Connect with us

kerala

മരിച്ചെന്ന് വിധിയെഴുതി മോര്‍ച്ചറിയിലേക്ക് മാറ്റുന്ന വഴിയില്‍ 67-കാരന് പുതുജീവന്‍

പാച്ചപ്പൊയ്ക വനിതാ ബാങ്കിന് സമീപം പുഷ്പാലയത്തില്‍ വെള്ളുവക്കണ്ടി പവിത്രനാണ് മരണത്തില്‍നിന്ന് ജീവിതത്തിലേക്ക് തിരികെയെത്തിയത്

Published

on

കണ്ണൂര്‍: മരിച്ചെന്ന് വിധിയെഴുതി മോര്‍ച്ചറിയിലേക്ക് മാറ്റുന്ന വഴിയില്‍ 67-കാരന് പുതുജീവന്‍. പാച്ചപ്പൊയ്ക വനിതാ ബാങ്കിന് സമീപം പുഷ്പാലയത്തില്‍ വെള്ളുവക്കണ്ടി പവിത്രനാണ് മരണത്തില്‍നിന്ന് ജീവിതത്തിലേക്ക് തിരികെയെത്തിയത്. മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു ആശുപത്രി അറ്റന്‍ഡര്‍ ജയനും ബന്ധുവായ സി.അര്‍ജുനനും പവിത്രന്റെ കൈയനക്കം ശ്രദ്ധിച്ചത്. വളരെപ്പെട്ടെന്ന് ഡോക്ടര്‍മാരും സംഘവുമെത്തി. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ജീവനുണ്ടെന്ന് സ്ഥിരീകരിച്ചു. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

പക്ഷാഘാതവും ശ്വാസകോശ സംബന്ധമായ അസുഖവും കാരണം തിങ്കളാഴ്ച പുലര്‍ച്ചെയാണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. എന്നാല്‍, ആരോഗ്യനിലയില്‍ മാറ്റമില്ലാത്തതിനാല്‍ വെന്റിലേറ്ററിന്റെ സഹായം ഒഴിവാക്കുകയാണെന്ന് തിങ്കളാഴ്ച വൈകീട്ട് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. മരണം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വിവരം ആശുപത്രിയില്‍ കൂടെയുണ്ടായിരുന്നവര്‍ നാട്ടുകാരെയും ബന്ധുക്കളെയും വിളിച്ചറിയിച്ചു. മരണവാര്‍ത്തയും സംസ്‌കാരസ്ഥലവും സമയവും ഉള്‍പ്പെടെ ചില മാധ്യമങ്ങളിലും ഇടംപിടിച്ചതോടെ രാവിലെ മുതല്‍ പാച്ചപ്പൊയ്കയിലെ വീട്ടിലും ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

മലപ്പുറം എംഎസ്പി മേല്‍മുറി ക്യാമ്പിലെ ഹവീല്‍ദാര്‍ സച്ചിനാണ് മരിച്ചത്‌

Published

on

മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മലപ്പുറം എംഎസ്പി മേല്‍മുറി ക്യാമ്പിലെ ഹവീല്‍ദാര്‍ സച്ചിനാണ് ആത്മഹത്യ ചെയ്തത്. ക്യാമ്പിലെ ക്വാര്‍ട്ടേഴ്സിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് കുന്ദമംഗലം സ്വദേശിയാണ് സച്ചിന്‍.

Continue Reading

kerala

സി.പി.എം വനിത കൗണ്‍സിലറെ കടത്തിക്കൊണ്ടുപോയ സംഭവം; മുഖ്യമന്ത്രിയുടെ മറുപടി അധികാര ധാര്‍ഷ്ട്യത്തിന്റേത്; പി.വി അന്‍വര്‍

കാല്‍ തല്ലിയൊടിക്കുമെന്ന് പറഞ്ഞ് കൊലവിളി ഉയര്‍ത്തുന്നതാണോ കേരളത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സ്ത്രീ സുരക്ഷിതത്വമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അന്‍വര്‍ വിമര്‍ശിച്ചു

Published

on

കോഴിക്കോട്: കൂത്താട്ടുകുളം നഗരസഭയില്‍ സി.പി.എം വനിത കൗണ്‍സിലറെ സി.പി.എം നേതാക്കള്‍ കടത്തിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് നിയമസഭയിലെ മുഖ്യമന്ത്രിയുടെ മറുപടി അധികാര ധാര്‍ഷ്ട്യത്തിന്റേതാണെന്ന് നിലമ്പൂര്‍ മുന്‍ എം.എല്‍.എ പി.വി അന്‍വര്‍. കാല്‍ തല്ലിയൊടിക്കുമെന്ന് പറഞ്ഞ് കൊലവിളി ഉയര്‍ത്തുന്നതാണോ കേരളത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സ്ത്രീ സുരക്ഷിതത്വമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അന്‍വര്‍ വിമര്‍ശിച്ചു.

സംഭവം ജനാധിപത്യത്തിനേറ്റ കളങ്കമാണെന്നും അന്‍വര്‍ പറഞ്ഞു. കലാ രാജുവിനെ സി.പി.എം നേതാക്കള്‍ തന്നെ വസ്ത്രാക്ഷേപം ചെയ്ത് മര്‍ദിച്ച് വാഹനത്തില്‍ കടത്തിക്കൊണ്ടു പോകുന്നത് പൊലീസിന് നോക്കിനില്‍ക്കേണ്ടി വന്നു. കേവലം ഒരു അവിശ്വാസ പ്രമേയത്തെ ആശയപരമായി നേരിടാനുള്ള ശേഷി പോലും ഇടതുപക്ഷത്തിന് നഷ്ടമായി എന്നതാണ് നാം മനസിലാക്കേണ്ടതെന്നും പി.വി. അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ജനാധിപത്യത്തിനേറ്റ കളങ്കമാണെന്ന

Continue Reading

kerala

ഒറ്റപ്പാലം സ്വദേശി സൗദിയില്‍ നിര്യാതനായി

ഒറ്റപ്പാലം അനങ്ങനടി പനമണ്ണ പാലക്കോട് സ്വദേശി ഓവിങ്ങല്‍ മുഹമ്മദ് ശരീഫ് ആണ് മരിച്ചത്

Published

on

ദമ്മാം.പാലക്കാട് ഒറ്റപ്പാലം അനങ്ങനടി പനമണ്ണ പാലക്കോട് സ്വദേശി ഓവിങ്ങല്‍ മുഹമ്മദ് ശരീഫ് (48)നിര്യാതനായി. ദമ്മാമില്‍ ടൈലറിങ് മേഖലയില്‍ ജോലി ചെയ്തു വരിയായിരുന്നു.പാലക്കോട് ഓവിങ്ങല്‍ സൈനുദ്ധീന്‍ -ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ.സുമയ്യ.മക്കള്‍.സിനാന്‍,മന്‍ഹ. ഖത്തീഫ് സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിട്ടുള്ള മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഖത്തീഫ് കെഎംസിസി പ്രസിഡണ്ട് മുഷ്താഖ് പേങ്ങാട് അറിയിച്ചു.

Continue Reading

Trending