെ അഞ്ചു സെറ്റുകള്‍ നീണ്ട പോരാട്ടത്തിലാണ് ജോകോവിച്ച് തോല്‍പിച്ചത്. ആദ്യ രണ്ടു സെറ്റുകള്‍ വിജയിച്ച ജോക്കോവിച്ചിനെതിരെ മൂന്നും നാലും സെറ്റില്‍ തിരിച്ചടിച്ച് സ്‌റ്റെഫനോസ് കടുത്ത പോരാട്ടമാണ് നടത്തിയത്. അഞ്ചാം സെറ്റില്‍ അതിശക്തമായ തിരിച്ചുവരവിലൂടെ ജോക്കോവിച്ച് വെറും ഒരു ഗെയിം മാത്രമാണ് എതിരാളിക്ക് സമ്മാനിച്ചത്.

അതേസമയം നിലവിലെ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായ സ്‌പെയിനിന്റെ റഫേല്‍ നദാലിനെയാണ് ജോകോവിച്ച് നേരിടേണ്ടി വരിക. അര്‍ജന്റീനയുടെ ഡിയഗോ ഷ്വാട്ട്്‌സ്മാനെ തോല്‍പിച്ചാണ് നദാല്‍ ഫൈനലില്‍ പ്രവേശിച്ചത്.

ജോക്കോവിച്ചിന്റെ കരിയറിലെ 27ാം ഗ്രാന്റ്സ്ലാം ഫൈനലാണ് ഇത്.

 

 

News

ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം; 112 പേര്‍ കൊല്ലപ്പെട്ടു

ഫലസ്തീനികള്‍ അഭയം പ്രാപിച്ച സ്‌കൂളുകള്‍ തകര്‍ത്ത് കുട്ടികളും സ്ത്രീകളുമടക്കം 33 മരണം

Published

on

കഴിഞ്ഞ ദിവസം ഗസ്സയില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ 112 പേര്‍ കൊല്ലപ്പെട്ടു. ഫലസ്തീനികള്‍ അഭയം പ്രാപിച്ച ഗസ്സ സിറ്റിയിലെ സ്‌കൂളുകളില്‍ നടത്തിയ മൂന്ന് വ്യത്യസ്ത ആക്രമണങ്ങളില്‍ കുട്ടികളും സ്ത്രീകളുമടക്കം 33 പേരാണ് കൊല്ലപ്പെട്ടത്. 70ഓളം പേര്‍ക്ക് പരിക്കേറ്റു.

അതേസമയം ഗസ്സ സിറ്റിയില്‍ നിന്നും നിര്‍ബന്ധിതമായി ആളുകളെ കുടിയൊഴിപ്പിക്കാനുള്ള സമ്മര്‍ദ്ദവും ഇസ്രഈലിന്റെ ഭാഗത്ത് നിന്നുണ്ട്.

മാര്‍ച്ച് 18ന് ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത് മുതല്‍ ഇതുവരെ ഏകദേശം 2,80,000 പേര്‍ നിര്‍ബന്ധിതമായി കുടിയൊഴിക്കപ്പെട്ടിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി.

നിലവില്‍ 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെ 50,523 പേര്‍ കൊല്ലപ്പെട്ടെന്ന് ഗസ്സ ആരോഗ്യ മന്ത്രി വ്യക്തമാക്കി. 114, 638 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ കാണാതായവരെ കൂടി മരിച്ചതായി കണക്കാക്കിയാല്‍ മരണ സംഖ്യ 61,700 ആകുമെന്നാണ് റിപ്പോര്‍ട്ട്.

 

 

Continue Reading

News

തിരിച്ചടിച്ച് കാനഡ; യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് 25% നികുതി ഏര്‍പ്പെടുത്തി

ട്രംപിന്റെ പകര തീരുവ പ്രഖ്യാപനത്തിന് പിന്നാലെ അമേരിക്കന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്

Published

on

യുഎസിന്റെ ഇറക്കുമതി തീരുവക്ക് തിരിച്ചടി നല്‍കി കാനഡ. കാനഡ-യുഎസ്-മെക്‌സിക്കോ കരാര്‍ പാലിക്കാത്ത സാഹചര്യത്തില്‍ യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇനി മുതല്‍ 25 ശതമാനം നികുതി ഈടാക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അറിയിച്ചു.

”രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം മുതല്‍ കാനഡ ആശ്രയിച്ചിരുന്ന അമേരിക്കയുമായുള്ള വ്യാപാര ബന്ധം ഇവിടെ അവസാനിച്ചു. 80 വര്‍ഷത്തോളം ആഗോള സാമ്പത്തിക ശക്തിയായിരുന്ന യുഎസിന്റെ നേതൃപദവിയും ഇതോടെ അവസാനിക്കുകയാണ്. സ്വന്തം രാജ്യത്തെ ജനങ്ങളെ ബാധിക്കുമെന്നത് കൊണ്ട് തന്നെ അമേരിക്ക തങ്ങളുടെ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകണമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ അനാവശ്യമായൊരു പ്രതീക്ഷ നല്‍കാന്‍ ഞാന്‍ തയാറല്ല. കഴിഞ്ഞ ദിവസം ട്രംപ് ഭരണകുടം ഏര്‍പ്പെടുത്തിയ അധിക തീരുവ ആഗോള സാമ്പത്തിക രംഗത്തെ സാരമായി ബാധിക്കും’, മാര്‍ക്ക് കാര്‍ണി പറഞ്ഞു.

അതേസമയം ട്രംപിന്റെ പകര തീരുവ പ്രഖ്യാപനത്തിന് പിന്നാലെ അമേരിക്കന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഡൗ ജോണ്‍സ് സൂചിക 1200 പോയിന്റും നാസ്ഡാക്. എസ് ആന്‍ഡ് പി 500 സൂചികകള്‍ക്ക് നാലര ശതമാനത്തിന്റെ ഇടിവും രേഖപ്പെടുത്തി. ആപ്പിളിന്റെ വിപണി മൂല്യത്തിലും വന്‍ ഇടിവ് രേഖപ്പെടുത്തി. കോവിഡിന് ശേഷം കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഏറ്റവും വലിയ പതനമാണ് ഇത്.

കഴിഞ്ഞ ദിവസമാണ് ട്രംപ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് പകരച്ചുങ്കം പ്രഖ്യാപിച്ചത്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കും 10 ശതമാനം തീരുവയും, ഇന്ത്യക്ക് 26 ശതമാനവും ചൈനക്ക് 34 ശതമാനവും അടക്കം വിവിധ രാജ്യങ്ങള്‍ക്ക് അധിക തീരുവയും ഏര്‍പ്പെടുത്തിയിരുന്നു.

Continue Reading

india

വഖഫ് ഭേദഗതി ബില്ല്; കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക്

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

വഖഫ് ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭരണഘടനയ്ക്ക് നേരെയുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആക്രമണങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു.

13 മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് വഖഫ് ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിച്ച ചര്‍ച്ച പ്രതിപക്ഷ-ഭരണ പക്ഷ അംഗങ്ങളുടെ പോരാട്ട വേദികൂടിയായി മാറി.

കോണ്‍ഗ്രസ് സഖ്യകക്ഷിയായ ഡിഎംകെയും മുസ്‌ലിം വിരുദ്ധ ബില്ലിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാന്‍ ഒരുങ്ങുകയാണ്.

ബില്ലിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഉടന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. 2024ലെ വഖഫ് (ഭേദഗതി) ബില്ലിന്റെ ഭരണഘടനാ സാധുതയെ INC ഉടന്‍ തന്നെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യും,” ജനറല്‍ സെക്രട്ടറി (കമ്യൂണിക്കേഷന്‍സ്) ട്വീറ്റ് ചെയ്തു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണഘടനാ തത്വങ്ങള്‍ക്ക് മേലുള്ള എല്ലാ കടന്നാക്രമണങ്ങളെയും കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും രമേശ് പറഞ്ഞു. ”ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്, ഇന്ത്യന്‍ ഭരണഘടനയില്‍ അടങ്ങിയിരിക്കുന്ന തത്വങ്ങള്‍, വ്യവസ്ഥകള്‍, കീഴ്വഴക്കങ്ങള്‍ എന്നിവയ്ക്കെതിരായ മോദി സര്‍ക്കാരിന്റെ എല്ലാ ആക്രമണങ്ങളെയും ചെറുത്തുനില്‍ക്കുന്നത് തുടരും,” അദ്ദേഹം പറഞ്ഞു. വിവരാവകാശ നിയമം, 2005, തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍, 2024 എന്നിവയിലെ ഭേദഗതികള്‍ക്കെതിരെ പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ഇതിനകം പരിഗണിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പരാമര്‍ശിച്ചു.

നേരത്തെ ലോക്സഭ ബില്‍ പാസാക്കിയതിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും പറഞ്ഞു.

 

Continue Reading

Trending