Video Stories
ഇടതുമുന്നണി എന്ന ജങ്കാര്‍ ജെട്ടി
നിലനില്‍പ്പിന്റെ പ്രസക്തി നഷ്ടപ്പെട്ട് നൂല്‍പ്പാലത്തിലൂടെ തെന്നിനീങ്ങുന്ന ഇടതുമുന്നണി നാലു പാര്‍ട്ടികളെ കൂടി ചേര്‍ത്തുപിടിച്ച് സമാശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടിരിക്കുകയാണ്. ഭരണ വൈകല്യത്തില്‍ തുടങ്ങി, ശബരിമല നിലപാടില്‍ കുരുങ്ങി കെട്ടൊടുങ്ങുന്ന കമ്യൂണിസ്റ്റ് മുന്നണിക്ക് ഇനി സമുദായ സംഘടനകള്‍ ശരണം. വര്‍ഗീയ പാര്‍ട്ടി എന്ന കാരണത്താല്‍ കാല്‍ നൂറ്റാണ്ടുകാലം പടിക്കുപുറത്തായിരുന്ന ഐ.എന്‍.എല്ലും എക്കാലവും ഭൂരിപക്ഷ സമുദായത്തിന്റെ വക്താവും അഴിമതിയുടെ പ്രയോക്താവുമായി മുദ്രചാര്‍ത്തപ്പെട്ട ആര്‍. ബാലകൃഷ്ണ പിള്ളയും മൂന്നു കേരളാ കോണ്‍ഗ്രസുകളും സമാസമം ചേര്‍ന്ന് ‘സാമ്പാര്‍ മുന്നണി’ യായി അധ:പതിച്ചിരിക്കുകയാണ് ഇടതുപക്ഷം. മുന്നണി പ്രവേശന കാര്യത്തില്‍ ഇക്കാലംവരെ പാലിച്ചിരുന്ന കാര്‍ക്കശ്യങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് മൊത്തം പത്തു പാര്‍ട്ടികളെ മുന്നണിത്താഴിട്ടു പൂട്ടിയത്. ജനാധിപത്യ ചേരിയുടെ വിപുലീകരണമെന്ന് വീമ്പു പറഞ്ഞാണ് ഇടതു കണ്‍വീനര്‍ ഇക്കാര്യം പ്രഖ്യാപിച്ചതെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വിഹ്വലതയായി വേണം ഈ തട്ടിക്കൂട്ട് മുന്നണി പ്രവേശത്തെ വിലയിരുത്താന്‍. ഒറ്റയടിക്ക് നാല് പാര്‍ട്ടികളെ കൂടെകൂട്ടിയതിന്റെ രസതന്ത്രം കേരള രാഷ്ട്രീയ ബോധമണ്ഡലത്തിന് നന്നായറിയാവുന്നതാണ്. പുതിയ നാലു പാര്‍ട്ടികളും വര്‍ഗീയതയോടും അഴിമതിയോടും തുടരുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടാണത്രെ ഇടതുമുന്നണിയിലേക്കു കൈപിടിച്ചുകൊണ്ടുവന്നതിന്റെ പരമപ്പൊരുള്‍. ഇവരുടെ പൂര്‍വകാല ചെയ്തികളും നിലപാടുകളും തൊണ്ട തൊടാതെ താഴോട്ടിറക്കിയ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും തൊലിക്കട്ടിക്കുമുമ്പില്‍ കണ്ടാമൃഗംപോലും നാണിച്ചു തലതാഴ്ത്തിപ്പോകും.
ആര്‍. ബാലകൃഷ്ണ പിള്ളയുടെ കേരളാ കോണ്‍ഗ്രസ്(ബി), എം.പി വീരേന്ദ്രകുമാന്റെ ലോക് താന്ത്രിക് ജനതാദള്‍, ഫ്രാന്‍സിസ്‌ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, ഐ.എന്‍.എല്‍ എന്നീ പാര്‍ട്ടികളെയാണ് കഴിഞ്ഞ ദിവസം എല്‍.ഡി.എഫില്‍ ഉള്‍പ്പെടുത്തിയത്. വര്‍ഗീയതയുടെയും അഴിമതിയുടെയും പേരില്‍ ആര്‍. ബാലകൃഷ്ണ പിള്ളയുടെ പിന്നാലെ വണ്ടിയെടുത്തു വളഞ്ഞിട്ടു പിടിച്ചവരാണ് ഇടതുപക്ഷം. എന്നാല്‍ അദ്ദേഹത്തെ എല്‍.ഡി.എഫിലെടുക്കാന്‍ തീരുമാനിച്ച കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ വി.എസ് അച്യുതാനന്ദന്‍ ഉണ്ടായിരുന്നില്ലെന്നു മാത്രം. പിള്ളക്കെതിരെ അഴിമതിക്കേസുകള്‍ രാഷ്ട്രീയമായി ഉപയോഗിച്ചവര്‍ തന്നെ അദ്ദേഹത്തെ മുന്നണിയുടെ നേതാവാക്കി എന്നതാണ് വിരോധാഭാസം. ശബരിമല ഉയര്‍ത്തിയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ എന്‍.എസ്.എസുമായി ബന്ധം പുലര്‍ത്തുന്ന പിള്ളയെ ഒഴിവാക്കുന്നതില്‍ സി.പി.എം അപകടം മണത്തതാണ് പ്രധാന കാരണമെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കറിയാം. അയ്യപ്പജ്യോതിയെ തള്ളിയതോടെ ബാലകൃഷ്ണ പിള്ള സി.പി.എമ്മിന് വിശുദ്ധനാവുകയായിരുന്നു. നാലു പാര്‍ട്ടികള്‍ ചേര്‍ന്നാല്‍ നാല്‍പത്തിയേഴ് ശതമാനം വോട്ട് എന്നാണ് പിള്ളയുടെ മുന്നണി പ്രവേശ വിളംബരം!. ഇത് മലര്‍പൊടിക്കാരന്റെ ദിവാസ്വപ്‌നം മാത്രമാണ്. ശബരിമലയില്‍ ഇടതുപക്ഷവുമായി നേര്‍ക്കുനേര്‍ പോരാട്ടം പ്രഖ്യാപിച്ച എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നിലപാട് കടുപ്പിച്ചതിന്റെ ബാക്കിപത്രം എന്താകുമെന്നു കണ്ടറിയേണ്ടതുണ്ട്. സ്‌കറിയാ തോമസുമായി ലയിച്ചും എന്‍.സി.പിയുമായി കൂട്ടുകൂടിയും ഇടതുമുന്നണിയിലെത്താന്‍ മെനഞ്ഞെടുത്ത തന്ത്രങ്ങള്‍ ഒന്നൊന്നായി പാളിപ്പൊളിഞ്ഞു നില്‍ക്കവെയാണ് അപ്രതീക്ഷിതമായി പിള്ള ഇടതു മുന്നണിയുടെ ഭാഗമാവുന്നത്. അഴിമതിക്കേസില്‍ ജയില്‍ ശിക്ഷയനുഭവിച്ച തന്നെ മുന്നണിക്കകത്ത് കൂട്ടേണ്ടതില്ലെന്ന പഴയ നിലപാട് ഇടതുപക്ഷം തിരുത്തിയതിലെ സാംഗത്യം ആര്‍ക്കു പിടികിട്ടിയാലും ആര്‍. ബാലകൃഷ്ണ പിള്ളക്ക് പിടികിട്ടുകയില്ലെന്നുറപ്പാണ്. അതാണ് കമ്യൂണിസ്റ്റ്-മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികളുടെ വൈരുധ്യാധിഷ്ഠിത ഭൗതിക വാദം. എം.എല്‍.എമാരുള്ള എല്ലാ ഘടകകക്ഷികള്‍ക്കും മന്ത്രിസ്ഥാനം എന്ന മാനദണ്ഡമാണ് മന്ത്രിസഭാ രൂപീകരണ വേളയില്‍ എല്‍.ഡി.എഫ് സ്വീകരിച്ച നിലപാട്. ഘടകകക്ഷിയായതോടെ കെ.ബി ഗണേഷ്‌കുമാറിനെ മന്ത്രിയാക്കണമെന്ന വാദവുമായി ആര്‍. ബാലകൃഷ്ണപിള്ള രംഗത്തുവരും. മുന്നാക്ക വികസന കോര്‍പറേഷന്‍ അധ്യക്ഷനായ ബാലകൃഷ്ണപിള്ള മകന്റെ മന്ത്രിസ്ഥാനത്തിനുവേണ്ടി കാബിനറ്റ് പദവി രാജിവെക്കുമോ അതോ തമ്മിലടി വീണ്ടും തലപൊക്കുമോ എന്നതെല്ലാം കാണാന്‍പോകുന്ന പൂരമാണ്. ഐ.എന്‍.എല്ലിനെ എന്നും വര്‍ഗീയ പാര്‍ട്ടിയായി കണ്ട പാരമ്പര്യമാണ് സി.പി.എമ്മിന്റേത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് അവര്‍ ഇക്കാര്യം ഉറക്കെ പറയാതിരിക്കുന്നത്. പാലക്കാട്ടെ സി.പി.എം സംസ്ഥാന സമ്മേളനത്തിലെ വെട്ടിനിരത്തലിന് വി.എസിന് ഊര്‍ജം നല്‍കിയ ആയുധം ഐ.എന്‍.എല്‍ ബന്ധത്തോടുള്ള ശക്തമായ എതിര്‍പ്പായിരുന്നു. ഇ.എം.എസും ഇ. കെ നായനാരും ഉള്‍പ്പെടെയുള്ളവര്‍ ജീവിച്ചരുന്നപ്പോള്‍ ഐ. എന്‍.എല്ലിന്റെ മുന്നണി പ്രവേശം പലതവണ ചര്‍ച്ച ചെയ്തു അവജ്ഞയോടെ തള്ളിയതാണ്. നിയമസഭാ സീറ്റ് നല്‍കിയിട്ടും അവരെ ഇക്കാലം വരെ മുന്നണിക്കു പുറത്തായിരുന്നു നിര്‍ത്തിയത്. സി.പി.ഐ എക്കാലത്തും ഐ.എന്‍. എല്ലിന്റെ മുന്നണി പ്രവേശത്തെ ശക്തമായി എതിര്‍ത്തുവന്ന പാര്‍ട്ടിയാണ്. ബാബരി മസ്ജിദ് ധ്വംസനത്തെ വൈകാരികമായി വഴിതിരിച്ചുവിടാന്‍ ശ്രമിച്ച്, ഒടുവില്‍ ആമാശയത്തിനുവേണ്ടി ആദര്‍ശം പണയംവച്ചു വാലും ചുരുട്ടി എ.കെ.ജി സെന്ററിന്റെ ഓരത്തു കിടന്നുറങ്ങി കാലം കഴിച്ചുകൂട്ടിയവരാണ് ഐ.എന്‍.എല്‍. അതേ ബാബരി മസ്ജിദ് തകര്‍ച്ചക്ക് നേതൃത്വം നല്‍കിയ സി.പി സുഗതനെ സര്‍ക്കാര്‍ ചെലവില്‍ ‘വനിതാ മതില്‍’ സംഘാടക സമിതിയുടെ തലപ്പത്തിരുത്തി സല്‍ക്കരിച്ച സമയത്തു തന്നെ ഐ.എന്‍.എല്‍ മുന്നണിയിലെത്തി എന്നതാണ് ‘കാവ്യനീതി!’
പല കഷ്ണങ്ങളായി പിളര്‍ന്ന കേരള കോണ്‍ഗ്രസുകള്‍ യു.ഡി.എഫില്‍ ഘടകകഷികളായി പ്രവര്‍ത്തിച്ചതിനെ പരിഹസിച്ചിരുന്ന ഇടതുമുന്നണി മുന്നൂ ‘കോട്ടയം പാര്‍ട്ടി’കളെ പുല്‍കിയതോടെ കേരള കോണ്‍ഗ്രസുകളുടെ കൂടാരമായി മാറിയത് കാലം കാത്തുവച്ച ശിക്ഷയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലു സീറ്റുകളില്‍ മത്സരിച്ച് എട്ടുനിലയില്‍ പൊട്ടിയ ജനാധിപത്യ കേരള കോണ്‍ഗ്രസിനെ മുന്നണിയിലെടുത്തതിന്റെ മാനദണ്ഡം മുന്നണിക്കുപോലും മനസിലായിക്കാണില്ല. ഒരിക്കല്‍ എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ഒറ്റപ്പാര്‍ട്ടിയായി പ്രവര്‍ത്തിച്ചിരുന്നവര്‍ തന്നെയാണ് ഇപ്പോള്‍ പിളര്‍ന്നു രണ്ടു പാര്‍ട്ടികളായി വീണ്ടും ഘടകകക്ഷികളായി പരിണമിച്ചത്. ശബരിമല യുവതീ പ്രവേശ വിധിയുണ്ടാക്കിയ പ്രത്യേക സാമൂഹ്യ രാഷ്ട്രീയ സാഹചര്യം തന്നെയാണ് ഈ പാര്‍ട്ടികളുടെ ഇടതുമുന്നണി പ്രവേശത്തിന് വഴിയൊരുക്കിയതെന്ന് വ്യക്തം. ജനാധിപത്യ അടിത്തറ വിപുലീകരിക്കാനെന്ന പേരില്‍ സമുദായ പാര്‍ട്ടികളെ പുല്‍കിയ കമ്യൂണിസ്റ്റ് കാപട്യം ആശയദാരിദ്ര്യത്തിന്റെ അവസാന ശ്വാസമാണ്. ജെ.എസ്.എസും ലെനിനിസ്റ്റ് ആര്‍.എസ്.പിയും ലെഫ്റ്റ് ആര്‍.എസ്.പിയും സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയും ഒരു വിഭാഗം സി.എം.പിയും ഇടതു ജങ്കാറില്‍ കയറിപ്പറ്റാന്‍ ‘ജെട്ടി’യില്‍ കാത്തിരിപ്പുണ്ട്. മുന്നണി മുങ്ങും മുമ്പ് സഖാക്കളുടെ കണ്ണ് ഇനി അങ്ങോട്ടായിരിക്കും.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
ഇന്ത്യയുടെ എതിര്‍പ്പിനു പിന്നാലെ പാകിസ്ഥാന് വീണ്ടും ഐഎംഎഫ് സഹായം
-
india3 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
india3 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി
-
kerala3 days ago
പാലക്കാട് ബെവ്കോയ്ക്ക് മുന്നിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു
-
india3 days ago
മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ നാളെ ചെന്നൈയില്‍
-
india3 days ago
‘സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; ഇന്ത്യക്ക് കത്തയച്ച് പാകിസ്ഥാന് ജലമന്ത്രാലയം
-
india2 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു