Connect with us

india

ഏഴാമത്തെ ബി.ആര്‍.എസ് എം.എല്‍.എയും കോണ്‍ഗ്രസില്‍; 4 പേര് കൂടി ഉടനെത്തുമെന്ന് രേവന്ത് റെഡ്ഡി

മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി തന്റെ വസതിയില്‍ വച്ച് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

Published

on

തെലങ്കാനയില്‍ ഭാരത് രാഷ്ട്രസമിതിക്ക് തിരിച്ചടി തുടരുന്നു. മറ്റൊരു എം.എല്‍.എ കൂടി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഗഡ്വാള്‍ എം.എല്‍.എ ബന്ദ്‌ല കൃഷ്ണമോഹന്‍ റെഡ്ഡിയാണ് കോണ്‍ഗ്രസിലെത്തിയത്. മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി തന്റെ വസതിയില്‍ വച്ച് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. 4 പേര് കൂടി ഉടനെത്തുമെന്ന് രേവന്ത് റെഡ്ഡി.

ഇതോടെ, കോണ്‍ഗ്രസില്‍ ചേരുന്ന ഏഴാമത്തെ ബി.ആര്‍.എസ് എം.എല്‍.എയാണ് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് കെ.ടി രാമറാവുവിന്റെ അടുപ്പക്കാരന്‍ കൂടിയായ ബന്ദ്‌ല കൃഷ്ണ മോഹന്‍ റെഡ്ഡി.

നേരത്തെ ബി.ആര്‍.എസിന്റെ ആറ് എം.എല്‍.എമാര്‍ പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ എത്തിയിരുന്നു. കഡിയം ശ്രീഹരി, ദാനം നാഗേന്ദര്‍, തെല്ലം വെങ്കട്ട് റാവു, പോചരം ശ്രീനിവാസ് റെഡ്ഡി, സഞ്ജയ് കുമാര്‍, കാലെ യാദയ്യ എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നത്. കഴിഞ്ഞദിവസം ആറ് എം.എല്‍.സിമാരും ഒരുമിച്ച് കോണ്‍ഗ്രസിലെത്തിയിരുന്നു.

ദാണ്ഡെ വിട്ടല്‍, ഭാനുപ്രസാദ് റാവു, എം.എസ് പ്രഭാകര്‍, ബൊഗാരപ്പു ദയാനന്ദ്, യഗ്ഗ മല്ലേഷം, ബസവരാജു സരയ്യ എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുതിര്‍ന്ന ബി.ആര്‍.എസ് നേതാവും രാജ്യസഭാ എം.പിയുമായ കെ. കേശവ റാവുവും കഴിഞ്ഞദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മോദിയുടെ ബിരുദ വിവാദം; വിവരാവകാശ നിയമം വ്യക്തികളെ തൃപ്തിപ്പെടുത്താനുള്ളതല്ല: ഡല്‍ഹി സര്‍വകലാശാല ഹൈക്കോടതിയില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട ഹരജിയിലാണ് സര്‍വകലാശാലയുടെ വാദം.

Published

on

വിവരാവകാശ നിയമം വ്യക്തികളുടെ ജിജ്ഞാസ തൃപ്തിപ്പെടുത്താനുള്ളതല്ലെന്ന് ഡല്‍ഹി യൂണിവേഴ്സിറ്റി ഹൈക്കോടതിയില്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട ഹരജിയിലാണ് സര്‍വകലാശാലയുടെ വാദം.

1978ല്‍ ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ രേഖകള്‍ കൈമാറാന്‍ ഡല്‍ഹി സര്‍വകലാശാലയോട് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച 2017ലെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഡല്‍ഹി ഹൈക്കോടതി ജഡ്ജി സച്ചിന്‍ ദത്തയ്ക്ക് മുമ്പാകെ സര്‍വകലാശാലയെ പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യം അറിയിച്ചത്.

വിവരാവകാശ നിയമം ദുരുപയോഗം ചെയ്യരുതെന്നും പൊതുസ്ഥാപനങ്ങളുടെ സുതാര്യതയുമായും ഉത്തരവാദിത്തങ്ങളുമായും ബന്ധമില്ലാത്ത കാര്യങ്ങള്‍ അറിയുന്നതിന് വിവരാവകാശ നിയമത്തെ ഉപയോഗിക്കരുതെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

വിവരാവകാശ നിയമപ്രകാരം വ്യക്തികള്‍ക്ക് അവരുടെ ബിരുദ സര്‍ട്ടിഫിക്കറ്റിനും മാര്‍ക്ക് ഷീറ്റിനുവേണ്ടിയെല്ലാം അപേക്ഷിക്കാമെന്നും എന്നാല്‍ അത്തരം വിവരങ്ങള്‍ മൂന്നാമതൊരു കക്ഷിക്ക് വെളിപ്പെടുത്താന്‍ ആര്‍.ടി.ഐ ആക്ട് 8 (1) വകുപ്പ് പ്രകാരം കഴിയില്ലെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് സ്ഥാപിത നിയമതത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. 1978 മുതലുള്ള വിവരങ്ങള്‍ പുറത്തുവിടുന്നത് കോടതി അംഗീകരിച്ചാല്‍ സമാനമായി പല അപേക്ഷകളുമുയരാന്‍ കാരണമാകുമെന്നും സോളിസിറ്റര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു.

1978ല്‍ ബിരുദ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക്, വിജയശതമാനം, പേര്, റോള്‍നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാക്കണമെന്ന് കാണിച്ച് ആക്ടിവിസ്റ്റ് നീരജ് കുമാര്‍ വിവരാവകാശ കമ്മീഷനെ സമീപിച്ചതോടെയാണ് വിവാദം ആരംഭിക്കുന്നത്.
പിന്നാലെ ഡല്‍ഹി സര്‍വകലാശാലയിലെ സെന്‍ട്രല്‍ പബ്ലിക്ക് ഇന്‍ഫര്‍മേന്‍ ഓഫീസര്‍ വിവരാവകാശം സംബന്ധിച്ച അപേക്ഷ നിരസിച്ചു. വിവരങ്ങള്‍ തരാന്‍ കഴിയില്ലെന്നും മൂന്നാം കക്ഷിയായ വ്യക്തിക്ക് വിവരങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്നുമായിരുന്നു ഓഫീസര്‍ പറഞ്ഞിരുന്നത്.

തുടര്‍ന്ന് നീരജ് കുമാര്‍ കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിക്കുകയും അപ്പീല്‍ നല്‍കുകയും ചെയ്തതിന് പിന്നാലെ കമ്മീഷന്‍ നീരജ് കുമാറിന് അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു. അതേസമയം വിദ്യാഭ്യാസ രേഖകള്‍ പൊതുവിവരമാണെന്നും വിദ്യാര്‍ത്ഥികളുടെ ഫലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും കാരണം സര്‍വകലാശാലകള്‍ പൊതുസ്ഥാപനമാണെന്നും അവയുടെ രേഖകള്‍ പൊതു രേഖകളാണെന്നും കേന്ദ്ര വിവരാവകാശ കമ്മീഷന്‍ വ്യക്തമാക്കി.

ഹരജിയില്‍ 2017 ജനുവരി 24ന് നടന്ന ആദ്യ ഹിയറിങ്ങില്‍ തന്നെ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് കോടതി സ്റ്റേ ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ പുറത്ത് വിടരുതെന്നും വ്യക്തിഗത വിവരങ്ങള്‍ പുറത്ത് വിടുന്നത് തെറ്റാണെന്നുമായിരുന്നു അന്ന് സര്‍വകലാശാല വാദിച്ചിരുന്നത്. ജനുവരി അവസാനം കേസ് വീണ്ടും പരിഗണിക്കും.

Continue Reading

india

പ്രാണപ്രതിഷ്ഠ നടന്ന ദിവസമാണ് ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചത്: ആർ.എസ്.എസ് മേധാവി

രാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപത് റായിക്ക് നാഷണൽ ദേവി അഹല്യ അവാർഡ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

പ്രണപ്രതിഷ്ഠ നടന്ന ദിവസമാണ് ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. പ്രാണപ്രതിഷ്ഠ നടന്ന ദിവസം പ്രതിഷ്ഠ ദ്വാദശിയായി ആഘോഷിക്കുമെന്നും ഭാരതത്തിന്റെ യഥാർഥ സ്വാതന്ത്ര്യം ആഘോഷിക്കുന്ന ദിനമായിരിക്കും അതെന്നും അദ്ദേഹം പറഞ്ഞു.

വർഷങ്ങളായി ഭാരതം ശത്രുക്കളുടെ ആക്രമണത്തെ അഭിമുഖീകരിക്കുകയാണ്. ആരെയും എതിർക്കാൻ വേണ്ടിയല്ല രാമക്ഷേത്ര പ്രസ്ഥാനം തുടങ്ങിയത്. ലോകത്തിന് മുന്നിൽ രാജ്യത്തിന് സ്വന്തം കാലിൽ നിൽക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്.

രാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപത് റായിക്ക് നാഷണൽ ദേവി അഹല്യ അവാർഡ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ദോറിൽ വെച്ചായിരുന്നു പുരസ്കാരം സമ്മാനിച്ചത്.

കഴിഞ്ഞ വർഷം രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടന്നപ്പോൾ രാജ്യത്ത് ഒരു തരത്തിലുമുള്ള സംഘർഷവും ഉണ്ടായില്ലെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു. തനിക്ക് കിട്ടിയ അംഗീകാരം രാമക്ഷേത്രത്തിന് പിന്നിൽ പ്രവർത്തിച്ച അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ എല്ലാവർക്കുമുള്ള അംഗീകാരമാണെന്ന് ചംപത് റായ് പറഞ്ഞു.

ജനുവരി 22ാം തീയതിയാണ് അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ള നിരവധി പ്രമുഖർ ചടങ്ങുകളിൽ പ​ങ്കെടുത്തിരുന്നു.

Continue Reading

india

കോൺഗ്രസ് ജനങ്ങൾക്കായി നിലകൊള്ളുന്നു: രാഹുല്‍ ഗാന്ധി

‘ഇത് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്നും പാര്‍ട്ടി നിലപാടുകള്‍ വ്യക്തമായിരുന്നുവെന്നും നമ്മുടെ ലക്ഷ്യം രാജ്യത്തിന്‍റെ ഭരണഘടനയെ രക്ഷിക്കാനുള്ള പോരാട്ടമാണ് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Published

on

ബിജെപി, ആര്‍എസ്എസ് എന്നിവരുടെ നിലപാടുകള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാന്‍ റാലിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇത് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്നും പാര്‍ട്ടി നിലപാടുകള്‍ വ്യക്തമായിരുന്നുവെന്നും നമ്മുടെ ലക്ഷ്യം രാജ്യത്തിന്‍റെ ഭരണഘടനയെ രക്ഷിക്കാനുള്ള പോരാട്ടമാണ് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അദ്ദേഹം ബിജെപി, ആര്‍എസ്എസ് സംഘടനകളുടെ ഭരണഘടന വിരുദ്ധ പ്രവര്‍ത്തനങ്ങളെ ചൂണ്ടികാട്ടി. ‘ബിജെപി-ആര്‍എസ്എസ് തമ്മിലുള്ള ശക്തമായ  കൂട്ടായ്മ നിലവിലുള്ള ഭരണഘടനയെ ആക്രമിക്കുന്നുണ്ട്,’ എന്നും ആരോപിച്ചു.

അദാനി വിഷയത്തെ കുറിച്ച് വലിയ വിമര്‍ശനങ്ങളും രാഹുല്‍ ഗാന്ധി ഉയര്‍ത്തി. ‘മോദിയും കെജ്രിവാളും ഈ വിഷയത്തില്‍ മൗനം പാലിക്കുന്നു’, എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ‘അദാനി രാജ്യത്തെ എല്ലാം സ്വന്തമാക്കുന്നു, എന്നാല്‍, ദുരിതം അനുഭവിക്കുന്നവരെക്കുറിച്ച് മോദിയും കെജ്രിവാളും എന്ത് പറയുന്നു?’ എന്നും അദ്ദേഹം ചോദിച്ചു.

എല്ലാവരിലേക്കും വികസനം എത്താൻ ജാതി സെൻസസ് അനിവാര്യമാണ്. രാജ്യത്തെ ജാതി സെന്‍സസ് പ്രാധാന്യത്തെ കുറിച്ചും പരിപാടിയില്‍ വിശദീകരിച്ചു.  ജാതി സെൻസസിനെ അനുകൂലിക്കുന്നുണ്ടോ എന്ന് കെജ്രിവാളിനോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്‍റെയും കോൺഗ്രസ് പാർട്ടിയുടെയും ലക്ഷ്യം വ്യക്തമെന്നും ഭരണ ഘടനയെ രക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending