Connect with us

india

മധ്യപ്രദേശില്‍ പ്രളയം; പതിനായിരത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

വെളളത്തിന്റെ അടിയിലായ ഹോഷങ്കാബാദ്, ഭോപ്പാല്‍, വിദിഷ, ചിന്ദ്വാര, കട്നി തുടങ്ങിയ ജില്ലകളാണ് ഏറ്റവുമധികം കെടുതി നേരിടുന്നത്. ഭോപ്പാലിലെ വൈന്‍ഗംഗാ നദിയിലെ പുതിയ പാലം കനത്ത മഴയെ തുടര്‍ന്നു തകര്‍ന്നു.

Published

on

ഭോപ്പാല്‍: തുടര്‍ച്ചയായി പെയ്യുന്ന റെക്കോര്‍ഡ് മഴയില്‍ മധ്യപ്രദേശ് പ്രളയ ദുരിതത്തില്‍. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്തെ 12 ജില്ലകളില്‍ പ്രളയ കെടുതി നേരിടുന്നതായാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച മുതല്‍ ആരംഭിത്ത കനത്ത മഴയില്‍ മധ്യപ്രദേശിലെ വിവിധ ഭാഗങ്ങള്‍ വെളളത്തിന്റെ അടിയിലാവുകയും പതിനായിരത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. പ്രളയില്‍ കെടുതിയില്‍പെട്ട് എട്ടു പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്

12 ജില്ലകളിലെ 454 ഗ്രാമങ്ങള്‍ വെളളപ്പൊക്ക കെടുതി നേരിടുന്നതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. 9300 പേരെ ക്യാമ്പുകളിലാക്കി. വെളളപ്പൊക്കത്തെ തുടര്‍ന്ന് 1200 ആളുകള്‍ കുടുങ്ങി കിടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

വ്യാഴാഴ്ച മുതല്‍ ആരംഭിച്ച മഴക്ക് ഇന്നാണ് നേരിയ ശമനം ഉണ്ടായത്. ഇതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന രംഗത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് കരസേനയുടെ സഹായം തേടിയിരിക്കുകയാണ് മധ്യപ്രദേശ്.

വെളളത്തിന്റെ അടിയിലായ ഹോഷങ്കാബാദ്, ഭോപ്പാല്‍, വിദിഷ, ചിന്ദ്വാര, കട്നി തുടങ്ങിയ ജില്ലകളാണ് ഏറ്റവുമധികം കെടുതി നേരിടുന്നത്. ഭോപ്പാലിലെ വൈന്‍ഗംഗാ നദിയിലെ പുതിയ പാലം കനത്ത മഴയെ തുടര്‍ന്നു തകര്‍ന്നു.
വ്യോമസേനയുടെ സഹായത്തോടെ നിരവധിപ്പേരെയാണ് എയര്‍ലിഫ്റ്റ് ചെയ്താണ് ക്യാമ്പിലെത്തിച്ചത്. സോമാല്‍വാഡ ഗ്രാമത്തില്‍ നിന്നുമാത്രം 62 പേരെയാണ് എയര്‍ ലിഫ്റ്റ് ചെയ്തത്‌.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നാല് സംസ്ഥാനങ്ങളില്‍ നാളെ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍

Published

on

ന്യുഡല്‍ഹി: ദേശീയ സുരക്ഷ ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാക്കിസ്താനുമായി പങ്കിടുന്ന നാല് സംസ്ഥാനങ്ങളില്‍ കേന്ദ്ര സിവില്‍ ഡിഫന്‍സ് നാളെ മോക് ഡ്രില്‍ സംഘടിപ്പിക്കും. ജമ്മു കശ്മീര്‍, പഞ്ചാബ്,രാജസ്ഥാന്‍, ഗുജറാത്ത്, എന്നിവിടങ്ങളില്‍ നാളെ വൈകുന്നേരം സിവില്‍ ഡിഫന്‍സ് മോക് ഡ്രില്ലുകള്‍ നടത്തും.

ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാകിസ്താന്‍ ഭീകര്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ഇന്ത്യ മെയ് 7ന് പാകിസ്താനിലെ ഒമ്പത് ഭീകരതാവളങ്ങള്‍ ആക്രമിച്ചു. ഇതിനു പിന്നാലെയാണ് പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ നടക്കുന്നത്.

പഹല്‍ഗാം ഭികരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നേരത്തേ മോക് ഡ്രില്‍ നടന്നിരുന്നു. പെട്ടന്നൊരു ആക്രമണമുണ്ടായാല്‍ ജനങ്ങള്‍ വേഗത്തിലും എകോപിതമായും പ്രാപ്തമാക്കുക എന്നതാണ് മോക് ഡ്രില്ലിന്റെ പ്രധാന ലക്ഷ്യം. അതേസമയം ഓപ്പറേഷന്‍ സിന്ദൂറിലുടെ ഭീകരതക്കെതിരായ ഇന്ത്യയുടെ ഉറച്ച നിലപ്പാട് ലോകത്തിനു മുമ്പില്‍ വ്യക്തമാക്കാന്‍ ഏഴ് പ്രതിനിധി സംഘങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി വരുകയാണ്.

Continue Reading

india

പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ആവശ്യപ്പെടാന്‍ പ്രതിപക്ഷം

ആക്രമണത്തെ തുടര്‍ന്നുണ്ടായിട്ടുള്ള സംഭവങ്ങളും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യം

Published

on

ആക്രമണത്തെക്കുറിച്ചും തുടര്‍ന്നുള്ള ദേശീയ, അന്തര്‍ദേശീയ സംഭവവികാസങ്ങളെക്കുറിച്ചും ചര്‍ച്ച വേണമെന്ന് ഇന്ത്യാ സഖ്യം. പഹല്‍ഗാം ഭീകരാക്രമണവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ കീഴില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിന് സംയുക്ത അപ്പീല്‍ നല്‍കാനുള്ള ഒരുക്കത്തിലാണ്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) എന്നിവയുള്‍പ്പെടെ നിരവധി പ്രതിപക്ഷ നേതാക്കള്‍ വ്യക്തിപരമായി ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ആക്രമണത്തിന് മൂന്ന് ദിവസത്തിന് ശേഷം, 2025 ഏപ്രില്‍ 25 ന്, ‘ഈ ദുഃഖ വേളയില്‍ രാജ്യത്തിന്റെ ഐക്യം’ പ്രദര്‍ശിപ്പിക്കുന്നതിനായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് സര്‍ക്കാരിനോട് എംപി കപില്‍ സിബല്‍, കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു.

Continue Reading

india

ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കും

Published

on

ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനാണ് നീക്കം. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പ്പീച് ചെയ്യാന്‍ സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രാഷ്ട്രപതി ക്കും പ്രധാനമന്ത്രിക്കും ശുപാര്‍ശ ചെയ്തിരുന്നു.

ജൂലൈ പകുതിയോടെ ആരംഭിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ജഡ്ജിക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കുന്നുണ്ടെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര സമിതിയുടെ അന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് ജസ്റ്റിസ് വർമ്മയോട് രാജിവെക്കാൻ സുപ്രീംകോടതി ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.

ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്നും പണം കണ്ടെത്തി എന്ന ആരോപണം ശരിവെക്കുന്നതാണ് സുപ്രിംകോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട്. ജസ്റ്റിസ് വര്‍മ്മയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിച്ച പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ഇംപീച്ച്‌മെന്റ് ശുപാര്‍ശയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ചിരുന്നു.മുന്‍ ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ രാഷ്ട്രപതി രാജ്യസഭാ ചെയര്‍മാനും ലോക്‌സഭാ സ്പീക്കര്‍ക്കും കൈമാറി.

Continue Reading

Trending