kerala
എനിക്കായി ചന്ദ്രിക ഓഫീസില്‍ മേശയും കസേരയും ഏര്‍പ്പാടാക്കിയ സിഎച്ച്
മലബാറിലെ മുസ്ലിംജീവിതത്തിന്റെ ഉള്ളറകള്‍ തേടുന്ന ചില രചനകള്‍ സ്വാഭാവികമായും എന്റേതായി അറുപതുകളിലും മറ്റും പുറത്തുവന്നു. അറബിക്കടലോരം, ഖുറൈശിക്കൂട്ടം, ചങ്ങല എന്നീ നോവലുകള്‍. അതെല്ലാം വെളിച്ചം കണ്ടത് ചന്ദ്രികയിലൂടെയാണ്. സി.എച്ച് മുഹമ്മദ്കോയ പത്രാധിപരായി ഇരിക്കുമ്പോള്‍.

ജനിച്ചത് ബര്‍മയില്‍ ആണെങ്കിലും കൊയിലാണ്ടിയിലെ തൃക്കോട്ടൂര്‍ ആണ് എന്റെ ജീവിതത്തെയും സാഹിത്യാഭിരുചിയേയും വളര്‍ത്തിയെടുത്ത ഗ്രാമം. മാതാവ് ബര്‍മയില്‍ മരണപ്പെട്ടതോടെ ബാപ്പക്കൊപ്പം ഞാന്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നുവല്ലോ. ഉത്സവങ്ങളും തെയ്യം, തിറ തുടങ്ങിയ അനുഷ്ഠാന കലകളും നിറഞ്ഞ പ്രദേശമായിരുന്നു കൊയിലാണ്ടിയും തൃക്കോട്ടൂരും എല്ലാം. കടുംവര്‍ണങ്ങളില്‍ എഴുതപ്പെട്ട ജീവിതചിത്രങ്ങള്‍ തന്നെയായിരുന്നു അന്നുണ്ടായിരുന്നത്. സാഹോദര്യത്തിന്റെയും മതമൈത്രിയുടെയും സന്ദേശം എങ്ങും പരന്നിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ല.
അവിടെയുള്ള ഗ്രാമീണ അന്തരീക്ഷത്തില്‍ നിന്നാണ് ഞാന്‍ കഥകള്‍ സ്വരൂപിച്ച് എഴുതി തുടങ്ങിയത്. മദിരാശിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ജയകേരളത്തിലും മറ്റും എഴുതുകയുണ്ടായി. എം. ഗോവിന്ദന്, എം.വി ദേവന്, ടി. പത്മനാഭന് തുടങ്ങിയവരുമായുള്ള ബന്ധം എന്റെ സാഹിത്യജീവിതത്തില്‍ പുതിയ വഴികള്‍ തുറന്നുതന്നു. അതോടൊപ്പം തന്നെ അന്നത്തെ പ്രസിദ്ധീകരണങ്ങളില്‍ ഏറെ സഹായിച്ചത് ചന്ദ്രികയായിരുന്നു. അതില്‍ എന്റെ കഥകളും നോവലുകളും തുടര്‍ച്ചയായി വന്നു. എന്റെ മാത്രമല്ല, എം.ടി മുകുന്ദന് തുടങ്ങിയ പുതുതലമുറയിലെ പലരും ചന്ദ്രികയിലാണ് ഹരിശ്രീ കുറിച്ചത് എന്നു പറഞ്ഞാല്‍ തെറ്റാവില്ല. മുട്ടത്തുവര്‍ക്കി, ബഷീര്‍, കേശവദേവ് തുടങ്ങിയവരും ചന്ദ്രിക താളുകളില്‍ ഇടംനേടിയവരാണ്.
മലബാറിലെ മുസ്ലിംജീവിതത്തിന്റെ ഉള്ളറകള്‍ തേടുന്ന ചില രചനകള്‍ സ്വാഭാവികമായും എന്റേതായി അറുപതുകളിലും മറ്റും പുറത്തുവന്നു. അറബിക്കടലോരം, ഖുറൈശിക്കൂട്ടം, ചങ്ങല എന്നീ നോവലുകള്‍. അതെല്ലാം വെളിച്ചം കണ്ടത് ചന്ദ്രികയിലൂടെയാണ്. സി.എച്ച് മുഹമ്മദ്കോയ പത്രാധിപരായി ഇരിക്കുമ്പോള്‍.
ന്യൂനപക്ഷങ്ങളുടെ സാമൂഹികമായും വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഉള്ള മുന്നേറ്റം ആഗ്രഹിച്ച നേതാവായിരുന്നു സി.എച്ച് മുഹമ്മദ്കോയ. ഭരണാധികാരി, രാഷ്ട്രീയ നേതാവ് എന്നീ നിലകളില്‍ തിരക്ക് പിടിച്ച ജീവിതത്തിന്റെ ഉടമയാകുമ്പോഴും ചന്ദ്രികയുടെ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. പത്രത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല, എഡിറ്റോറിയല്‍ സംബന്ധമായ കാര്യങ്ങള്‍ മുതല്‍ എഴുത്തുകാരെ ചന്ദ്രികയുമായി ബന്ധപ്പെടുത്തുന്ന പ്രവൃത്തി വരെ അദ്ദേഹം സ്തുത്യര്‍ഹമായ നിലയില്‍ നിര്‍വഹിച്ചു. ഞാന്‍ പലപ്പോഴും ചന്ദ്രിക സന്ദര്‍ശിക്കും. സി.എച്ച് ഉണ്ടെങ്കില്‍ ഏറെ കഴിഞ്ഞുമാത്രമേ തിരിച്ചുപോകാന്‍ കഴിയു. എന്റെ കൈയില്‍ കഥയുണ്ടെങ്കില്‍ ചോദിച്ചു വാങ്ങും. എഴുതി തീരാത്തതാണെങ്കില്‍ അവിടെയിരുന്ന് എഴുതാന്‍ പറയും. അതിനായി മേശയും കസേരയും ഏര്‍പ്പാടാക്കും. അങ്ങനെ ചന്ദ്രികയില്‍ എനിക്ക് ഒരു കസേര ലഭിച്ചു എന്ന് ഞാന്‍ സൗഹൃദസദസ്സുകളില്‍ മേനി പറയും!
എഴുതാന്‍ പ്രേരിപ്പിക്കുന്ന പത്രാധിപര്‍ ആയിരുന്നു സി.എച്ച്. അങ്ങനെ ചന്ദ്രികയുമായി എനിക്ക് പതിറ്റാണ്ടുകളുടെ ബന്ധമുണ്ട്. പി.എ മുഹമ്മദ്കോയ എന്ന മുഷ്താഖ് പത്രാധിപരായിരുന്നപ്പോഴും എന്നെ വളരെയധികം പ്രോത്സാഹിപ്പിക്കുകയുണ്ടായി. എ.എം കുഞ്ഞിവാവ, കാനേഷ് പൂനൂര് തുടങ്ങിയവരും എഴുത്തിന്റെ ലോകത്ത് എനിക്ക് ഊര്‍ജ്ജം പകര്‍ന്നു. മുസ്ലിംലീഗിന്റെ മുഖപത്രം ആണെങ്കിലും ചന്ദ്രിക സാഹിത്യ, സാംസ്കാരിക മേഖലകളില്‍ തുറന്ന സമീപനം പുലര്‍ത്തിയെന്ന് കാണാന്‍ കഴിയും. അങ്ങനെയാണ് ഒട്ടേറെ എഴുത്തുകാര്‍ക്ക് അത് പഠനകളരിയായി മാറിയത്. സാങ്കേതിക വിദ്യ വളര്‍ന്നു വികസിച്ച ഇക്കാലത്ത് ചന്ദ്രികക്ക് ഏറെ ചെയ്യാനാവും. ന്യൂനപക്ഷ സമുദായത്തെ സേവിക്കാന്‍ കഴിയും. അതിന് സാധിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ എല്ലാ ആശംസകളും നേരുന്നു.
kerala
കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവം; പരിശോധന നടത്തി മൂന്നംഗ വിദഗ്ധ സംഘം
ദേശീയപാത അതോറിറ്റിക്ക് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കൂരിയാട് ദേശീയപാത തകര്‍ന്ന സ്ഥലത്ത് പരിശോധന നടത്തി മൂന്നംഗ വിദഗ്ധ സംഘം. ദേശീയപാത നിര്‍മാണത്തില്‍ പിഴവ് സംഭവിച്ചു എന്ന നാട്ടുകാരുടെ പരാതി നിലനില്‍ക്കെയാണ് പരിശോധന. ദേശീയപാത അതോറിറ്റിക്ക് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
പ്രദേശത്ത് ദേശീയപാതയുടെ നിര്‍മാണ പ്രവര്‍ത്തനം കൂരിയാട്ടെ ഭൂപ്രകൃതിക്ക് അനുയോജ്യമായല്ല നടന്നതെന്ന് നാട്ടുകാര്‍ നിരന്തരം പരാതി ഉന്നയിച്ചിരുന്നു. ഇതാണ് അപകടത്തിന് കാരണമായതെന്ന് ഇവര്‍ പറയുന്നു . ഇതിനിടെയാണ് അപകടത്തെ കുറിച്ച് പഠിക്കാന്‍ ദേശീയപാത അതോറിറ്റി നിയോഗിച്ച മൂന്നംഗ സംഘം സ്ഥലത്ത് പരിശോധന നടത്തിയത് .
പരിശോധന പൂര്‍ത്തിയാക്കിയതായും അടുത്ത ദിവസം റിപ്പോര്‍ട്ട് ദേശീയപാത അതോറിറ്റിക്ക് സമര്‍പ്പിക്കുമെന്നും വിദഗ്ദ സംഘം മാധ്യമങ്ങളോട് പ്രതികരിച്ചു. സ്ഥലത്ത് നിലവിലെ നിര്‍മിതിക്ക് പകരം മേല്‍പ്പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം . സ്ഥലം സന്ദര്‍ശിച്ച സംഘം നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി.
kerala
മലപ്പുറം കാളികാവില്‍ യുവാവിനെ കൊലപ്പെടുത്തിയ കടുവയെ കണ്ടെത്തി; മയക്കുവെടി വെക്കും
കേരള എസ്റ്റേറ്റിനു സമീപം മദാരി എസ്റ്റേറ്റിലെ എസ് വളവിലാണ് കടുവയെ കണ്ടത്.

മലപ്പുറം കാളികാവ് അടയ്ക്കാകുണ്ടില്‍ യുവാവിനെ കടിച്ചു കൊന്ന കടുവയെ കണ്ടെത്തി. കടുവയെ മയക്കുവെടി വയ്ക്കാനായി ദൗത്യസംഘം പുറപ്പെട്ടു. നാല് സംഘങ്ങളായി തിരിഞ്ഞാണ് കടുവയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം. കേരള എസ്റ്റേറ്റിനു സമീപം മദാരി എസ്റ്റേറ്റിലെ എസ് വളവിലാണ് കടുവയെ കണ്ടത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കാളികാവില്‍ ടാപ്പിങ്ങ് തൊഴിലാളിയായ അബ്ദുല്‍ ഗഫൂറിനെ കടുവാ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കടുവയെക്കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിന്റെ പിറകിലും കശേരുക്കളിലും കടുവയുടെ കോമ്പല്ല് കൊണ്ടു ആഴത്തില്‍ കടിയേറ്റു. ശരീരമാസകലം പല്ലിന്റെയും നഖത്തിന്റെയും പാടുകളെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. അമിതമായ രക്തസ്രാവവും മരണത്തിനിടയാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.
kerala
കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥി ആറ്റില്‍ വീണ് മരിച്ചു
അര്‍ക്കന്നൂരില്‍ സുഹൃത്തിന്റെ വീട്ടില്‍ എത്തിയ സംഘം ആറ് കാണാനായി പോകുമ്പോള്‍ നിഹാല്‍ കാല് വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു.

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥി ആറ്റില്‍ വീണ് മരിച്ചു. അഞ്ചല്‍ പുത്തയം സ്വദേശി നിഹാലാണ് മരിച്ചത്. അര്‍ക്കന്നൂരില്‍ സുഹൃത്തിന്റെ വീട്ടില്‍ എത്തിയ സംഘം ആറ് കാണാനായി പോകുമ്പോള്‍ നിഹാല്‍ കാല് വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. നാട്ടുകാര്‍ നിഹാലിനെ കരയ്ക്കടുപ്പിച്ച് ആയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
-
Cricket3 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
kerala3 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
kerala3 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
india1 day ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india2 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
Cricket23 hours ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
kerala1 day ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു