Connect with us

Culture

പാര്‍ലമെന്റിലെ ശബ്ദമായ ഇ.ടിക്ക് തിരൂരില്‍ ഗംഭീര വരവേല്‍പ്പ്

Published

on

തിരൂര്‍: ന്യൂനപക്ഷ വിഷയങ്ങളില്‍ മോദി സര്‍ക്കാറിനെ വിറപ്പിച്ച പാര്‍ലമെന്റിലെ ശബ്ദമായ ഇടി മുഹമ്മദ് ബഷീര്‍ എംപിക്ക് സ്വന്തം മണ്ഡലത്തിന്റെ ഹൃദയ കേന്ദ്രമായ തിരൂരില്‍ ഗംഭീര വരവേല്‍പ്പ്. ഇടിയുടെ വരവില്‍ ആവേശത്തോടെ ഒഴുകിയത്തിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കുതിപ്പില്‍ അക്ഷര നഗരി ഇളകി മറിഞ്ഞു. ആര്‍ത്തിരമ്പിയെത്തിയ ജനസാഗരത്തിലേക്ക് കപ്പിത്താനായി ഇ.ടി മുഹമ്മദ്ബഷീര്‍ എത്തിയപ്പോള്‍ പോരാട്ടങ്ങളുടെ ഭൂമികയില്‍ ആവേശം വാനോളമുയര്‍ന്നു. ഇതോടെ പൊന്നാനി ലോകസഭാ മണ്ഡലം യുഡിഎഫിന്റെ ഉരുക്ക് കോട്ടയെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് ഇ.ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുഞ്ചന്റെ മണ്ണില്‍ ആവേശത്തുടക്കമായി.

പോരാട്ടവീര്യത്തോടെ ഒഴുകിയെത്തിയ ആയിരങ്ങള്‍ യുഡിഎഫിന്റെ കരുത്തും ജനകീയാടിത്തറയും വിളംബരം ചെയ്തപ്പോള്‍ വരാനിരിക്കുന്ന യുഡിഎഫ് മുന്നേറ്റത്തിന്റെ പ്രഖ്യാപനത്തിന് തിരൂര്‍ നഗരം സാക്ഷ്യം വഹിച്ചു. ആദര്‍ശ രാഷ്ട്രീയത്തിന്റെ അമരക്കാരനെ ഹൃയത്തോട് ചേര്‍ക്കുന്ന വരവേല്പായിരുന്നു യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി ഇന്നലെ തിരൂരില്‍ നല്‍കിയത്.
നഗരവീഥികളില്‍ കാത്തുനിന്ന വന്‍ജനാവലി പൗരസ്വീകരണം ഗംഭീരമാക്കി. വൈകിട്ട് അഞ്ചു മണിയോടെ താഴെപ്പാലത്ത് ഇ ടി മുഹമ്മദ്ബഷീര്‍ എത്തുമ്പോള്‍ മുദ്രാവാക്യം വിളികളോടെ യിരങ്ങള്‍ വരവേറ്റു. ഇവിടെ നിന്നും നഗരത്തിലേക്ക് ജനത്തിന്റെ കുത്തൊഴുക്കായിരുന്നു. പ്രവര്‍ത്തകരുടെ ആവേശത്തിന് നടുവിലൂടെ യുഡിഎഫ് നേതാക്കള്‍ക്കൊപ്പം സ്വീകരണ ജാഥ മുന്നോട്ട് നീങ്ങി. മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ സമാപിക്കുമ്പോള്‍ തിരൂര്‍ നഗരം അടുത്ത കാലത്തൊന്നും ദര്‍ശിക്കാത്ത വലിയ ജകീയ മുന്നേറ്റമായി മാറുകയായരുന്നു.
മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന്, തിരൂരിന്റെ വികസനക്കുതിപ്പിന് യുഡിഎഫിന്റെ വന്‍ഭൂരിപക്ഷത്തോടെയുള്ള വിജയത്തിന് പിന്തുണയഭ്യര്‍ഥിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു. കഴിഞ്ഞ പത്ത് വര്‍ഷക്കാലം എം പിയെന്ന നിലയില്‍ പാര്‍ലമെന്റില്‍ നടത്തിയ ഇടപെടലുകള്‍ ഓര്‍മ്മിപ്പിച്ചു. തിരൂര്‍ റെയില്‍വെ സ്റ്റേഷന്‍ വികസനം, ജില്ലാ ആശുപത്രി വികസനം, റോഡുകളുടെ വികസനം തുടങ്ങി എംപിയെന്ന നിലയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിവരിച്ച് മറുപടി പ്രസംഗം.

ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന പ്രഖ്യാപനത്തെ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു ജനാവലി.
സി.മമ്മുട്ടി എംഎല്‍എ, അബ്ദുറഹിമാന്‍ രണ്ടത്താണി, സി.മുഹമ്മദലി, എം അബ്ദുല്ലക്കുട്ടി, സി.വി .വേലായുധന്‍, വെട്ടം ആലിക്കോയ,പി.സൈതലവി മാസ്റ്റര്‍, അഡ്വ.പത്മകുമാര്‍, പന്ത്രോളി മുഹമ്മദലി, ഒ രാജന്‍, മുത്തുകോയ തങ്ങള്‍, അഷ്റഫ് താനൂര്‍, , യാസര്‍ പൊട്ടച്ചോല ,കൊക്കോടി മൊയ്തീന്‍ കുട്ടി ഹാജി .പി.രാമന്‍കുട്ടി ,കുറുക്കോളി മൊയ്തീന്‍ എന്നിവര്‍ പ്രസംഗിച്ചു.

പി.സി. ഇസ്ഹാഖ്, എം.പി.മുഹമ്മദ് കോയ,മയ്യേരി കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ.പി.ഹുസൈന്‍, കണ്ടാത്ത് കഞ്ഞിപ്പ, ഉസ്മാന്‍ പറവണ്ണ, കെ.ടി.ആസാദ്, കെ.പി.ഷാജഹാന്‍, ഇ .സക്കീര്‍ മാസ്റ്റര്‍, പി.ടി.ശഫീഖ്, ഫസലുദ്ദീന്‍ വാരണാക്കര ,സി.മൊയ്തീന്‍, കെ.ഇബ്രാഹിം ഹാജി, ഏ.കെ.സൈതാലിക്കുട്ടി, യാസര്‍ പയ്യോളി, അടിയാട്ടില്‍ അബ്ദുല്‍ ബഷീര്‍, കോട്ടയില്‍ അബ്ദുല്‍ കരീം കെ.രായിന്‍, കുഞ്ഞമ്മു പി.സി.അഷ്റഫ് ,അലി പാറയില്‍,വി.കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാവ , എം.ടി.അബുബക്കര്‍ ,ലത്തീഫ് കൊളക്കാടന്‍, സുലൈമാന്‍ മുസ്ല്യാര്‍, ടി. കുഞ്ഞാമുട്ടി, പി.സൈനുദ്ദീന്‍, കെ.ഹംസ ഹാജി, സി.മോഹന്‍ദാസ്, കോട്ടയില്‍ അലവി, വി.പി. കുഞ്ഞാലി ,നൗഷാദ് പരേന്നക്കാട്, അഡ്വ: നസീര്‍ അഹമ്മദ്, ഹംസ അന്നാര ആതവനാട് മുഹമ്മദ് കുട്ടി, , വാസു ‘പി .വി.സമദ്, എം.പി.അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മണ്ഡലത്തില്‍ നല്‍കിയ സ്വീകരണത്തിന് ഇടിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലൂടെ നന്ദി അറയിച്ചു. തിരൂരിന്റെ നല്ല മനസ്സിന് നന്ദി അറിയിച്ച ഇടി സ്വീകരണത്തിന്റെ ചിത്രങ്ങളും പങ്കുവെച്ചു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കളമശ്ശേരിയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയുടെ കൊലപാതകം; രണ്ട് പേര്‍ കസ്റ്റഡിയില്‍

ജെയ്‌സിയുടെ സ്വര്‍ണ്ണവും പണവും മോഷ്ടിക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു.

Published

on

കളമശേരിയില്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. കാക്കനാട് സ്വദേശിയായ ഗിരീഷ് കുമാര്‍ ആണ് പിടിയിലായത്. ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരനാണ് അറസ്റ്റിലായ ഗിരീഷ് കുമാര്‍.

ജെയ്‌സിയുടെ സ്വര്‍ണ്ണവും പണവും മോഷ്ടിക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട ജെയ്‌സി എബ്രഹാമിന്റെ പരിചയക്കാരന്‍ കൂടിയാണ് ഗിരീഷ്. ഹെല്‍മെറ്റ് ധരിച്ച് അപ്പാര്‍ട്‌മെന്റില്‍ എത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.

കൊലപാതകം നടന്ന ദിവസം ഇയാള്‍ അപ്പാര്‍ട്ട്‌മെന്റിലേക്കെത്തുന്നതും രണ്ടു മണിക്കൂറിന് ശേഷം തിരിച്ചു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ജെയ്‌സിയുടെ ആഭരണങ്ങളും രണ്ടു മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടിരുന്നു. തലയില്‍ പത്തോളം മുറിവുകളുണ്ടെന്നും തലയ്ക്കു പിന്നില്‍ വളരെ ആഴത്തിലുള്ള വലിയ മുറിവുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

ഭര്‍ത്താവുമായി അകന്നു കഴിയുന്ന ജെയ്‌സി ഒരു വര്‍ഷമായി കളമശ്ശേരിയിലെ ഈ അപ്പാര്‍ട്ടമെന്റിലാണ് താമസം. കാനഡയിലുള്ള ജെയ്‌സിയുടെ മകള്‍ നാട്ടിലെത്തിയിട്ടുണ്ട്. കളമശ്ശേരി കൂനംതൈയിലെ അപ്പാര്‍ട്‌മെന്റിലാണ് ജെയ്‌സിയെ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവം കൊലപാതകമെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. ശുചിമുറിയില്‍ ആയിരുന്നു ജെയ്‌സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാനഡയില്‍ ജോലിയുള്ള ഏക മകള്‍ അമ്മയെ ഫോണില്‍ വിളിച്ചു കിട്ടാതായപ്പോള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

തലയിലുള്ള ആഴത്തിലുള്ള മുറിവു കണ്ടതോടെ പൊലീസിനു കൊലപാതകമാണോ എന്ന് ആദ്യഘട്ടത്തില്‍ തന്നെ സംശയമുണ്ടായിരുന്നു. മുഖം വികൃതമായ രീതിയിലായിരുന്നു. കളമശേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

Continue Reading

kerala

യു.പിയിലെ സംഭാല്‍ ജില്ലയിലെ ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം; വാഹനങ്ങള്‍ കത്തിച്ചു, പൊലീസ് ലാത്തിവീശി

ഷാഹി ജുമുഅ മസ്ജിദിന് സമീപമാണ് സംഘര്‍ഷമുണ്ടായത്.

Published

on

ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ ജുമാ മസ്ജിദില്‍ നടക്കുന്ന സര്‍വേക്കിടെ സംഘര്‍ഷം. ഷാഹി ജുമാ മസ്ജിദിന് സമീപമാണ് സംഘര്‍ഷമുണ്ടായത്.

സര്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതിന് പിന്നാലെ കല്ലേറുണ്ടായതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ മസ്ജിദ് ക്ഷേത്രത്തിന്റെ അവശിഷ്ടത്തില്‍ പണിതതാണെന്ന് ആരോപിച്ച് സുപ്രീം കോടതി അഭിഭാഷകന്‍ നല്‍കിയ ഹരജിയില്‍ സര്‍വേ നടത്താന്‍ സംഭാല്‍ ജില്ലാ കോടതി ഉത്തരവിട്ടിരുന്നു.

കോടതി ഉത്തരവിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതോടെയാണ് സംഭാലില്‍ സംഘര്‍ഷമുണ്ടായത്. രാവിലെ ആറ് മണിയോടെയാണ് ഡി.എം രാജേന്ദ്ര പാന്‍സിയയുടെ നേതൃത്വത്തില്‍ സര്‍വേക്കെത്തിയത്.

എസ്.പി കൃഷ്ണ ബിഷ്‌ണോയ്, എസ്.ഡി.എ വന്ദന മിശ്ര, സി.ഐ അനുജ് ചൗധരി തുടങ്ങിയ ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ എഫ്.ഐ.എ രജിസ്റ്റര്‍ ചെയ്യുകയോ മറ്റ് നടപടികള്‍ സ്വീകരിച്ചതായോ വിവരങ്ങളില്ല.

നവംബര്‍ 19ന് സംഭാലില്‍ ലോക്കല്‍ പൊലീസിന്റെയും മസ്ജിദ് മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തില്‍ സമാനമായ സര്‍വേ നടന്നിരുന്നു. ഈ പരിശോധനയില്‍ ക്ഷേത്രത്തോട് സാമ്യമുള്ള ചിഹ്നങ്ങളോ വസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മസ്ജിദ് ഒരു ഹിന്ദു ക്ഷേത്രമാണെന്ന് തെളിയിക്കുന്ന നിരവധി അടയാളങ്ങളും ചിഹ്നങ്ങളും മസ്ജിദില്‍ ഉണ്ടെന്നും ഇത് കണക്കിലെടുത്ത് സര്‍വേ നടത്തണമെന്നുമായിരുന്നു അഭിഭാഷകന്റെ ആവശ്യം.

വിഷ്ണു ശങ്കര്‍ ജെയിന്‍ എന്ന അഭിഭാഷകനാണ് മസ്ജിദ് നിര്‍മിച്ചത് ക്ഷേത്രത്തിന് മുകളിലാണെന്ന് വാദിച്ച് ഹരജി നല്‍കിയത്. സംഭാലിലെ ജുമാ മസ്ജിദ് യഥാര്‍ത്ഥത്തില്‍ ക്ഷേത്രമാണെന്ന് ആരോപിച്ചാണ് അഭിഭാഷകന്‍ ജില്ലാ കോടതിയില്‍ ഹരജി നല്‍കിയത്.

സംഭാലിലെ ശ്രീ ഹരി മന്ദിറിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് മസ്ജിദ് നിര്‍മിച്ചതെന്നാണ് അഭിഭാഷകന്‍ സംഭാല്‍ ജില്ലാ കോടതിയില്‍ വാദിച്ചത്. പിന്നാലെ കമ്മീഷണറുടെ നേതൃത്വത്തില്‍ സര്‍വേ നടത്താനാണ് കോടതി ഉത്തരവിട്ടത്. ഏഴു ദിവസത്തിനകം സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നത്. നവംബര്‍ 11നാണ് സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടത്.

Continue Reading

Film

ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 25 മുതല്‍

സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും ജൂറി അംഗങ്ങളുമുള്‍പ്പെടെ വിദേശരാജ്യങ്ങളില്‍നിന്നുള്ള നൂറില്‍പ്പരം അതിഥികള്‍ മേളയില്‍ പങ്കെടുക്കും.

Published

on

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 25 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. registration.iffk.in എന്ന ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.

പൊതുവിഭാഗത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 1180 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്‍ മുഖേന നേരിട്ടും രജിസ്‌ട്രേഷന്‍ നടത്താം.

എട്ടുദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 15 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മല്‍സര വിഭാഗം, മുന്‍നിര ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ നേടിയ സിനിമകള്‍ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, കണ്‍ട്രി ഫോക്കസ് വിഭാഗത്തിലുള്ള ചിത്രങ്ങള്‍, മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗം തുടങ്ങിയ പാക്കേജുകള്‍ 29ാമത് ഐ.എഫ്.എഫ്.കെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും ജൂറി അംഗങ്ങളുമുള്‍പ്പെടെ വിദേശരാജ്യങ്ങളില്‍നിന്നുള്ള നൂറില്‍പ്പരം അതിഥികള്‍ മേളയില്‍ പങ്കെടുക്കും. മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, മീറ്റ് ദ ഡയറക്ടര്‍, ഇന്‍ കോണ്‍വര്‍സേഷന്‍, എക്‌സിബിഷന്‍, കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും

Continue Reading

Trending