Connect with us

kerala

പ്രതിദിനം 80 ടെസ്റ്റുകൾ, വാഹനത്തിൽ ക്യാമറ; ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണങ്ങൾ പ്രാബല്യത്തിൽ വന്നു

ടെസ്റ്റ്‌ വാഹനങ്ങളിൽ ക്യാമറ വെക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കും.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ്‌ പരിഷ്കരണങ്ങൾ പ്രാബല്യത്തിൽ വന്നു. രണ്ട് മോട്ടോ വെഹിക്കിൾ ഇൻസ്പെക്ട്ടേഴ്സുളള സ്ഥലത്ത് പ്രതിദിനം 80 ടെസ്റ്റുകൾ മാത്രമേ നടത്താൻ പാടുളളു. 18 വർഷം വരെ പഴക്കം ഉള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാം. ടെസ്റ്റ്‌ വാഹനങ്ങളിൽ ക്യാമറ വെക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കും. എന്നിവയാണ് നിർദ്ദേശങ്ങൾ. ഇതെല്ലാം ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് ഇറങ്ങി.

അതേ സമയം, ഡ്രൈവിംഗ് ടെസ്റ്റിനായി സ്ലോട്ട് ലഭിച്ചവർക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അധികമായി ടെസ്റ്റുകൾ നടത്തുമെന്ന് ഗതാഗത കമ്മീഷണ‌ർ അറിയിച്ചു. ലേണേഴ്സ് ടെസ്റ്റ് പാസായ 2,24,972 പേരാണ് കേരളത്തിലുള്ളത്. ഇവർക്ക് കാര്യക്ഷമത കുറയാതെയുള്ള ടെസ്റ്റ് നടത്തും. അധിക ടെസ്റ്റുകള്‍ നടത്താൻ റീജണൽ ആർ‍ടിഒമാർ നടപടി സ്വീകരിക്കണമെന്നും കമ്മീഷണർ നിർദ്ദേശം നൽകി.

ലൈസൻസ് ഫീസും ചാർജുകളും

▪️ലേണേഴ്‌സ് ലൈസൻസ് (ഫോം 3): 150 രൂപ
▪️ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റ് (അല്ലെങ്കിൽ ആവർത്തിച്ചുള്ള ടെസ്റ്റ്): 50 രൂപ
▪️ഡ്രൈവിംഗ് ടെസ്റ്റ് (അല്ലെങ്കിൽ ആവർത്തിച്ചുള്ള ടെസ്റ്റ്): 300 രൂപ
▪️ഡ്രൈവിംഗ് ലൈസൻസ് ഇഷ്യൂ: 200 രൂപ
▪️ഇൻ്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ്: 1000 രൂപ
▪️ലൈസൻസിലേക്ക് മറ്റൊരു വാഹന വിഭാഗം ചേർക്കാൻ : 500 രൂപ
▪️ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ: 200 രൂപ
▪️വൈകി പുതുക്കൽ (ഗ്രേസ് പിരീഡിന് ശേഷം): 1300 രൂപ
▪️ഡ്രൈവിംഗ് ഇൻസ്ട്രക്ഷൻ സ്കൂളിനുള്ള ഡ്യൂപ്ലിക്കേറ്റ് ലൈസൻസ്: 5000 രൂപ
▪️ലൈസൻസിംഗ് അതോറിറ്റിയുടെ ഉത്തരവുകൾക്കെതിരെ അപ്പീൽ: 500 രൂപ
▪️ഡ്രൈവിംഗ് ലൈസൻസിലെ വിലാസമോ മറ്റ് വിവരങ്ങളോ മാറ്റുക: 200 രൂപ.

kerala

കോഴിക്കോട് വാഴമലയില്‍ 50 ഏക്കറോളം കൃഷി ഭൂമി കത്തി നശിച്ചു

ഇന്ന് രാവിലെ തീ കോഴിക്കോട് ജില്ലയുടെ ഭാഗത്തേക്ക് പടര്‍ന്ന് കയറുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു

Published

on

കോഴിക്കോട് കണ്ണൂര്‍ ജില്ല അതിര്‍ത്തിയില്‍ വാഴമലയില്‍ തീപിടുത്തത്തില്‍ 50 ഏക്കറോളം കൃഷി ഭൂമി കത്തി നശിച്ചു. റബ്ബര്‍, തെങ്ങ്, വാഴ തുടങ്ങിയ കൃഷികളും ഇടവിള കൃഷിയുമാണ് കത്തി നശിച്ചത്.

ഇന്നലെ കണ്ണൂര്‍ ജില്ലയോട് ചേര്‍ന്ന ഭാഗങ്ങളില്‍ തീപിടിച്ചിരുന്നു. ഇന്ന് രാവിലെ തീ കോഴിക്കോട് ജില്ലയുടെ ഭാഗത്തേക്ക് പടര്‍ന്ന് കയറുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. വനം വകുപ്പും നാട്ടുകാരും ചേര്‍ന്നാണ് ഇന്നലെ തീ നിയന്ത്രണ വിധേയമാക്കിയത്.

പാനൂരില്‍ നിന്നും അഗ്‌നി ശമന സേന സ്ഥലത്തെത്തിയെങ്കിലും കാടിന്റെ ഉള്‍ഭാഗത്ത് കടക്കാന്‍ കഴിഞ്ഞില്ല. റോഡിനോട് ചേര്‍ന്ന ഭാഗത്തുള്ള തീ അഗ്‌നിശമന അണച്ചു. ഉയര്‍ന്ന ഭാഗങ്ങളിലുള്ളത് നാട്ടുകാരാണ് അണച്ചത്. തീ അണച്ചെങ്കിലും കൃഷിയിടത്ത് പല ഭാഗത്ത് നിന്നും തീയും പുക ഉയരുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. തീപിടുത്തം കര്‍ഷകര്‍ക്ക് കനത്ത നഷ്ടമാണുണ്ടാക്കിയത്.

Continue Reading

kerala

തൃശൂരിലെ ബാങ്ക് കവര്‍ച്ച; പ്രതി പിടിയില്‍

ചാലക്കുടി സ്വദേശി റിജോ ആന്റണിയാണ് പിടിയിലായത്

Published

on

തൃശൂരില്‍ ബാങ്ക് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്കില്‍ നിന്ന് 15 ലക്ഷം മോഷ്ടിച്ച ചാലക്കുടി സ്വദേശി റിജോ ആന്റണിയാണ് പിടിയിലായത്. കടം വീട്ടാന്‍ വേണ്ടിയാണ് കൊള്ള നടത്തിയതെന്നാണ് പ്രതി മൊഴി നല്‍കിയത്. ഇയാളുടെ കയ്യില്‍ നിന്ന് പത്തു ലക്ഷം രൂപ കണ്ടെടുത്തു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കത്തി കാട്ടി ഭീഷണിപ്പെടുത്തി ജീവനക്കാരെ ബന്ദിയാക്കി ഫെഡറല്‍ ബാങ്കിന്റെ പോട്ട ശാഖയില്‍ നിന്നും ഇയാള്‍ 15 ലക്ഷം രൂപ കവര്‍ന്നത്. ഹിന്ദിയിലായിരുന്നു പ്രതി ബാങ്കിലെത്തി സംസാരിച്ചത്. ഇതോടെ അതിഥി തൊഴിലാളിയാകാമെന്ന സംശയങ്ങളുള്‍പ്പെടെ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ നിലനിന്നിരുന്നു.

Continue Reading

kerala

യുവ രാഷ്ട്രീയത്തിന് നവചൈതന്യം പകര്‍ന്ന് യൂത്ത് ലീഗ് നേതൃക്യാമ്പ് സമാപിച്ചു

വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങളും സംഘടനാ അംഗത്വ ക്യാമ്പയിനും ക്യാമ്പിലെ പ്രധാന അജണ്ടയായിരുന്നു

Published

on

പാലക്കാട്: ഗൗരവമേറിയ ചര്‍ച്ചകളും പരിശീലനങ്ങളുമായി യുവ രാഷ്ട്രീയത്തിന് നവചൈതന്യം പകര്‍ന്ന് രണ്ട് ദിവസങ്ങളിലായി പാലക്കാട് അഹല്യ ക്യാമ്പസില്‍ നടന്ന മുസ്ലിം യൂത്ത് ലീഗ് നേതൃക്യാമ്പ് യുവജാഗരണ്‍ സമാപിച്ചു. സംഘടന, സമുദായം, സമൂഹം എന്ന പ്രമേയത്തില്‍ നടന്നുവരുന്ന ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പില്‍ ഫാഷിസം, മാര്‍ക്സിസം, സമുദായ ഐക്യം, ജനാധിപത്യ ഭദ്രത, സാമൂഹിക പുരോഗതി, മികച്ച സംഘാടനം, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു.

വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങളും സംഘടനാ അംഗത്വ ക്യാമ്പയിനും ക്യാമ്പിലെ പ്രധാന അജണ്ടയായിരുന്നു. സംസ്ഥാനത്തെ നിയോജക മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, ജില്ലാ ഭാരവാഹികള്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ എന്നിവരടങ്ങുന്ന പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. ക്യാമ്പ് സമാപന സെഷര്‍ മുസ്ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ഉപലീഡര്‍ ഡോ. എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു.

വിവിധ സെഷനുകളില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ യുവനേതാക്കളുമായി സംവദിച്ചു. അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, സി. മമ്മൂട്ടി, പി.എം സാദിഖലി, സി.കെ സുബൈര്‍, അഡ്വ. ഫൈസല്‍ ബാബു, എം.എ സമദ്, ഡോ. അബ്ദുല്ല ബാസില്‍, പി.കെ ഷറഫുദ്ദീന്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഡോ. റാഷിദ് ഗസ്സാലി, സുഭാഷ് ചന്ദ്രന്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സമാപന പ്രസംഗം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ക്യാമ്പ് പ്രഖ്യാപനം നിര്‍വ്വഹിച്ചു.

സംസ്ഥാന ട്രഷറര്‍ പി. ഇസ്മയില്‍ ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ നന്ദി പറഞ്ഞു., സംസ്ഥാന വൈസ് പ്രസിസണ്ടുമാരായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്റഫ് എടനീര്‍, കെ.എ മാഹീന്‍, സംസ്ഥാന സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. കാര്യറ നസീര്‍, ടി.പി.എം ജിഷാന്‍, ഫാത്തിമ തെഹ്ലിയ, ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.പി അഷ്റഫലി, അഡ്വ. ഷിബു മീരാന്‍, പി.വി അഹമ്മദ് സാജു, പി.കെ നവാസ്, സി.കെ നജാഫ്, പി.എം മുസ്തഫ തങ്ങള്‍, റിയാസ് നാലകത്ത്, നൗഷാദ് വെള്ളപ്പാടം പ്രസംഗിച്ചു.

Continue Reading

Trending