Connect with us

main stories

ബാബരി കേസ്: പ്രതികളെ വെറുതെ വിടാന്‍ കോടതി പറഞ്ഞ അഞ്ച് കാരണങ്ങള്‍

ലഖ്നൗവിലെ കൈസര്‍ബാഗിലെ ഓള്‍ഡ് ഹൈക്കോര്‍ട്ട് ബില്‍ഡിങ്ങിലെ അയോധ്യ പ്രകാരന്‍ കോടതിയിലായിരുന്നു വിചാരണ നടപടികള്‍.

Published

on

ലഖ്‌നൗ: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ കുറ്റാരോപിതരായവരെ വെറുതെ വിടാന്‍ പ്രത്യേക കോടതി ജഡ്ജ് ജ. സുരേന്ദ്രകുമാര്‍ യാദവ് പറഞ്ഞത് അഞ്ച് കാരണങ്ങള്‍.

1. ബാബരി മസ്ജിദ് തകര്‍ത്തത് ആസൂത്രിതമായിട്ടല്ല
2. കുറ്റാരോപിതര്‍ക്കെതിരെ മതിയായ തെളിവുകളില്ല
3. സിബിഐ ഹാജരാക്കിയ ഓഡിയോ, വീഡിയോ ക്ലിപ്പുകളുടെ ആധികാരികത തെളിയിക്കാനായിട്ടില്ല.
4. സാമൂഹ്യവിരുദ്ധ ശക്തികള്‍ പള്ളി തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കുറ്റാരോപിതരായ നേതാക്കള്‍ അവരെ തടയാന്‍ ശ്രമിക്കുകയായിരുന്നു.
5. സിബിഐ ഹാജരാക്കിയ പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പ് വ്യക്തതയില്ലാത്തതാണ്.

ലഖ്നൗവിലെ കൈസര്‍ബാഗിലെ ഓള്‍ഡ് ഹൈക്കോര്‍ട്ട് ബില്‍ഡിങ്ങിലെ അയോധ്യ പ്രകാരന്‍ കോടതിയിലായിരുന്നു വിചാരണ നടപടികള്‍. 2017ലാണ് സുപ്രിംകോടതി കേസ് ഈ കോടതിയിലേക്ക മാറ്റിയത്. പ്രതിദിന വിചാരണ നടത്തണം, ജഡ്ജിയെ സ്ഥലം മാറ്റരുത് എന്നീ രണ്ട് ഉപാധികള്‍ വച്ചാണ് സുപ്രിംകോടതി പ്രത്യേക കോടതി രൂപീകരിച്ചിരുന്നത്.

1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ത്തത്. രാമന്റെ ജന്മസ്ഥലമാണ് എന്നാരോപിച്ചായിരുന്നു മസ്ജിദ് ധ്വംസനം. പിന്നീട് ബാബരി മസ്ജിദ്-രാമജന്മഭൂമി ഭൂമി തര്‍ക്കകേസില്‍ മസ്ജിദ് നിലനിന്നിരുന്ന സ്ഥലം സുപ്രീംകോടതി രാമക്ഷേത്രത്തിനായി വിട്ടു കൊടുത്തിരുന്നു. എന്നാല്‍ മസ്ജിദ് തകര്‍ത്തത് നിയമ ലംഘനമാണ് എന്നും പരമോന്നത കോടതി വ്യക്തമാക്കിയിരുന്നു.

kerala

യാത്രയയപ്പില്‍ ഗൂഢാലോചനയുണ്ടെന്ന് നവീന്‍ ബാബുവിന്റെ കുടുംബം; അന്വേഷണ സംഘം മൊഴിയെടുത്തു

അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴി രണ്ടാം തവണയാണ് എടുക്കുന്നത്.

Published

on

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സഹോദരനും യാത്രയയപ്പില്‍ ഗൂഢാലോചനയുണ്ടെന്ന് അന്വേഷണ സംഘത്തിന് മൊഴി നല്‍കി. എന്നാല്‍ മൊഴിയില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല. കണ്ണൂരില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് പത്തനംതിട്ട മലയാലപ്പുഴയിലെത്തി കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയത്.

അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴി രണ്ടാം തവണയാണ് എടുക്കുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി എഡിഎമ്മിന്റെ സംസ്‌കാരത്തിന് മുമ്പ് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

Continue Reading

kerala

ഏറ്റവും അവസാനം ചേര്‍ത്തത് സരിന്റെയും ഭാര്യയുടെയും വോട്ട്: വി ഡി സതീശന്‍

സരിന്‍ പാലക്കാട് മണ്ഡലത്തിലെ താമസക്കാരനല്ലെന്നും സരിന്‍ തിരുവില്വാമലക്കാരനാണെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

Published

on

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിന്റെയും ഭാര്യയുടേയും വോട്ട് ഒരു ബൂത്തില്‍ അവസാനമായി ചേര്‍ത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സരിന്‍ പാലക്കാട് മണ്ഡലത്തിലെ താമസക്കാരനല്ലെന്നും സരിന്‍ തിരുവില്വാമലക്കാരനാണെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നേരത്ത് തിരുവില്വാമലയില്‍ നിന്നും ഒറ്റപ്പാലത്ത് വന്ന് വോട്ടു ചേര്‍ത്തു. അവിടെ നിന്നും ഏറ്റവും അവസാനമായി പാലക്കാടും വോട്ടു ചേര്‍ത്തു. വോട്ടര്‍ പട്ടികയുടെ അഡീഷണല്‍ ലിസ്റ്റില്‍ ഏറ്റവും അവസാനമായി വോട്ടു ചേര്‍ത്തിട്ടുള്ളത് സരിന്റെയും ഭാര്യയുടേയും പേരുകളാണെന്ന് വിഡി സതീശന്‍ പറഞ്ഞു.

ഇങ്ങോട്ടേക്ക് ഒരു വിരല്‍ ചൂണ്ടുമ്പോള്‍ നാലു വിരലുകള്‍ സ്വന്തം നെഞ്ചിനു നേര്‍ക്കാണെന്ന കാര്യം സിപിഎം ഓര്‍ക്കണമെന്നും എന്നിട്ടു വേണം ആരോപണം ഉന്നയിക്കാനെന്നും വി ഡി സതീശന്‍ ഓര്‍മ്മപ്പെടുത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വോട്ട് ചേര്‍ത്തിരിക്കുന്നത് വ്യാജ വോട്ടാണെന്നും സിപിഎം ജില്ലാ സെക്രട്ടറി അതു പോയി തടയണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. ആറുമാസം തുടര്‍ച്ചയായി ഇവിടെ താമസിച്ചതിന്റെ റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മാത്രമേ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനാകൂ എന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

സരിന്‍ ആറുമാസം പാലക്കാട് താമസിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ വേണ്ടിയിട്ടാണ് അദ്ദേഹം ഇവിടെ വന്ന് വാടക വീടെടുത്തതെന്നും അദ്ദേഹം ഹാജരാക്കിയത് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ബിജെപിയും ഇത്തരത്തില്‍ കള്ളവോട്ട് ചേര്‍ത്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇലക്ഷന്‍ പ്രക്രിയയില്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ലഭിച്ച അപേക്ഷകള്‍ ശരിയാണോയെന്ന് ബിഎല്‍ഒമാര്‍ ഉറപ്പുവരുത്തേണ്ടതാണെന്നും താമസിക്കാത്തവരുണ്ടെങ്കില്‍ ഇവിടെ അങ്ങനെ ഒരാള്‍ ഇല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയാല്‍ ആ വോട്ട് ചേര്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Continue Reading

main stories

സ്വപ്ന സുരേഷിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസ്; രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷി

സച്ചിന്‍ ദാസിന്റെ അപേക്ഷ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചതോടെ കേസില്‍ ഒരു പ്രതി മാത്രമായി.

Published

on

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി. സച്ചിന്‍ ദാസിന്റെ അപേക്ഷ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചതോടെ കേസില്‍ ഒരു പ്രതി മാത്രമായി.

മാപ്പുസാക്ഷിയാക്കണമെന്ന സച്ചിന്റെ ആവശ്യം പ്രോസിക്യൂഷനും എതിര്‍ത്തില്ല. കഴിഞ്ഞ ജൂണിലാണ് സച്ചിന്‍ ഹരജി നല്‍കിയത്.

കേസിനെക്കുറിച്ച് തനിക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാമെന്നും താന്‍ നിരപരാധിയാണെന്നും മാപ്പുസാക്ഷിയാക്കണം എന്നായിരുന്നു സച്ചിന്‍ ദാസിന്റെ ഹരജി.

സ്വപ്‌ന സുരേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കിയെന്നാണ് സച്ചിനെതിരെ ചുമത്തിയിരുന്ന വകുപ്പ്.

 

Continue Reading

Trending