Connect with us

kerala

‘കുടിശിക തീര്‍ക്കാന്‍ 57 കോടി അനുവദിക്കണം’; പൊലീസ് മേധാവിയുടെ ആവശ്യം തള്ളി ധനവകുപ്പ്

26 കോടി മാത്രമാണ് ധനവകുപ്പ് അനുവദിച്ചത്. പമ്പുടമകള്‍ക്ക് മാത്രം 200 കോടി രൂപ നല്‍കാനുണ്ട്.

Published

on

കുടിശിക തീര്‍ക്കാന്‍ 57 കോടി അനുവദിക്കണമെന്നുള്ള സംസ്ഥാന പൊലീസിന്റെ ആവശ്യം ധനവകുപ്പ് തള്ളി. സംസ്ഥാന പൊലീസ് മേധാവിയാണ് കുടിശിക തീര്‍ക്കാന്‍ പണം ആവശ്യപ്പെട്ട് ധനവകുപ്പിനെ സമീപിച്ചത്. 26 കോടി മാത്രമാണ് ധനവകുപ്പ് അനുവദിച്ചത്. പമ്പുടമകള്‍ക്ക് മാത്രം 200 കോടി രൂപ നല്‍കാനുണ്ട്.

എന്നാല്‍ സംസ്ഥാന പൊലീസിന്റെ ആവശിത്തിനോട് അനുകൂലമല്ല ധനവകുപ്പിന്റെ നിലപാട്. ഭരണാനുമതിയില്ലാതെ പണം ചെലവഴിക്കുന്നതാണ് കുടിശികയ്ക്ക് കാരണം.

ഇതാണ് കുടിശികയുണ്ടാകാന്‍ കാരണമെന്നും ഭരണാനുമതി ഇല്ലാത്ത കുടിശികകള്‍ ഇനി അനുവദിക്കില്ലെന്നുമാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ക്കായാണ് സംസ്ഥാന പൊലീസ് മേധാവി തുക ആവശ്യപ്പെട്ടത്.

 

kerala

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗം; കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്

ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസ്

Published

on

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്. കിഴക്കേ കല്ലട സ്വദേശി വേലായുധന്റെ പരാതിയിലാണ്  ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തത്.

വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ വിദ്വേഷ പരാമര്‍ശം. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളര്‍ന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കാണുന്ന സ്‌പോണ്‍സര്‍മാരുണ്ടെന്നും മധു ആരോപിച്ചിരുന്നു.

Continue Reading

kerala

തൃശൂരില്‍ തെരുവുനായ ആക്രമണം; 12 പേര്‍ക്ക് കടിയേറ്റു

ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി.

Published

on

തൃശൂരില്‍ തെരുവുനായ ആക്രമണം. ചാലക്കുടി കുടപ്പുഴ ജനതാ റോഡ് പരിസരത്ത് 12 പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി. ചാലക്കുടി നഗരസഭയിലെ പതിനേഴാം വാര്‍ഡിലാണ് സംഭവം. നേരത്തെ ഇതേ വാര്‍ഡില്‍ രണ്ടാഴ്ച മുമ്പ് 7 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ വര്‍ഷം തെരുവുനായ ശല്യം അതിരൂക്ഷമെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. ഇതുവരെ ഒന്നരലക്ഷത്തിലധികം പേര്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടി. കഴിഞ്ഞവര്‍ഷം 3,16,793 പേര്‍ക്ക് നായയുടെ കടിയേറ്റപ്പോള്‍ 26 പേര്‍ പേവിഷബാധയേറ്റ് മരിച്ചു.

Continue Reading

kerala

മുതലപ്പൊഴിയില്‍ സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം

അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു

Published

on

മുതലപ്പൊഴിയില്‍ സംഘര്‍ഷം തുടരുന്നു. സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. സമരക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് സംഭവം. അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു.

ജനല്‍ തകര്‍ത്ത കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത മുജീബിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സമരക്കാര്‍. സ്ഥലത്ത് വീണ്ടും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമരക്കാരോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പിരിഞ്ഞു പോകാന്‍ സമരക്കാര്‍ തയാറായിട്ടില്ല. അതേസമയം, തീരദേശ റോഡിലൂടെയുള്ള ഗതാഗതം വീണ്ടും ആരംഭിച്ചു.

Continue Reading

Trending