Connect with us

gulf

ഓഹരി വിപണിയിലെ വിദേശ നിക്ഷേപത്തില്‍ റെക്കോര്‍ഡ് വര്‍ധന

പുതിയ കണക്കുകള്‍ പ്രകാരം സൗദി ഓഹരി വിപണിയിലെ വിദേശ നിക്ഷേപം 192.3 ബില്യണ്‍ റിയാലായി ഉയര്‍ന്നിട്ടുണ്ട്

Published

on

റിയാദ്: സഊദി ഓഹരി വിപണിയിലെ വിദേശ നിക്ഷേപം സര്‍വകാല റെക്കോര്‍ഡിട്ടു. പുതിയ കണക്കുകള്‍ പ്രകാരം സൗദി ഓഹരി വിപണിയിലെ വിദേശ നിക്ഷേപം 192.3 ബില്യണ്‍ റിയാലായി ഉയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷാദ്യം മുതല്‍ ഓഹരി സൂചികയിലെ ഇടിവിന്റെ ഫലമായുണ്ടായ അവസരങ്ങള്‍ വിദേശ നിക്ഷേപകര്‍ പ്രയോജനപ്പെടുത്തുകയായിരുന്നു. ഈ വര്‍ഷം ഇതുവരെ 14.5 ബില്യണ്‍ റിയാല്‍ വിദേശ നിക്ഷേപകര്‍ സൗദി ഓഹരി വിപണിയില്‍ നിക്ഷേപിച്ചു. കൊറോണ പ്രത്യാഘാതങ്ങള്‍ അവഗണിച്ച് വിദേശ നിക്ഷേപകര്‍ നടത്തിയ നിക്ഷേപങ്ങള്‍ സൗദി സമ്പദ്‌വ്യവസ്ഥയിലും ഓഹരി വിപണിയിലും അവര്‍ക്കുള്ള വിശ്വാസമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
ഓഗസ്റ്റ് അവസാനത്തെ കണക്കുകള്‍ പ്രകാരം 192.3 ബില്യണ്‍ റിയാല്‍ മൂല്യമുള്ള സൗദി ഓഹരികള്‍ വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയിലുണ്ട്. സൗദി ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിദേശ നിക്ഷേപമാണിത്. സൗദി ഓഹരി വിപണി മൂല്യത്തിന്റെ 2.14 ശതമാനം വിദേശ നിക്ഷേപകര്‍ക്കാണ്. സൗദി ഓഹരി വിപണിയുടെ ആകെ മൂല്യം 8.98 ട്രില്യണ്‍ റിയാലാണ്. ഈ വര്‍ഷം ആദ്യത്തെ എട്ടു മാസത്തിനിടെ വിദേശ നിക്ഷേപകര്‍ 93.7 ബില്യണ്‍ റിയാലിന്റെ സൗദി ഓഹരികള്‍ വാങ്ങുകയും 79.2 ബില്യണ്‍ റിയാലിന്റെ ഓഹരികള്‍ വില്‍പന നടത്തുകയും ചെയ്തു.
എട്ടു മാസത്തിനിടെ സൗദി ഓഹരി സൂചിക 4.8 ശതമാനം തോതില്‍ ഇടിഞ്ഞിട്ടുണ്ട്. ഓഗസ്റ്റ് അവസാനത്തില്‍ 7983.8 പോയന്റിലാണ് സൂചിക ക്ലോസ് ചെയ്തത്. 2019 അവസാനത്തില്‍ ഇത് 8346.6 പോയന്റ് ആയിരുന്നു. 2018 ഡിസംബര്‍ മുതല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് അവസാനം വരെയുള്ള 21 മാസക്കാലത്ത് ഒരു മാസം ഒഴികെയുള്ള 20 മാസവും വിദേശ നിക്ഷേപകര്‍ സൗദി ഓഹരി വിപണിയില്‍ അധിക പണം നിക്ഷേപിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ മാത്രമാണ് പുതിയ ഓഹരികളില്‍ നിക്ഷേപിച്ചതിനേക്കാള്‍ കൂടുതല്‍ തുകയുടെ ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വില്‍പന നടത്തിയത്.
ഓഹരി സൂചിക 1.7 ശതമാനം ഇടിഞ്ഞ ജനുവരിയില്‍ 340 കോടി റിയാലും 7.5 ശതമാനം തോതില്‍ ഇടിഞ്ഞ ഫെബ്രുവരിയില്‍ 250 കോടി റിയാലും വിദേശ നിക്ഷേപകര്‍ സൗദി ഓഹരി വിപണിയില്‍ അധികമായി നിക്ഷേപിച്ചു. സൂചിക 14.7 ശതമാനം തോതില്‍ ഇടിഞ്ഞ മാര്‍ച്ചില്‍ 340 കോടി റിയാല്‍ സൗദി ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപകര്‍ പിന്‍വലിച്ചു. സൂചിക 9.3 ശതമാനം തോതില്‍ ഉയര്‍ന്ന ഏപ്രിലില്‍ 160 കോടി റിയാലും മേയില്‍ 280 കോടി റിയാലും സൂചിക 0.2 ശതമാനം തോതില്‍ ഉയര്‍ന്ന ജൂണില്‍ 490 കോടി റിയാലും 3.3 ശതമാനം തോതില്‍ ഉയര്‍ന്ന ജൂലൈയില്‍ 90 കോടി റിയാലും 7 ശതമാനം തോതില്‍ ഉയര്‍ന്ന ഓഗസ്റ്റില്‍ 310 കോടി റിയാലും വിദേശ നിക്ഷേപകര്‍ സൗദി ഓഹരി വിപണിയില്‍ അധികം നിക്ഷേപിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
വിദേശ നിക്ഷേപകര്‍ 21 മാസത്തിനിടെ 105.9 ബില്യണ്‍ റിയാല്‍ സൗദി ഓഹരി വിപണിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ 336.4 ബില്യണ്‍ റിയാലിന്റെ സൗദി ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വാങ്ങുകയും 230.6 ബില്യണ്‍ റിയാലിന്റെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. ഇരുപത്തിയൊന്നു മാസത്തിനിടെ സൗദി ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയിലുള്ള ഓഹരികളുടെ മൂല്യം 126 ശതമാനം (107.3 ബില്യണ്‍ റിയാല്‍) തോതില്‍ വര്‍ധിച്ചു. 2018 നവംബറില്‍ വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയില്‍ 85 ബില്യണ്‍ റിയാലിന്റെ സൗദി ഓഹരികളാണുണ്ടായിരുന്നത്.
പ്രാദേശിക വിപണിയില്‍ ഓഹരികള്‍ നേരിട്ട് വാങ്ങാന്‍ 2015 ജൂണ്‍ മുതലാണ് പ്രത്യേകം യോഗ്യത കല്‍പിച്ച അന്താരാഷ്ട്ര സ്ഥാപനങ്ങളെ സൗദി കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി അനുവദിച്ചത്. അതിനു മുമ്പ് സ്വാപ് എഗ്രിമെന്റുകള്‍ വഴി ഓഹരി വിപണിയില്‍ നിക്ഷേപങ്ങള്‍ നടത്താനാണ് അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്ക് അനുമതിയുണ്ടായിരുന്നത്.

 

 

gulf

ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍

ശനിയാഴ്ച വൈകീട്ട് സൗദി മധ്യപ്രവിശ്യയിലെ തുമൈറില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് സൗദിയിലാണ് പെരുന്നാള്‍ ആദ്യം പ്രഖ്യാപിച്ചത്.

Published

on

ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ഇന്ന് ചെറിയ പെരുന്നാള്‍. ശനിയാഴ്ച വൈകീട്ട് സൗദി മധ്യപ്രവിശ്യയിലെ തുമൈറില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് സൗദിയിലാണ് പെരുന്നാള്‍ ആദ്യം പ്രഖ്യാപിച്ചത്. തുടര്‍ന്ന് യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ രാജ്യങ്ങളിലും മാസപ്പിറവി സ്ഥിരീകരിക്കുകയായിരുന്നു.

ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം ശനിയാഴ്ച റമദാന്‍ 29 പൂര്‍ത്തിയായതിനാല്‍ ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ വിവിധ രാജ്യങ്ങളില്‍ വിശ്വാസികളോട്? ആഹ്വാനം ചെയ്തിരുന്നു. അതേസമയം ശവ്വാല്‍ മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കുമെന്ന് ഒമാന്‍ ഔഖാഫ് മതകാര്യമന്ത്രാലയം അറിയിച്ചു.

റമദാന്‍ 29 ശനിയാഴ്ച എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും മാസപ്പിറ ദര്‍ശിക്കുന്നതിന് വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.

Continue Reading

gulf

പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് 630 ത​ട​വു​കാ​ർ​ക്ക് ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച് ഹ​മ​ദ് രാ​ജാ​വ്

എ​ല്ലാ വ​ർ​ഷ​വും ഈ​ദു​ൽ ഫി​ത്റി​നോ​ട​നു​ബ​ന്ധി​ച്ച് ഹ​മ​ദ് രാ​ജാ​വ് ത​ട​വു​കാ​ർ​ക്ക് ഇ​ള​വ് ന​ൽ​കാ​നു​ള്ള ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​റു​ണ്ട്.

Published

on

ഈ​ദു​ൽ ഫി​ത്ർ പ്ര​മാ​ണി​ച്ച് 630 ത​ട​വു​കാ​ർ​ക്ക് മാ​പ്പ് ന​ൽ​കി രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ. വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലു​ൾ​പ്പെ​ട്ട് ശി​ക്ഷ​യു​ടെ ഒ​രു ഭാ​ഗം അ​നു​ഭ​വി​ച്ച​വ​ർ​ക്കും മ​റ്റു ചെ​റു​കൃ​ത്യ​ങ്ങ​ൾ​ക്ക് പി​ടി​ക്ക​പ്പെ​ട്ട​വ​ർ​ക്കും, ബ​ദ​ൽ ശി​ക്ഷ​ക്ക് വി​ധേ​യ​മാ​യ​വ​ർ​ക്കു​മാ​ണ് മാ​പ്പി​ൽ ഇ​ള​വ് ല​ഭി​ക്കു​ക.

മാ​പ്പു ല​ഭി​ച്ച​വ​ർ വീ​ണ്ടും സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​വാ​നും രാ​ജാ​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ബ​ഹ്റൈ​ന്റെ സ​മ​ഗ്ര വി​ക​സ​ന പ്ര​ക്രി​യ​ക്ക് സം​ഭാ​വ​ന ന​ൽ​കാ​നു​മു​ള്ള രാ​ജാ​വി​ന്റെ താ​ൽ​പ​ര്യ​മാ​ണ് ഈ ​മാ​പ്പ് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്.

എ​ല്ലാ വ​ർ​ഷ​വും ഈ​ദു​ൽ ഫി​ത്റി​നോ​ട​നു​ബ​ന്ധി​ച്ച് ഹ​മ​ദ് രാ​ജാ​വ് ത​ട​വു​കാ​ർ​ക്ക് ഇ​ള​വ് ന​ൽ​കാ​നു​ള്ള ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​റു​ണ്ട്.

Continue Reading

gulf

ശ​നി​യാ​ഴ്ച മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ സഊദി സു​പ്രീം കോ​ട​തി ആ​ഹ്വാ​നം

ഉ​മ്മു​ൽ ഖു​റാ ക​ല​ണ്ട​ർ പ്ര​കാ​രം അ​ന്ന് റ​മ​ദാ​ൻ 29 ആ​യ​തി​നാ​ലാ​ണ് മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Published

on

മാ​ർ​ച്ച് 29 ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ശ​വ്വാ​ൽ മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ സഊദി സു​പ്രീം കോ​ട​തി ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​മ്മു​ൽ ഖു​റാ ക​ല​ണ്ട​ർ പ്ര​കാ​രം അ​ന്ന് റ​മ​ദാ​ൻ 29 ആ​യ​തി​നാ​ലാ​ണ് മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ന​ഗ്ന നേ​ത്ര​ങ്ങ​ളി​ലൂ​ടെ​യോ ടെ​ലി​സ്കോ​പ്പി​ലൂ​ടെ​യോ അ​ന്നേ​ദി​വ​സം മാ​സ​പ്പി​റ​വി കാ​ണു​ന്ന​വ​ർ അ​ടു​ത്തു​ള്ള കോ​ട​തി​യി​ൽ ഹാ​ജ​റാ​യോ ഫോ​ണി​ലൂ​ടെ​യോ വി​വ​ര​മ​റി​യി​ച്ച് സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും സു​പ്രീം കോ​ട​തി​വ്യ​ക്ത​മാ​ക്കി.

Continue Reading

Trending