Connect with us

kerala

കശ്മീരില്‍ ഭീകരാക്രമണത്തില്‍ മൂന്ന് മരണം; ശ്രീനഗറില്‍ സൈനിക വാഹനത്തിന് നേരെ ഗ്രനേഡ് ആക്രമണം

ധാംഗ്രി മേഖലയിലാണ് വെടിവയ്പ്പുണ്ടായത്.

Published

on

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ ഭീകരാക്രമണം. ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ മൂന്ന് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ രജൗരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ധാംഗ്രി മേഖലയിലാണ് വെടിവയ്പ്പുണ്ടായത്. ആയുധങ്ങളുമായെത്തിയ രണ്ട് ഭീകരര്‍ പ്രദേശവാസികളടക്കമുള്ളവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.

അതേസമയം ശ്രീനഗറില്‍ സൈനികര്‍ സഞ്ചരിച്ച സിആര്‍പിഎഫ് വാഹനത്തിന് വാഹനത്തിന് നേരെ ഗ്രനേഡ് ആക്രമണവുമുണ്ടായി. എംകെ ചൗക്ക് മേഖലയില്‍ ആണ് സംഭവം. ആക്രമണത്തില്‍ ഒരു പ്രദേശവാസിക്ക് പരിക്കേറ്റു. പ്രദേശത്തെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ആക്രമണം ഉണ്ടായ രണ്ടിടങ്ങളിലും തിരച്ചില്‍ തുടരുകയാണ്.

kerala

കോഴിക്കോട്ട് മനോരോഗിയായ മകന്‍ അച്ഛനെ വെട്ടികൊലപ്പെടുത്തി

മകന്‍ മനോരോഗ ചികില്‍സയില്‍ ആയിരുന്നെന്ന് പൊലീസ് അറിയിച്ചു

Published

on

കോഴിക്കോട്ട് മനോരോഗിയായ മകന്‍ അച്ഛനെ വെട്ടികൊന്നു. ചാണോറ അശോകനാണ് മരിച്ചത്.ബാലുശ്ശേരി പനായി മുക്കില്‍ ആണ് സംഭവം. മകന്‍ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മകന്‍ മനോരോഗ ചികില്‍സയില്‍ ആയിരുന്നെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

അഞ്ചാം ദിനം സമരവേദിയില്‍ കൂട്ട ഉപവാസം നടത്തി ആശമാര്‍

സംസ്ഥാനത്തുടനീളം വീടുകളിലും ആരോഗ്യ കേന്ദ്രങ്ങള്‍ക്കുമുന്നിലും ഐക്യദാര്‍ഢ്യപരിപാടികള്‍ നടന്നു.

Published

on

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ അഞ്ചാം ദിവസവും നിരാഹാര സമരം നടത്തുന്ന ആശമാര്‍ അനുഭാവം പ്രകടിപ്പിച്ച് സമരവേദിയില്‍ കൂട്ട ഉപവാസം നടത്തി. സാമൂഹ്യ പ്രവര്‍ത്തക ഡോ.പി ഗീത ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് വീട്ടില്‍നിന്ന് ഉപവാസ സമരത്തില്‍ പങ്കാളിയായി.

സംസ്ഥാനത്തുടനീളം വീടുകളിലും ആരോഗ്യ കേന്ദ്രങ്ങള്‍ക്കുമുന്നിലും ഐക്യദാര്‍ഢ്യപരിപാടികള്‍ നടന്നു. ആശമാര്‍ ഒറ്റക്കും കൂട്ടായും ഉപവാസ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രചാരണം നടത്തി. എറണാകുളം ഡിഎംഒ ഓഫീസിന് മുന്നില്‍ കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ പരിപാടി നടത്തി.

ഫെബ്രുവരി 10നാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല രാപകല്‍ സമരം ആരംഭിച്ചത്. ഓണറേറിയം വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ അനുകൂല്യം നല്‍കുക, വിരമിക്കുന്നവര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ചര്‍ച്ചകള്‍ നടന്നെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തില്‍ സമരത്തിന്റെ 39-ാം ദിവസമാണ് നിരാഹാര സമരം ആരംഭിച്ചത്. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ ബിന്ദു, ആശാവര്‍ക്കര്‍മാരായ കെ. പി തങ്കമണി, എം.ശോഭ എന്നിവരാണ് ഇപ്പോള്‍ സമരം തുടരുന്നത്.

Continue Reading

kerala

കളക്ഷന്‍ വിവാദം; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി പരാജയമാണെന്ന് പറഞ്ഞിട്ടില്ല; നിര്‍മാതാക്കളുടെ സംഘടന

ചിത്രത്തിന്റെ കളക്ഷന്‍ വിവാദത്തിലാണ് നടന്‍ കുഞ്ചാക്കോ ബോബന് മറുപടിയുമായി സംഘടന രംഘത്തെത്തിയത്

Published

on

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി പരാജയമാണെന്ന് പറഞ്ഞിട്ടില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ചിത്രത്തിന്റെ കളക്ഷന്‍ വിവാദത്തിലാണ് നടന്‍ കുഞ്ചാക്കോ ബോബന് മറുപടിയുമായി സംഘടന രംഘത്തെത്തിയത്.

‘നിര്‍മ്മാതാക്കളും സംവിധായകരും പറഞ്ഞ നിര്‍മാണ ചെലവാണ് പുറത്തുവിട്ടത്. തിയേറ്ററുകളില്‍ നിന്ന് കിട്ടിയ കളക്ഷനാണ് പുറത്തുവിട്ട കണക്കുകളില്‍ ഉള്ളത്. നിര്‍മ്മാതാക്കളെ ബോധവല്‍ക്കരിക്കുക മാത്രമാണ് ചെയ്തതെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു.

ചിത്രവുമായി ബന്ധപ്പെട്ട് സംഘടന പുറത്തുവിട്ട കണക്കുകളില്‍ അപാകത ഉണ്ടെന്നും 30 കോടി ക്ലബ്ബില്‍ ചിത്രം കടന്നുവെന്നും കുഞ്ചാക്കോ ബോബന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതോടെയാണ് കുഞ്ചാക്കോ ബോബന് മറുപടിയുമായി നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തിയത്.

കഴിഞ്ഞ രണ്ടുമാസങ്ങളിലായി മലയാള സിനിമകളുടെ കളക്ഷന്‍ വിവരങ്ങള്‍ നിര്‍മാതാക്കളുടെ സംഘടന പുറത്ത് വിടുന്നുണ്ട്. ഫെബ്രുവരി മാസത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ടിലാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ കണക്കുവിവരങ്ങള്‍ ഉള്ളത്. ചിത്രത്തിന് 11 കോടി രൂപ വരവ് ലഭിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടിലുള്ളത്. ഇതിനെ ചോദ്യം ചെയ്താണ് കുഞ്ചാക്കോ ബോബന്‍ രംഗത്തെത്തിയത്. തുടര്‍ന്ന് സിനിമയുടെ കണക്കുകളുടെ ഏകദേശ രൂപം കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

Trending