Culture
തട്ടമിട്ട് ജോലിക്ക് വരരുതെന്ന് ആശുപത്രി അധികൃതര്‍ അങ്ങനെയെങ്കില്‍ എനിക്ക് ജോലി വേണ്ടെന്ന് ഫാത്തിമ വൈറലായി കുറിപ്പ്

തട്ടമിട്ട് ജോലിക്ക് വരരുതെന്ന ആശുപത്രി അധികൃതര്‍ നിലപാട് അറിയിച്ചതോടെ കിട്ടിയ ജോലി തന്നെ വേണ്ട എന്നു വെച്ച് ഫാത്തിമ സഹ്‌റ ബതൂല്‍. ഈ അനുഭവം വിശദീകരിച്ച് അവര്‍ എഴുതിയ ഫെയ്‌സ്ബുക് പോസ്റ്റ് വൈറലായി. ഇന്റര്‍വ്യൂ കാളിലൂടെ കിട്ടിയ ജോലിക്കു പോവാന്‍ വേണ്ടി മാനസികമായി തയ്യാറെടുത്തു നില്‍ക്കെയാണ് ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് അറിയിച്ച് ആശുപത്രി വക അറിയിപ്പ് വന്നത്. അതോടെ ഒരു നിമിഷം പോലും ആലോചിക്കാതെ ജോലി ഉപേക്ഷിക്കാനുള്ള തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നു.
ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കഴിഞ്ഞ പോസ്റ്റില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ജോലിയുപേക്ഷിച്ചത് പരാമര്‍ശിച്ചതിനെകുറിച്ച് ചോദിച്ച് ഒരുപാട് മെസ്സേജുകള്‍ ഇന്‍ബോക്‌സിലേക്കെത്തിയിരുന്നു.
സത്യത്തില്‍ കഴിഞ്ഞ ജനുവരിയില്‍ എനിക്കുണ്ടായൊരു അനുഭവമായിരുന്നത്. ജനുവരി ഏഴിനായിരുന്നു (7/1/2019)എനിക്ക് കോയമ്പത്തൂരിലെ ഒരു ‘പ്രമുഖ’ ആശുപത്രിയിലേക്കുള്ള ഇന്റര്‍വ്യൂ കാള്‍ വന്നത്.
ഒമ്പതിന് (9/1/2019) തിങ്കളാഴ്ച രാവിലെ അവിടെ എത്തണമെന്നവര്‍ ആവശ്യപ്പെട്ടതനുസരിച്ചു 8ന് രാവിലെ തന്നെ ഞാനും ഉമ്മയും യാത്രതിരിച്ചു.
യാത്രക്കിടയില്‍ പഴയ pdf നോട്‌സും, സ്വന്തം പ്രീപെയര്‍ ചെയ്തുണ്ടാക്കിയ നോട്ടുകളും ഒക്കെ ട്രെയിനില്‍ കുത്തിയിരുന്നു ഞാന്‍ വായിച്ചുകൊണ്ടിരുന്നതിനിടയിലെപ്പോഴോ മെഡിക്കല്‍ കോളേജിലെ ഡ്യൂട്ടി സമയങ്ങളിലേക്ക് ഓര്‍മ്മകള്‍ നീണ്ടു പോയി.
എന്റെ ജീവിതത്തിലെ ആദ്യത്തെ ഇന്റര്‍വ്യൂ ആയിരുന്നുത്. അതിന്റെ മുഴുവന്‍ എക്‌സൈറ്മെന്റും ആവലാതിയുമുണ്ടായിരുന്നെനിക്ക്.
ഞായറാഴ്ച പോത്തന്നൂരിലെ ഒരു ബന്ധുവീട്ടില്‍ തങ്ങി തിങ്കളാഴ്ച രാവിലെ നേരത്തെ തന്നെ ഞാന്‍ ആശുപത്രിയില്‍ എത്തി. ആദ്യം അവര്‍ HR മാനേജരെ കാണാന്‍ ആവശ്യപെട്ടു, അതു കഴിഞ്ഞായിരുന്നു HOD യുടെ ഇന്റര്‍വ്യൂ.
ചുവന്ന നിറത്തിലുള്ള വലിയ ഹിജാബായിരുന്നു ഞാനന്ന് ധരിച്ചിരുന്നത്.
ഇന്റര്‍വ്യൂവിന്റെ ബേജാറിലും, പഠിച്ചതൊക്കെ ചിട്ടപ്പെടുത്തുന്നതിന്റെ തിരക്കിലും എന്റെ തട്ടത്തിലേക്കുള്ള എത്തിനോട്ടങ്ങള്‍ സത്യത്തില്‍ ഞാന്‍ കണ്ടിരുന്നില്ല.
തീരെ വൈകാതെ തന്നെ മെഡിക്കല്‍ ഡയറക്ടരെ കാണുകയും എന്നെ അവിടെ നിയമിച്ചതായവര്‍ അറിയിക്കുകയും ചെയ്തു. തെറ്റില്ലാത്ത സാലറിയും എനിക്ക് പരിചമുള്ള സിറ്റിയും ആയതുകൊണ്ട് എതിര്‍ത്തൊന്നും പറയാനുമുണ്ടായിരുന്നില്ല.
അന്നുച്ചകഴിഞ്ഞു ഞങ്ങള്‍ വലിയ സന്തോഷത്തോടെ നാട്ടിലേക്ക് യാത്രതിരിച്ചു.
പുതിയ ക്യാന്‍വാസുകള്‍, പെയിന്റുകള്‍ ,ലിസ്റ്റിലുള്ള പുസ്തകങ്ങള്‍, ചെയ്തു തീര്‍ക്കേണ്ട യാത്രകള്‍, നുണഞ്ഞറിയേണ്ട രുചികള്‍ ഇങ്ങനെ
ഒരു നീളന്‍ ലിസ്റ്റിനെ ഞാന്‍ അവര്‍ പറഞ്ഞ എന്റെ സാലറിയിലേക്ക് ഒത്തുവെച്ചുനോക്കി. പതുക്കെ പതുക്കെ യാത്രകള്‍ക്ക് പൈസ സ്വരൂപിക്കാനുള്ള സൂത്രമൊക്കെ മനസ്സില്‍ ഓര്‍ത്തുവെച്ചു.
പതിനാലിന് (14/1/19 ) ജോയിന്‍ ചെയ്യണം എന്നായിരുന്നു പറഞ്ഞത്.
അതിനുമുന്‍പ് കുറെയേറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. കൂടുമാറാനുള്ള ഒരുക്കങ്ങള്‍ ഞാന്‍ മെല്ലെ തുടങ്ങിവെച്ചു.
അങ്ങനെയിരിക്കെ (12/1/19)നാണ് ഹോസ്പിറ്റലില്‍ നിന്നും വീണ്ടും വിളി വന്നത്. ഹോസ്റ്റല്‍ സൗകര്യം ഒരുകുന്നതിനെ കുറിച്ചു ചോദിക്കാനായിരുന്നത്. കൂട്ടത്തില്‍ അവര്‍ മറ്റൊരു കാര്യം കൂടെ തീരെ സാരമില്ലാത്ത മട്ടില്‍ എന്നോട് പറയുകയുണ്ടായി.
‘You can’t wear ‘Hijab’ inside our campus. We have muslim staffs here and they are following the same rule.Hope it will be ok for you’
എന്തോ ഒന്ന് ഉള്ളിലേക്ക് പാഞ്ഞു കയറിയതു പോലെ, ഒരു നിമിഷം പോലും മറുത്തു ചിന്തിക്കേണ്ടി വന്നില്ല എനിക്ക് ആ ജോലി വേണ്ടെന്ന് വെക്കാന്‍.
‘But, fathima you can use it outside the campus
right.Then what?’
അവരുടെ ചോദ്യം സത്യത്തില്‍ എന്നില്‍ ചിരിയാണുണ്ടാക്കിയത്.
‘ഉറപ്പായും ഞാന്‍ ജോലി ചെയ്യാന്‍ തയ്യാറാണ്, അതും നിങ്ങള്‍ ഓഫര്‍ ചെയ്ത സാലറിയില്‍ തന്നെ. പക്ഷേ എന്റെ തലയില്‍ ഹിജാബുണ്ടാകും അത്രേയുള്ളൂ.. !’
‘Sorry, we can’t let you do that.It will become issue with rest of the muslim staff’s ‘
‘എങ്കില്‍ ബാക്കിയുള്ള അപേക്ഷകരില്‍ ആരെയെങ്കിലും വിളിച്ചോളൂ.. നന്ദി ‘
ഇത്രമാത്രമായിരുന്നു ആ സംഭാഷണം.
ഇതിനെച്ചൊല്ലി അന്ന് ഇന്‍സ്റ്റാഗ്രാമില്‍ എനിക്ക് അനുകൂലമായും പ്രതികൂലമായും കുറേ മെസ്സേജുകള്‍ വന്നു. സത്യത്തില്‍ ഞാന്‍ ജോലി ചെയ്യാന്‍ തയ്യാറല്ല എന്നല്ല പറഞ്ഞത്, മറിച്ചു ജോലി ചെയ്യുന്നുവെങ്കില്‍ എന്റെ വസ്ത്രധാരണത്തില്‍ ഹിജാബും ഉണ്ടാകും എന്നാണ് പറഞ്ഞത്.
അതുമായി ബന്ധപെട്ട പോളിംഗില്‍ 308 പേര്‍ അനുകൂലിക്കുകയും 14 പേര്‍ പ്രതികൂലിക്കുകയും ചെയ്ത്തിരുന്നു.
കൂട്ടത്തില്‍ രണ്ട്‌പേര്‍ ലിബറല്‍ വാദത്തില്‍ കിടന്നു ഊഞ്ഞാലാടി കൊണ്ടിരിക്കുകയും ചെയ്തു . അതിന്റെ ചെറിയൊരു ഭാഗം ഞാന്‍ അന്ന് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ മെന്‍ഷന്‍ ചെയ്തിരുന്നു.
ഹിജാബ് ഇടണം എന്ന് പറയുന്നത് ഇസ്ലാമിക്ക് സ്ളേവറിയും അനാചാരവും… ഹിജാബ് അഴിച്ചു പൊട്ട് തൊടുന്നത് പുരോഗമനവാദവും വ്യക്തി സ്വാതന്ത്ര്യവും എന്നാണ് അവരുടെ പക്ഷം.
അവര്‍ പൊട്ട് തൊട്ടും, ഹിജാബിട്ടും ജോലി ചെയ്യുന്നതിനെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ അവര്‍ക്ക് വസ്ത്രം ഉപേക്ഷിക്കാനുള്ള അതേ അവകാശം മാത്രമേ എനിക്ക് വസ്ത്രം ധരിക്കാനും ആവശ്യപെടുന്നുള്ളു… !
എന്നോടവര്‍ ഇതിന്റെ റിവേഴ്സ് മെക്കാനിസം ആലോചിക്കാനാണ് പറഞ്ഞത്.
ഏതെങ്കിലും ഒരു മുസ്ലിം മാനേജ്‌മെന്റ് ഹോസ്പിറ്റലില്‍ ആര് ജോലിക്കു വന്നാലും അവര്‍ക്ക് ഹിജാബ് നിര്‍ബന്ധമാണെന്ന് പറഞ്ഞാല്‍ ഈ പറഞ്ഞ വ്യക്തി സ്വാതന്ത്ര്യമോ, ഭരണഘടനാവകാശമോ ഒന്നുമല്ല ഇവിടെയുണ്ടാവുക. പകരം നിസംശയം തീവ്രവാദമെന്നും ISIS റിക്രൂട്‌മെന്റുന്നുമൊക്കെ പറഞ്ഞു ആ സ്ഥാപനം എപ്പോ നിന്ന് കത്തിയെന്നു നോക്കിയാല്‍ മതി.
എന്റെ നിലപാട് ഇത്രമാത്രമാണ്,
എന്റെ സ്വത്വം വൃണപ്പെടുത്തുന്ന ഒരു ജോലിയും സ്ഥാനവും എനിക്ക് ആവശ്യമില്ല.
അതെന്റെ വ്യക്തിസ്വാതന്ത്ര്യമാണ്.. !
ഇനിയതിനെ ബലിയാടെന്നും, അനാചാരമെന്നും, അടിമത്തമെന്നുമൊക്കെയാണ് നിങ്ങള്‍ ചാര്‍ത്തി തരുന്ന ലേബല്‍ എങ്കില്‍ ഒന്നേയുള്ളു പറയാന്‍,
നിങ്ങള്‍ക്കെന്റെ ‘നല്ലനമസ്‌കാരം’….!
news
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
ജനങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞതാവാം വൈറസ് പടരാന്‍ കാരണമെന്നാണ് സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന.

ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നഗരത്തിലെ കോവിഡ്19 നിരക്ക് ഇപ്പോള്‍ വളരെ ഉയര്‍ന്നതാണെന്ന് ഹോങ്കോങ്ങിലെ സെന്റര്‍ ഫോര്‍ ഹെല്‍ക്ക് പ്രൊട്ടക്ഷനിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് ബ്രാഞ്ചിന്റെ തലവനായ ആല്‍ബര്‍ട്ട് ഓ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
മേയ് മൂന്ന് വരെ 31 ഗുരുതര കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ നിരക്ക് അത്ര കൂടുതലല്ലെങ്കിലും വൈറസ് പടരുന്നു എന്ന് തന്നെയാണ് കണക്കുകള്‍ പറയുന്നത്. കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. മേയ് മൂന്നിന് അവസാനിച്ച ആഴ്ചയില്‍ കോവിഡ് കേസുകള്‍ മുന്‍ ആഴ്ചയെ അപേക്ഷിച്ച് 28 ശതമാനം വര്‍ധിച്ചു. ിതോടെ രോഗികളുടെ എണ്ണം 14,200 ആയി. ജനങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞതാവാം വൈറസ് പടരാന്‍ കാരണമെന്നാണ് സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന. ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിച്ചുവരികയാണ്. ചൈനയിലും പുതിയ കോവിഡ് തരംഗം രൂപപ്പെട്ടതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
Film
‘നരിവേട്ട’യെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നുമില്ലെന്ന് ടോവിനോ തോമസ്
സിനിമയുമായി ബന്ധപ്പെട്ട പ്രെസ്സ്മീറ്റിനിടയിൽ വെച്ചാണ് ടോവിനോ തോമസ് ഇതരത്തിലൊരു അഭിപ്രായം പങ്കു വെച്ചത്.

ടൊവിനോ തോമസ് നായകനായ നരിവേട്ട മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളില്‍ എത്തുന്ന സാഹചര്യത്തിൽ ചിത്രത്തെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നും പങ്ക് വെക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ ടോവിനോ തോമസ്. സിനിമയുമായി ബന്ധപ്പെട്ട പ്രെസ്സ്മീറ്റിനിടയിൽ വെച്ചാണ് ടോവിനോ തോമസ് ഇതരത്തിലൊരു അഭിപ്രായം പങ്കു വെച്ചത്.
‘ഇന്റർവ്യൂവിൽ പറഞ്ഞതിനേക്കാൾ ഉപരിയായി ഈ സിനിമയുടെ ആശയത്തെ കുറിച്ച് കൂടുതലായി ഇനിയൊന്നും പറയാനില്ല. ഇരുപത്തി മൂന്നിന് ഞങ്ങളുടെ സിനിമ തീയേറ്ററിലേക്കെത്തും. സിനിമയുടെ ക്വാളിറ്റിയിൽ പോലും കോംപ്രമൈസ്ഡാവാതിരിക്കാൻ വേണ്ടി ഞങ്ങളീ ദിവസങ്ങളിൽ പോലും ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്. എല്ലാ ഡിപ്പാർട്ട്മെന്റിന്റെയും ജോലി കഴിഞ്ഞ് സെൻസറിങ്ങും കഴിഞ്ഞ് പടമിപ്പോൾ അപ്പ്ലോഡിങ് സ്റ്റേജിലാണ് ഉള്ളത്. ഈ സമയത്ത് വേറെ അവകാശവാദങ്ങൾ ഒന്നുമില്ല. നരിവേട്ടയുടെ ടീം നിങ്ങളെയൊക്കെ തീയേറ്ററുകളിലേക്ക് ക്ഷണിക്കുകയാണ്. സിനിമ കണ്ടു കഴിഞ്ഞാൽ പ്രേക്ഷകർക്കത് ഇഷ്ടപ്പെടുമെന്നുറപ്പുണ്ട്. സ്വഭാവികമായും അർഹിക്കുന്ന വിജയം പ്രേക്ഷകർ തന്നെ നേരിട്ട് നൽകുമെന്നാണ് വിശ്വാസം‘
എന്നാണ് ടോവിനോ വ്യക്തമാക്കിയത്. ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം അനുരാജ് മനോഹറാണ് സംവിധാനം ചെയ്യുന്നത്. നീതി നടപ്പാക്കുന്നവരുടേയും നീതിക്കായി കാത്തിരിക്കുന്നവരുടേയും വ്യക്തി ജീവിതത്തിന്‍റെ നിഴലാട്ടം കാട്ടിതരുന്ന ചിത്രം വലിയ മുതൽമുടക്കിൽ എല്ലാ വിഭാഗം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന വിധത്തിലുള്ള ക്ലീൻ എൻ്റർടൈനറായിട്ടാണ് അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നീ മൂന്നു പേരും പൊലീസ് കഥാപാത്രങ്ങളെ യാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട് നന്ദു, പ്രശാന്ത് മാധവൻ, അപ്പുണ്ണി ശശി, എൻ.എം. ബാദുഷ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
തിരക്കഥ- അബിൻ ജോസഫ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, വരികൾ- കൈതപ്രം, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
Film
‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’, 200 കോടിയും കടന്ന് ‘തുടരും’: മോഹൻലാൽ

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ‘തുടരും’ 200 കോടി ക്ലബിൽ ഇടംപിടിച്ചു. ‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’ എന്ന പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് മോഹൻലാൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ചില യാത്രകള്‍ക്ക് വലിയ ശബ്ദങ്ങള്‍ ആവശ്യമില്ല, മുന്നോട്ടുകൊണ്ടുപോകാന്‍ ഹൃദയങ്ങള്‍ മാത്രം മതി. കേരളത്തിലെ എല്ലാ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്ത്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളില്‍ ‘തുടരും’ ഇടംനേടി. സ്‌നേഹത്തിന് നന്ദി’, എന്ന കുറിപ്പോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്.
200 കോടി ക്ലബിൽ ഇടം നേടുന്ന മൂന്നാമത്തെ മലയാള ചിത്രവും രണ്ടാമത്തെ മോഹൻലാൽ ചിത്രവുമാണ് തുടരും. ഏപ്രില്‍ 25-ന് തീയേറ്ററുകളില്‍ എത്തിയ ചിത്രം 17 ദിവസംകൊണ്ടാണ് 200 കോടി ആഗോളകളക്ഷന്‍ നേടിയത്.
മോഹൻലാലിനെ നായകനാക്കി പ്രത്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘എമ്പുരാനും'(268 കോടി), ചിദംബരം എസ് പൊതുവാൾ സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ (242 കോടി) എന്നിവയാണ് ഈ നേട്ടത്തിലെത്തിയ രണ്ടു സിനിമകൾ.
കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ചിത്രമായി ‘തുടരും’ കഴിഞ്ഞദിവസം മാറിയിരുന്നു. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 88 കോടിയയായിരുന്നു 2018ന്‍റെ കേരളത്തിലെ കളക്ഷൻ.
കെ.ആർ. സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൺമുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്‌സി ഡ്രൈവർ കഥാപാത്രമാണ് ചിത്രത്തിൽ മോഹൻലാലിൻ്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോൾ ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, ഇർഷാദ് അലി, ആർഷ കൃഷ്‌ണ പ്രഭ, പ്രകാശ് വർമ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.
-
india3 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
india3 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
kerala3 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala3 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
india2 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
india2 days ago
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്