Connect with us

Culture

ആരോപണ വിധേയര്‍, എങ്കിലും ഭരണത്തണലില്‍ ഇവര്‍ സുരക്ഷിതര്‍

Published

on

ന്യൂഡല്‍ഹി: ചില പ്രത്യേക രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ മാത്രം മോദി സര്‍ക്കാറും, കേന്ദ്ര അന്വേഷണ ഏജന്‍സികളും റെയ്ഡും അന്വേഷണവുമായി മുന്നോട്ടു പോകുമ്പോള്‍ അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കിടക്കുന്ന ബി.ജെ.പി നേതാക്കന്‍മാര്‍ ഭരണ ചക്രം തിരിക്കുന്നു. ഇതോടെ മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ അറസ്റ്റ് രാഷ്ട്രീയ വേട്ടയാണെന്ന ആരോപണം കൂടുതല്‍ ശക്തമാകുകയാണ്.
സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഇപ്പോഴത്തെ ആഭ്യന്തര മന്ത്രിയായ അമിത് ഷായെ സി.ബി.ഐ കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യുമ്പോള്‍ അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നു പി. ചിദംബരം. 2014ല്‍ ഒന്നാം മോദി സര്‍ക്കാര്‍ വന്നതിന് പിന്നാലെയാണ് രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ നിരന്തര റെയ്ഡുകളും അന്വേഷണവും ആരംഭിച്ചത്. അതേ സമയം തന്നെ ബി.ജെ.പി നേതാക്കള്‍ക്കെതിരായ അഴിമതി കേസുകളില്‍ സര്‍ക്കാര്‍ മൗനം തുടരുകയുമാണ്. ഇതോടെ മോദി സര്‍ക്കാറിന്റേത് അഴിമതി വിരുദ്ധ പോരാട്ടമല്ല, രാഷ്ട്രീയ പകപോക്കലാണെന്നത് പകല്‍ പോലെ വ്യക്തവുമാണ്.
മോദി സര്‍ക്കാറിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഒന്നില്‍ പോലും അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാവാത്തതും എടുത്തു പറയേണ്ട വസ്തുതയാണ്. ചിദംബരത്തേക്കാളും ഗുരുതരമായ അഴിമതി ആരോപണം നേരിടുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ സി.ബി.ഐയും അന്വേഷണ ഏജന്‍സികളും മൃതു സമീപനമാണെടുക്കുന്നത്.
ഇത്തരത്തില്‍ അഴിമതി ആരോപണം നേരിടുന്ന പ്രധാന ബി.ജെ.പി നേതാക്കള്‍ ഇവരാണ്.

  1. യെദിയൂരപ്പ
    അഴിമതിക്കേസില്‍ ഒരിക്കല്‍ മുഖ്യമന്ത്രി പദം പോലും നഷ്ടമായ യെദിയൂരപ്പ നിലവില്‍ കര്‍ണാടക മുഖ്യമന്ത്രിയാണ്. ഇദ്ദേഹത്തിനെതിരെ ഭൂമി കുംഭകോണം, ഖനന അഴിമതി തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്. ഇതു സംബന്ധിച്ച നിര്‍ണായക വിവരങ്ങളടങ്ങിയ ഡയറിയും യെദിയൂരപ്പയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കും, ജഡ്ജിമാര്‍ക്കും, അഭിഭാഷകര്‍ക്കും പണം നല്‍കിയതിന്റെ രേഖകള്‍ ഡയറിക്കുറിപ്പുകളില്‍ നിന്നും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു.
    എന്നാല്‍ മോദി സര്‍ക്കാര്‍ വന്നതിന് ശേഷം മിക്ക കേസുകളിലും വെറുതെ വിട്ട യെദിയൂരപ്പക്കെതിരെ സി.ബി.ഐ വര്‍ഷങ്ങളോളം അന്വേഷണം നടത്തിയിട്ടും വേണ്ടത്ര തെളിവുകള്‍ ഹാജരാക്കാതെ ഒത്തു കളിക്കുകയായിരുന്നു. ഭൂമി കുംഭകോണ കേസില്‍ യെദിയൂരപ്പക്കെതിരായ പരാതി കോടതിയുടെ പരിഗണനയിലുമാണ്.
  2. റെഡ്ഢി
    സഹോദരന്‍മാര്‍
    ബെല്ലാരി സഹോദരന്‍മാര്‍ എന്നറിയപ്പെടുന്ന റെഡ്ഢി സഹോദരന്‍മാര്‍ക്കെതിരെ 16,500 കോടി രൂപയുടെ ഖനി കുംഭകോണ കേസില്‍ അന്വേഷണം നടത്തിയ സി.ബി.ഐ 2018ലെ കര്‍ണാടക തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് അന്വേഷണം പൊടുന്നനെ അവസാനിപ്പിക്കുകയായിരുന്നു. രാജ്യത്തിന്റെ വന്‍ തോതിലുള്ള സ്വത്ത് അപഹരിക്കപ്പെട്ടിട്ടും മോദി സര്‍ക്കാര്‍ ബെല്ലാരി സഹോദരന്‍മാരെ ബി.ജെ.പി നേതാക്കള്‍ എന്ന ഒറ്റ കാരണത്തിലാണ് മുക്തരാക്കിയത്. ഇതിനായി ഇവര്‍ക്കെതിരെ തെളിവ് നല്‍കിയ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടാണ് മോദി സര്‍ക്കാര്‍ റെഡ്ഢി സഹോദരന്‍മാരെ വെളുപ്പിച്ചെടുത്തത്.
  3. ഹിമന്ത ബിശ്വ
    ശര്‍മ
    വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ അമിത് ഷാ എന്നറിയപ്പെടുന്നു. നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന ഇയാള്‍ക്കെതിരെ നിരവധി അഴിതി ആരോപണങ്ങളാണുള്ളത്. കോണ്‍ഗ്രസിലായിരുന്ന സമയത്ത് ഹിമന്ത ബിശ്വ ശര്‍മക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബി.ജെ.പി ബുക്കലെറ്റ് തന്നെ ഇറക്കിയിരുന്നു.
    ഗുവാഹത്തി ജല വിതരണ കുംഭകോണത്തിലെ മുഖ്യ ആസൂത്രകനായാണ് ഇദ്ദേഹത്തെ ബി.ജെ.പി തന്നെ വിശേഷിപ്പിച്ചിരുന്നത്. അമേരിക്കന്‍ നിര്‍മാണ കമ്പനിയായ ലൂയിസ് ബെര്‍ഗറുമായി ചേര്‍ന്ന് വന്‍ തോതില്‍ വെട്ടിപ്പു നടത്തിയെന്നാണ് ആരോപണം. അജ്ഞാതനായ മന്ത്രിക്ക് കൈക്കൂലി നല്‍കിയെന്നാരോപിച്ച് അമേരിക്കയില്‍ കമ്പനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ബിശ്വ ശര്‍മയാണ് ഈ മന്ത്രിയെന്ന് പകല്‍ പോലെ വ്യക്തമായിരുന്നു. പക്ഷേ ബി.ജെ.പിയില്‍ ചേര്‍്ന്നതോടെ ശര്‍മ സുരക്ഷിതനായി. ശര്‍മക്കെതിരായ കേസുകളിലെല്ലാം മെല്ലേപോക്ക് നയമായി. പലതും സി.ബി.ഐക്കു പോലും കൈമാറാന്‍ ബി.ജെ.പി സര്‍ക്കാര്‍ തയാറായതുമില്ല.
  4. ശിവരാജ് സിങ് ചൗഹാന്‍
    വ്യാപം അഴിമതിക്കേസില്‍ മുങ്ങിക്കുളിച്ച മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായ ശിവരാജ് സിങിന് മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം 2017 ല്‍ സി. ബി. ഐയുടെ ക്ലീന്‍ ചിറ്റ്. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി. ജെ. പിയിലെ സമുന്നതനും. രാജ്യം കണ്ട ഏറ്റവും വലിയ പ്രവേശന പരീക്ഷാ അഴിമതിക്കേസ് നടക്കുന്നതിനിടെ, ഇത് പുറത്തുകൊണ്ടു വന്നവരും സാക്ഷികളും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയും ചെയ്തു.
    40ല്‍ അധികം പേരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. ശിവരാജ് സിങ് ചൗഹാന്‍ മറ്റൊരു പാര്‍ട്ടിയിലാണ് ഇന്ന് പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ അദ്ദേഹത്തിന് കേസും കോടതിയും കഴിഞ്ഞ് ഒരിടവേള പോലും ലഭിക്കുമായിരുന്നില്ല.
  5. മുകുള്‍ റോയ്
    ശാരദ ചിട്ടി തട്ടിപ്പില്‍ ഏറ്റവും കൂടുതല്‍ ആരോപണ വിധേയനായ മുന്‍ തൃണമൂല്‍ നേതാവ്. പശ്ചിമബംഗാളില്‍ ബി.ജെ.പിയെ വളര്‍ത്താന്‍ കിട്ടിയ കച്ചിത്തുരുമ്പ്. നാരദ സ്റ്റിങ് ഓപ്പറേഷനില്‍ പെട്ട് പ്രതിക്കൂട്ടിലായിരുന്നു. ഇതെല്ലാം നേരിട്ടുകൊണ്ടിരിക്കെ, ബി.ജെ.പിയില്‍ ചേര്‍ന്നു. ശേഷം ഇദ്ദേഹത്തിനെതിരായ എല്ലാം കേസുകളും ഒതുക്കി.
  6. രമേശ്
    പൊഖ്റിയാല്‍
    കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരിക്കെ, രണ്ട് വന്‍ അഴിമതിക്കേസുകളുടെ കേന്ദ്രം. അഴിമതി ആരോപണത്തില്‍ മുങ്ങിക്കുളിച്ചതിനെ തുടര്‍ന്ന് 2011 ല്‍ രാജിവച്ചു. എന്നാല്‍ സി. ബി.ഐയോ സംസ്ഥാന സര്‍ക്കാരോ അദ്ദേഹത്തിന്റെ കേസില്‍ തൊട്ടില്ല. അഴിമതിക്കേസി ല്‍ അന്വേഷണമില്ലെന്നു മാത്രമല്ല, മോദി സര്‍ക്കാരില്‍ സുപ്രധാന വകുപ്പ് കൂടി കൈകാര്യം ചെയ്യുകയാണ് അദ്ദേഹം.
  7. നാരായണ്‍ റാണെ
    മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന നാരായണ്‍ റാണെക്കെതിരെ നിരവധിയായ അഴിമതിക്കേസും തട്ടിപ്പുകേസുകളും നിലവിലുണ്ട്.
    കഴിഞ്ഞ വര്‍ഷം ബി.ജെ.പിയില്‍ ചേര്‍ന്ന റാണെ നിലവില്‍ ബി.ജെ.പിയുടെ രാജ്യസഭാംഗമാണ്. സി.ബി.ഐയോ, ഇ.ഡിയോ ഇദ്ദേഹത്തിനെതിരെ ഒരു തരത്തിലുള്ള റെയ്‌ഡോ, അന്വേഷണമോ ഇപ്പോള്‍ നടത്തുന്നില്ല. ഭൂമി തട്ടിപ്പ് കുംഭകോണം, പണാപഹരണം എന്നീ കേസുകളില്‍ ഗുരുതരമായ ആരോപണമാണ് റാണെക്കെതിരെയുള്ളത്.

GULF

ഖത്തർ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ അഭിമാന നേട്ടം കൊയ്ത് യുഎംഎഐ ഖത്തർ

ദോഹയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിലാണ് ഖത്തറിലെ യുഎംഎഐ കരാട്ടെ ടീം മികച്ച നേട്ടം കൊയ്തത്

Published

on

ദോഹയിൽ നടന്ന ഖത്തർ നാഷണൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ച് യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ.

ജൂനിയർ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ മൊസെല്ലേ ഫെർണാണ്ടസ് വെള്ളി മെഡലും സീനിയർ വിഭാഗം ടീം ഇവന്റിൽ യു എം എ ഐ ഇൻസ്ട്രക്ടർമാരായ ഫാസിൽ കെ വി, അനസ് കെ ടി, മാസിൻ വി എന്നിവർ വെങ്കല മെഡലും കരസ്ഥമാക്കി.
ദോഹയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിലാണ് ഖത്തറിലെ യുഎംഎഐ കരാട്ടെ ടീം മികച്ച നേട്ടം കൊയ്തത്.

Continue Reading

Film

ചരിത്രസംഭവങ്ങളെ ഓർമ്മിപ്പിക്കുന്ന പോരാട്ട വീര്യത്തിന്റെ ‘നരിവേട്ട’ ; ട്രെയിലർ വൈറലാകുന്നു

Published

on

ഒരു തുണ്ട് ഭൂമിക്കായി ആദിവാസികൾ നടത്തിയിട്ടുള്ള സമരവും, പൊലീസ് വെടിവെപ്പും പോലത്തെ ചില ചരിത്ര സംഭവങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ടാണ് നരിവേട്ടയുടെ ട്രെയിലർ ശ്രദ്ധേയമാകുന്നത്. ‘ഇഷ്‌ക്‘ന് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് “നരിവേട്ട”. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ സമയത്ത് ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്ന ‘മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ്, നരിവേട്ട’ എന്ന വാക്യത്തെ അർത്ഥവത്താക്കുന്ന തരത്തിലാണ് പൊലീസിന്റെ ഏകപക്ഷീയമായ ആക്രമണങ്ങളിലേക്കുള്ള സൂചനകൾ കാണിച്ചു കൊണ്ട് ട്രെയിലർ ചെങ്ങറ, മുത്തങ്ങ, പുഞ്ചാവി, നന്ദിഗ്രാമം പോലുള്ള ഭൂസമര ചരിത്രത്തെയൊക്കെ ട്രെയിലർ ഓർമ്മിപ്പിക്കുന്നത്. ഇത്തരം സമരങ്ങളുമായി സിനിമയെ ചേർത്തു വെച്ചുള്ള ചർച്ചകളാണ് സോഷ്യൽമീഡിയിലിപ്പോൾ നടക്കുന്നത്.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫ് തിരക്കഥ രചിച്ച ചിത്രം വർഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കൊൺസ്റ്റബിളിന്‍റെ ഔദ്യോഗികജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും കഥ പറയുന്നതിനോടൊപ്പമാണ് സംഘർഷഭരിതമായ, സ്വന്തം ഊര് സ്ഥാപിക്കാനുള്ള ആദിവാസി സമൂഹത്തിന്റെ ശ്രമത്തെ കുറിച്ച് കൂടി ദൃശ്യവൽക്കരിച്ചിരിക്കുന്നത്. തീവ്രതയേറിയ പൊളിറ്റിക്കൽ കഥയാണ് ചിത്രമെന്ന മുൻവിധി പ്രേക്ഷകർക്ക് നൽകാൻ പാകത്തിലാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്.

ചിത്രത്തിൽ സി.കെ. ജാനുവായാണ് ആര്യ സലിം എത്തുന്നത് എന്നാണ് ട്രെയിലർ കണ്ട പ്രേക്ഷകരും പറയുന്നത്. സി കെ ജാനുവിനെ ഓർമ്മപ്പെടുത്തുന്ന രീതിക്കുള്ള ആര്യ സലീമിന്റെ അഭിനയവും കഥാപാത്രവുമാണ് പ്രേക്ഷകരെ ഇത്തരമൊരു മുൻവിധിയിലേക്ക് എത്തിച്ചിരിക്കുന്നത്. വലിയ ക്യാൻവാസിൽ, വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന നരിവേട്ട’യിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ, എന്നിവരും ചിത്രത്തിലുണ്ട്. മെയ് 16ന്  തീയേറ്ററുത്തുന്ന ചിത്രത്തിന്റെ ഗാനവും ട്രെയിലറുമെല്ലാം ഇതിനോടകം തന്നെ യൂട്യൂബിൽ ട്രെൻഡിംങ്ങിലേക്ക് കയറിയിട്ടുണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

Film

മാർച്ചിൽ തിളങ്ങിയത് ‘എമ്പുരാൻ’ മാത്രം; കലക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

Published

on

എറണാകുളം: മാർച്ച് മാസം റിലീസ് ചെയ്ത സിനിമാ കണക്കുകൾ പുറത്ത് വിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. തീയറ്റർ ഷെയറും ബജറ്റ് കണക്കുമാണ് പ്രൊഡ്യൂസർ അസോസിയേഷൻ പുറത്തുവിട്ടത്. പുറത്തിറങ്ങിയ 15 സിനിമകളിൽ ഭൂരിഭാഗവും നഷ്ടത്തിലാണെന്ന് കണക്കുകൾ കാണിക്കുന്നു. മാർച്ച് മാസം ലാഭം നേടിയത് പൃഥിരാജ് ചിത്രമായ എമ്പുരാൻ മാത്രമാണ്.

മാർച്ചിൽ പുറത്തിറങ്ങിയ സിനിമകളിൽ ഭൂരിഭാ​ഗവും നഷ്ടത്തിലാണെന്നാണ് ഈ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. മാർച്ചിൽ പുറത്തിറങ്ങിയ ആറ് ചിത്രങ്ങളുടെ കളക്ഷൻ ഒരു ലക്ഷം രൂപയിലും താഴെയായിരുന്നു. മറുവശം, ഔസേപ്പിന്റെ ഒസ്യത്ത്, പരിവാര്‍, പ്രളയശേഷം ഒരു ജലകന്യക, വടക്കന്‍ എന്നിങ്ങനെ അഞ്ച് സിനിമകളാണ് മാർച്ച് ഏഴിന് പുറത്തിറങ്ങിയത്. ഈ അഞ്ച് സിനിമകൾക്കും തിയേറ്റർ വിഹിതംവഴി മുടക്കുമുതല്‍ തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ലെന്നാണ് കണക്കുകൾ.

അഭിലാഷം, എമ്പുരാൻ, വടക്കൻ, ഔസേപ്പിന്റെ ഒസ്യത്ത്, പരിവാർ എന്നീ ചിത്രങ്ങളാണ് ഇപ്പോഴും പ്രദർശനം തുടരുന്ന ചിത്രങ്ങൾ. മാർച്ച് മാസം റിലീസ് ആയതിൽ ആറ് സിനിമകളുടെ കളക്ഷൻ ഒരു ലക്ഷം രൂപയിൽ താഴെ മാത്രമാണ്. 85 ലക്ഷം മുതൽ മുടക്കിൽ നിർമ്മിച്ച ആരണ്യം എന്ന ചിത്രം നേടിയത് 22000 രൂപ മാത്രമാണ്.

 

Continue Reading

Trending