Categories: indiaNews

അഞ്ചാം ക്ലാസുകാരിയെ കത്രിക കൊണ്ട് കുത്തി; ഒന്നാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞു; അധ്യാപിക കസ്റ്റഡിയില്‍

ന്യുഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ കണ്ണില്‍ ചോരയില്ലാത്ത അധ്യാപികയുടെ ക്രൂരകൃത്യത്തിന് ഇരയായി അഞ്ചാം ക്ലാസ് വിദ്യാര്‍ഥി. വിദ്യാര്‍ഥിയെ അധ്യാപിക കത്രിക കൊണ്ട് കുത്തിയ ശേഷം ഒന്നാം നിലയില്‍ നിന്ന് താഴേക്ക് എടുത്തെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനി വന്ദനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസാണ് വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ എത്തിച്ചത്. രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. പ്രതിയായ അധ്യാപികയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

സംഭവത്തിന് പിന്നാലെ സ്‌കൂളിന് മുന്നില്‍ വന്‍ ജനപ്രതിഷേധമായിരുന്നു. പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. ഗീത ദേശ്വാള്‍ എന്ന ക്ലാസ് ടീച്ചറാണ് ക്രൂരകൃത്യം ചെയ്തത്. ദൃക്‌സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഐപിസി 307ാം വകുപ്പ് പ്രകാരം വധശ്രമത്തിന് കേസ് എടുത്തതായി പൊലീസ് കമ്മീഷണര്‍ (സെന്‍ട്രല്‍) ശ്വേത ചൗഹാന്‍ പറഞ്ഞു

Test User:
whatsapp
line