Connect with us

crime

ഏഴുവയസുകാരിക്ക് ക്രയോണ്‍സ് ഉപയോഗിച്ച് ക്രൂരപീഡനം; ക്രയോണ്‍സ് പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ- ഒന്നരമാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ്

ജൂലൈ 14ന് കുന്ദമംഗലം പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. എന്നാല്‍ ഒന്നര മാസമായിട്ടും അറസ്റ്റുണ്ടായിട്ടില്ല. അറസ്റ്റ് വൈകുന്നതിന്റെ കാരണം കുന്ദമംഗലം പൊലീസില്‍ അന്വേഷിച്ചപ്പോള്‍ വിചിത്രമായിരുന്നു മറുപടി.

Published

on

കോഴിക്കോട്: കുന്ദമംഗലത്ത് ഏഴ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒന്നര മാസമായിട്ടും പ്രതിയെ അറസ്റ്റു ചെയ്തില്ല. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെയും കുട്ടിയുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ പോക്സോ വകുപ്പനുസരിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പൊലീസിന്റെ അലംഭാവം. കുഞ്ഞിന്റെ രഹസ്യഭാഗത്ത് ക്രയോണ്‍സ് ഉപയോഗിച്ചാണ് പീഡനം നടത്തിയത്. ശസ്ത്രക്രിയ നടത്തിയാണ് ക്രയോണ്‍സ് പുറത്തെടുത്തതെന്ന് മെഡിക്കല്‍ രേഖകള്‍ വ്യക്തമാക്കുന്നു. പീഡനം നടന്നായി പെണ്‍കുട്ടി മജിസ്ട്രേറ്റിന് മുമ്പില്‍ മൊഴി നല്‍കുകയും ചെയ്തു.

ജൂലൈ 14ന് കുന്ദമംഗലം പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. എന്നാല്‍ ഒന്നര മാസമായിട്ടും അറസ്റ്റുണ്ടായിട്ടില്ല. അറസ്റ്റ് വൈകുന്നതിന്റെ കാരണം കുന്ദമംഗലം പൊലീസില്‍ അന്വേഷിച്ചപ്പോള്‍ വിചിത്രമായിരുന്നു മറുപടി. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും തീരുമാനം വരുന്ന മുറയ്ക്ക് നടപടിയുണ്ടാവുമെന്നുമാണ് പ്രതികരണം. ഇതിനിടെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമമുണ്ടായെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വഴങ്ങിയിട്ടില്ല. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിയുടെ ഭാഗത്ത് നിന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഭീഷണിയുമുണ്ട്.

 

crime

മകനെ കൊലപ്പെടുത്തിയ കേസില്‍ പിതാവിന് ജീവപര്യന്തം തടവും പിഴയും

സജി വീട്ടില്‍ ചാരായം വാറ്റുന്നത് ഷാരോണ്‍ തടഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായി മകനെ കൊലപ്പെടുത്തുകയായിരുന്നു

Published

on

കണ്ണൂര്‍: പയ്യാവൂരില്‍ മകനെ കൊലപ്പെടുത്തിയ കേസില്‍ പിതാവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. 19കാരന്‍ ഷാരോണിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പിതാവായ ഉപ്പുപടന്ന സ്വദേശി സജിക്കാണ് ശിക്ഷ വിധിച്ചത്.

2020 ഓഗസ്റ്റ് 15നായിരുന്നു കേസിനാസ്പദമായ സംഭവം. പിതാവായ സജി വീട്ടില്‍ ചാരായം വാറ്റുന്നത് ഷാരോണ്‍ തടഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായി
മകനെ കൊലപ്പെടുത്തി എന്നാണ് കേസ്. കേസില്‍ 31 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. നാല് വര്‍ഷത്തെ വിചാരണയ്ക്ക് ശേഷമാണ് കേസില്‍ വിധി നടപ്പിലാക്കുന്നത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമെ ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

കൊലപാതകം നടക്കുമ്പോള്‍ ഷാരോണ്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സജിയുടെ ഭാര്യ വിദേശത്ത് നഴ്‌സ് ആയിരുന്നു.

Continue Reading

crime

മോഷ്ടിച്ച ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ പിടിയില്‍

വെള്ളനാട് ക്ഷേത്രത്തിനു സമീപത്തു നിന്നാണ് ഇരുവരേയും വനം വകുപ്പിന്റെ സ്പെഷ്യൽ ഫ്ലയിങ് സ്ക്വാഡ് പൊക്കിയത്. 

Published

on

മോഷ്ടിച്ച ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ വനം വകുപ്പിന്റെ പിടിയിൽ. മേമല സ്വദേശി വിനീത് (31), വെള്ളനാട് സ്വദേശി നിബു ജോൺ (33) എന്നിവരാണ് പിടിയിലായത്. 4 കിലോയോളം തൂക്കം വരുന്ന രണ്ട് ആനക്കൊമ്പുകൾ ഇവരിൽ നിന്നു പിടിച്ചെടുത്തു. വെള്ളനാട് ക്ഷേത്രത്തിനു സമീപത്തു നിന്നാണ് ഇരുവരേയും വനം വകുപ്പിന്റെ സ്പെഷ്യൽ ഫ്ലയിങ് സ്ക്വാഡ് പൊക്കിയത്.

രഹസ്യ വിവരത്തെ തുടർന്നു പ്രദേശത്ത് സ്ക്വാഡിന്റെ നിരീക്ഷണമുണ്ടായിരുന്നു. അതിനിടെ രാത്രിയോടെയാണ് ഇവരെ പിടികൂടിയത്. ബൈക്കിലെത്തിയ യുവാക്കൾ ക്ഷേത്രത്തിനു സമീപത്തു വച്ച് ആനക്കൊമ്പ് കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ആനക്കൊമ്പ് വാങ്ങാൻ എത്തിയവർ ഓടി രക്ഷപ്പെട്ടു.

ന​ഗരത്തിലെ ഒരു വീട്ടിൽ നിന്നാണ് ആനക്കൊമ്പ് മോഷ്ടിച്ചതെന്നാണ് ഇരുവരും നൽകിയ മൊഴിയിൽ പറയുന്നത്. ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ ശ്രീലേഖയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരേയും പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Continue Reading

crime

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി 9 വര്‍ഷത്തിന് ശേഷം പിടിയില്‍

ഗോവയിൽ ഒളിവിൽ താമസിക്കുകയായിരുന്ന ഇയാൾ തിരികെ നാട്ടിലേക്ക് വരുമ്പോഴാണ് കോഴിക്കോടു നിന്ന് പിടിയിലായത്. 

Published

on

ജാമ്യത്തിലിറങ്ങി മുങ്ങിയ പീഡനക്കേസ് പ്രതി ഒമ്പത് വർഷത്തിനു ശേഷം പിടിയിൽ. കോഴിക്കോട് മുണ്ടക്കല്‍ സ്വദേശി ദീപേഷ് മക്കട്ടില്‍(48)നെയാണ് വെള്ളമുണ്ട പൊലീസ് പിടികൂടിയത്. ​ഗോവയിൽ ഒളിവിൽ താമസിക്കുകയായിരുന്ന ഇയാൾ തിരികെ നാട്ടിലേക്ക് വരുമ്പോഴാണ് കോഴിക്കോടു നിന്ന് പിടിയിലായത്.

2014ലാണ് കേസിനാസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ബലാത്സംഗം ചെയ്യുകയും ആറുലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

യുവതിയുടെ പരാതിയിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു. വെള്ളമുണ്ട ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സുരേഷ് ബാബുവിന്റെ നിര്‍ദേശപ്രകാരം സിവില്‍ പൊലീസ് ഓഫിസര്‍മാരായ മുഹമ്മദ് നിസാര്‍, റഹീസ്, ജിന്റോ സ്‌കറിയ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Continue Reading

Trending