Video Stories
എങ്ങനെ ജയില്ചാടി; ഉത്തരം കിട്ടാതെ ദുരൂഹതകള്

ജയില്ച്ചാട്ടത്തിനുള്ള സാധ്യതകള്
1- ദീപാവലി ആഘോഷങ്ങള്ക്കിടെ ജയില്പ്പുള്ളികള് രക്ഷപ്പെട്ടു. അന്തരീക്ഷത്തില് നിറഞ്ഞ പുക മതില്ച്ചാട്ടം എളുപ്പമാക്കി. ചാട്ടം പൊലീസ് ഉടന് അറിയുകയും അവരെ വകവരുത്തുകയും ചെയ്തു.
2- ഏറ്റുമുട്ടല് കൊലപാതകത്തിലൂടെ വകവരുത്തുന്നതിന്റെ ഭാഗമായി ജയില് അധികൃതര് ഇവരെ തടവുചാടാന് അനുവദിച്ചു. ഇങ്ങനെ ജയില്പ്പുള്ളികള് പൊലീസിന്റെ കെണിയില് വീണു.
ചോദ്യങ്ങള്
ജയില്ചാടിയ മൂന്നു പേര് 2013ല് കന്ദ്വ ജയില് ചാടിയവരാണ്. സ്വാഭാവികമായും ഇവര് കര്ശന നിരീക്ഷണത്തിന് വിധേയരാകേണ്ടവരാണ്. ജയില്ച്ചാട്ട റെക്കോര്ഡുള്ള തടവു പുള്ളികള്ക്ക് വീണ്ടുമെങ്ങനെ ജയില് ചാടാനായി?
ജയിലിലെ നിരീക്ഷണ ക്യാമറകള് പ്രവര്ത്തിച്ചിരുന്നോ? ഉണ്ടായിരുന്നെങ്കില് എന്തു കൊണ്ട് ഇവര് ജയില് ചാടുമ്പോള് അലാറം മുഴക്കിയില്ല?
എല്ലാ സെന്ട്രല് ജയിലിലും മതിലിനു മുകളില് പ്രവര്ത്തനക്ഷമമായ വൈദ്യുതക്കമ്പിയുണ്ട്. 20 അടിയുള്ള മതില് ചാടാന് ബെഡ്ഷീറ്റുകളാണ് തടവുപുള്ളികള് ഉപയോഗിച്ചിട്ടുള്ളത്. വൈദ്യുതിക്കമ്പി പ്രവര്ത്തിച്ചിരുന്നില്ലേ? ഇല്ലെങ്കില് അകത്തു നിന്ന് ആരാണ് അതു സ്വിച്ച് ഓഫ് ആക്കിയത്.
എല്ലാ സെന്ട്രല് ജയിലുകളിലെയും നിരീക്ഷണ ടവറുകളില് സായുധ പൊലീസിനെയാണ് വിന്യസിച്ചിട്ടുുള്ളത്. ജയില് ജീവനക്കാരെയല്ല. ഒരു നിരീക്ഷണ ടവറിനും ജയില്ച്ചാട്ടം കണ്ടുപിടിക്കാന് കഴിയാതിരുന്നതെങ്ങനെ? എട്ടു പേര് ജയില് ചാടാന് കുറച്ചധികം സമയമെടുക്കുമെന്നതും ശ്രദ്ധേയം.
മൂര്ച്ചയുള്ള വസ്തു കൊണ്ടാണ് ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥനെ സംഘം കൊലപ്പെടുത്തിയത്. ഇത് ഇവര്ക്ക് എവിടെ നിന്ന് ലഭിച്ചു.
എട്ടുപേരും ഒരേ സമയത്ത് ഒരേ സ്ഥലത്തു വെച്ച് എങ്ങനെ കൊല്ലപ്പെട്ടു. തടവു ചാടുമ്പോള് ആദ്യമായി ചെയ്യുന്നത് ഒറ്റ തിരിഞ്ഞ് രക്ഷപ്പെടുക എന്ന തന്ത്രമാകുമ്പോള് ഈ ചോദ്യത്തിന് പ്രസക്തിയേറെ.
പൊലീസുകാരനെ കൊല്ലാന് ഉപയോഗിച്ച കത്തിയില് ചോരക്കറയോ പാടോ ഇല്ലാത്തതും ദുരൂഹം. പ്ലാസ്റ്റിക് ഉറയില് പൊതിഞ്ഞ നിലയിലാണ് കത്തി പ്രദര്ശിപ്പിക്കപ്പെട്ടത്. ആയുധവുമായി ബന്ധപ്പെട്ട് ഫോറന്സിക് പ്രോട്ടോകോളുകള് നടന്നിട്ടുണ്ടോ എന്നതില് അജ്ഞത.
പൊലീസിന്റെയും സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും വിശദീകരണങ്ങളില് പ്രകടമായ വൈരുധ്യം.
തടവു പുള്ളികളുടെ പക്കല് സ്പൂണ്, പ്ലേറ്റ് എന്നിവ കൊണ്ട് താത്കാലികമായി ഉണ്ടാക്കിയ ആയുധങ്ങളാണ് ഉണ്ടായിരുന്നത് എന്ന് സംഭവ ശേഷം ആഭ്യന്തര മന്ത്രി ഭൂപേന്ദ്രസിങ്. പിന്നെ എന്തിന് അവരെ ജീവനോടെ പിടിക്കാതെ വെടിവെച്ചു കൊന്നു?
ജയില് ചാടിയവര് പൊലീസിനു നേരെ തോക്കു കൊണ്ട് നിറയൊഴിച്ചെന്ന് ഡി.ഐ.ജി രമണ്സിങ്. മൊഴികളുടെ വൈരുധ്യം വിരല്ചൂണ്ടുന്നത് വ്യാജ ഏറ്റുമുട്ടലിലേക്ക്.
പൊലീസ് ഭാഷ്യം ശരിയാണെങ്കില് തടവുപുള്ളികള്ക്ക് പുറത്തു നിന്ന് സഹായം ലഭിച്ചിട്ടുണ്ട്. അല്ലെങ്കില് ഇവര്ക്ക് ചുരുങ്ങിയ സമയത്തിനുള്ളില് ആയുധങ്ങള് ലഭിക്കില്ല.
film
മഞ്ഞുമ്മല് ബോയ്സിന്റെ നിര്മാതാക്കള്ക്ക് സാമ്പത്തിക തട്ടിപ്പ് കേസില് തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല് ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില് നിര്മാതാക്കള്ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല് ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില് നിര്മാതാക്കള്ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ് ആന്റണി, ബാബു ഷാഹിന്, സൗബിന് ഷാഹിര് എന്നിവരുടെ ഹര്ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്ട്ട് ഹൈക്കോടതിയില് സമര്പ്പിക്കുകയും ചെയ്തിരുന്നു. തുടര്ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്മാതാക്കള് കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല് ബോയ്സ്.
Video Stories
ദേശീയപാത നിര്മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

സംസ്ഥാനത്ത് വിവിധയിടങ്ങളില് ദേശീയപാത വികസന പ്രവര്ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള് അന്വേഷിക്കാനെത്തിയ നാഷണല് ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്ശിച്ച് ചര്ച്ച നടത്തി. കേരള റീജ്യണല് ഓഫീസര് ബി.എല്. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്ശിച്ചത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്ത്തഡോക്സ് സഭ
അതിര്ത്തി സംരക്ഷിക്കുന്ന സൈനികര് സുരക്ഷിതരായിരിക്കാന് പ്രാര്ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന് വേണ്ടി പ്രാര്ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്ത്ഥന നടത്താന് ആഹ്വാനവുമായി മലങ്കര ഓര്ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്ക്കും, അതിര്ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്ത്തി സംരക്ഷിക്കുന്ന സൈനികര് സുരക്ഷിതരായിരിക്കാന് പ്രാര്ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന് വേണ്ടി പ്രാര്ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്ബാന മധ്യേ മലങ്കരസഭയിലെ മുഴുവന് പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില് പാകിസ്താന് വന് നാശനഷ്ടമുണ്ടായതായും റിപ്പോര്ട്ടുണ്ട്.
-
kerala1 day ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള് ഹജ്ജിന്
-
india3 days ago
മുസ്ലിം വാദ്യാര്ഥിനികള്ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില് സ്കൂള് അധികൃതര്ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india2 days ago
ഉത്തര്പ്രദേശില് ട്രാക്കുകളില് മരത്തടി കെട്ടിവച്ചു ട്രയിനുകള് അട്ടിമറിക്കാന് ശ്രമം
-
india2 days ago
യൂട്യൂബര് ജ്യോതി മല്ഹോത്ര പഹല്ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്ശിച്ചിരുന്നെന്ന് പൊലീസ്
-
kerala2 days ago
റെഡ് അലര്ട്ട്; വയനാട്ടില് വിനോദ സഞ്ചാര കേന്ദ്രങ്ങളില് നിയന്ത്രണം ഏര്പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്സിബി-എസ്ആര്എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില് നിന്ന് ലഖ്നൗവിലേക്ക് മാറ്റി