Connect with us

kerala

കോഴിക്കോട് ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് 6000 ലിറ്റര്‍ വ്യാജ ഡീസല്‍ പിടികൂടി

ഡീസല്‍ കൊണ്ട് വന്ന ടാങ്കര്‍ ലോറിയും കസ്റ്റഡിയിലെടുത്തു

Published

on

കോഴിക്കോട് ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് വ്യാജ ഡീസല്‍ പിടികൂടി. 6000 ലിറ്റര്‍ വ്യാജ ഡീസലാണ് ബേപ്പൂര്‍ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ കുറ്റ്യാടി സ്വദേശി സായിഷിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഡീസല്‍ കൊണ്ട് വന്ന ടാങ്കര്‍ ലോറിയും കസ്റ്റഡിയിലെടുത്തു .

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എൻ രാമചന്ദ്രന് വിട ചൊല്ലി നാട്; സംസ്‌കാരം ഇന്ന് ഉച്ചയോടെ

Published

on

കൊച്ചി: ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി സ്വദേശി എന്‍ രാമചന്ദ്രന്റെ സംസ്‌കാരം ഇന്ന് നടക്കും. ചങ്ങമ്പുഴ പാര്‍ക്കിനോട് സമീപത്തുള്ള ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക. മൃതദേഹം ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. രാവിലെ 7 ന് പൊതുദര്‍ശനം ആരംഭിച്ചു. ജില്ലാ കളക്ടര്‍, ഹൈബി ഈഡന്‍ എംപി, മന്ത്രി പി രാജീവ് അടക്കം നിരവധി പ്രമുഖര്‍ ചങ്ങമ്പുഴ പാര്‍ക്കിലെത്തി രാമചന്ദ്രന് അന്തിമോപചാരം അര്‍പ്പിച്ചു. ചങ്ങമ്പുഴ പാര്‍ക്കിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഇടപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. 12 മണിയോടെയാണ് സംസ്‌കാര ചടങ്ങുകകള്‍ നടക്കുക.

കൊച്ചി സ്വദേശി എൻ രാമചന്ദ്രന് കണ്ണീരോടെ വിട ചൊല്ലി നാട്. ഗവർണറും ജനപ്രതിനിധികളും നാട്ടുകാരും രാമചന്ദ്രന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. മകൾ ആരതി, മകൻ അരവിന്ദ്, ഭാര്യ ഷീല എന്നിവർ രാമചന്ദ്രന്റെ മൃതദേഹത്തിൽ പ്രാർത്ഥനാപൂർവ്വം ആദരം അർപ്പിച്ചത് കണ്ടുനിന്നവരുടെ കണ്ണുകളെപ്പോലും ഈറനാക്കി. പൊതുദർശനത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി വീട്ടിലെത്തിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി നിർദേശം നൽകി.

 

 

 

Continue Reading

crime

ഫേസ്ബുക്കിൽ ‘തൂവൽകൊട്ടാരം’എന്ന​ ​ഗ്രൂപ്പിന്റെ മറവിൽ വീട്ടമ്മയിൽ നിന്നും 6 ലക്ഷം രൂപ തട്ടി

Published

on

പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിയിൽ വീട്ടിമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ. ഫേസ്ബുക്കില്‍ ‘തൂവല്‍കൊട്ടാരം’ എന്ന പേരിലുള്ള ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഇയാൾ വീട്ടമ്മയിൽ നിന്ന് പണം കവർന്നത്. ഇതിലൂടെ ആനിക്കാട് സ്വദേശിനിയായ 52-കാരിക്ക് പലതവണയായി 6,80,801 രൂപയാണ് നഷ്ടപ്പെട്ടത്.

സംഭവത്തിൽ കോഴിക്കോട് മാവൂര്‍ കന്നിപ്പറമ്പ് പെരുംകൊല്ലംതൊടി വീട്ടില്‍ സി കെ പ്രജിത്തിനെ കീഴ്വാസ്പൂര് പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രൂപ്പിന്റെ അഡ്മിനായ പ്രജിത്ത് പല ആവശ്യങ്ങള്‍ പറഞ്ഞാണ് ഇവരിൽ നിന്നും പണം കൈക്കലാക്കിയത്. തിരിച്ചു നൽകാമെന്നും ഉറപ്പു നൽകിയാണ് പണം വാങ്ങിയത്. സ്വന്തം അക്കൗണ്ടിലേക്കും ഇയാള്‍ നല്‍കിയ മറ്റ് അക്കൗണ്ടുകളിലേക്കും 52കാരിയെക്കൊണ്ട് പണം ഗൂഗിള്‍ പേ ചെയ്യിക്കുകയായിരുന്നു.

എന്നാൽ വാങ്ങിച്ച പണം തിരികെ ലഭിക്കാതായപ്പോൾ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ശേഷം ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തില്‍ സിപിഒമാരായ വിഷ്ണുദേവ്, നെവിന്‍ എന്നിവരടങ്ങിയ സംഘം കേസിൽ അന്വേഷണം നടത്തി. തുടർന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍, ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ തിരിച്ചറിയുകയും കോഴിക്കോട് വീടിന് സമീപത്തുനിന്ന് പ്രജിത്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

 

 

Continue Reading

kerala

കേരളം ഭരിക്കുന്നത് വരേണ്യ വർഗ്ഗം: പി.കെ ഫിറോസ്

ആശാ വർക്കർമാർക്ക് 100 രൂപ പോലും വർധിപ്പിക്കാൻ തയ്യാറാകാത്തവരാണ് നാലാം വാർഷികത്തിന് നൂറു കോടി ചെലവഴിക്കുന്നത്

Published

on

തിരുവനന്തപുരം: തൊഴിലാളി വർഗ്ഗത്തിൻ്റെ പ്രതിനിധികൾ എന്നവകാശപ്പെട്ട് ഭരണത്തിലേറിയവർ അധികാരം കിട്ടിയപ്പോൾ വരേണ്യ വർഗമായി മാറിയെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. തിരുവനന്തപുരം സെക്രട്ടട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് അഭിവാദ്യമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശാ വർക്കർമാർക്ക് 100 രൂപ പോലും വർധിപ്പിക്കാൻ തയ്യാറാകാത്തവരാണ് നാലാം വാർഷികത്തിന് നൂറു കോടി ചെലവഴിക്കുന്നത്. സമരക്കാർക്ക് നേരെ പരിഹാസം ചൊരിയുന്ന ഭരണകക്ഷിക്കാർ തിരുവാതിര കളിച്ച് കാരണഭൂതരെ പ്രശംസിക്കുന്നവർ മാത്രം ജീവിച്ചാൽ മതിയോ എന്ന് വ്യക്തമാക്കണം- ഫിറോസ് പരിഹസിച്ചു. യൂത്ത് ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ഹാരിസ് കരമന, ജനറൽ സെക്രട്ടറി ഫൈസ് പൂവച്ചൽ, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ബിന്ദു, സമരസമിതി ഭാരവാഹികൾ പ്രസംഗിച്ചു.

Continue Reading

Trending